Friday, July 20, 2018

പ. വട്ടശ്ശേരില്‍ തിരുമേനിയുടെ മുടക്കും അനന്തര സംഭവങ്ങളും


212. മാര്‍ ഇഗ്നാത്യോസ് അബ്ദുള്ളാ പാത്രിയര്‍ക്കീസ് ബാവാ തിരുമനസ്സുകൊണ്ടു വടക്കന്‍ പള്ളികളില്‍ സഞ്ചരിക്കുമ്പോള്‍ മുളന്തുരുത്തില്‍ വച്ചു അവിടത്തെ കാലില്‍ പതിവായി വരാറുള്ള വാതം പിടിപെടുകയാല്‍ നാലു മാസത്തോളം ആ പള്ളിയില്‍ താമസിച്ചശേഷം ആലുവായ്ക്കു നീങ്ങുകയും അവിടെനിന്നു അയ്യമ്പള്ളിക്കു എഴുന്നള്ളുകയും ചെയ്തു. അയ്യമ്പള്ളില്‍ നിന്നു നീലംപേരൂര്‍ പള്ളിയിലേക്കു പോരണമെന്നു മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായുടെ പേര്‍ക്കു കല്പന വരികയാല്‍ 1086 മകരം 29-നു ശനിയാഴ്ച അയ്യമ്പള്ളില്‍ നിന്നു പ്രത്യേക തീബോട്ടില്‍ കയറി നീലംപേരൂര്‍ കൊണ്ടുവരികയും അവിടെ ഒരാഴ്ച താമസിച്ചശേഷം കുംഭം 7-നു വെളിയനാട്ടിനു എഴുന്നള്ളുകയും അവിടെ നിന്നും 14-നു പരുമലയ്ക്കു നീങ്ങുകയും ചെയ്തു. നീലംപേരൂര്‍ വച്ച് കോലത്തു മരിച്ചുപോയ കുറിയാക്കോസ് കത്തനാരുടെ മകന്‍ ഗീവര്‍ഗീസ് എന്ന കൊച്ചനും വെളിയനാട്ടു വച്ചു ചിങ്ങോനത്തു കേളച്ചന്ത്ര ചാക്കോയുടെ മകന്‍ മര്‍ക്കോസ് എന്ന കൊച്ചനും മ്സമ്രോനോ പട്ടം ബാവാ കൊടുത്തു. നീലംപേരൂര്‍ നിന്നും പള്ളിയില്‍ നിന്നും ജനത്തില്‍ നിന്നും കൂടി 187 രൂപായും വെളിയനാട്ടു നിന്നു 250 രൂപായും ചിങ്ങോനത്തു പഴയപള്ളിയില്‍ നിന്നും 90 രൂപായും ടി പുത്തന്‍പള്ളിയില്‍ നിന്നും 40 രൂപായും ബാവായ്ക്കു കൊടുത്തു. മുമ്പ് കോട്ടയത്തു വലിയപള്ളിയില്‍ വന്നപ്പോള്‍ അവിടെ നിന്നു 100 രൂപാ കൈമുത്തു കൊടുത്തു. തെക്കുള്ള വടക്കുംഭാഗ പള്ളിക്കാരില്‍ ആരും ബാവായെ അവരുടെ പള്ളികളില്‍ കൊണ്ടുപോകയില്ലെന്നു ശാഠ്യം പിടിച്ചിരിക്കുകയാണ്. പാത്രിയര്‍ക്കീസ് ബാവാ പരുമല നിന്നും അടുത്ത ആഴ്ചയില്‍ കല്ലിശ്ശേരി പള്ളിയിലേക്കു നീങ്ങി. അവിടെ ഒരാഴ്ച താമസിച്ചശേഷം അവിടെ നിന്നും 210 രൂപാ കൈമുത്തു കൊടുത്തു. കല്ലിശ്ശേരില്‍ നിന്നു തിരുവല്ലായ്ക്കാണു നീങ്ങിയത്. ആ ഇടവകക്കാര്‍ ആരും ബാവായെ സ്വീകരിച്ചില്ല. കോടിയാട്ടു കത്തനാരും ചുരുക്കം ചിലരും കൂടെ ബാവായെ തിരുവല്ലായ്ക്കു കൊണ്ടുപോയി അവിടെ പഴയ പള്ളി പൂട്ടിക്കളഞ്ഞതിനാല്‍ കട്ടപ്പുറത്തു പള്ളിയില്‍ ഒരാഴ്ച താമസിച്ചശേഷം ചെറിയപള്ളിയില്‍ വീണ്ടും വന്നു അവിടെ നിന്നും പാണമ്പടിക്കും പിന്നീട് കുമരകത്തിനും എഴുന്നള്ളി. ഹാശാആഴ്ച കുമരകത്തു കഴിച്ചശേഷം പുതുഞായറാഴ്ചയ്ക്കു ....... പുത്തനങ്ങാടിയില്‍ നീങ്ങി. അവിടെ നിന്നു വീണ്ടും ചെറിയപള്ളിയില്‍ എത്തി കുറച്ചു താമസിച്ചിട്ടു സെമിനാരിക്കു പോയിരിക്കുന്നു. ഇതിനിടയില്‍ പാമ്പാക്കുട മല്പാന്‍, ഇ. ജെ. ജോണ്‍ വക്കീല്‍, കുന്നുംപുറത്തു കോര കുര്യന്‍ മുതല്‍പേര്‍ കൂടി ബാവായും ദീവന്നാസ്യോസ് മെത്രാനും തമ്മില്‍ രാജിപ്പെടുത്തുന്നതിനു മാര്‍ഗ്ഗം ആലോചിച്ചു. ബാവായ്ക്കു സര്‍വമേലധികാരവും സമ്മതിച്ചു മെത്രാപ്പോലീത്താ ഉടമ്പടി എഴുതി കൊടുക്കണമെന്നു ബാവായുടെ പക്ഷക്കാര്‍ ആവശ്യപ്പെട്ടതു മെത്രാപ്പോലീത്താ ഇതുവരെ സമ്മതിച്ചിട്ടില്ല.
213. മേല്‍ 188-ാം വകുപ്പില്‍ പറയുന്ന മാര്‍ ദീവന്നാസ്യോസ് ഗീവര്‍ഗീസ് മെത്രാപ്പോലീത്തായെ മെത്രാപ്പോലീത്താ സ്ഥാനത്തില്‍ നിന്നും കഹനൂസായില്‍ നിന്നും ഭ്രഷ്ടാക്കിയിരിക്കുന്നതായി പ്രസ്താവിച്ചു അന്ത്യോഖ്യായുടെ മാര്‍ ഇഗ്നാത്യോസ് അബ്ദുള്ളാ ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ 1911 ഇടവം 18-നു വച്ചു മലങ്കരയുള്ള എല്ലാ പള്ളികള്‍ക്കും ഒരു കല്പന പുറപ്പെടുവിക്കയും അത് ഇടവം 29-നു ജൂണ്‍ 11-നു പെന്തിക്കുസ്തി ഞായറാഴ്ച ചില പള്ളികളില്‍ ആദ്യം വായിക്കയും ചെയ്തിരിക്കുന്നു. മുടക്കിനു കാരണങ്ങള്‍ ആ കല്പനയില്‍ പറഞ്ഞിരിക്കുന്നത്.
"1. പൊതു മുതലുകള്‍ നമ്മുടെ ജാതിയുടെ ഉത്തമമായ ഗുണത്തിനു ഉതകത്തക്കവണ്ണം ശരിയായിട്ടും പക്ഷപ്രതി കൂടാതെയും നടത്തുന്നില്ല.
2. വിശുദ്ധ സഭയുടെ നന്മയ്ക്കു എതിരായും തന്നിഷ്ടം പോലെ സകലവും പ്രവൃത്തിപ്പാന്‍ ഏറ്റം ശ്രമിച്ചുകൊണ്ടു സര്‍വ്വസ്വാതന്ത്ര്യത്തോടു കൂടെ തന്‍റെ അധികാരത്തെ നടത്തുന്നു.
3. വിശുദ്ധ സഭയില്‍ സ്വാതന്ത്ര്യാധികാരം ലഭിപ്പാനായിട്ടു ന്യായമല്ലാത്ത മാര്‍ഗ്ഗത്തില്‍ കൂടി നടക്കുന്നു.
4. മേല്പറഞ്ഞ അധികാരം ലഭിപ്പാനായിട്ടു ദൈവത്തിന്‍റെ വിശുദ്ധ സഭയില്‍ ഛിദ്രങ്ങളും വിവദുകളും കലഹങ്ങളും ഉണ്ടാക്കുന്നു.
5. തന്‍റെ ദുരുദ്ദേശത്തെ ആശ്രയിച്ചുകൊണ്ടു തനിക്കുമേല്‍ വേറെ അധികാരി ഇല്ലാത്തവണ്ണം സര്‍വ്വാധികാരം ലഭിപ്പാന്‍ ശ്രമിക്കുന്നു.
6. ന്യായമായി തന്‍റെ മേലാവിനെ അനുസരിക്കുന്നില്ല.
7. ദൈവത്തിന്‍റെ വിശുദ്ധ സഭയുടെ പ്രധാന മേലദ്ധ്യക്ഷനായ പാത്രിയര്‍ക്കീസിനോടും പത്രോസിനടുത്ത അദ്ദേഹത്തിന്‍റെ സിംഹാസനത്തോടും ജനങ്ങള്‍ക്കുള്ള ആദരവിനും വിശ്വാസത്തിനും കുറവ് വരുത്തത്തക്കവണ്ണവും തന്‍റെ ....... പെയ്തു മാനക്കുറവും വെറുപ്പും ഉണ്ടാകത്തക്കവണ്ണവും അടിസ്ഥാനമില്ലാത്ത വ്യാജമായ ദുര്‍വര്‍ത്തമാനങ്ങളെ ഉണ്ടാക്കുകയും പ്രചരിപ്പിക്കയും അങ്ങനെ പ്രവര്‍ത്തിക്കുന്നവരെ സഹായിക്കയും ചെയ്യുന്നു.
8. തന്‍റെ ഉള്ളില്‍ മറഞ്ഞുകിടക്കുന്ന ദുരുദ്ദേശങ്ങളുടെ നിവൃത്തിക്കുവേണ്ടി കാതോലിക്കായ്ക്കടുത്തതും ശ്ലീഹായ്ക്കടുത്തതുമായ വിശുദ്ധ സഭയുടെ സത്യവിശ്വാസത്തിനും പൂര്‍വാചാരങ്ങള്‍ക്കും കാനോനാകള്‍ക്കും എതിരായി ഓരോന്നു പ്രവൃത്തിക്കയും ദുരുപദേശങ്ങളെ പുറപ്പെടുവിക്കയും അങ്ങനെയുള്ള ദുരുപദേശങ്ങളെ പ്രസംഗിക്കുന്നവര്‍ക്കു സഹായിക്കയും ചെയ്യുന്നു.
9. മേല്‍പ്പറഞ്ഞ പ്രവൃത്തികളെല്ലാം തന്‍റെ വാഴ്ചസമയത്തു പിതൃപുത്ര പരിശുദ്ധാത്മാം സത്യേകദൈവത്തിന്‍റെ മുമ്പാകെയും വിശുദ്ധ മാലാഖമാരുടെ മുമ്പാകെയും ..... പരസ്യമായി വായിച്ചു സത്യം ചെയ്തിട്ടുള്ള ശല്‍മൂസായ്ക്കു വിപരീതമായ സത്യലംഘനമാകുന്നു."
10. ഇതു കൂടാതെ അവന്‍റെ കൈയ്ക്കു വിറയല്‍ ഉള്ളതുകൊണ്ടു കുര്‍ബാന ചൊല്ലാന്‍ അവനു പാടില്ല. "മേല്പട്ടക്കാരനോ പട്ടക്കാരനോ ആയ ഒരുവനു അന്യസഹായത്തോടും താങ്ങലോടും കൂടി കുര്‍ബാന ചൊല്ലാന്‍ അധികാരവും അനുവാദവും ഇല്ല...." "ഇവന്‍റെ വാഴ്ചയ്ക്കു മുന്നായി ഇവന്‍റെ കൈവിറയല്‍ സംബന്ധിച്ചു നാം മനസ്സിലാക്കിയിരുന്നില്ല. നാം അറിഞ്ഞിരുന്നെങ്കില്‍ ഒരിക്കലും ഇവന്‍റെമേല്‍ നാം കൈവയ്ക്കുകയില്ലായിരുന്നു."
ഈ വക കാരണങ്ങളെ പറഞ്ഞാണ് മുടക്കിയിരിക്കുന്നത്. മുടക്ക് കേവലം സസ്പെണ്ടല്ല. "മേല്പട്ടസ്ഥാനത്തില്‍ നിന്നും പട്ടത്വത്തില്‍ നിന്നും സ്ഥാനഭ്രംശം ചെയ്തിരിക്കുന്നു." "മേല്പട്ടസ്ഥാനത്തിനടുത്തതും പട്ടത്വത്തിനടുത്തതുമായ പ്രവൃത്തികള്‍ ചെയ്യാന്‍ ദൈവത്തില്‍ നിന്നും നമ്മുടെ ബലഹീനതയില്‍ നിന്നും ഇവനു അധികാരവും അനുവാദവുമില്ല." "മേല്പട്ടത്വത്തിലും പട്ടത്വത്തിലും സ്ഥാനഭ്രംശം ചെയ്തും ഉരിഞ്ഞും നീക്കം ചെയ്തും ഇരിക്കുന്നു."
ഈ വിധത്തിലാണ് മുടക്കിന്‍റെ വാചകം. മുടക്കു കല്പന 1911 ഇടവം 18-നു കോട്ടയത്തു സെമിനാരിയില്‍ നിന്നും എഴുതിയതായിട്ടാണു പറയുന്നത്. പാമ്പാക്കുട മാര്‍ യൂലിയോസ് പ്രസ്സില്‍ അച്ചടിച്ചതാണ്.
214. മേല്‍ വകുപ്പില്‍ പറഞ്ഞ മുടക്കു കല്പന 1911 ഇടവം 19-നു ആണ് വെളിക്കിറക്കിയത്. പെന്തിക്കുസ്തിയായ അന്നേ ദിവസം ഈ കല്പന സെമിനാരി പള്ളിയില്‍ വായിക്കാന്‍ വിചാരിച്ചു എങ്കിലും ബഹുജനങ്ങള്‍ ഇതില്‍ എതിരായി നിന്നതുകൊണ്ടു അവിടെ വായിച്ചില്ല. കോട്ടയത്തു ചെറിയപള്ളിയിലും വായിക്കാന്‍ ഇടവകജനങ്ങള്‍ സമ്മതിച്ചില്ല. പുത്തനങ്ങാടി കുരിശുപള്ളിയില്‍ ഇത് വായിക്കാതിരിക്കാന്‍വേണ്ടി അന്നേ ദിവസം പള്ളി പൂട്ടി കുര്‍ബാന ഉണ്ടായില്ല. അന്ന് സെമിനാരി പള്ളിയില്‍ നിന്നു കുര്‍ബാന കഴിഞ്ഞു ബാവാ മുറിയിലേക്കു പുറപ്പെട്ടപ്പോള്‍ ബഹുജനം ബാവായുടെ മുമ്പിലും പിമ്പിലുമായി നിന്നു ദീവന്നാസ്യോസ് മെത്രാച്ചനു ചീയര്‍ കൊടുക്കയും ആര്‍പ്പിടുകയും ചെയ്തു. ചെറിയപള്ളിയിലും ഈവിധം ചീയര്‍ പറയുകയുണ്ടായി.
കോട്ടയത്തു കുന്നുംപുറത്തു ഉലഹന്നന്‍ കുര്യന്‍, കോനാട്ടു മല്പാന്‍, മാര്‍ ഒസ്താത്യോസ് ഇവരാണ് മുടക്കിനു പ്രധാന കാരണഭൂതന്മാര്‍. മുടക്കില്‍ പറയുന്ന കാരണങ്ങളെ സംബന്ധിച്ചു ദീവന്നാസ്യോസിനോടു സമാധാനം ചോദിക്കയോ അദ്ദേഹത്തെ കൂടെ നിര്‍ത്തി തെളിവ് വാങ്ങുകയോ ചെയ്തിട്ടില്ല. കാരണമുണ്ടായിട്ടു മുടക്കിയതല്ല. ബാവായ്ക്കു ലൗകികാധികാരം സമ്മതിച്ചു മെത്രാന്‍ ഉടമ്പടി കൊടുക്കാത്ത കാരണത്താല്‍ മുടക്കണമെന്നു നിശ്ചയിച്ചിട്ടു മുടക്കാന്‍ കാരണം സൃഷ്ടിച്ചിരിക്കുകയാണ്. മുടക്കില്‍ പറയുന്ന കാരണങ്ങളില്‍ വല്ലതെങ്കിലും വാസ്തവമുണ്ടെന്നു പറവാന്‍ പാടില്ല. യഥാര്‍ത്ഥത്തില്‍ മുടക്കിന്‍റെ കാരണം ഉടമ്പടി കൊടുക്കാഞ്ഞതു മാത്രമാണ്. കൈവിറ സ്ഥാനം കൊടുക്കുന്നതിനു മുമ്പ് ഊര്‍ശ്ലേമില്‍ വച്ചു ബാവാ കണ്ടതാണ്. അത് കണ്ടില്ലെന്നു ഇപ്പോള്‍ ഭാവിക്കുന്നു. വ്യാജം പറയുന്നതിനു ഈ ബാവായ്ക്കു ലവലേശം ഭയവും മടിയും ഇല്ല. കോട്ടയം മുതല്‍ തെക്കോട്ടുള്ള വടക്കുംഭാഗരുടെ പള്ളികളില്‍ ഒന്നുപോലും ഈ മുടക്കിനെ സ്വീകരിക്കുമെന്നു ഞാന്‍ വിചാരിക്കുന്നില്ല.
215. മാര്‍ ഇഗ്നാത്യോസ് അബ്ദുള്ളാ പാത്രിയര്‍ക്കീസ് ബാവാ 1911 ചിങ്ങം 6-നു 1687 ചിങ്ങം 3-നു ശനിയാഴ്ച മറുരൂപ പെരുന്നാള്‍ ദിവസം മുളന്തുരുത്തിപ്പള്ളിയില്‍ വച്ചു മൂറോന്‍ കൂദാശ ചെയ്തു. ആ സന്ദര്‍ഭത്തില്‍ മാര്‍ ഈവാനിയോസ്, മാര്‍ ഒസ്താത്യോസ്, മാര്‍ കൂറിലോസ്, മാര്‍ സേവേറിയോസ്, മാര്‍ അത്താനാസ്യോസ് ഈ മെത്രാപ്പോലീത്തന്മാരും ഹാജരുണ്ടായിരുന്നു.
216. മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ മുടക്കിനെക്കുറിച്ചും മറ്റും ആലോചിക്കുവാന്‍ അദ്ദേഹത്തിന്‍റെ കല്പനപ്രകാരം 1911 മിഥുനം 14-നു 1086 മിഥുനം 13-നു കോട്ടയത്തു മാര്‍ ദീവന്നാസ്യോസ് സെമിനാരിയില്‍ അസോസിയേഷന്‍ മാനേജിംഗ് കമ്മിറ്റിയുടെ ഒരു യോഗം കൂടുകയുണ്ടായി. ഈ യോഗത്തില്‍ മാനേജിംഗ് കമ്മിറ്റിയിലെ 24 മെമ്പറന്മാരില്‍ ഇ. എം. ഫീലിപ്പോസ്, വാഴയില്‍ തൊമ്മി, കോടിയാട്ടു യാക്കോബ് കത്തനാര്‍, വേങ്കടത്തു കത്തനാര്‍, കോനാട്ട് മല്പാന്‍, കുന്നുംപുറത്തു കുര്യന്‍, മുറന്തൂക്കില്‍ കത്തനാര്‍, തുകലന്‍ പൗലോസ്, പുതുക്കയില്‍ ശീമോന്‍, പനയ്ക്കല്‍ പാത്തപ്പന്‍ ഈ പത്തുപേര്‍ ഒഴികെ ശേഷം എല്ലാവരും ഹാജരുണ്ടായിരുന്നു. ഇവരിലും വേങ്കടത്തു കത്തനാര്‍, മുറന്തൂക്കില്‍ കത്തനാര്‍ ഇവര്‍ കമ്മിറ്റി നിശ്ചയത്തിനു സമ്മതിച്ചു എഴുതി അയച്ചു. പാത്രിയര്‍ക്കീസ് ബാവാ പ്രസിദ്ധപ്പെടുത്തിയ മുടക്ക് സ്വീകരിക്കാന്‍ പാടില്ലെന്നും 1087 ചിങ്ങം 22-നു ട്രസ്റ്റികളെ നീക്കാനും മറ്റും ഒരു പൊതുയോഗം കൂടണമെന്നും മറ്റും നിശ്ചയിച്ചു.
217. മേല്‍വിവരിച്ച മാനേജിംഗ് കമ്മിറ്റിയുടെ നിശ്ചയപ്രകാരം 1911 ചിങ്ങം 25-നു 1087 ചിങ്ങം 22-നു വ്യാഴാഴ്ച മാര്‍ ദീവന്നാസ്യോസ് സെമിനാരിയില്‍ എല്ലാ പള്ളികളിലെയും പ്രതിനിധികള്‍ ചേര്‍ന്ന ഒരു പൊതുയോഗം കൂടണമെന്നു മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ ഒരു കല്പന അയച്ചിരിക്കുന്നു.
218. 1911 ചിങ്ങം 17-നു 1087 ചിങ്ങം 14-നു ബുധനാഴ്ച എല്ലാ പള്ളികളിലെയും പ്രതിനിധികള്‍ ചേര്‍ന്ന ഒരു പൊതുയോഗം ആലുവാ സെമിനാരിയില്‍ കൂടണമെന്നു പാത്രിയര്‍ക്കീസ് ബാവാ അവര്‍കളും ഒരു കല്പന എല്ലാ പള്ളികള്‍ക്കും അയച്ചിരിക്കുന്നു. എന്നാല്‍ ഈ കല്പനയില്‍ മുടക്കപ്പെട്ട ദീവന്നാസ്യോസ് മെത്രാനോടു ചേര്‍ന്നവരാരും യോഗത്തില്‍ വരികയോ അങ്ങനെയുള്ളവര്‍ പ്രതിനിധികളാകയോ അധികാരപത്രത്തില്‍ അവരെക്കൊണ്ടു ഒപ്പിടുവിക്കയോ ചെയ്യരുതെന്നു കൂടെ പ്രസ്താവിച്ചിട്ടുണ്ട്.
219. കല്ലിശ്ശേരി താമരപ്പള്ളില്‍ കൊച്ചുതൊമ്മന്‍ പാത്രിയര്‍ക്കീസ് ബാവായ്ക്കു മുഴുവന്‍ ആനക്കൊമ്പു കൊണ്ടു ഒരു അംശവടി കൊടുക്കാമെന്നു പറഞ്ഞിരുന്നു എങ്കിലും ടി കൊച്ചുതൊമ്മന്‍ മരിച്ചുപോകയാല്‍ അദ്ദേഹത്തിന്‍റെ മക്കള്‍ ഇരട്ട നാഗത്തലയായി മുഴുവന്‍ ദന്തംകൊണ്ടു വളരെ ഭംഗിയായി ഒരു അംശവടി പണിയിച്ചു 1911 ചിങ്ങം 5-നു 1047 ചിങ്ങം 2-നു മുളന്തുരുത്തിയില്‍ വച്ചു ബാവായ്ക്കു സമ്മാനമായി കൊടുത്തു. ടി കൊച്ചുതൊമ്മന്‍റെ മകന്‍ അബ്രഹാം കത്തനാരും ഞാനും കൂടി ചെന്നാണ് ഈ വടി ബാവായ്ക്കു കൊടുത്തത്. ഈ വടിമേല്‍ ڇുൃലലെിലേറ ീേ ലെമ ീള അിശേീരവ ശി മ ാലാീൃശമഹ ീള വേല ഹമലേ ഠവമാമൃമുുമഹഹശഹ ഗൗൃൗ്ശഹഹമ ഗീരവൗവേീാാമി ീള ഗമഹഹശലൈൃൃ്യ, ...... യ്യ വശെ ീിെ, 1911ڈ എന്ന് ഇംഗ്ലീഷില്‍ കൊത്തിയിട്ടുണ്ട്. ഈ വടിക്കു എഴുനൂറു രൂപായില്‍ അധികം വില വരുന്നതാണ്.
220. മേല്‍ 213-ാം വകുപ്പില്‍ പറയുന്ന മുടക്ക് പ്രസിദ്ധപ്പെടുത്തുന്നതിനു മുമ്പ് സെമിനാരി ട്രസ്റ്റികളായ കുന്നുംപുറത്തു ഉലഹന്നന്‍ കുര്യനും കോനാട്ട് മാത്തന്‍ മല്പാനും ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുമായി വിരുദ്ധപ്പെടുകയും സെമിനാരിയുടെ കൈവശം കൈക്കലാക്കാന്‍ വേണ്ടി ഇവര്‍ സെമിനാരിയിലെ റൈട്ടരില്‍ നിന്നു നെല്‍പ്പുരയുടെയും മറ്റും താക്കോല്‍ കൈക്കലാക്കിക്കൊണ്ടു സെമിനാരിയുടെ കൈവശത്തെക്കുറിച്ചു ഒരു തര്‍ക്കം പുറപ്പെടുവിക്കയാല്‍ പോലീസ് റിപ്പോര്‍ട്ടിന്മേല്‍ കോട്ടയം ഡിവിഷന്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോര്‍ട്ടില്‍ 1086-ല്‍ സമരി 58-ാം നമ്പ്രായി വിചാരണ തുടങ്ങി ഉലഹന്നന്‍ കുര്യനും മാത്തന്‍ മല്പാനും ഹര്‍ജിക്കാരും ദീവന്നാസ്യോസ് മെത്രാനും സെമിനാരി മാനേജര്‍ മട്ടയ്ക്കല്‍ അലക്സന്ത്രയോസ് കത്തനാരും എതിര്‍ ഹര്‍ജിക്കാരായും വിസ്താരം നടന്നു വരുന്നു.
(ഇടവഴിക്കല്‍ നാളാഗമത്തില്‍ നിന്നും)

Wednesday, July 18, 2018

മലങ്കര സുറിയാനി മഹാജനസഭ യോഗ നിശ്ചയങ്ങള്‍ (1910)

209. ബാവായും തെക്കന്‍ പള്ളിക്കാരും തമ്മിലുള്ള രസക്കേട് വളരെ മൂത്തിരിക്കുന്നു. ബാവായ്ക്കു ലൗകികാധികാരം വേണമെന്നു ബാവായും കൊടുക്കയില്ലെന്നു തെക്കന്‍ പള്ളിക്കാരും തമ്മില്‍ നടന്നുവരുന്ന തര്‍ക്കമാണ് വഴക്കിന്‍റെ പ്രധാന കാരണം. മേല്‍ 202-ാം വകുപ്പില്‍ പറഞ്ഞിട്ടുള്ള തര്‍ക്കങ്ങള്‍ കുറെശ്ശെ മൂത്തു തുടങ്ങി. ഓരോ പള്ളികളില്‍ യോഗം കൂടി ബാവായ്ക്കു ലൗകികാധികാരം കൊടുപ്പാന്‍ പാടില്ലെന്നും അസോസ്യേഷന്‍ കമ്മിറ്റിയുടെ സമ്മതം കൂടാതെ മെത്രാന്മാരെ വാഴിക്കാനും മുടക്കാനും പാടില്ലെന്നും നിശ്ചയങ്ങള്‍ ചെയ്തുവരുന്നു. ഇതെല്ലാം കോട്ടയം മുതല്‍ തെക്കോട്ടുള്ള പള്ളികളിലാണ്. പോയ മേടമാസത്തില്‍ കോട്ടയത്തു കൂടിയ മലങ്കര സുറിയാനി മഹാജനസഭയില്‍ നിന്നും നാലഞ്ചു പേരെ ഡപ്യൂട്ടേഷനായി നിയമിച്ച സംഘത്തിന്‍റെ അപേക്ഷയോടുകൂടെ ബാവായുടെ അടുക്കല്‍ അയയ്ക്കയുണ്ടായി. അപേക്ഷയുടെ ചുരുക്കം ഇപ്പോള്‍ ഉള്ള ക്ഷോഭം നീക്കാന്‍ മുളന്തുരുത്തി സുന്നഹദോസിലെ നിശ്ചയങ്ങള്‍ ബാവാ അംഗീകരിക്കാമെന്നു സമ്മതിക്കണമെന്നും ഒരു പൊതുയോഗം കൂടണമെന്നുമായിരുന്നു. ഈ ഡപ്യൂട്ടേഷന്‍കാര്‍ക്കു ബാവാ കൊടുത്ത മറുപടിയില്‍ സുന്നഹദോസിനെ ആദരിക്കുന്നുവെന്നും അതിലെ നിശ്ചയങ്ങളെ പരിഷ്ക്കരിക്കണമെന്നും വടക്കന്‍ പള്ളികളിലെ സന്ദര്‍ശനം കഴിഞ്ഞാല്‍ ഉടന്‍ യോഗം കൂട്ടാന്‍ വിചാരിച്ചിട്ടുണ്ടെന്നുമായിരുന്നു. ഈ കല്പന ഒരുവിധം ആളുകള്‍ക്കു തൃപ്തികരമായിരുന്നു എങ്കിലും കരിങ്ങാശ്ര, കണ്ടനാട് ഈ പള്ളിക്കാരെ കൊണ്ടും മാര്‍ അത്താനാസ്യോസ്, മാര്‍ സേവേറിയോസ് ഈ മെത്രാന്മാരെ കൊണ്ടും എഴുതിച്ച ഉടമ്പടികളിലും ശല്‍മൂസാകളിലും ബാവായ്ക്കു ലൗകികാധികാരം വിവരിച്ചിരുന്നതുകൊണ്ടു തെക്കരുടെ വഴക്കു മൂത്തു. മനോരമ പത്രം ആ വഴക്കിനെ വളരെ വര്‍ദ്ധിപ്പിച്ചു. ലഘുലേഖകള്‍ കണക്കില്ലാതെ ഇറങ്ങി തുടങ്ങി. ഹൈക്കോര്‍ട്ടു വക്കീല്‍ ഇ. ജെ. ജോണ്‍ മുതലായ പലരുടെ ഉത്സാഹത്താല്‍ പത്തിരുനൂറു പേര് ഒപ്പുവച്ച ഒരു നോട്ടീസ് അയച്ചതനുസരിച്ചു 1910 കന്നി 4-നു 1910 സെപ്റ്റംബര്‍ 20-നു കോട്ടയം മുതല്‍ തെക്കോട്ടുള്ള പള്ളിക്കാരുടെ ഒരു യോഗം ദീവന്നാസ്യോസ് സെമിനാരിയില്‍ കൂടി. ഈ യോഗത്തില്‍ 150 പള്ളികളുടെ പ്രതിനിധികള്‍ ഹാജരുണ്ടായിരുന്നു എന്നാണ് പറയുന്നത്. യോഗത്തില്‍ പട്ടക്കാരും വളരെയുണ്ടായിരുന്നു. ബാവായുടെ ലൗകികാധികാരത്തെ നിഷേധിച്ചും ബാവായെയും മറ്റും ആക്ഷേപിച്ചും പല പ്രസംഗങ്ങള്‍ യോഗത്തില്‍ ഉണ്ടായി. പ്രാസംഗികന്മാരില്‍ പ്രധാനന്മാര്‍ തിരുവനന്തപുരം വികാരി പൂതക്കുഴി അബ്രഹാം കത്തനാര്‍, ഫാ. പി. റ്റി. ഗീവര്‍ഗീസ് എം.എ., വക്കീല്‍ പി. പി. ജോണ്‍, വക്കീല്‍ എ. ഫീലിപ്പോസ്, വക്കീല്‍ ജോണ്‍, ചെറിയ മഠത്തില്‍ യാക്കോബ് കത്തനാര്‍, കെ. സി. മാമ്മന്‍ മാപ്പിള മുതല്‍പേരായിരുന്നു. ഈ യോഗത്തില്‍ താഴെ പറയുന്ന നിശ്ചയങ്ങള്‍ പാസ്സാക്കി. ബാവായുടെ ഭാഗം താങ്ങാന്‍ ഇംഗ്ലീഷ് പഠിച്ചവരായ കോട്ടയത്തു കുന്നുംപുറത്തു സി. ജെ. കുര്യന്‍, വാരിക്കാട്ടു അബ്രഹാം വക്കീല്‍, കളപ്പുരയ്ക്കല്‍ ചാക്കോ തരകന്‍, എം. എം. പോത്തന്‍ ഇങ്ങനെ നാലഞ്ചു പേരേ ആകെ ഉള്ളൂ. യോഗ നിശ്ചയങ്ങള്‍:

"1. പൊതു സുന്നഹദോസുകള്‍, സഭയുടെ കാനോനാകള്‍, സഭാചരിത്രം, മലങ്കരസഭയിലെ കീഴ്നടപ്പ്, കൊല്ലം 1051-ലെ മുളന്തുരുത്തി സുന്നഹദോസ് നിശ്ചയങ്ങള്‍, റോയല്‍കോര്‍ട്ട് വിധികള്‍, ഇവകളിന്‍പ്രകാരം അന്ത്യോഖ്യാ സിംഹാസനത്തിലേക്കു മലങ്കരസഭമേലുള്ള സര്‍വ്വ അധികാരങ്ങളെയും ഈ യോഗം സമ്മതിക്കയും സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. 

2. കാതോലിയ്ക്കാക്കടുത്തതും ശ്ലീഹായ്ക്കടുത്തതുമായ വി. സുറിയാനി സഭയുടെ സര്‍വ്വ ഉപദേശ ആചാരനടപടികളെയും ഈ യോഗം വിശ്വസിക്കയും അംഗീകരിക്കയും സമ്മതിക്കയും ഉറപ്പിക്കയും ചെയ്തിരിക്കുന്നതും അവയ്ക്കനുസരണമായി എല്ലാ കാര്യങ്ങളും നടക്കുന്നതിനു ഉറപ്പിച്ചിരിക്കുന്നതുമാകുന്നു. 

3. സെമിനാരി കേസിനെ സംബന്ധിച്ചുണ്ടായ ................. റോയല്‍ കോടതി വിധി 347-ാം ............ "മലങ്കരസഭയുടെ ലൗകിക ................ ഭരണത്തിന്മേല്‍ പാത്രിയര്‍ക്കീസിന്‍റെ അധികാരം ഒരിയ്ക്കലും ഉണ്ടായിട്ടില്ല. ഈ വിഷയത്തില്‍ ഈ സഭ ഒരു സ്വതന്ത്രസഭ ആയിരുന്നു" എന്ന പ്രകാരവും അതിനനുരൂപമായി കൊച്ചിയിലെ റോയല്‍ കോടതി വിധിയിലും മലങ്കരസഭാ സ്വത്തുക്കളെയും അവയുടെ ഭരണത്തെയും സംബന്ധിച്ചിട്ടുണ്ടായിട്ടുള്ള വ്യവസ്ഥകളെ ഭേദപ്പെടുത്തുന്നതായ യാതൊരു പ്രവൃത്തിയെയും ഈ യോഗം സമ്മതിക്കുന്നതല്ലാത്തതും സമ്മതിക്കാന്‍ പാടില്ലാത്തതുമാകുന്നു. ഇവയ്ക്കു വിപരീതമായി കൂടുതല്‍ അധികാരങ്ങള്‍ ബാവാ തിരുമനസ്സിലേക്കു വേണമെന്നു ആഗ്രഹിക്കുന്നതായി കാണുന്നതില്‍ ഈ യോഗം നിര്‍വ്യാജമായി വ്യസനിക്കുന്നു.

4. മലങ്കര മെത്രാപ്പോലീത്തായെയും വേണ്ടി വരുന്ന ഇടവക മെത്രാന്മാരെയും വാഴിക്കുന്നതിനുള്ള അധികാരം അന്ത്യോഖ്യാ സിംഹാസനത്തില്‍ ഇരിക്കുന്നു എങ്കിലും കാനോനാകളാലും വിധികളാലും അങ്ങനെ വാഴിക്കപ്പെടുന്ന മെത്രാപ്പോലീത്തന്മാര്‍ ......... ഈ സഭയില്‍ മുറപ്രകാരം തിരഞ്ഞെടുക്കപ്പെട്ടവരും അംഗീകരിക്കപ്പെട്ടവരും ആയിരുന്നാല്‍ മാത്രമേ മലങ്കരസഭയിന്മേലോ ഇടവകകളിന്മേലോ സ്ഥാനത്തിനടുത്ത അധികാരം വഹിപ്പാന്‍ പാടുള്ളു എന്ന് സഭാചട്ടങ്ങളാലും കോടതിവിധികളാലും സ്ഥിരപ്പെട്ടിരിക്കുന്ന തത്വത്തെ ഈ യോഗം അംഗീകരിച്ചു ദൃഢപ്പെടുത്തുന്നു. 

5. 1051-ലെ മുളന്തുരുത്തി സുന്നഹദോസ് നിശ്ചയങ്ങളില്‍ അസോസിയേഷന്‍ കമ്മിറ്റിയുടെ (ഇവിടുത്തെ മജിലിസിന്‍റെ) അനുമതിയോടു കൂടി നമ്മുടെ സഭയ്ക്കും സമുദായത്തിനും വേണ്ടി ചെയ്യപ്പെടുന്ന സകല ഏര്‍പ്പാടുകളും സാധുവായിരിക്കുകയും ചെയ്യണമെന്നു നിശ്ചയിച്ചിട്ടുള്ളതു സിംഹാസനത്തിങ്കല്‍ നിന്നു ഈ സഭയിലേക്കുള്ള സകല പ്രവൃത്തികളെയും ബാധിക്കുന്നതാണെങ്കിലും മെത്രാപ്പോലീത്തന്മാരുടെ ഇടവകകള്‍ ........... ഭരിക്കുന്ന മെത്രാന്മാരുടെ അംശം മുടക്കി ഭരണവിരോധവും കര്‍മ്മവിരോധവും ചെയ്ക മുതലായ പ്രവൃത്തികള്‍ കമ്മിറ്റിയുടെ പ്രേരണയിന്‍പേരിലും കമ്മിറ്റി മുഖാന്തരവും കമ്മിറ്റിയുടെ അനുമതിയോടും കാനോന്‍ നിയമങ്ങളെ അനുസരിച്ചും മാത്രമേ പാടുള്ളു എന്നുള്ളത് സഭയുടെ രക്ഷയ്ക്കു എത്രയും ഭദ്രമായി പാലിക്കപ്പെടുവാന്‍ ആവശ്യമുള്ള തത്വമായി ഈ യോഗം ഗണിച്ചിരിക്കുന്നതും അതിനു വിരോധമായുള്ള പ്രവൃത്തികളെ മലങ്കരസഭയുടെ പൊതുവിന്നടുത്ത അസോസിയേഷനില്‍ കൊണ്ടുവരുന്ന തീരുമാനംപോലെ അല്ലാതെ അനുസരിപ്പാന്‍ പാടില്ലാത്തതും ആവശ്യമില്ലാത്തതുമാകുന്നതുപോലെ തന്നെ മറ്റു വൈദികന്മാരോടോ അയ്മേനികളോടോ ഈ യോഗത്തില്‍ ഭരണതത്വങ്ങളായി നാം ഇന്നു രേഖപ്പെടുത്തുന്ന നിശ്ചയങ്ങളുടെ ആത്മാവിനും സ്വഭാവത്തിനും വിപരീതമായി സത്യഅധികാരം കവര്‍ന്നു അധികാരവാഹികളാല്‍ ചെയ്യപ്പെടുന്ന പ്രവൃത്തികളെയും മേല്‍പ്രകാരം മാത്രമേ സമ്മതിച്ചു പ്രവൃത്തിപ്പാന്‍ ഇടയുള്ളു എന്നും യോഗം നിശ്ചയിച്ചു. 

6. സഭയില്‍ ഉണ്ടായിട്ടുള്ള കുഴപ്പങ്ങള്‍ക്കു പരിഹാരമാര്‍ഗ്ഗം ആലോചിക്കുന്നതിനായി ശട്ടംകെട്ടുകള്‍ ചെയ്യണമെന്നും മറ്റും പാത്രിയര്‍ക്കീസ് ബാവാ തിരുമനസ്സിലെ അടുക്കല്‍ അപേക്ഷിക്കുന്നതിനു വേണ്ടി മലങ്കര സുറിയാനി മഹാജനസഭയില്‍ നിന്നയച്ച ഡപ്യൂട്ടേഷന്‍കാര്‍ക്കു പാത്രിയര്‍ക്കീസ് ബാവാ തിരുമനസ്സുകൊണ്ടു കൊടുത്തിട്ടുള്ള 19-ാം നമ്പര്‍ മറുപടി കല്പനയില്‍ വടക്കന്‍ പള്ളികളിലെ യാത്ര കഴിഞ്ഞാലുടന്‍ പൊതുയോഗം വിളിച്ചുകൂട്ടി കുഴപ്പങ്ങള്‍ തീര്‍ക്കാമെന്നു വാഗ്ദാനം ചെയ്തിട്ടുള്ളതും, ഇപ്പോള്‍ വടക്കന്‍ സര്‍ക്കീട്ട് മിക്കവാറും അവസാനിച്ചിരിക്കുന്നതും ആകയാല്‍ ഈ അവസരത്തില്‍ തിരുമനസ്സുകൊണ്ടു കൃപയായി കോട്ടയത്തു സെമിനാരിയില്‍ എഴുന്നള്ളിയിരുന്നു വാഗ്ദാനപ്രകാരമുള്ള പൊതുയോഗം വിളിച്ചുകൂട്ടുന്നതിനു വേണ്ട ശട്ടംകെട്ടുകള്‍ ചെയ്വാന്‍ ആരംഭിക്കുന്നതിനു ഇനിയും താമസം വരുത്തരുതെന്നും, സഭയില്‍ സമാധാനം കണ്ടതിനുമേല്‍ അല്ലാതെ തിരുമനസ്സുകൊണ്ടു ടി മദ്ധ്യസ്ഥരംഗത്തു മാറാതെ ഇരിക്കണമെന്നും തിരുമേനിയോടു ഈ യോഗ പ്രതിനിധികള്‍ വിനയമായും കഴിക്കയും അപേക്ഷിക്കണമെന്നും ഈ നിവൃത്തിക്കു മുമ്പ് ഉള്‍പ്രദേശങ്ങളിലെ പള്ളികളില്‍ തിരുമേനി സഞ്ചരിക്കുന്നപക്ഷം തെറ്റിദ്ധാരണ വര്‍ദ്ധിപ്പാനും ഭിന്നത അധികരിപ്പാനും ഇടവന്നേക്കുമെന്നുള്ളതുകൊണ്ടും ഈ യോഗത്തില്‍ ചേര്‍ന്നിരിക്കുന്ന പള്ളിക്കാരാരും അങ്ങനെയുള്ള കലഹത്തിനു ഇടവരുത്താതെ ഇരിപ്പാന്‍ നിര്‍ബന്ധമായും ശപഥം ചെയ്യണമെന്നും ഈ യോഗം നിശ്ചയിച്ചു. 

7. മലങ്കര സുറിയാനി സഭയുടെ ഭരണ ............... ദേശീയമായിരിക്കണമെന്നുള്ള പ്രമാണത്തിനു വിപരീതമായി പരദേശീയനായ മാര്‍ ഒസ്താത്യോസ് ബാവാ തിരുമേനിയെ ഈ വംഗ നാട്ടില്‍ സ്ഥിരവാസത്തിനനുവദിച്ചു അധികാരപ്പെടുത്തിയതുപോലെ അറിയുന്നതില്‍ ഈ യോഗം കുണ്ഠിതപ്പെടുകയും ഈ തിരുമേനിയുടെ ഇംഗിതജ്ഞാനമില്ലാത്ത സ്വഭാവ വിശേഷത്താല്‍ ജനങ്ങളില്‍ സമാധാനഭംഗം ഉണ്ടാകാന്‍ ഇടവന്നിട്ടുള്ളതും പൊതുജനാഭിപ്രായത്തില്‍ ഇപ്പോഴത്തെ കുഴപ്പത്തിന്‍റെ ഒരു പ്രധാന കാരണം ഈ തിരുമേനിയുടെ അധികാരഭ്രമം ആണെന്നു വിചാരമുള്ളതാകകൊണ്ടു ബാവാ തിരുമനസ്സിലെ കൃപയുണ്ടായി ഇങ്ങനെയുള്ള തിരുമേനിയെ സഭയ്ക്കു ഭാരമാകാതിരിപ്പാന്‍ അപേക്ഷിക്കണമെന്നും ഈ യോഗം നിശ്ചയിച്ചു. 

8. മലങ്കരസഭയിലെ ഭരണസംബന്ധമായ വ്യവസ്ഥകള്‍ ചെയ്യുന്നതിനും തര്‍ക്കങ്ങള്‍ തീര്‍ക്കുന്നതിനും മുളന്തുരുത്തി സുന്നഹദോസില്‍ സ്വീകരിക്കപ്പെട്ടിരിക്കുന്ന യോഗം മെത്രാപ്പോലീത്തന്മാര്‍, മറ്റു വൈദികന്മാര്‍, അയ്മേനികള്‍ മുതലായവര്‍ ഉള്‍പ്പെട്ട അസോസ്യേഷന്‍ എന്നു നാമമുള്ള പൊതു സംഘമായിരിക്കുന്നതും അവര്‍ ഭരണത്തില്‍പെട്ടവരും ചുമതല വഹിക്കുന്നവരും ആകകൊണ്ടു കീഴുനടപ്പിന്‍പ്രകാരവും ഭരണരീതിയുടെ നിര്‍ണ്ണയത്തില്‍ അവസാന അധികാരികളായി ഈ യോഗം ഗണിക്കുന്നതും; അധികാരവാഹികളായ സ്ഥാനികള്‍ അവരുടെ നിശ്ചയപ്രകാരം മാത്രം പ്രവര്‍ത്തിക്കേണ്ടതെന്ന് ഈ യോഗം വച്ചിരിക്കുന്നതും; വൈദികസ്ഥാനികളോടുകൂടി അയ്മേനികള്‍ ഉള്‍പ്പെട്ട മാനേജിംഗ് കമ്മിറ്റിയെ പൊതു അസോസ്യേഷന്‍റെ പേര്‍ക്ക് അധികാരം വഹിക്കുന്നവരായി ഗണിക്കേണ്ടതും ആകുന്നു എന്നുള്ള തത്വത്തെ ഈ യോഗം പ്രസ്താവിച്ചു സ്ഥിരപ്പെടുത്തുന്നു. 

9. ഇപ്പോഴത്തെ മലങ്കര മെത്രാപ്പോലീത്താ തിരുമേനിയുടെ ദൈവഭക്തിയിലും വിശ്വാസ സ്ഥിരതയിലും അനിതരസാധാരണമായ കാര്യശേഷിയിലും ഈ യോഗത്തിനു പൂര്‍ണ്ണമായ വിശ്വാസമുണ്ട്. 

10. മേല്‍പ്പറഞ്ഞ നിശ്ചയങ്ങള്‍ നടപ്പില്‍ വരുത്തുന്നതിനു താഴെ പറയുന്ന ആളുകളെ ഈ യോഗത്തിന്‍റെ പ്രതിനിധി കമ്മിറ്റിയായി നിശ്ചയിച്ചിരിക്കുന്നതും അവര്‍ ബാവാ തിരുമനസ്സിലേയും മലങ്കര മെത്രാപ്പോലീത്താ തിരുമേനിയുടെയും അടുക്കല്‍ വിവരങ്ങള്‍ അറിയിച്ചു അധിക കാലതാമസം കൂടാതെ വേണ്ട തീര്‍ച്ചകള്‍ സമ്പാദിക്കേണ്ടതും യോഗോദ്ദേശ നിവൃത്തിക്കായി ആവശ്യപ്പെട്ട സകല നടപടികളും അവര്‍ നടത്തേണ്ടതും അതു സംബന്ധിച്ചു വേണ്ടിവരുന്ന ചിലവിലേക്കു പണം പള്ളികളില്‍ നിന്നും ജനങ്ങളില്‍ നിന്നും പിരിക്കുന്നതിനു അവരെ ചുമതലപ്പെടുത്തിയിരിക്കുന്നതും ഇതിലേക്കു ആവശ്യപ്പെട്ട വിശേഷാല്‍ ചിലവുകള്‍ ............ വയ്ക്കുന്നതിനും വഹിക്കുന്നതിനും കമ്മിറ്റിക്കാരെ ഇതിനാല്‍ അധികാരപ്പെടുത്തി ചുമതലയേറ്റിരിക്കുന്നതുമാകുന്നു. 

മെസേഴ്സ് ഇ. ജെ. ജോണ്‍ ബി.എ., ബി.എല്‍., (പ്രസിഡണ്ട്), സി. ചെറിയാന്‍, ലൂക്കോസ് വക്കീല്‍, പി. ഐ. മാണി, എം. പി. വര്‍ക്കി, കല്ലറയ്ക്കല്‍ ഇ. എം. ജോസഫ്.

സെക്രട്ടറിമാര്‍: കെ. സി. മാമ്മന്‍ മാപ്പിള ബി.എ., കെ. വി. ചാക്കോ ബി.എ., എല്‍.റ്റി., പി. പി. ജോണ്‍ ബി.എ., ബി.എല്‍., എ. ഫീലിപ്പോസ് എം.എ., ബി.എല്‍.

11. ഈ യോഗം മേല്‍പ്രകാരം ചെയ്തിട്ടുള്ള നിശ്ചയങ്ങള്‍ മലങ്കര സുറിയാനി സമുദായത്തിലെ സത്യമായ ഭൂരിപക്ഷാഭിപ്രായത്തിനു അനുകൂലമെന്നു യോഗം വിശ്വസിക്കുന്നു. എന്നു വരികിലും ബാവാ മുഖാന്തിരമോ മെത്രാപ്പോലീത്താ മുഖാന്തിരമോ ടി യിലെ മെമ്പറന്മാര്‍ മുഖാന്തിരമോ മുറപ്രകാരം വിളിച്ചുകൂട്ടപ്പെടുന്ന ഒരു പൊതുയോഗത്തില്‍ സഭയുടെ ഭൂരിപക്ഷാഭിപ്രായം ഏതെങ്കിലും കാര്യത്തില്‍ ഭിന്നമാകുന്നു എന്നു പ്രത്യക്ഷപ്പെടുന്നപക്ഷം ആ വിഷയത്തില്‍ ഈ യോഗനിശ്ചയങ്ങളെ ഭേദപ്പെടുത്തി സത്യ ഭൂരിപക്ഷാഭിപ്രായത്തെ സ്വീകരിച്ചു പ്രവര്‍ത്തിപ്പാനും ഈ യോഗാംഗങ്ങള്‍ സന്നദ്ധരായിരിക്കുന്നു എന്നു കൂടി രേഖപ്പെടുത്തിയിരിക്കുന്നു."

ഇടവഴിക്കല്‍ ഗീവര്‍ഗീസ് മാര്‍ സേവേറിയോസ് മെത്രാന്‍ സ്ഥാനമേല്ക്കുന്നു (1910)


206. തെക്കുംഭാഗക്കാരായ ക്നാനായ സമുദായ പള്ളിക്കാരുടെ അപേക്ഷപ്രകാരം .................... ഇടവഴിക്കല്‍ ചെറിയാന്‍ ഫീലിപ്പോസ് കശീശായുടെ ഇളയ മകന്‍ ടിയില്‍ ഗീവര്‍ഗീസ് കശീശായായ എന്നെ അന്ത്യോഖ്യായുടെ രണ്ടാം അബ്ദുള്ളാ ഇഗ്നാത്യോസ് പാത്രിയര്‍ക്കീസ് ബാവാ അവര്‍കള്‍ 1910 ഓബ് മാസം 8-നു ആഗസ്റ്റ് 21-നു 1046-മാണ്ടു ചിങ്ങ മാസം 5-നു ഞായറാഴ്ച പാമ്പാക്കുട പള്ളിയില്‍ വച്ച് റമ്പാനായി പട്ടംകെട്ടുകയും അടുത്ത ഞായറാഴ്ചയായ ഓബ് 15-നു ആഗസ്റ്റ് 28-നു ചിങ്ങം 12-നു (കന്യാസ്ത്രീ അമ്മയുടെ വാങ്ങിപ്പു പെരുന്നാള്‍ ദിവസം) വടകര പള്ളിയില്‍ വച്ച് മാര്‍ സേവേറിയോസ് എന്ന പേരില്‍ മെത്രാപ്പോലീത്തായായി വാഴിക്കയും ചെയ്തു. അപ്പോള്‍ പാത്രിയര്‍ക്കീസിനോടു കൂടെ മാര്‍ സ്ലീബാ ഒസ്താത്ത്യോസ് ബാവായും മാര്‍ പൗലൂസ് അത്താനാസ്യോസ് മെത്രാപ്പോലീത്തായും ഉണ്ടായിരുന്നു. വാഴ്ച ദിവസം വളരെ ആള്‍ കൂടുകയും പട്ടക്കാരും ശെമ്മാശന്മാരും അമ്പതില്‍ അധികവും ഉണ്ടായിരുന്നു. മിസ്റ്റര്‍ ഇ. എം. ഫീലിപ്പോസിനു ചില ................. കൂടിയ പട്ടക്കാര്‍ മുതല്‍പേര്‍ ................ കൊടുക്കയുണ്ടായി. 

207. മേല്‍ വിവരിച്ച മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ സ്ഥാനമേറ്റശേഷം രാമംഗലത്തു പള്ളിയില്‍ പോയി രണ്ടാഴ്ച താമസിച്ചശേഷം വെളിയനാട്ടു നിന്നും .......... 1910 സെപ്റ്റംബര്‍ 12-നു 1046 ചിങ്ങം 27-നു തിങ്കളാഴ്ച കോട്ടയത്തു സെമിനാരിയില്‍ വരികയും അന്ന് അവിടെ താമസിച്ച് അടുത്ത ദിവസമായ ചൊവ്വാഴ്ച നൂറ്റില്‍ചില്വാനം മുത്തുക്കുട, കൊടി, വാദ്യം, ചെണ്ട, ബാന്‍റ്, ഏഴ് വെള്ളിക്കുരിശ്, ഈ വക സന്നാഹങ്ങളോടുകൂടി കോട്ടയത്തു വലിയപള്ളിയിലേക്കു കരമാര്‍ഗ്ഗം എഴുന്നള്ളിക്കയും വലിയപള്ളി യുടെ നടയ്ക്കു താഴെ കെട്ടി ഉണ്ടാക്കി അലങ്കരിച്ചിരുന്ന പന്തലില്‍ വച്ചു വലിയപള്ളിക്കാരുടെ ആയി ഒരു മംഗളപത്രവും പൊന്‍ മസ്നപ്സായും സമ്മാനം കൊടുക്കയും ചെയ്തശേഷം പള്ളിയിലേക്കു എഴുന്നള്ളി അവിടെ വച്ച് ഓക്സിയോസ് ചൊല്ലി കൈമുത്തിച്ചു ശേഷം കൂടിയ ജനങ്ങള്‍ പിരിയുകയും ചെയ്തു. എതിരേല്പിനു ക്നാനായക്കാരുടെ എല്ലാ പള്ളികളില്‍ നിന്നും ധാരാളം ആളുകള്‍ വന്നിട്ടുണ്ടായിരുന്നു. കോട്ടയത്തുള്ള വടക്കുംഭാഗരില്‍ പ്രധാനന്മാരാരും എതിരേല്പില്‍ സംബന്ധിച്ചില്ല. അവര്‍ കവലമുക്കുകളില്‍ കൂടി നിന്നു നോക്കിക്കൊണ്ടിരുന്നതേയുള്ളു. പിന്നീട് വടക്കുംഭാഗത്തിലെ പ്രധാനന്മാര്‍ എല്ലാവരും വന്നു കൈമുത്തിപ്പോയി. എതിരേല്പ് അവര്‍ വിചാരിച്ചിരുന്നതില്‍ കേമമായിപ്പോയതുകൊണ്ടു അവര്‍ക്കു ഇച്ഛാഭംഗമായി. തങ്ങള്‍ ഒഴിഞ്ഞു നിന്നതുകൊണ്ടു ഫലമില്ലെന്നു കണ്ടപ്പോള്‍ ചേരാഞ്ഞതില്‍ പലര്‍ക്കും ലജ്ജ തോന്നിയിട്ടുണ്ട്. 

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

വാല്‍നക്ഷത്രം ഉദിച്ചു

205. കൊല്ലം 1045-മാണ്ടു മേട മാസം ഒടുവില്‍ മുതല്‍ ഇടവ മാസം അവസാനം വരെ ഒരു വലിയ വാല്‍നക്ഷത്രം കാണപ്പെട്ടു. ഈ നക്ഷത്രത്തിന്‍റെ പേര്‍ പറയുന്നത് ഹാലിയുടെ നക്ഷത്രം എന്നാണ്. കിഴക്കുഭാഗത്തു ഉദയനക്ഷത്രത്തോടടുത്ത് വെളുപ്പിനു അഞ്ചാറുനാഴിക വെളുപ്പുള്ളപ്പോള്‍ നക്ഷത്രം താഴെ കാലില്‍ മേല്‍പ്പോട്ടുമായി വളരെ ദിവസം കണ്ടുകൊണ്ടിരുന്നു. വാല്‍ ആദ്യം ചെറുപ്പമായിരുന്നു. എങ്കിലും നാള്‍ക്കുനാള്‍ വളര്‍ന്നു ആകാശത്തിന്‍റെ മദ്ധ്യം വരെ നീളം ഉണ്ടായി. പിന്നീട് ഈ നക്ഷത്രം സന്ധ്യയ്ക്കു പടിഞ്ഞാറു ഉദിച്ചുകൊണ്ടിരുന്നു. അവിടെയും വാല്‍ മേല്പോട്ടായിട്ടാണ് കണ്ടത്. വാല്‍ ക്രമേണ മേല്‍പറഞ്ഞതുപോലെ വളര്‍ന്നുകൊണ്ടിരുന്നു. ഈ നക്ഷത്രം പണ്ട് യൂലിയസ് കൈസറിന്‍റെ മരണത്തിങ്കലും മറ്റും കണ്ടതാണത്രെ. ഇത് കാണപ്പെടുമ്പോള്‍ ലോകത്തില്‍ പല അനര്‍ത്ഥങ്ങളും ഉണ്ടാകുക പതിവുണ്ട് എന്ന് പറയുന്നു. ഇംഗ്ലണ്ടിലെ ഏഴാം എഡ്വേര്‍ഡ് ചക്രവര്‍ത്തിയുടെ മരണവും ഈ പ്രാവശ്യം ഈ നക്ഷത്രം കാണപ്പെട്ടപ്പോള്‍ ആയിരുന്നു. 

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

കുറ്റിക്കാട്ടില്‍ പൗലോസ് മാര്‍ അത്താനാസ്യോസ് മെത്രാന്‍ സ്ഥാനമേല്ക്കുന്നു (1910)

204. മാര്‍ ഇഗ്നാത്യോസ് അബ്ദുള്ളാ പാത്രിയര്‍ക്കീസ് ബാവാ വടക്കന്‍ പള്ളികളില്‍ സഞ്ചരിക്കുന്ന മദ്ധ്യേ അങ്കമാലി പള്ളിയില്‍ വച്ചു 1910-മാണ്ടു ഈയോര്‍ (ഇടവ മാസം) 27-നു 1045 ഇടവം 27-നു വ്യാഴാഴ്ച സ്വര്‍ഗ്ഗാരോഹണ പെരുന്നാള്‍ ദിവസം അങ്കമാലി ഇടവകയില്‍ കുറ്റിക്കാട്ടില്‍ പൗലോസ് റമ്പാനെ അത്താനാസ്യോസ് എന്ന പേരില്‍ അങ്കമാലി ഇടവകയുടെ മെത്രാനായി വാഴിച്ചു. അപ്പോള്‍ മാര്‍ ഒസ്താത്യോസ് ബാവായും മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായും കൂടെ ഉണ്ടായിരുന്നു. മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായ്ക്കു എഴുത്തയയ്ക്കയോ അദ്ദേഹത്തെ അറിയിക്കയോ പോലും ചെയ്തില്ല. 

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

തീത്തോസ് മാര്‍ത്തോമ്മാ മെത്രാന്‍ കാലം ചെയ്തു (1909)

198. നവീകരണ തലവനായ തീത്തോസ് മാര്‍ത്തോമ്മാ മെത്രാന്‍ എന്നു പറയുന്ന ആള്‍ കുറെ മാസമായി പ്രമേഹരോഗത്തില്‍ കിടന്നശേഷം 1909 ഒക്ടോബര്‍ 20-നു 1085 തുലാ മാസം 4-നു ബുധനാഴ്ച കാലത്തു ആറര മണിക്കു തിരുവല്ലായില്‍ വച്ചു മരിച്ചുപോയിരിക്കുന്നു. ഇയാള്‍ പാലക്കുന്നത്ത് തോമസ് അത്താനാസ്യോസ് മെത്രാന്‍റെ അനുജനാണ്. ഇയാളെ തിരുവല്ലായിലെ നവീകരണ പള്ളിയില്‍ തന്നെ അടക്കി. 

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

അബ്ദുള്ളാ പാത്രിയര്‍ക്കീസ് മലങ്കരയില്‍ (1909)

197. മാര്‍ ഇഗ്നാത്യോസ് അബ്ദുള്ളാ ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ ലണ്ടനില്‍ നിന്നും പുറപ്പെട്ട ശേഷം ഈജിപ്റ്റില്‍ എത്തി അലക്സന്ത്രിയാ പാത്രിയര്‍ക്കീസ് ബാവായുടെ കൂടെ രണ്ടാഴ്ചയോളം താമസിച്ചശേഷം ............ കമ്പനി വക എസ്. എസ്. ഈജിപ്റ്റ് എന്ന തപാല്‍ കപ്പലില്‍ പുറപ്പെട്ടു 1909 സെപ്റ്റംബര്‍ 24-നു 185 കന്നി 8-നു വെള്ളിയാഴ്ച ബോംബെയില്‍ വന്നിറങ്ങി. അപ്പോള്‍ ബാവായെ സ്വീകരിക്കാന്‍ മാര്‍ ദീവന്നാസ്യോസ് ഗീവര്‍ഗീസ് മെത്രാപ്പോലീത്തായും കോനാട്ട് മാത്തന്‍ മല്പാനും എന്‍റെ ജ്യേഷ്ഠപുത്രന്‍ ഇ. എം. ഫീലിപ്പോസും വേറെ ചിലരും ബോംബെയില്‍ ഹാജരുണ്ടായിരുന്നു. ഇവര്‍ ബാവായെ എതിരേറ്റു ബാവായുമായി പ്രത്യേകം ശട്ടംകെട്ടിയിരുന്ന ബംഗ്ലാവില്‍ താമസിപ്പിച്ചു. ബോംബെ ഗവര്‍ണര്‍ ആ സമയം പൂനായില്‍ ആയിരുന്നതിനാല്‍ അവിടെ ചെല്ലുന്നതിനു എഴുത്തു വന്നതനുസരിച്ചു സെപ്റ്റംബര്‍ 27-നു എല്ലാവരും പൂനായ്ക്കു പുറപ്പെട്ടു 28-നു ബോംബെയില്‍ ഗവര്‍ണറെ കണ്ടു ഇന്ത്യാ സെക്രട്ടറിയുടെ എഴുത്തു കൊടുത്തു. .............വണ്ടി കയറി ആര്‍ക്കോണത്തു വന്നപ്പോള്‍ മദ്രാസില്‍ പഠിക്കുന്ന സുറിയാനി വിദ്യാര്‍ത്ഥികള്‍ റെയില്‍വേസ്റ്റേഷനില്‍ വച്ചു ബാവായെ എതിരേല്ക്കയും ഒരു മംഗളപത്രം സമര്‍പ്പിക്കയും ചെയ്തു. അവിടെ നിന്നും ഒക്ടോബര്‍ 2-നു ഊട്ടക്കമണ്ടില്‍ എത്തി അവിടെ വച്ചു മദ്രാസ് ഗവര്‍ണരെ കണ്ടു സെക്രട്ടറിയുടെ എഴുത്തു കൊടുക്കയും കൊച്ചി, തിരുവിതാംകൂര്‍ രാജാക്കന്മാര്‍ക്കു എഴുത്തു വാങ്ങിക്കയും ചെയ്തു. മദ്രാസ് ബിഷപ്പിനെ ഇവിടെ വച്ചു കാണുകയുണ്ടായി. അവിടെ നിന്നു ഒക്ടോബര്‍ 6-നു പുറപ്പെട്ടു ഷൊര്‍ണൂര്‍ എത്തി ഒരു ദിവസം താമസിച്ചശേഷം പട്ടാമ്പി വഴി കുന്നംകുളം പള്ളിക്കാരുടെ എതിരേല്പോടുകൂടി ഒക്ടോബര്‍ 8-നു വെള്ളിയാഴ്ച കുന്നംകുളം പള്ളിയില്‍ എത്തി. ഇവിടെ ഒരാഴ്ച താമസിച്ചശേഷം ഒക്ടോബര്‍ 15-നു തൃശൂര്‍ വന്നു. ഇവിടെ വച്ചു കൊച്ചി രാജാവിനെയും റസിഡണ്ടിനെയും ചെന്നു കാണുകയും ഇവര്‍ പ്രതിദര്‍ശനം കഴിക്കയും  ചെയ്തു. അനന്തരം ഒക്ടോബര്‍ 17-നു ഞായറാഴ്ച തൃശൂര്‍ ഒരു പള്ളിക്കു മാര്‍ ഇഗ്നാത്യോസ് നൂറോനായുടെ നാമത്തില്‍ കല്ലിട്ടു വി. കുര്‍ബാന ചൊല്ലി. 18-നു ഉച്ചയ്ക്കു അവിടെ നിന്നും പുറപ്പെട്ടു കൊച്ചി രാജാവിന്‍റെ സാലൂണ്‍ വണ്ടിയില്‍ .......... 3 മണിക്കു എറണാകുളത്തു എത്തി. അവിടെ വടക്കര്‍ പള്ളിക്കാരുടെ ആഘോഷമായ എതിരേല്പുണ്ടായിരുന്നു. അന്ന് പോഞ്ഞിക്കര റസിഡണ്ട് ബംഗ്ലാവില്‍ ബാവാ താമസിച്ചശേഷം ഒക്ടോബര്‍ 19-നു ചൊവ്വാഴ്ച കാലത്തു പുറപ്പെട്ടു പ്രത്യേക തീബോട്ട് വഴി അന്നു നാലു മണിക്ക് കോട്ടയത്തു കോടിമത കടവില്‍ എത്തി പള്ളിക്കാരുടെ ആഘോഷമായ എതിരേല്പോടുകൂടെ 6 മണിക്കു സെമിനാരിയില്‍ എത്തി അവിടെ താമസിക്കുന്നു.

198. നവീകരണ തലവനായ തീത്തോസ് മാര്‍ത്തോമ്മാ മെത്രാന്‍ എന്നു പറയുന്ന ആള്‍ കുറെ മാസമായി പ്രമേഹരോഗത്തില്‍ കിടന്നശേഷം 1909 ഒക്ടോബര്‍ 20-നു 1085 തുലാ മാസം 4-നു ബുധനാഴ്ച കാലത്തു ആറര മണിക്കു തിരുവല്ലായില്‍ വച്ചു മരിച്ചുപോയിരിക്കുന്നു. ഇയാള്‍ പാലക്കുന്നത്ത് തോമസ് അത്താനാസ്യോസ് മെത്രാന്‍റെ അനുജനാണ്. ഇയാളെ തിരുവല്ലായിലെ നവീകരണ പള്ളിയില്‍ തന്നെ അടക്കി.

199. പാത്രിയര്‍ക്കീസ് ബാവാ ഊട്ടക്കമണ്ടില്‍ എത്തിയപ്പോള്‍ മൈസൂര്‍ രാജാവിന്‍റെ വക ഒരു കൊട്ടാരത്തിലാണ് താമസിച്ചത്. അവിടുത്തെ സഞ്ചാരത്തിനു ഗവര്‍ണരുടെ കുതിരവണ്ടി കൊടുത്തിരുന്നു. കുന്നംകുളങ്ങര മുതല്‍ കൊച്ചി സംസ്ഥാനം കഴിയുന്നതു വരെ ബാവായുടെ സഞ്ചാരത്തിനു കൊച്ചി രാജാവിന്‍റെ കുതിരവണ്ടിയും മോട്ടോര്‍ വണ്ടിയും വിട്ടുകൊടുക്കയും എറണാകുളത്തെ എതിരേല്പിനു പട്ടാളവും ബാണ്ടും അയക്കയും ചെയ്തു.
200. പാത്രിയര്‍ക്കീസ് ബാവായുടെ വരവും തീത്തോസ് മെത്രാന്‍റെ മരണവും ഒരുമിച്ചു സംഭവിച്ചതു ഒരു ആശ്ചര്യം തന്നെ. ഇതില്‍ ഒരു രഹസ്യം ഉണ്ട്. കാലം ചെയ്ത മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ മുപ്പതാം ദിവസം അടിയന്തിരത്തിനു അടുത്ത ഒരു ദിവസം തീത്തോസ് മെത്രാന്‍റെ ദീനം കാണ്മാന്‍ മാര്‍ ഗീവര്‍ഗീസ് ദീവന്നാസ്യോസ് മെത്രാപ്പോലീത്താ പോയിരുന്നു. ആ യാത്രയ്ക്കു വട്ടംകൂട്ടിയപ്പോള്‍ (മുറിമറ്റത്തു) മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്താ ഇപ്രകാരം കല്പിക്കയുണ്ടായി. തീത്തോസിനെ കാണ്മാന്‍ പോകാന്‍ ഇപ്പോള്‍ ധൃതി വെച്ചിട്ടു കാര്യമില്ല. അയാള്‍ ഈയിടെ മരിക്കയില്ല. പാത്രിയര്‍ക്കീസ് ബാവാ ഇവിടെത്തുമ്പോള്‍ ഇസ്രായേലിനു പെസഹായും മിസ്രേംകാര്‍ക്കു കടിഞ്ഞൂല്‍ പുത്രന്മാരുടെ മരണവുമായിരിക്കും. അന്നേ അയാള്‍ മരിക്കത്തൊള്ളു. ഇങ്ങനെ ഒരു വാക്ക് മാര്‍ ഈവാനിയോസ് അന്നു പറഞ്ഞിരുന്നതു അക്ഷരപ്രകാരം ഒത്തിരിക്കുന്നു. ഇതൊരാശ്ചര്യം തന്നെ.

201. പാത്രിയര്‍ക്കീസ് ബാവാ കുറച്ചു ദിവസം കോട്ടയത്തു സെമിനാരിയില്‍ താമസിച്ച ശേഷം സുറിയാനി കണക്കില്‍ 1085 തുലാം 19-നു തെക്കന്‍ പള്ളിക്കാരുടെ ആഘോഷമായ എതിരേല്‍പോടുകൂടെ പരുമല സെമിനാരിയില്‍ എഴുന്നള്ളുകയും അടുത്ത ദിവസമായ 20-നു കാലം ചെയ്ത മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ ഓര്‍മ്മയില്‍ സംബന്ധിക്കയും ചെയ്തശേഷം നവംബര്‍ 4-നു വ്യാഴാഴ്ച അസ്തമിച്ചു പരുമല നിന്നു പുറപ്പെട്ടു 6-നു ശനിയാഴ്ച 4 മണിക്കു തിരുവനമ്പുരത്ത് എത്തി. കോട്ടയം മുതല്‍ തിരുവനന്തപുരം വരെയുള്ള യാത്ര സര്‍ക്കാര്‍ വക ബോട്ടിലായിരുന്നു. തിരുവനന്തപുരത്തു എതിരേല്‍പ് വളരെ കേമമായിരുന്നു. പത്തു മുന്നൂറു മുത്തുക്കുട, പൊന്‍, വെള്ളി കുരിശുകള്‍, മുപ്പതിന്മേല്‍ ഈവക സന്നാഹങ്ങള്‍ ഉണ്ടായിരുന്നു. തിരുവനന്തപുരത്തു താമസത്തിനു  നക്ഷത്ര ബംഗ്ലാവ് സര്‍ക്കാരില്‍ നിന്നു ഒഴിഞ്ഞുകൊടുത്തിരുന്നു. നവംബര്‍ 8-ു തിങ്കളാഴ്ച ബാവാ മഹാരാജാവിനെയും റസിഡണ്ടിനെയും മുഖം കാണിച്ചു. ചൊവ്വാഴ്ച മഹാരാജാവും റസിഡണ്ടും ഇങ്ങോട്ടു വന്നു കണ്ടു. ഒരാഴ്ച അവിടെ താമസിച്ചശേഷം ബാവാ കോട്ടയത്തേക്കു തിരിച്ചുപോന്നു.

202. 1909 നവംബര്‍ 25-നു വൃശ്ചികം 22-നു സെമിനാരി ചാത്തദിവസവും അടുത്ത ദിവസങ്ങളിലും എല്ലാ പള്ളികളിലെയും പ്രതിനിധികള്‍ ചേര്‍ന്ന ഒരു പൊതുസുന്നഹദോസ് സെമിനാരിയില്‍ കൂടണമെന്നു ബാവാ പള്ളികള്‍ക്കു കല്പന അയച്ചിരുന്നതനുസരിച്ചു സുന്നഹദോസ് കൂടി. പള്ളിക്കാര്‍ക്കു ആവശ്യമുള്ള സംഗതികള്‍ ആലോചിച്ചു ബാവായെ എഴുതി അറിയിക്കണമെന്നു കല്പിച്ചതുപോലെ പള്ളിക്കാര്‍ രണ്ടുമൂന്നു ദിവസം കൂടി പല സംഗതികളും ആലോചിച്ചു. അതോടുകൂടി റോയല്‍ കോര്‍ട്ട് വിധിയില്‍ ബാവായ്ക്കു നഷ്ടപ്പെട്ടുപോയ ലൗകികാധികാരം സുന്നഹദോസ് സമ്മതിക്കണമെന്നു ബാവാ മദ്ധ്യസ്ഥന്മാര്‍ മുഖാന്തിരം പറഞ്ഞയച്ചതു യോഗത്തില്‍ ആലോചിച്ചതില്‍ സുന്നഹദോസുകാര്‍ നിഷേധിച്ചു. മലങ്കര ഏഴ് ഇടവകയായിട്ടുള്ളതിനു മൂന്നു മെത്രാന്മാരും അവരില്‍ രണ്ടിടവകയ്ക്കു ഓരോ അസിസ്റ്റന്‍റുമാരും മതിയെന്ന് യോഗത്തില്‍ ഭൂരിപക്ഷം അഭിപ്രായപ്പെട്ടു. ഏഴ് മെത്രാന്മാര്‍ വേണമെന്നു ബാവായും വേറെ ചിലരും തര്‍ക്കിച്ചു. കടശ്ശി സുന്നഹദോസ് നടന്നില്ല. ഓരോ ഭാഗക്കാര്‍ അവരവര്‍ ആവശ്യപ്പെട്ടതു എഴുതി ബാവായുടെ പക്കല്‍ കൊടുത്തു യോഗം പിരിഞ്ഞു. സുന്നഹദോസ് കഴിഞ്ഞശേഷം ബാവാ കോട്ടയത്തു ചെറിയ പള്ളിയില്‍ എഴുന്നള്ളി രണ്ടാഴ്ച താമസിച്ച ശേഷം മലയാളം കണക്കില്‍ ധനുമാസം 10-നു വലിയ പള്ളിയില്‍ എഴുന്നള്ളുകയും മൂന്നു ദിവസം താമസിക്കയും ചെയ്തു. വലിയ പള്ളിയില്‍ നിന്നു ബാവായ്ക്കു 100 രൂപാ കൈമുത്തു കൊടുത്തു. അവിടെ നിന്നു ബാവാ പുതുപ്പള്ളിയിലേക്കു പോയി. ആത്മാര്‍ത്ഥമായി പറഞ്ഞാല്‍ ഈ ബാവായെക്കുറിച്ച് ജനങ്ങളുടെ ഇടയില്‍ നല്ല തൃപ്തിയും സന്തോഷവുമില്ല. അദ്ദേഹം വലിയ ദ്രവ്യാഗ്രഹിയാണെന്നും മറ്റുമുള്ള ഒരു ബോദ്ധ്യം നാടൊക്കെ വ്യാപിച്ചിരിക്കുന്നു. പള്ളിക്കാര്‍ ബാവായെ കൊണ്ടുപോകാന്‍ ഉത്സാഹവും കാണുന്നില്ല. ബാവായുടെ കൂടെ യോഹന്നാന്‍ (ഹന്നാ) എന്നും ഏലിയാസെന്നും രണ്ട് റമ്പാന്മാര്‍ ഉണ്ട്. ഇവര്‍ വളരെ സാധുക്കളും മര്യാദക്കാരുമാണ്. മാര്‍ ഒസ്താത്യോസ് ബാവായും മാര്‍ ദീവന്നാസ്യോസ്       മെത്രാപ്പോലീത്തായും വലിയ ബാവായുടെ കൂടെ സഞ്ചരിക്കുന്നു. വലിയ ബാവായ്ക്കു ദീവന്നാസ്യോസിന്‍റെ മേല്‍ അശേഷം തൃപ്തിയില്ല. ലൗകികാധികാരം മുതലായി ബാവാ ആവശ്യപ്പെടുന്നവ ഒന്നും ദീവന്നാസ്യോസ് വിട്ടുകൊടുക്കില്ല. ഈവക അധികാരങ്ങള്‍ എങ്ങനെയും കൈക്കലാക്കണമെന്നു വച്ചു ഒസ്താത്യോസ് വളരെ ശ്രമിക്കുന്നുണ്ട് അതിനാല്‍ ഒസ്താത്യോസും ബഹുജനങ്ങളുടെ അതൃപ്തിക്കു പാത്രവാനായിരിക്കുന്നു. പ്രത്യേകം തെക്കന്‍ പള്ളിക്കാര്‍ രണ്ടു ബാവാന്മാരോടും വളരെ തൃപ്തികേടില്‍ ഇരിക്കുന്നു. വടക്കരുടെ ഇടയിലും നല്ല അഭിപ്രായമില്ല. കാലം ചെയ്ത പത്രോസ് പാത്രിയര്‍ക്കീസ് വന്നു മലങ്കരയും അന്ത്യോഖ്യയും തമ്മിലുള്ള ബന്ധം ഉറപ്പിച്ചു. ഇവിടുത്തുകാര്‍ക്കു സിംഹാസനത്തോടു വളരെ ഭക്തിയും ഉണ്ടാക്കി. അബ്ദുള്ളാ പാത്രിയര്‍ക്കീസിന്‍റെ ബുദ്ധിമോശം കൊണ്ടു മലങ്കരക്കാര്‍ക്കു അന്ത്യോഖ്യരോടുള്ള ഭക്തി വളരെ ക്ഷയിച്ചു പോയിരിക്കുന്നു. ബാവായെ ആക്ഷേപിച്ചു ഊരും പേരുമില്ലാതെ ലഘുലേഖകള്‍ പ്രസിദ്ധപ്പെടുത്തുന്നു. റോമ്മാക്കാരുടെ പത്രങ്ങളില്‍ ഈ ബായാ റോമ്മായില്‍ ചേര്‍ന്നപ്പോള്‍ അവിടെ വച്ചു പാപ്പായെയും റോമ്മാ സഭയെയും സമ്മതിച്ചും സുറിയാനി സഭയെ ദുഷിച്ചും എഴുതിയിട്ടുള്ള എഴുത്തുകള്‍ പ്രസിദ്ധപ്പെടുത്തുന്നു. മൊത്തത്തില്‍ ബാവാ ഈ വിശ്വാസത്തില്‍ അസ്ഥിരനും ദ്രവ്യാഗ്രഹിയും അധികാരമോഹമുള്ളവനും എന്നു ഒരു വലിയ ദുഷ്പേരും ആക്ഷേപവും നാടെല്ലാം പ്രസിദ്ധമായിരിക്കുന്നു.

ഇംഗ്ലണ്ടില്‍ ചെന്നിട്ടും ഈ ബാവാ നല്ല പേരും മഹാന്മാരുടെ തൃപ്തിയും സമ്പാദിക്കാതെയും ദ്രവ്യസഹായമുണ്ടാകണമെന്നുള്ള ആഗ്രഹം സാധിക്കാതെയുമാണ് പോന്നത്. തിരുവനന്തപുരത്തു വച്ചു തിരുവിതാംകൂര്‍ മഹാരാജാവ് ബാവായ്ക്കു ഒരു സ്വര്‍ണ്ണമുദ്ര കൊടുക്കണമെന്നു കല്പിക്കയും ആയതു ബാവാ പുതുപ്പള്ളിയില്‍ ഇരിക്കുമ്പോള്‍ വന്നു ചേരുകയും ചെയ്തു.

204. മാര്‍ ഇഗ്നാത്യോസ് അബ്ദുള്ളാ പാത്രിയര്‍ക്കീസ് ബാവാ വടക്കന്‍ പള്ളികളില്‍ സഞ്ചരിക്കുന്ന മദ്ധ്യേ അങ്കമാലി പള്ളിയില്‍ വച്ചു 1910-മാണ്ടു ഈയോര്‍ (ഇടവ മാസം) 27-നു 1045 ഇടവം 27-നു വ്യാഴാഴ്ച സ്വര്‍ഗ്ഗാരോഹണ പെരുന്നാള്‍ ദിവസം അങ്കമാലി ഇടവകയില്‍ കുറ്റിക്കാട്ടില്‍ പൗലോസ് റമ്പാനെ അത്താനാസ്യോസ് എന്ന പേരില്‍ അങ്കമാലി ഇടവകയുടെ മെത്രാനായി വാഴിച്ചു. അപ്പോള്‍ മാര്‍ ഒസ്താത്യോസ് ബാവായും മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായും കൂടെ ഉണ്ടായിരുന്നു. മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായ്ക്കു എഴുത്തയയ്ക്കയോ അദ്ദേഹത്തെ അറിയിക്കയോ പോലും ചെയ്തില്ല. ..........

208. പാത്രിയര്‍ക്കീസ് ബാവാ തിരുമനസ്സിലേക്കു കൊച്ചി മഹാരാജാവ് ഒരു മുദ്ര കൊടുക്കാമെന്നു സമ്മതിച്ചിരുന്നതു ബാവാ വടക്കന്‍ പള്ളികളില്‍ താമസിക്കുമ്പോള്‍ തീ.....ച്ചു കൊടുത്തയച്ചു ബാവായ്ക്കു കൊടുത്തു.

212. മാര്‍ ഇഗ്നാത്യോസ് അബ്ദുള്ളാ പാത്രിയര്‍ക്കീസ് ബാവാ തിരുമനസ്സുകൊണ്ടു വടക്കന്‍ പള്ളികളില്‍ സഞ്ചരിക്കുമ്പോള്‍ മുളന്തുരുത്തില്‍ വച്ചു അവിടത്തെ കാലില്‍ പതിവായി വരാറുള്ള വാതം പിടിപെടുകയാല്‍ നാലു മാസത്തോളം ആ പള്ളിയില്‍ താമസിച്ചശേഷം ആലുവായ്ക്കു നീങ്ങുകയും അവിടെനിന്നു അയ്യമ്പള്ളിക്കു എഴുന്നള്ളുകയും ചെയ്തു. അയ്യമ്പള്ളില്‍ നിന്നു നീലംപേരൂര്‍ പള്ളിയിലേക്കു പോരണമെന്നു മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായുടെ പേര്‍ക്കു കല്പന വരികയാല്‍ 1086 മകരം 29-നു ശനിയാഴ്ച അയ്യമ്പള്ളില്‍ നിന്നു പ്രത്യേക തീബോട്ടില്‍ കയറി നീലംപേരൂര്‍ കൊണ്ടുവരികയും അവിടെ ഒരാഴ്ച താമസിച്ചശേഷം കുംഭം 7-നു വെളിയനാട്ടിനു എഴുന്നള്ളുകയും അവിടെ നിന്നും 14-നു പരുമലയ്ക്കു നീങ്ങുകയും ചെയ്തു. നീലംപേരൂര്‍ വച്ച് കോലത്തു മരിച്ചുപോയ കുറിയാക്കോസ് കത്തനാരുടെ മകന്‍ ഗീവര്‍ഗീസ് എന്ന കൊച്ചനും വെളിയനാട്ടു ...........

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ് കാലം ചെയ്തു (1909)


194. ............. മാര്‍ ദീവന്നാസ്യോസ് യൗസേപ്പ് (വലിയ) .................. വയസ്സും ക്ഷീണവുമായ ......................... വലിയ വേദനകള്‍ കണ്ടു തുടങ്ങുകയാല്‍ നാട്ടുചികിത്സ പോരെന്നു തോന്നിയിട്ടു ആലപ്പുഴ നിന്നും ഡോ. നായിഡുവിനെ വരുത്തി അദ്ദേഹം ഇടവം 3-നു ഞായറാഴ്ച പരു കീറി. അന്നു മുതല്‍ ദിവസേന അഴിച്ചുകെട്ടി മരുന്നുകള്‍ സേവിച്ചിട്ടു വലിയ ഗുണമൊന്നും കാണാഴികയാല്‍ കൊല്ലത്തു നിന്നും പീറ്റര്‍ ലക്ഷ്മണന്‍ എന്ന ഡോക്ടറെയും പിന്നീട് കൊച്ചിയില്‍ നിന്നും ഡോക്ടര്‍ ഗ്രെ എന്ന സായിപ്പിനെയും വരുത്തി. ചികിത്സയില്‍ ആദ്യം .................. വരുത്തിയെങ്കിലും പിന്നീട് പരുവിനു വളരെ ആശ്വാസം കാണുകയാല്‍ പൂര്‍ണ്ണ സുഖം പ്രാപിക്കുമെന്നു എല്ലാവര്‍ക്കും തോന്നി. എങ്കിലും ക്ഷീണവും ...........യും വര്‍ദ്ധിച്ചു 1909 ഹ്സീദോന്‍ 28-നു ജൂലൈ 11-നു 1084 മിഥുനം 23-നു ഞായറാഴ്ച പകല്‍ പതിനൊന്നര മണിക്കു മെത്രാപ്പോലീത്താ കാലം ചെയ്തു. രോഗാരംഭത്തില്‍ തന്നെ കുര്‍ബാന കൈക്കൊള്‍കയും ഉപ്രിശ്മാ കഴിക്കയും ചെയ്തു. രോഗം കൂടിയപ്പോള്‍ കന്തീലായും കഴിച്ചു. നല്ല അനുതാപത്തോടുകൂടെ മരിച്ചിരിക്കുന്നു. മാര്‍ ദീവന്നാസ്യോസ് കൊച്ചു മെത്രാപ്പോലീത്തായും മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായും മാര്‍ ഒസ്താത്യോസ് ബാവായും ഹാജരുണ്ടായിരുന്നു. പിറ്റേ ദിവസമായ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ പെരുനാള്‍ ദിവസമായ 24-നു തിങ്കളാഴ്ച ഉച്ചയ്ക്കു പള്ളിക്കാര്‍ കൂടി വളരെ ആഘോഷമായും ഭംഗിയായും മൃതശരീരം പഴയസെമിനാരിക്കു കൊണ്ടുപോകയും സെമിനാരി പള്ളിയുടെ വടക്കേ വരാന്തയില്‍ കിഴക്കേ അറ്റത്തുള്ള മുറിയില്‍ അടക്കയും ചെയ്തു. ഇംഗ്ലീഷ് ബിഷപ്പ് ഗില്‍ രോഗാരംഭം മുതല്‍ കൂടെക്കൂടെ വന്നന്വേഷിക്കയും വളരെ താല്‍പര്യം ചെയ്കയും ശവസംസ്കാരത്തില്‍ സംബന്ധിക്കയും ചെയ്തു. സുറിയാനി സഭയ്ക്കു വേണ്ടി വളരെ പ്രയാസപ്പെടുകയും ............... കാഴ്ചയ്ക്കു സുന്ദരപുരുഷന്‍, സംസാരം വളരെ മാധുര്യമുള്ളതും ആരെയും സമ്മതിപ്പിക്കുന്നതുമായിരുന്നു. ആരോടും ............. പ്രവൃത്തിപ്പാന്‍ തക്ക സമര്‍ത്ഥന്‍ ആയിരുന്നു. സാധുക്കളില്‍ ദയവുള്ളവന്‍. ധര്‍മ്മം വളരെ ചെയ്യുന്നവന്‍. ഹൃദയപരമാര്‍ത്ഥതയുള്ളവന്‍. പ്രതിക്രിയ ചെയ്യാത്തവന്‍. താഴ്മയില്‍ അഗ്രഗണ്യന്‍. കോപശീലമില്ലാത്തവന്‍. ക്ഷമയുള്ളവന്‍. പണം ചിലവു ചെയ്യുന്നതില്‍ ലോപം ഇല്ലാത്തവന്‍. ഔദാര്യശീലന്‍. വളരെ ബുദ്ധിശക്തിയുള്ളവന്‍. സഭയ്ക്കു ഗുണമുണ്ടെന്നു തോന്നുന്ന കാര്യങ്ങളില്‍ ചിലവിന്‍റെ ബാഹുല്യവും പ്രയാസങ്ങളും ആലോചിക്കാതെ എടുത്തുചാടുകയും എങ്ങനെയും അത് നിറവേറ്റുകയും ചെയ്തിട്ടുള്ളവന്‍. തന്ത്രജ്ഞന്‍. കാര്യം സാധിക്കുന്നതിന് ഉപായങ്ങള്‍ പ്രയോഗിക്കുന്നവന്‍. ഇദ്ദേഹത്തിന്‍റെ മരണവര്‍ത്തമാനം അറിഞ്ഞു അനുശോചിക്കുന്നതായി വൈസ്രോയി, കല്‍ക്കട്ടാ ബഷപ്പ്, മദ്രാസ് ബിഷപ്പ്, തിരുവിതാംകൂര്‍ മഹാരാജാവ്, കൊച്ചി രാജാവ്, രണ്ടു സംസ്ഥാനങ്ങളിലെയും ദിവാന്‍ജിമാര്‍, റസിഡണ്ട് സായിപ്പ്, വലിയ കോയിത്തമ്പുരാന്‍ മുതലായ പല മഹാന്മാരുടെയും കമ്പികള്‍ വരികയും വേറെ അനേകം മഹത്വക്കളുടെ എഴുത്തുകള്‍ വരികയും ചെയ്തു.

193. മേല്‍ 133-ാം വകുപ്പില്‍ പറയുന്ന വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസ്   ഗീവര്‍ഗീസ് മെത്രാപ്പോലീത്തായെ കാലം ചെയ്ത മാര്‍ ദീവന്നാസ്യോസ് യൗസേപ്പ് മെത്രാപ്പോലീത്തായുടെ പിന്‍ഗാമിയായി അംഗീകരിക്കണമെന്നു കമ്പിയടിച്ചതനുസരിച്ചു അനുവദിച്ചു പാത്രിയര്‍ക്കീസ് ബാവായുടെ മറുപടി കമ്പിയില്‍ വന്നിരിക്കുന്നു.

194. കാലം ചെയ്ത മാര്‍ ദീവന്നാസ്യോസ് യൗസേപ്പ് മെത്രാപ്പോലീത്തായുടെ മുപ്പതാം ദിവസം അടിയന്തിരം എല്ലാ പള്ളിക്കാരും കൂടി ആയിരത്തില്‍ ചില്വാനം പറ അരി വച്ചു കോട്ടയത്തു സെമിനാരിയില്‍ വച്ചു 1909 ആഗസ്റ്റ് 13-നു മലയാളം കണക്കില്‍ 84-മാണ്ടു കര്‍ക്കടക മാസം 25-നു ആഘോഷമായി കഴിച്ചിരിക്കുന്നു. 

195. മേല്‍ വിവരിച്ച മുപ്പതാം ദിവസമടിയന്തിരത്തിന്‍റെ അടുത്ത ദിവസസമായ കര്‍ക്കടകം 26-നു ചൊവ്വാഴ്ച പള്ളിക്കാരുടെ ഒരു പൊതുയോഗത്തില്‍ മാര്‍ ഗീവര്‍ഗീസ് ദീവന്നാസ്യോസിനെ മലങ്കര ഇടവകയുടെ മെത്രാപ്പോലീത്തായും അസോസ്യേഷന്‍ കമ്മിറ്റി പ്രസിഡണ്ടുമായി സ്ഥാനാരോഹണം ചെയ്യിച്ചിരിക്കുന്നു. 

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

അബ്ദുള്ളാ പാത്രിയര്‍ക്കീസ് ലണ്ടനില്‍ (1908)

191. അന്ത്യോഖ്യായുടെ രണ്ടാമത്തെ അബ്ദുള്ളാ മാര്‍ ഇഗ്നാത്തിയോസ് പാത്രിയര്‍ക്കീസ് ബാവാ ഊര്‍ശ്ലേമില്‍ വച്ചു മലയാളത്തേക്കു മെത്രാന്മാരെ വാഴിച്ചയച്ച ശേഷം അവിടെ നിന്നും പുറപ്പെട്ടു കുസ്തന്തീനോപോലീസില്‍ എത്തി അവിടെ മൂന്നു മാസത്തോളം താമസിച്ചശേഷം 1908 നവംബര്‍ മാസത്തില്‍ ലണ്ടനില്‍ എത്തി. അവിടെ ലിസ്സസ്സഫിന്‍ എന്നൊരു മദാമ്മയുടെ ബംഗ്ലാവില്‍ താമസിപ്പാന്‍ തുടങ്ങി. ഈ മദാമ്മ പണ്ട് ഊര്‍ശ്ലേമില്‍ ബ്രിട്ടീഷ് കോണ്‍സലായിരുന്ന ആളിന്‍റെ വിധവയാണ്. ബാവാ ലണ്ടനിലേക്കു വന്നതിന്‍റെ ഉദ്ദേശ്യം അവിടെ നിന്നു അന്ത്യോഖ്യാ സഭയ്ക്കു ധര്‍മ്മശേഖരം പിരിക്കാന്‍ ആണ്. ലണ്ടനില്‍ എത്തിയാല്‍ ഹൈ ചര്‍ച്ചുകാരുടെ സഹായം ആവശ്യപ്പെടണമെന്നു മുമ്പില്‍ കൂട്ടി ബാവായെ അറിയിച്ചിട്ടുണ്ടായിരുന്നു. ലണ്ടനില്‍ നമ്മുടെ പ്രതിപുരുഷനായിരിക്കുന്ന ഡോ. എസ്. ഡി. ബ്രത്രയും ഇങ്ങനെ ആവശ്യപ്പെട്ടിട്ടും പാത്രിയര്‍ക്കീസ് ബാവാ അതു വകവയ്ക്കാതെ ലോ ചര്‍ച്ച് .......... മദാമ്മയുടെ ആലോചനപ്രകാരമാണ് പ്രവൃത്തിച്ചത്. കാന്‍റര്‍ബറി ആര്‍ച്ച് ബിഷപ്പ് ലണ്ടന്‍ ........ ആംഗ്ലിക്കന്‍ ബിഷപ്പന്മാരുടേതായി മുമ്പുണ്ടായ പാന്‍ ആംഗ്ലിക്കന്‍ കോണ്‍ഫ്രന്‍സ് എന്ന യോഗത്തില്‍ കിഴക്കന്‍ സഭകളുമായി യോജിപ്പും ആലോചിപ്പാന്‍ നിശ്ചയിച്ചിട്ടുള്ള കമ്മിറ്റിയില്‍ അദ്ധ്യക്ഷനായ ............ ബാവായും ................ കൂടിക്കാഴ്ചയില്‍ സുറിയാനി സഭയെക്കുറിച്ചും .......... സംഗതികള്‍ ബിഷപ്പ് ചോദിച്ചതിനു ബാവാ പറഞ്ഞ മറുപടിയില്‍ ഇംഗ്ലീഷുകാരുടെ പള്ളിക്രമപുസ്തകം മുഴുവന്‍ വായിച്ചിട്ടുണ്ടെന്നും അതില്‍ തന്‍റെ .......... വിപരീതമായി യാതൊന്നും ഇല്ലെന്നും പറഞ്ഞിരിക്കുന്നു. ചര്‍ച്ച് ഫാമിലി ന്യൂസ് പേപ്പര്‍ എന്ന ....... ലോ ചര്‍ച്ചുകാരുടെ ഒരു പത്രത്തിന്‍റെ പ്രതിനിധി ബാവായെ കണ്ടു സംസാരിച്ച കൂട്ടത്തില്‍ ഇംഗ്ലീഷ് ..................... പിതാവില്‍ നിന്നും പുറപ്പെടുന്നു എന്നാണു പറയുന്നതെങ്കിലും പുത്രനില്‍ നിന്നും കൂടെ പുറപ്പെടുന്നു എന്നു പറയുന്നതു കൊണ്ടു വിരോധമില്ല എന്നു ബാവാ നേരെ സമ്മതിച്ചതായും സുറിയാനിക്കാര്‍ക്കു പരിശുദ്ധന്മാരോടുള്ള പ്രാര്‍ത്ഥന മുതലായ മൂഢവിശ്വാസങ്ങള്‍ ഇല്ലെന്നു ബാവായുടെ സംഭാഷണത്തില്‍ നിന്നും അനുമാനിക്കുന്നു എന്നും ആ പത്ര ത്തില്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. ഇതൊന്നും താന്‍ പറഞ്ഞതല്ലെന്നു ഡോക്ടര്‍ ബാബായോടു പാത്രിയര്‍ക്കീസ് ബാവാ പറഞ്ഞു. അങ്ങനെ പാത്രിയര്‍ക്കീസ് ബാവാ ഇങ്ങോട്ടു എഴുതിച്ചയക്കയും ചെയ്തു. എങ്കിലും ആയതിനെ പത്രത്തില്‍ നിഷേധിച്ചു ........... എഴുതിയയച്ചിട്ടു അതുപോലെ ചെയ്തില്ല. ചെയ്യാന്‍ ഡോ. ബാബായെ അനുവദിച്ചുമില്ല. ആകപ്പാടെ പാത്രിയര്‍ക്കീസിന്‍റെ ശ്രമം നിഷ്ഫലമായി എന്നാണ് കാണുന്നത്. മദാമ്മയുടെ സഹായത്താല്‍ ലഭിക്കുമെന്നു വിചാരിച്ച സഹായങ്ങള്‍ ലഭിക്കാതെ പിന്നീട് ബാവായെ ............... പോയി താമസിക്കയും ചെയ്തതുകൊണ്ട് ഡോക്ടര്‍ ബാബായോടു കൂടെ അയാളുടെ വീട്ടില്‍ താമസിക്കയും ചെയ്യുന്നു. അവിടെ നിന്നും ഇങ്ങോട്ടേക്കു പുറപ്പെടുവാന്‍ വട്ടംകൂട്ടുന്നതായി എഴുത്തു വന്നിട്ടുണ്ട്. ചര്‍ച്ച് ഫാമിലി ന്യൂസ് പേപ്പറിന്‍റെ ലേഖകനോടു ബാവാ കല്പിച്ച വിവരം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നതു ആ പത്രത്തിന്‍റെ 1908 നവംബര്‍ 20-ലെ ലക്കത്തില്‍ ആണ്.

196. പാത്രിയര്‍ക്കീസ് അബ്ദുള്ളാ ബാവാ ഇംഗ്ലണ്ടില്‍ വച്ചു എഡ്വാര്‍ഡ് മഹാരാജാവിനെ രണ്ടാമതും മുഖം കാണിക്കയും അപ്പോള്‍ ഒരു സ്വര്‍ണ്ണ മുദ്ര മഹാരാജാവ് ബാവായ്ക്കു കൊടുക്കയും ചെയ്തു എന്നു കല്പന വന്നിരിക്കുന്നു.

197. മാര്‍ ഇഗ്നാത്യോസ് അബ്ദുള്ളാ ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ ലണ്ടനില്‍ നിന്നും പുറപ്പെട്ട ശേഷം ഈജിപ്റ്റില്‍ എത്തി അലക്സന്ത്രിയാ പാത്രിയര്‍ക്കീസ് ബാവായുടെ കൂടെ രണ്ടാഴ്ചയോളം താമസിച്ചശേഷം ............ കമ്പനി വക എസ്. എസ്. ഈജിപ്റ്റ് എന്ന തപാല്‍ കപ്പലില്‍ പുറപ്പെട്ടു 1909 സെപ്റ്റംബര്‍ 24-നു 185 കന്നി 8-നു വെള്ളിയാഴ്ച ബോംബെയില്‍ വന്നിറങ്ങി. അപ്പോള്‍ ബാവായെ സ്വീകരിക്കാന്‍ മാര്‍ ദീവന്നാസ്യോസ് ഗീവര്‍ഗീസ് മെത്രാപ്പോലീത്തായും കോനാട്ട് മാത്തന്‍ മല്പാനും എന്‍റെ ജ്യേഷ്ഠപുത്രന്‍ ഇ. എം. ഫീലിപ്പോസും വേറെ ചിലരും ബോംബെയില്‍ ഹാജരുണ്ടായിരുന്നു. ഇവര്‍ ബാവായെ എതിരേറ്റു ബാവായുമായി പ്രത്യേകം ശട്ടംകെട്ടിയിരുന്ന ബംഗ്ലാവില്‍ താമസിപ്പിച്ചു. ബോംബെ ഗവര്‍ണര്‍ ആ സമയം പൂനായില്‍ ആയിരുന്നതിനാല്‍ അവിടെ ചെല്ലുന്നതിനു എഴുത്തു വന്നതനുസരിച്ചു സെപ്റ്റംബര്‍ 27-നു എല്ലാവരും പൂനായ്ക്കു പുറപ്പെട്ടു 28-നു ബോംബെയില്‍ ഗവര്‍ണറെ കണ്ടു ഇന്ത്യാ സെക്രട്ടറിയുടെ എഴുത്തു കൊടുത്തു. .............വണ്ടി കയറി ആര്‍ക്കോണത്തു വന്നപ്പോള്‍ മദ്രാസില്‍ പഠിക്കുന്ന സുറിയാനി വിദ്യാര്‍ത്ഥികള്‍ റെയില്‍വേസ്റ്റേഷനില്‍ വച്ചു ബാവായെ എതിരേല്ക്കയും ഒരു മംഗളപത്രം സമര്‍പ്പിക്കയും ചെയ്തു. അവിടെ നിന്നും ഒക്ടോബര്‍ 2-നു ഊട്ടക്കമണ്ടില്‍ എത്തി അവിടെ വച്ചു മദ്രാസ് ഗവര്‍ണരെ കണ്ടു സെക്രട്ടറിയുടെ എഴുത്തു കൊടുക്കയും കൊച്ചി, തിരുവിതാംകൂര്‍ രാജാക്കന്മാര്‍ക്കു എഴുത്തു വാങ്ങിക്കയും ചെയ്തു. മദ്രാസ് ബിഷപ്പിനെ ഇവിടെ വച്ചു കാണുകയുണ്ടായി. അവിടെ നിന്നു ഒക്ടോബര്‍ 6-നു പുറപ്പെട്ടു ഷൊര്‍ണൂര്‍ എത്തി ഒരു ദിവസം താമസിച്ചശേഷം പട്ടാമ്പി വഴി കുന്നംകുളം പള്ളിക്കാരുടെ എതിരേല്പോടുകൂടി ഒക്ടോബര്‍ 8-നു വെള്ളിയാഴ്ച കുന്നംകുളം പള്ളിയില്‍ എത്തി. ഇവിടെ ഒരാഴ്ച താമസിച്ചശേഷം ഒക്ടോബര്‍ 15-നു തൃശൂര്‍ വന്നു. ഇവിടെ വച്ചു കൊച്ചി രാജാവിനെയും റസിഡണ്ടിനെയും ചെന്നു കാണുകയും ഇവര്‍ പ്രതിദര്‍ശനം കഴിക്കയും  ചെയ്തു. അനന്തരം ഒക്ടോബര്‍ 17-നു ഞായറാഴ്ച തൃശൂര്‍ ഒരു പള്ളിക്കു മാര്‍ ഇഗ്നാത്യോസ് നൂറോനായുടെ നാമത്തില്‍ കല്ലിട്ടു വി. കുര്‍ബാന ചൊല്ലി. 18-നു ഉച്ചയ്ക്കു അവിടെ നിന്നും പുറപ്പെട്ടു കൊച്ചി രാജാവിന്‍റെ സാലൂണ്‍ വണ്ടിയില്‍ .......... 3 മണിക്കു എറണാകുളത്തു എത്തി. അവിടെ വടക്കര്‍ പള്ളിക്കാരുടെ ആഘോഷമായ എതിരേല്പുണ്ടായിരുന്നു. അന്ന് പോഞ്ഞിക്കര റസിഡണ്ട് ബംഗ്ലാവില്‍ ബാവാ താമസിച്ചശേഷം ഒക്ടോബര്‍ 19-നു ചൊവ്വാഴ്ച കാലത്തു പുറപ്പെട്ടു പ്രത്യേക തീബോട്ട് വഴി അന്നു നാലു മണിക്ക് കോട്ടയത്തു കോടിമത കടവില്‍ എത്തി പള്ളിക്കാരുടെ ആഘോഷമായ എതിരേല്പോടുകൂടെ 6 മണിക്കു സെമിനാരിയില്‍ എത്തി അവിടെ താമസിക്കുന്നു. 

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസ്, കൊച്ചുപറമ്പില്‍ മാര്‍ കൂറിലോസ് എന്നിവര്‍ മെത്രാന്മാരാകുന്നു (1908)

186. മലയാളത്തു മെത്രാന്മാര്‍ മരിച്ചുപോയതിനു പകരം മെത്രാന്മാരെ വാഴിക്കുന്നതിനെപ്പറ്റി പാത്രിയര്‍ക്കീസ് ബാവായ്ക്കു പോയ എഴുത്തുകള്‍ക്കു മറുപടിയായി സ്ഥാനമേല്‍ക്കാനുള്ള ആളുകളെ ഊര്‍ശ്ലേമില്‍ അയച്ചാല്‍ അവിടെ വച്ചു വാഴിക്കാമെന്നും പാത്രിയര്‍ക്കീസ് ബാവാ ഊര്‍ശ്ലേമില്‍ എത്താമെന്നും ................സരിച്ചു 1083 കുംഭം 15-നു സുറിയാനി കണക്കില്‍ 1908 കുംഭം 14-നു വ്യാഴാഴ്ച ............ പള്ളിക്കാരുടെ ഒരു പൊതുയോഗം കോട്ടയത്തു സെമിനാരിയില്‍ കൂടി. ഈ യോഗത്തില്‍ മല്ലപ്പള്ളി ഇടവകയില്‍ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് റമ്പാനെയും മുളന്തുരുത്തി ഇടവകയില്‍ കൊച്ചുപറമ്പില്‍ പൗലോസ് റമ്പാനെയും മെത്രാന്‍ സ്ഥാനത്തേയ്ക്കു തിരഞ്ഞെടുത്തു. ഇവരെ മീന മാസത്തില്‍ ഊര്‍ശ്ലേമിലേക്കയച്ചു. ക്യംന്താ ഞായറാഴ്ചയുടെ തലേദിവസമായ ദുഃഖശനിയാഴ്ച ഊര്‍ശ്ലേമില്‍ എത്തിയതായി എഴുതി വന്നിട്ടുണ്ട്. 

187. മേല്‍ 93-ാം വകുപ്പില്‍ പറയുന്ന മാര്‍ ശെമവൂന്‍ അത്താനാസ്യോസ് ബാവായോടു കൂടെ വന്ന പരദേശക്കാരന്‍ സ്ലീബാ ശെമ്മാശ് ബാവായുടെ മരണശേഷം മലയാളത്തു തന്നെ താമസിച്ചശേഷം രണ്ടു വര്‍ഷം മുമ്പ് സ്വദേശത്തേക്കു മടങ്ങിപ്പോയി ........... മൂസലില്‍ വച്ചു റമ്പാന്‍സ്ഥാനം ഏറ്റു. പിന്നീട് 1908 മീനം സുറിയാനി കണക്കില്‍ 2-നു .......... ഞായറാഴ്ച മര്‍ദ്ദീനില്‍ വച്ചു ടി സ്ലീബാ റമ്പാനെ ഒസ്താത്യോസ് എന്ന സ്ഥാനപ്പേരില്‍ മെത്രാനായി ഇഗ്നാത്യോസ് അബ്ദുള്ളാ പാത്രിയര്‍ക്കീസ് വാഴിച്ചിരിക്കുന്നു. ഇദ്ദേഹത്തെ മലയാളത്തേക്കു ദെലഗാദായി അയക്കാനാണ് വാഴിച്ചത്. 

188. മേല്‍ 186-ാം വകുപ്പില്‍ പറയുന്ന ഗീവര്‍ഗീസ് റമ്പാനും പൗലൂസ് റമ്പാനും ഊര്‍ശ്ലേമില്‍ എത്തിയശേഷം പാത്രിയര്‍ക്കീസ് അബ്ദുള്ളാ ഇഗ്നാത്യോസ് ബാവാ ഊര്‍ശ്ലേമില്‍ എഴുന്നെള്ളുകയും അവിടെ വച്ചു 1908 ഇടവം (ഈയോര്‍) 18-നു മെയ് 31-നു ഞായറാഴ്ച മേല്‍പറഞ്ഞ രണ്ടു റമ്പാന്മാരെയും മെത്രാന്മാരായി വാഴിക്കയും ചെയ്തു. ഇവരില്‍ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് റമ്പാന് സ്ഥാനപ്പേര്‍ ദീവന്നാസ്യോസ് എന്നും കൊച്ചുപറമ്പില്‍ പൗലൂസ് റമ്പാനു സ്ഥാനപ്പേര്‍ കൂറിലോസ് എന്നും ആകുന്നു. വാഴ്ചയ്ക്കു പാത്രിയര്‍ക്കീസ് ബാവായോടുകൂടെ ഊര്‍ശ്ലേമിന്‍റെ ഈവാനിയോസ് ഏലിയാസ് ബാവായും മേല്‍വകുപ്പില്‍ പറയുന്ന ഒസ്താത്യോസ് സ്ലീബാ ബാവായും ഉണ്ടായിരുന്നു. ഇവരെ കൂടാതെ ഊര്‍ശ്ലേമിന്‍റെ ഈഗുപ്തായ പാത്രിയര്‍ക്കീസും അര്‍മ്മനായ പാത്രിയര്‍ക്കീസും അവരുടെ സ്ഥാനവസ്ത്രങ്ങളോടുകൂടെ സ്ഥാനാഭിഷേകത്തില്‍ സംബന്ധിക്കുകയുണ്ടായി. യൗനായ പാത്രിയര്‍ക്കീസിന്‍റെ ഒരു പ്രതിപുരുഷനും ഹാജരുണ്ടായിരുന്നു. 

189. മേല്‍ 187-ാം വകുപ്പില്‍ പറയുന്ന മാര്‍ ഒസ്താത്തിയോസ് സ്ലീബാ മെത്രാപ്പോലീത്തായെ മലയാളത്തേക്ക് പാത്രിയര്‍ക്കീസ് ബാവായുടെ തഹലൂപ്പായായി നിയമിച്ചതനുസരിച്ചു അദ്ദേഹവും മേല്‍വകുപ്പില്‍ പറയുന്ന മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായെ മലങ്കരയുടെ മാര്‍ ദീവന്നാസ്യോസ് യൗസേപ്പ് മെത്രാപ്പോലീത്തായുടെ സഹായിയായും മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായെ മലങ്കരെ തീബേലിന്‍റെ മെത്രാനായും സ്ഥാത്തിക്കോന്‍ കൊടുത്തു അയക്കയാല്‍ ഇവരും 1908 മിഥുനം 29-നു (സുറിയാനി കണക്ക്) ആലുവായില്‍ എത്തുകയും കര്‍ക്കടകം 4-നു വെള്ളിയാഴ്ച കോട്ടയം മെത്രാസന ഇടവകയിലെ പള്ളിക്കാരുടെ ആഘോഷമായ എതിരേല്പോടുകൂടെ കോട്ടയത്തു സെമിനാരിയില്‍ എത്തുകയും ചെയ്തു. ..... ചുണ്ടന്‍, ഓടി മുതലായ വള്ളങ്ങളും മറ്റു എല്ലാവക ആഘോഷങ്ങളും എതിരേല്പില്‍ ഉണ്ടായിരുന്നു. സെമിനാരി കടവില്‍ എത്തിയപ്പോള്‍ വലിയ മെത്രാച്ചന്‍ മൂന്നു പേര്‍ക്കും ഓരോ കുരിശിട്ടു. അന്നേ ദിവസം 4 മണിക്കു പുതിയ മെത്രാന്മാരെ മാര്‍ ദീവന്നാസ്യോസ് സെമിനാരിയിലേക്കു ഘോഷയാത്രയായി കൊണ്ടുപോയി മലങ്കര സുറിയാനി മഹാജനസഭയുടെ വകയായി ഒരു മംഗളപത്രവും സമര്‍പ്പിച്ചു.

193. മേല്‍ 133-ാം വകുപ്പില്‍ പറയുന്ന വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസ്   ഗീവര്‍ഗീസ് മെത്രാപ്പോലീത്തായെ കാലം ചെയ്ത മാര്‍ ദീവന്നാസ്യോസ് യൗസേപ്പ് മെത്രാപ്പോലീത്തായുടെ പിന്‍ഗാമിയായി അംഗീകരിക്കണമെന്നു കമ്പിയടിച്ചതനുസരിച്ചു അനുവദിച്ചു പാത്രിയര്‍ക്കീസ് ബാവായുടെ മറുപടി കമ്പിയില്‍ വന്നിരിക്കുന്നു.

194. കാലം ചെയ്ത മാര്‍ ദീവന്നാസ്യോസ് യൗസേപ്പ് മെത്രാപ്പോലീത്തായുടെ മുപ്പതാം ദിവസം അടിയന്തിരം എല്ലാ പള്ളിക്കാരും കൂടി ആയിരത്തില്‍ ചില്വാനം പറ അരി വച്ചു കോട്ടയത്തു സെമിനാരിയില്‍ വച്ചു 1909 ആഗസ്റ്റ് 13-നു മലയാളം കണക്കില്‍ 84-മാണ്ടു കര്‍ക്കടക മാസം 25-നു ആഘോഷമായി കഴിച്ചിരിക്കുന്നു. 

195. മേല്‍ വിവരിച്ച മുപ്പതാം ദിവസമടിയന്തിരത്തിന്‍റെ അടുത്ത ദിവസസമായ കര്‍ക്കടകം 26-നു ചൊവ്വാഴ്ച പള്ളിക്കാരുടെ ഒരു പൊതുയോഗത്തില്‍ മാര്‍ ഗീവര്‍ഗീസ് ദീവന്നാസ്യോസിനെ മലങ്കര ഇടവകയുടെ മെത്രാപ്പോലീത്തായും അസോസ്യേഷന്‍ കമ്മിറ്റി പ്രസിഡണ്ടുമായി സ്ഥാനാരോഹണം ചെയ്യിച്ചിരിക്കുന്നു. 

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

ഇ. എം. ഫീലിപ്പോസിന് വീരചങ്ങല


185എ. മേല്‍ 162-ാം വകുപ്പില്‍ പറയുന്ന ചെറിയപള്ളി കേസ് വ്യവഹാരം നടത്തിയതിനു പ്രതിഫലമായി 250 രൂപാ വിലയുള്ള ഒരു വീരചങ്ങല എന്‍റെ ജ്യേഷ്ഠന്‍റെ മകന്‍ മാത്തു ഫീലിപ്പോസിനു കൊടുക്കണമെന്ന് ചെറിയപള്ളി യോഗം നിശ്ചയിച്ചതനുസരിച്ച് 1083-മാണ്ടു മകര മാസം 15-നു പെരുന്നാള്‍ ദിവസം ചെറിയപള്ളിയില്‍ വച്ചു ഒരു പ്രസംഗത്തോടു കൂടെ വീരചങ്ങല മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായാല്‍ കൊടുക്കപ്പെട്ടു.

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

കടവില്‍ മാര്‍ പൗലോസ് അത്താനാസ്യോസ് കാലം ചെയ്തു (1907)

185. മേല്‍ 27-ാം വകുപ്പില്‍ പറയുന്ന കടവില്‍ മാര്‍ പൗലോസ് അത്താനാസ്യോസ് മെത്രാപ്പോലീത്താ രണ്ടു മൂന്നു വര്‍ഷത്തോളം രോഗത്തില്‍ കിടന്നശേഷം 1907-മാണ്ടു തുലാം 20-നു 1083 തുലാം 17-നു ശനിയാഴ്ച ആലുവാ പള്ളിയില്‍ വച്ചു കാലം ചെയ്കയും അടുത്ത ദിവസം അവിടെ തന്നെ അടക്കപ്പെടുകയും ചെയ്തു. രണ്ടു വര്‍ഷം മുമ്പേ തന്നെ ഇദ്ദേഹം രോഗിയായി സ്ഥിരബുദ്ധിയില്ലാതെ തീര്‍ന്നു. ഈ സ്ഥിതിയില്‍ അകപ്പറമ്പ് പള്ളിയിലും ആലുവായിലുമൊക്കെ താമസിച്ചുംകൊണ്ടിരിക്കുമ്പോള്‍ കന്നി മാസത്തില്‍ ദീനം കലശലായി. ആലുവായില്‍ അടക്കണമെന്നു നിശ്ചയമുണ്ടായിരുന്നതിനാല്‍ ആലുവായ്ക്കു കൊണ്ടുവന്നു. മരിക്കുമ്പോള്‍ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്താ കൂടെ ഹാജരുണ്ടായിരുന്നു. ശവസംസ്കാര ശുശ്രൂഷ അദ്ദേഹം കഴിച്ചു. ആലുവാ പള്ളിയുടെ പണി പൂര്‍ത്തീകരിക്കയും അവിടെ ഒരു സെമിനാരി പണി നടത്തുകയും ചെയ്തത് ഈ അത്താനാസ്യോസ് മെത്രാപ്പോലീത്തായുടെ താല്‍പര്യവും ഉത്സാഹവും കൊണ്ടായിരുന്നു. ഇദ്ദേഹം സ്വന്ത സ്വത്തുക്കളെല്ലാം ആലുവാ സെമിനാരിക്കു മരണപത്രത്താല്‍ വിട്ടുകൊടുത്തിരിക്കുന്നു. 

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

ഇ. എം. ഫീലിപ്പോസിന്‍റെ മക്കള്‍


182. ഇ. എം. ഫീലിപ്പോസിന്‍റെ മകള്‍ ചാച്ചി 1082-മാണ്ടു മേട മാസം 10-നു ചൊവ്വാഴ്ച പകല്‍ 11 മണിക്കു പ്രസവിച്ചു. ഇരട്ട പിള്ളകളാണ്. ഇവരെ 1082 മേടം 29-നു ഞായറാഴ്ച വലിയപള്ളിയില്‍ വച്ചു മാമ്മൂദീസാ മുക്കി. ഒരു കുട്ടിക്കു മറിയാ എന്നും മറ്റേതിനു ശൊശാന്‍ എന്നും പേര്‍ ഇട്ടു. തലതൊട്ടതു ഇ. എം. ഫീലിപ്പോസിന്‍റെ ഭാര്യ അച്ചുവും പള്ളിയമ്പിപറമ്പില്‍ കൊച്ചുപോത്തന്‍റെ ഭാര്യ ചാച്ചിയും ആയിരുന്നു. കുട്ടികളുടെ നാള്‍ മകം ആകുന്നു. രണ്ടു കുട്ടികളും മൂന്നാം മാസത്തില്‍ മരിച്ചു. 

183. ഇ. എം. ഫീലിപ്പോസിന്‍റെ മൂത്ത മകന്‍ മാത്തു 1906 ഡിസംബര്‍ മാസത്തില്‍ ഉണ്ടായ മദ്രാസ് സര്‍വ്വകലാശാല മെട്രിക്കുലേഷന്‍ പരീക്ഷയില്‍ ചേര്‍ന്നു ദൈവകൃപയാല്‍ ജയിച്ചിരിക്കുന്നു. ദൈവത്തിനു സ്തുതി. ഇവന്‍ ഉടന്‍തന്നെ സ്ഥലത്തെ സി.എം.എസ്. കോളജില്‍ എഫ്.എ. ക്ലാസ്സില്‍ ചേര്‍ന്നു പഠിച്ചു വരുന്നു. ............ പ്രാര്‍ത്ഥിച്ചുകൊള്ളുന്നു.

210. ഇ. എം. ഫീലിപ്പോസിന്‍റെ രണ്ടാമത്തെ പുത്രി അച്ചാമ്മയെ വിവാഹം ചെയ്തിരുന്നത് റാന്നിയില്‍ തേലപ്പുറത്തു ഇട്ടിയുടെ മകന്‍ മാത്യൂസ് ശെമ്മാശന്‍ (കോറൂയോ) ആയിരുന്നു. ഇയാള്‍ കോട്ടയത്തു സെമിനാരിയില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ സന്നിവാദജ്വരം പിടിപെടുകയാല്‍ എന്‍റെ ഭവനത്തില്‍ കൊണ്ടുവന്നു താമസിപ്പിച്ചു ചികിത്സിച്ചതില്‍ യാതൊരു ഫലവുമില്ലാതെ 1910 തെശ്രീന്‍ക്ദീം 13-നു 1086 തുലാം 27-നു ശനിയാഴ്ച പകല്‍ 11 മണിക്കു കര്‍ത്താവില്‍ നിദ്രപ്രാപിക്കയും കോട്ടയത്തു വലിയപള്ളിയില്‍ തെക്കുവശത്തു പ്രത്യേക പേരില്‍ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ മുതല്‍പേര്‍ കൂടി കബറടക്കം ചെയ്കയും ചെയ്തു. കര്‍ത്താവ് തന്‍റെ ദാസനായ ഈ ശെമ്മാശനു തന്‍റെ സ്വര്‍ഗ്ഗരാജ്യത്തില്‍ ഓഹരിയും തന്‍റെ ദാസിയായ അച്ചാമ്മയ്ക്കു സമാധാനവും വിശ്വാസവും കൊടുക്കട്ടെ.

211. ടി. ഇ. എം. ഫീലിപ്പോസിന്‍റെ മൂത്ത പുത്രിയായ ചാച്ചി ഒരു വര്‍ഷമായി രോഗത്തില്‍ ഇരിക്കയായിരുന്നു. ഇവളെ വിവാഹം ചെയ്തതു കല്ലിശ്ശേരില്‍ താമരപ്പള്ളില്‍ ഉണ്ണിട്ടന്‍ ആണ്. ഇവളുടെ ദീനചികിത്സയ്ക്കായി ഇവളെ കൊല്ലത്തിനും അവിടെ നിന്നു തിരുവനന്തപുരത്തിനും കൊണ്ടുപോകയും തിരുവനന്തപുരത്തു വച്ചു രോഗം അധികരിക്കയും ചെയ്കയാല്‍ അവിടുത്തെ സുറിയാനി പള്ളിയില്‍ തല്‍ക്കാലം താസിക്കുന്ന കക്കുടിയില്‍ മാത്യൂസ് കത്തനാരില്‍ നിന്നു അന്ത്യാഭിഷേകം കൈക്കൊണ്ടശേഷം 1910 തെശ്രീന്‍ഹ്രോയി 3-നു 1086 വൃശ്ചികം 1-നു ബുധനാഴ്ച അവിടെവച്ചു മരിക്കയും അവിടുത്തെ സുറിയാനി ശവക്കോട്ടയില്‍ പിറ്റേദിവസം ശവസംസ്കാരം ചെയ്യപ്പെടുകയും ചെയ്തു. അപ്പോള്‍ അവളുടെ ഭര്‍ത്താവായ ഉണ്ണിട്ടനും അവളുടെ സഹോദരന്‍ മാത്തുക്കുട്ടിയും അവന്‍റെ ഭാര്യ മറിയാമ്മയും കൂടെ ഉണ്ടായിരുന്നു. ദൈവമേ, ഈ നിന്‍റെ ദാസിയെ നിനക്കു ഇഷ്ടകളായിതീര്‍ന്ന സുകൃത സ്ത്രീകളുടെ കൂട്ടത്തില്‍ നിന്‍റെ സ്വര്‍ഗ്ഗീയ മണവറയില്‍ നീ ആശ്വസിപ്പിക്കണമേ. 

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

കോട്ടയത്തു വലിയപള്ളിയുടെ പുനരുദ്ധാരണം (1907)


181. മേല്‍ 142-ാം വകുപ്പില്‍ പറയുന്ന ചിട്ടി രണ്ടു വട്ടമെത്തിയതോടു കൂടി കോട്ടയത്തു വലിയപള്ളിയുടെ മേല്‍ക്കൂട്ടു മുഴുവന്‍ പൊളിച്ചു പണിയുന്നതിനു എന്‍റെ സഹോദരപുത്രന്‍ മാത്തു ഫീലിപ്പോസ് തടികള്‍ വാങ്ങിക്കയും 1082-മാണ്ടു ചിങ്ങ മാസത്തില്‍ പണി ആരംഭിക്കയും ചെയ്തു. ഈ പണിക്കു കോട്ടയത്തു ചെറിയപള്ളി ഇടവകയില്‍ ഉള്‍പ്പെട്ട പലരും ഔദാര്യമായ ദ്രവ്യസഹായം ചെയ്തിരിക്കുന്നു. 1082-മാണ്ടു മകര മാസത്തില്‍ (1907 ജനുവരിയില്‍) പള്ളിയുടെ മേല്‍ക്കൂട്ടു മുഴുവന്‍ പൊളിച്ചിറക്കി. പഴയ കഴുക്കോല്‍, ഉത്തരം മുതലായ സകല സാധനങ്ങളും അശ്ശേഷം ജീര്‍ണ്ണപ്പെട്ടു വിറകിനല്ലാതെ മറ്റൊന്നിനും കൊള്ളരുതാത്തതായിരിക്കുന്നു. ഇത്രത്തോളം കെടുമതി ഭവിച്ചിരിക്കെ ഈ മേല്‍ക്കൂട്ടു ഇടിഞ്ഞു വീഴാഞ്ഞതു വലിയ ദൈവകൃപയെന്നല്ലാതെ ഒന്നും പറവാന്‍ കാണുന്നില്ല. 1907 മകരം 25-നു വ്യാഴാഴ്ചയായ ഇന്നേദിവസം ശീലാന്തികളും ഏതാനും ഉത്തരങ്ങളും കയറ്റി ഭിത്തിമേല്‍ സ്ഥാപിച്ചു. പള്ളിയുടെ പൊളിച്ചുപണിയെ ഓര്‍പ്പിക്കുന്നതിനുവേണ്ടി ഒരു പിച്ചളതകിടില്‍ താഴെ എഴുതിയിരിക്കുന്ന സുറിയാനി വാചകം കൊത്തി ഉത്തരത്തിന്‍റെ കീഴില്‍ വച്ചിട്ടുണ്ട്. ഈ തകിട് ഹൈക്കലായുടെ തെക്കുവശത്തെ ഭിത്തിമേല്‍ പള്ളവാതിലിന്‍റെ നേരെ ........... അകത്തു ഉത്തരത്തിന്‍റെ ..........ട്ടില്‍ എഴുത്തുവശം ഉള്ളിലാക്കി വച്ചു നാലു പിരിയാണി വെച്ചു. .........


184. കോട്ടയത്തു വലിയപള്ളി വകയ്ക്കു അമേരിക്കയില്‍ നിന്നു ഒരു വലിയ മണി വരുത്തുകയും മണിമാളിക ഒരു നില കൂടെ കെട്ടിപൊക്കി 1082 വൃശ്ചിക മാസത്തില്‍ ഈ മണി അതില്‍ സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു.

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

പ. അബ്ദല്‍ മശിഹാ പാത്രിയര്‍ക്കീസ്

141. കാലം ചെയ്ത പത്രോസ് പാത്രിയര്‍ക്കീസ് ബാവായുടെ പിന്‍വാഴിയായി ഇദ്ദേഹത്തിന്‍റെ കൂടെ മലയാളത്തു വന്നിരുന്ന മാര്‍ ഗ്രീഗോറിയോസ് അബ്ദുള്ളാ മെത്രാപ്പോലീത്തായെ പാത്രിയര്‍ക്കാ സ്ഥാനത്തിനു തിരഞ്ഞെടുത്തിരിക്കുന്നു. വാഴ്ച 1895 ഈയോര്‍ മാസം 21-നു അമ്പതാം പെരുന്നാള്‍ക്കു നിശ്ചയിച്ചിരിക്കുന്നു എന്നു മൂസലില്‍ നിന്നു എഴുത്തു വന്നിട്ടുണ്ട്. ഇദ്ദേഹം ഇപ്പോള്‍ ഓമ്മീദിലെ മെത്രാനാണ്. 

143. ................... ഇഗ്നാത്യോസ് പാത്രിയര്‍ക്കീസ് ബാവാ തിരുമനസ്സിലെ പിന്‍വാഴിയായി മാര്‍ ഗ്രീഗോറിയോസ് അബ്ദുള്ളാ ബാവായെ തിരഞ്ഞെടുത്തു എന്നു മേല്‍ 141-ാം വകുപ്പില്‍ പറഞ്ഞിരിക്കുന്നതുപോലെയല്ല സ്ഥാനാരോഹണം ഉണ്ടായത്. തിരഞ്ഞെടുപ്പിനു മുമ്പായി തുര്‍ക്കി ഗവണ്മെന്‍റിനെ കൂടെ അറിയിക്കയും ഗവണ്‍മെന്‍റ് അറിഞ്ഞു തിരഞ്ഞെടുപ്പും വാഴ്ചയും ഉണ്ടായാല്‍ വിളംബരം കിട്ടുവാന്‍ എളുപ്പമുള്ളതുകൊണ്ടു തിരഞ്ഞെടുപ്പാന്‍ യോഗ്യതയുള്ള മെത്രാന്മാരുടെ ലിസ്റ്റ് കിട്ടണമെന്നു ഗവണ്‍മെന്‍റ് ആവശ്യപ്പെട്ടതനുസരിച്ച് 10-13 മെത്രാന്മാരുടെ ലിസ്റ്റ് അയച്ചതില്‍ കഴിഞ്ഞുപോയ പാത്രിയര്‍ക്കീസ് ബാവായുടെ ചില കല്പനകളെ ലംഘിച്ചവരെന്നുള്ള കാരണത്താല്‍ .......... ഗവണ്‍മെന്‍റിന്‍റെ .............. യോഗ്യന്മാരില്‍ രണ്ടുപേര്‍ ...........ഗ്രീഗോറിയോസ് ഗീവര്‍ഗീസ് ഇവര്‍ ഒഴിഞ്ഞുകളകയും ചെയ്തതിനാല്‍ പിന്നെ ഉണ്ടായിരുന്നവരില്‍ ഏറിയ ............ മുമ്പത്തേതുപോലെ ഗ്രീഗോറിയോസ് അബ്ദുള്ളാ ബാവായെയും ഏതാനുംപേര്‍ പൂനിക്കില്‍ മെത്രാപ്പോലീത്താ ........

176. മേല്‍ 143-ാം വകുപ്പില്‍ പറയുന്ന അന്ത്യോഖ്യയുടെ മാര്‍ ഇഗ്നാത്യോസ് അബ്ദല്‍ മശിഹാ ....... പാത്രിയര്‍ക്കീസ് ബാവായുടെ ഭരണം ജനങ്ങള്‍ക്കും മെത്രാപ്പോലീത്തന്മാര്‍ക്കും തൃപ്തികരമല്ലാതെ തീര്‍ന്നതിനാല്‍ അവര്‍ തുര്‍ക്കി ഗവര്‍മെണ്ടില്‍ ഹര്‍ജി ബോധിപ്പിച്ചു പാത്രിയര്‍ക്കീസിനെ ലൗകികഭരണത്തില്‍ സ്ഥാനഭ്രഷ്ടനാക്കുന്നതിനു 1905-ല്‍ ഗവര്‍മ്മെണ്ടു ഉത്തരവ് കൊടുത്തിരിക്കുന്നു. ഈ വിരുദ്ധത്തിനു ഹേതു പാത്രിയര്‍ക്കീസ് ബാവാ സമുദായ മുതലുകളെ ദുര്‍വ്യയം ചെയ്തതും അദ്ദേഹത്തിന്‍റെ കഠിനസ്വഭാവവും ആണെന്ന് കേള്‍ക്കുന്നു. ഈ സ്ഥാനഭ്രഷ്ടിന്‍റെ ശേഷം കുര്‍ക്കുമാ ദയറായില്‍ ഇരുന്ന് ഒരു പ്രസിഡണ്ട് എന്ന നിലയില്‍ ലൗകിക കാര്യങ്ങള്‍ വിചാരിച്ചു വരുന്നത് മൂസലിലെ ദീവന്നാസ്യോസ് ബഹനാം മെത്രാപ്പോലീത്തായാകുന്നു. 

178. പാത്രിയര്‍ക്കീസ് അബ്ദല്‍ മശിഹാ ബാവായെ ലൗകികാധികാരത്തില്‍ നിന്നു ഒഴിച്ചശേഷം ഒരു പുതിയ പാത്രിയര്‍ക്കീസിനെ തിരഞ്ഞെടുക്കുന്നതിനു യോഗം കൂടിയതില്‍ അബ്ദല്‍ മശിഹാ പാത്രിയര്‍ക്കീസ് തന്നെ മതിയെന്നു യോഗം തീരുമാനിച്ചതിനാല്‍ അദ്ദേഹം വീണ്ടും ജോലിയില്‍ പ്രവേശിച്ചിരിക്കുന്നതായി മൂസലില്‍ നിന്നു വന്ന എഴുത്തുകളില്‍ കാണുന്നു.

180. മേല്‍ 178-ാം വകുപ്പില്‍ പറയുന്നതുപോലെ .......... അബ്ദല്‍ മശിഹാ പാത്രിയര്‍ക്കീസിനെ വീണ്ടും തിരഞ്ഞെടുത്തു എന്നു പറഞ്ഞതു മൂസല്‍ക്കാരുടെ എഴുത്തിനെ ആധാരമാക്കിയാകുന്നു. യോഗം ഐകകണ്ഠ്യേന തിരഞ്ഞെടുപ്പിനെ സമ്മതിച്ചില്ല. ചിലര്‍ പഴയ പാത്രിയര്‍ക്കീസിനെയും ചിലര്‍ ബഹനാം മെത്രാപ്പോലീത്തായെയും ചിലര്‍ ഊര്‍ശ്ലേമി .... യെയും അഭിപ്രായപ്പെട്ടു. യോജിപ്പില്ലാതെ വന്നതിനാല്‍ പഴയ ബാവാ തന്നെ സ്ഥിരപ്പെട്ടുവെന്നുദ്ദേശിച്ചു മൂസല്‍കാര്‍ ഇങ്ങനെ എഴുതിയതാണ്. പിന്നീട് വീണ്ടും യോഗം കൂടിയതില്‍ മാര്‍ ഗ്രീഗോറിയോസ് അബ്ദുള്ളാ മെത്രാപ്പോലീത്തായെ ഐകകണ്ഠ്യേന തിരഞ്ഞെടുത്തു എന്നും ആ വിവരം തുര്‍ക്കി ഗവര്‍മെണ്ടില്‍ അറിയിച്ചതില്‍ വിചാരണ നടത്തി ജനസമ്മതം ഉണ്ടെന്നു കണ്ടശേഷം ഗവര്‍മെണ്ടു സമ്മതിച്ചിരിക്കുന്നു എന്നും മൂസല്‍ നിന്നു രണ്ടാമതു എഴുത്തു വന്നു. പിന്നീട് മേല്‍പറഞ്ഞ മാര്‍ ഗ്രീഗോറിയോസ് അബ്ദുള്ളാ ബാവായെ 1908-ാമാണ്ടു ചിങ്ങ മാസം 15-നു പതിനഞ്ചു നോമ്പ് വീടല്‍ ആകുന്ന വാങ്ങിപ്പു പെരുന്നാള്‍ ദിവസം പാത്രിയര്‍ക്കീസായി വാഴിച്ചു എന്നു സിംഹാസനത്തുങ്കല്‍ കൈമാഖാമായിരിക്കുന്ന മാര്‍ ബഹനാം ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ കമ്പി മലങ്കരയുടെ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ പേര്‍ക്കു ചിങ്ങ മാസം 21-നു വന്നിരിക്കുന്നു. 

ഈ പുതിയ പാത്രിയര്‍ക്കീസ് 1050-ല്‍ കാലം ചെയ്തുപോയ മൂന്നാം പത്രോസ് ഇഗ്നാത്യോസ് പാത്രിയര്‍ക്കീസ് ബാവായോടു കൂടി മലയാളത്തു വന്നു തിരിച്ചുപോയ ............ അബ്ദല്‍ മശിഹാ പാത്രിയര്‍ക്കീസിനെ വാഴിച്ച കാലത്തു ഈ ഗ്രീഗോറിയോസ് അര്‍മ്മനായക്കാരുടെ പീഡയില്‍ .......... ചേര്‍ന്ന് ഗവര്‍മെണ്ടിനോടു ........ മെത്രാപ്പോലീത്താ ചില കാരണങ്ങളാല്‍ ജീവരക്ഷയ്ക്കു വേണ്ടി റോമ്മാക്കാരനെന്നു നടിച്ചു സ്വസ്ഥമായിരിക്കുകയായിരുന്നു. അബ്ദല്‍ മശിഹാ പാത്രിയര്‍ക്കീസിന്‍റെ ഉപദ്രവമായിരുന്നു ഈ മാറ്റത്തിനു കാരണം. അദ്ദേഹം സ്ഥാനഭ്രഷ്ടനായ ഉടനെ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ തിരിച്ചു വന്നു. ജനത്തിന്‍റെ ...... തീര്‍ന്നു. 

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

പ. പരുമല തിരുമേനിയും സംഘവും ഊര്‍ശ്ലേമില്‍ (1895)


139. നിരണം ഇടവകയുടെ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായും പൗലോസ് റമ്പാനും പരുമല ഗീവര്‍ഗീസ് മല്പാനും വേറെ മൂന്ന് പട്ടക്കാരും സ്ലീബാ ശെമ്മാച്ചനും ഒരു വാലിഭക്കാരനും ഒരുമിച്ചു 1895 മീന മാസത്തില്‍ ഊര്‍ശ്ലേമില്‍ കര്‍ത്താവിന്‍റെ വിശുദ്ധ കബറിടം മുതലായ സ്ഥലങ്ങളില്‍ പുണ്യയാത്രയായി പോയി ഓശാന ഞായറാഴ്ച കഴിഞ്ഞു അവിടെ നിന്നു പുറപ്പെട്ടു ഇടവ മാസത്തില്‍ മലയാളത്തു വരികയും ചെയ്തു. മലയാളത്തുള്ള പള്ളിക്കാരും ജനങ്ങളും യഥാശക്തി വഴിപാടുകളും ഇവരുടെ ചിലവുകളും കൊടുത്തു. വഴിപാടായി 2000-ല്‍ അധികം രൂപാ ഊര്‍ശ്ലേമില്‍ കൊടുത്തു. 

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

പത്രോസ് പാത്രിയര്‍ക്കീസ് ബാവാ കാലം ചെയ്തു (1894)

136. അന്ത്യോഖ്യായുടെ എ. പെ. പെ. ബ. മൂന്നാമത്തെ പത്രോസ് എന്നു പേരായ മോറാന്‍ മാര്‍ ഇഗ്നാത്തിയോസ് പാത്രിയര്‍ക്കീസ് ബാവാ തിരുമനസ്സുകൊണ്ടു കാലം ചെയ്തിരിക്കുന്നപ്രകാരം ആമ്മീദ (ഡയര്‍ബെക്കര്‍) പട്ടണത്തില്‍ നിന്നു ഗ്രീഗോറിയോസ് എന്നൊരു മെത്രാന്‍റെ പേര്‍ വച്ച് 1894 ഒക്ടോബര്‍ 9-നു 1070 കന്നി 24-നു ചൊവ്വാഴ്ച അടിച്ച ഒരു കമ്പി 26-നു വ്യാഴാഴ്ച മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ അവര്‍കള്‍ക്കു കോട്ടയത്തു വച്ചു കിട്ടി. ഉടനെ സ്ഥലത്തുള്ള പള്ളികളില്‍ മണി അടിക്കയും പള്ളിക്കൂടങ്ങളും മാപ്പിളമാരുടെ പീടികകളും പൂട്ടുകയും ചെയ്തു. എല്ലാ പള്ളികളിലും മണി അടിക്കയും മൂന്നു ദിവസത്തെ കുര്‍ബ്ബാന, നമസ്കാരം ............ കഴിക്കയും ചെയ്യണമെന്നു മെത്രാപ്പോലീത്താ കല്പന അയച്ചു. പിന്നീട് .......... നിന്നും വന്നിട്ടുള്ള എഴുത്തുകളില്‍ പാത്രിയര്‍ക്കീസ് ബാവാ കാലം ചെയ്തു .................. കന്നി 25-നു ....... 22-നു ഞായറാഴ്ച അസ്തമിച്ചാ .............ദീനവും സുഖക്കേടും ഇല്ലായിരുന്നു എന്നും ........... കൂടെ എന്നപോലെ .............കാണുന്നു. ഈയാണ്ടു വൃശ്ചികമാസം .........നു കോട്ടയത്തു സുറിയാനി സെമിനാരിയില്‍ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ ......... യോഗക്കാര്‍ കൂടി ബാവായുടെ 40-ാം ദിവസം അടിയന്തിരം ഘോഷമായി കഴിച്ചു. പള്ളിക്കാരായും അഗതികളായും കൂടിയിരുന്ന എല്ലാവര്‍ക്കും .......... സദ്യ ഉണ്ടായിരുന്നു. 

137. മേല്‍ 101-മതു വകുപ്പില്‍ പറയുന്നപ്രകാരം .............. വര്‍ഷം മുഴുവന്‍ നടന്ന ശേഷം പണം പിരിച്ചുകൊണ്ടു .............ക്കാഞ്ഞതിനാല്‍ ടി വര്‍ഷത്തിന്‍റെ ആരംഭമായ 1070 കന്നി 15-നു ......... നിര്‍ത്തല്‍ ചെയ്തിരിക്കുന്നു. 

138. പാത്രിയര്‍ക്കീസ് ബാവാ തിരുമനസ്സുകൊണ്ടു കാലം ചെയ്യുന്നതിനു 11 ദിവസം മുമ്പ് കന്നി മാസം 11-നു സ്ലീബാ പെരുന്നാള്‍ ദിവസം മൂറോന്‍ കൂദാശ ചെയ്തു എന്ന് 15-നു അയച്ച ഒരു കല്പനയില്‍ നിന്നു അറിയുന്നു.

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

ഇരവിപേരൂര്‍ ക്നാനായ സുറിയാനി പള്ളി സ്ഥാപനം (1894)

128. കല്ലൂച്ചേരില്‍ പള്ളി ഇടവകക്കാരായി ഇരവിപേരൂര്‍ ........ തെക്കുംഭാഗര്‍ കൂടി ആ മുറിയില്‍ ഒരു പള്ളി പണിയിക്കുവാന്‍ വേണ്ടി ഇരവിപേരൂര്‍ ക്നാനായ സുറിയാനി പള്ളി സ്ഥാപനത്തിനെന്നപേരില്‍ ഒരു സംഘം 1065-ല്‍ ഉണ്ടായും പള്ളിക്കു സര്‍ക്കാര്‍ അനുവാദത്തിനു അപേക്ഷിക്കയും ചെയ്ത ശേഷം അനുവദിക്കേണ്ടതില്ലെന്നു ഹജൂരില്‍ തീരുമാനിച്ചു കളഞ്ഞു. ഇതിനെപ്പറ്റി എന്‍റെ ജ്യേഷ്ഠന്‍ മാത്തുവിന്‍റെ മകന്‍ ഫീലിപ്പോസ് അത്യുത്സാഹം ചെയ്തു റസിഡണ്ട് സായ്പിനു ഹര്‍ജി ബോധിപ്പിച്ചു പള്ളിക്കു അനുവാദം കിട്ടി. 

130. കല്ലിശേരി പള്ളി ഇടവകക്കാരായി നടന്നുവരുന്ന മാന്നാത്തുള്ള തെക്കുംഭാഗര്‍ക്കു കല്ലിശേരി പള്ളിയിലേക്കു വളരെ ദൂരമാകകൊണ്ടു അവരുടെ സമീപം (കടപ്ര പ്രവൃത്തിയില്‍ മാന്നാര്‍ മുറിയില്‍ താമരപ്പുറത്തു വലിയ പറമ്പു .............. പള്ളിവയ്ക്കാന്‍ സര്‍ക്കാരില്‍ ................... പള്ളിയുടെ കെട്ടിടം .......... തീര്‍ത്തതില്‍ ........... 1894-മാണ്ട് (സുറിയാനി) കുംഭം 2-നു 1069 മാണ്ട് കുംഭ മാസം 4-നു ബുധനാഴ്ച കര്‍ത്താവിനെ ......... വാഴ്ച ദിവസം മലയാളത്തിനുടെ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായാല്‍ ദൈവമാതാവായ കന്യാസ്ത്രീ മറിയത്തിന്‍റെ നാമത്തില്‍ പള്ളിക്കു കല്ലിട്ടു. അദ്ദേഹത്തോടു കൂടെ നിരണം ഇടവകയുടെ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായും ഉണ്ടായിരുന്നു. കല്ലിടീല്‍ ശുശ്രൂഷ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായും കുര്‍ബ്ബാന മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായും കഴിച്ചു. ...........

132. കല്ലിശ്ശേരി പള്ളി ഇടവകയില്‍ ഇരവിപേരൂര്‍ മംഗലത്തു ........ വീട്ടുകാര്‍ മതവിപരീതത്തില്‍ മനസ്സു വച്ചിരിക്കുമ്പോള്‍ അയാളുടെ മകന്‍ പുന്നൂസ് എന്ന ചെറുക്കനെ കോട്ടയത്തു തെക്കുംഭാഗത്തില്‍ നിന്നു പിഴച്ചു ഇംഗ്ലീഷില്‍ ചേര്‍ന്ന മണലേല്‍ കോര ........... മകളെ ടി പുന്നൂസിനെക്കൊണ്ടു കെട്ടിക്കയും ഈ പുന്നൂസ് ഇംഗ്ലീഷ് മതത്തില്‍ ചേര്‍ന്ന് ഉപദേശിയായി നടന്നുവരുമ്പോള്‍ ആ മതത്തില്‍ ഒരു ശെമ്മാശുപട്ടം ഏറ്റു മുണ്ടക്കയത്തുള്ള ഇംഗ്ലീഷ് പള്ളിയില്‍ താമസിക്കയും പിന്നീട് 1069-മാണ്ട് പാദ്രി പട്ടം ഏറ്റു ടി പള്ളിയില്‍ തന്നെ താമസിച്ചുവരുമ്പോള്‍ ടി യാണ്ടു മീനമാസത്തില്‍ പനി ബാധിച്ചു മരിച്ചു മുണ്ടക്കയത്തു തന്നെ അടക്കി. തെക്കുംഭാഗത്തില്‍ നിന്ന് ഇംഗ്ലീഷില്‍ ചേര്‍ന്നവര്‍ തന്നെ തുലോം അപൂര്‍വ്വമായിരിക്കുമ്പോള്‍ ഇയാള്‍ ഇംഗ്ലീഷില്‍ പാദ്രി വേഷവും കൂടെ കെട്ടി. തെക്കുംഭാഗത്തില്‍ നിന്നുണ്ടായ ഒന്നാമത്തെ ഇംഗ്ലീഷ് ഇയാള്‍ ആണ്. എങ്കിലും ഒരു ദൈവനിഷേധം മറ്റുള്ളവര്‍ക്കും ഒരു പാഠം ആകുമെന്നു വിചാരിപ്പാന്‍ തക്കവണ്ണം ..... ഉടനെ മരിച്ചുപോയതു ഇംഗ്ലീഷ് മതത്തില്‍ ചേരുവാന്‍ മനസ്സുവയ്ക്കുന്നവരായ കുറെ പേര്‍ക്കു ഒരു പാഠമായിരിപ്പാന്‍ ഇത് ഇവിടെ കുറിച്ചതാകുന്നു.

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

തീത്തോസ് മെത്രാന്‍റെ വാഴ്ച (1894)

1069-മാണ്ട് കന്നി മാസം 21, 22 തീയതികളില്‍ നിരണത്തിനു സമീപമുള്ള ഒരു പുത്തന്‍ ഓലപ്പള്ളിയില്‍ നവീകരണക്കാരുടെ സംഘം കൂടി മേല്‍പ്പറഞ്ഞ തോമസ് അത്താനാസ്യോസിന്‍റെ അനുജനും നവീകരണ ദുരുപദേശത്താല്‍ പ്രബലനുമായ മാരാമണ്‍ പാലക്കുന്നത്തായ കുഴിയത്തു അബ്രഹാം കത്തനാര്‍ തീത്തോസ് കത്തനാര്‍ എന്നയാളെ മെത്രാന്‍ സ്ഥാനത്തിനു തിരഞ്ഞെടുത്തു. അതിനുശേഷം വാഴിപ്പാനായി മേല്‍ 63-ാം വകുപ്പിലും 114-ാം വകുപ്പിലും പേര്‍ പറയുന്ന അഞ്ഞൂര്‍ അല്ലെങ്കില്‍ തൊഴിയൂരെ മെത്രാന്മാരോട് ആവശ്യപ്പെട്ടതില്‍ അവര്‍ ഈ സ്ഥാനം കൊടുക്കുന്നതിനു കൈക്കൂലി വേണമെന്നു ചോദിച്ചതിനാല്‍ കുറച്ചുനാള്‍ തര്‍ക്കത്തില്‍ ഇരുന്നശേഷം രണ്ടു മൂവായിരം രൂപാ വരെ അവര്‍ക്കു കൊടുക്കയും അവര്‍ കോട്ടയത്തു വന്ന് ചെറിയപള്ളിയില്‍ വച്ച് 1069-മാണ്ട് മകര മാസം ..........നു 1894 ജനുവരി 14-നു ഞായറാഴ്ച തീത്തോസ് കത്തനാരെ റമ്പാനായിട്ടും .......... ജനുവരി 18-നു വ്യാഴാഴ്ച മെത്രാനായിട്ടും വാഴിച്ചു. മെത്രാന്‍ സ്ഥാനത്തിനു പതിവുള്ള .........കള്‍ ഒന്നും കൂടാതെ മാര്‍ തോമ്മാ എന്നാകുന്നു പേര്‍ വിളിച്ചത്. ഈ വാഴ്ചയും സുറിയാനി കണക്കിനു വിപരീതവും അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്‍റെ കല്പന കൂടാതെയും ആകുന്നതിനാല്‍ ഇയാളും ഒരു ചുമ്മാന്‍ തന്നെ സംശയമില്ല. 

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

തോമസ് അത്താനാസ്യോസ് കാലം ചെയ്തു

127. മൂന്നാം പുസ്തകം 16-ാം ലക്കത്തില്‍ പറയുന്ന നവീകരണ മെത്രാന്‍ തോമസ് അത്താനാസ്യോസ് എന്നയാള്‍ 1893 ഓഗസ്റ്റ് 10-നു 1068 കര്‍ക്കടകമാസം 27-നു വ്യാഴാഴ്ച രാത്രി ഏകദേശം രണ്ടുനാഴിക ഇരുട്ടിയപ്പോള്‍ മാരാമണ്ണു അയാളുടെ വീട്ടില്‍ വച്ചു മരിച്ചു. മാരാമണ്ണു പള്ളിയില്‍ അടക്കപ്പെട്ടു. അയാള്‍ക്കു ആണ്ടുതോറും പതിവുള്ള ചികിത്സ കഴിച്ചു ഉടന്‍ ഒരു ദിവസം പെട്ടെന്നു മറിഞ്ഞു വീണു ദേഹം മുഴുവന്‍  ........കയും സംസാരിപ്പാന്‍ പാടില്ലാതെയും ബോധമില്ലാതെയും ആറു ദിവസത്തോളം കിടന്നതോടെ മരിക്കയും ചെയ്തു. മരണം അനുതാപപ്പെടാന്‍ ഇടകിട്ടത്തക്കവണ്ണം ബോധമില്ലാത്ത സ്ഥിതിയില്‍ ആയിരുന്നു. പാത്രിയര്‍ക്കീസ് ബാവായുടെ ...... ശാപമെന്നു വേണം ഇതിനെക്കുറിച്ചു വിചാരിപ്പാന്‍. 

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

ഇ. എം. ഫീലിപ്പോസിന്‍റെ 'സുറിയാനി മതോപദേശപാലനം'


126. എന്‍റെ ജ്യേഷ്ഠന്‍ മാത്തുവിന്‍റെ മകന്‍ ഫീലിപ്പോസ്, മരിച്ചവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന മുതലായ പ്രധാന തര്‍ക്കവിഷയങ്ങളെക്കുറിച്ചു ഏഴ് വലിയ പ്രസംഗങ്ങള്‍ ഉണ്ടാക്കി "സുറിയാനി മതോപദേശപാലനം" എന്ന പേരില്‍ ഒരു പുസ്തകം 1068 മിഥുന മാസത്തില്‍ ക്നാനായ പ്രദീപിക അച്ചുകൂടത്തില്‍ അച്ചടിച്ചു പ്രസിദ്ധം ചെയ്തിരിക്കുന്നു. ഇതില്‍ മരിച്ചവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന, പരിശുദ്ധന്മാരോടുള്ള അപേക്ഷ, കുര്‍ബാന, കുമ്പസ്സാരം, നോമ്പ്, സ്ലീബാ വന്ദനവ്, ഇംഗ്ലീഷ് മതോപദേശം ഈ സംഗതികളെക്കുറിച്ച് ഓരോ പ്രസംഗങ്ങള്‍ ഉണ്ട്. വേദപുസ്തകവും ചരിത്രവും ........ സമ്മതവും കൊണ്ടു എല്ലാ സംഗതികളെയും തെളിയിച്ചിരിക്കുന്നു. 

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

വലിയപള്ളിക്കു ഒരു വെള്ളിക്കുരിശ് നേര്‍ച്ചയായി ലഭിക്കുന്നു

123. എന്‍റെ ജ്യേഷ്ഠന്‍ മാത്തുവിന്‍റെ മകന്‍ ഫീലിപ്പോസ് വലിയപള്ളിക്കു ഒരു വെള്ളിക്കുരിശ് തന്‍റെ നേര്‍ച്ചയായി ഉണ്ടാക്കി വയ്ക്കണമെന്നു വിചാരിച്ചു അവന്‍റെ കൈയില്‍ നിന്നും ഏതാനും രൂപാ മുടക്കിയും പോരാത്തതിനു വെളിയനാട്ടു, നീലംപേരൂര്‍, കല്ലിശ്ശേരി, മാന്നാര്‍, റാന്നി, പള്ളം ഇവിടങ്ങളില്‍ ഉള്ള ചില പ്രത്യേക സ്നേഹിതന്മാരുടെയും അവന്‍റെ കീഴുള്ള ഗ്രാന്‍റ് പള്ളിക്കൂടം ഇന്‍സ്പെക്ടര്‍മാര്‍, വാദ്ധ്യാന്മാര്‍ ഇവരുടെ സഹായത്തോടുകൂടി മുന്നൂറില്‍ താഴെ രൂപാ ഉണ്ടാക്കി വലിയപള്ളി വകയും എന്‍റെ ജ്യേഷ്ഠന്‍ കഴിഞ്ഞുപോയ കോറി ഫീലിപ്പോസിനാല്‍ ഉണ്ടാക്കിച്ചതും മള്ളൂച്ചേരി, പാലപ്പുര മുതല്‍പേര്‍ പാലക്കുന്നന്‍ വശം സെമിനാരിക്കു പണയം വച്ചതുമായ പഴയ വെള്ളിക്കുരിശ് വിലയ്ക്കു വാങ്ങി വലിയപള്ളിക്കു ദാനമായി കൊടുത്തിരിക്കുന്നു. ഇത് വാങ്ങിച്ചത് 1068 തുലാ മാസം 25-നു ആയിരുന്നു. കൈസ്ഥാനമുറയ്ക്കു ടി മാത്തു ഫീലിപ്പോസിന്‍റെ വശം ആ കുരിശ് ഇരിക്കുന്നതും ഇരിക്കേണ്ടതുമല്ലാതെ തറവാട്ടിലേക്കു അതിന്മേല്‍ പ്രത്യേക അവകാശം ഇല്ലാത്തതായി പള്ളിക്കു ഒഴിഞ്ഞു കൊടുത്തിട്ടുള്ളതും പള്ളിയുടെ ആവശ്യത്തിലേക്കല്ലാതെ തറവാട് ആവശ്യത്തിനു അതിനെ ഉപയോഗിക്കുകയോ അന്യാധീനപ്പെടുത്തുകയോ ചെയ്വാന്‍ അനുവദിച്ചിട്ടില്ലാത്തതും ആകുന്നു. എങ്കിലും വലിയപള്ളിയിലെ മാറാകൈസ്ഥാന അവകാശ വഴി ഈ കുരിശും മറ്റ് സാമാനങ്ങളും ടി മാത്തു ഫീലിപ്പോസിന്‍റെയും അവന്‍റെ അനന്തരവനായ പില്‍ക്കാല കൈസ്ഥാനക്കാരുടെയും കൈവശം എന്നും ഇരിക്കേണ്ടതും പള്ളിയില്‍ ചേര്‍ന്ന മറ്റ് യാതൊരുത്തര്‍ക്കും ഇവമേല്‍ യാതൊരു അവകാശവും സംബന്ധവും ഉണ്ടാകാത്തതുമാകുന്നു. ഈ കുരിശ് വകയ്ക്കു വലിയപള്ളി ഇടവകക്കാരില്‍ ഒരുത്തനില്‍ നിന്നും ഒരു ചക്രവും മുടക്കമില്ലാത്തതാകുന്നു. 

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

മദ്രാസ് ഗവര്‍ണറുടെ കോട്ടയം സന്ദര്‍ശനം (1892)

122. മദ്രാസ് ഗവര്‍ണര്‍ ലോര്‍ഡ് വെന്‍ലോര്‍ക്ക് (ഘീൃറ ണലിഹീൃസ) സായ്പ് തിരുവിതാംകൂര്‍ രാജ്യം കാണ്മാന്‍ വന്നപ്പോള്‍ പീരുമേടു വഴിയായി 1892 ഒക്ടോബര്‍ 26-നു 1068 തുലാം 11-നു ബുധനാഴ്ച കോട്ടയത്തു വരികയും അന്നേദിവസം കോട്ടയത്തുള്ള പ്രധാന സ്ഥലങ്ങളെ ദര്‍ശിച്ച കൂട്ടത്തില്‍ വലിയപള്ളിയില്‍ വന്നു കാണുകയും ഞാന്‍ ഒരു മെഴുകുതിരി സമ്മാനം കൊടുക്കുകയും ചെയ്തു. സായ്പിന്‍റെ എതിരേല്പിനായി വലിയപള്ളിയില്‍ .............. അലങ്കാരങ്ങളും വിതാനങ്ങളും ചെയ്തിരുന്നു. വലിയപള്ളി കൂടാതെ ഇംഗ്ലീഷ് സെമിനാരി, സുറിയാനി സെമിനാരി, ചെറിയപള്ളി ഈ സ്ഥലങ്ങളും ഗവര്‍ണര്‍ പോയി കാണുകയുണ്ടായി. അന്നുതന്നെ രാത്രി കൊച്ചിക്കും അവിടെ നിന്നു തിരുവനന്തപുരത്തിനും സായ്പ് പോയി. 

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

ഇടവഴിക്കല്‍ ലൂക്കോസ് കത്തനാര്‍

121. മേല്‍ നൂറാം വകുപ്പില്‍ എഴുതിയിരിക്കുന്ന എന്‍റെ ജ്യേഷ്ഠന്‍ ചെറിയാന്‍റെ മകന്‍ ലൂക്കോസ് ശെമ്മാശിനു 1892 കന്നി 6-നു 1068 കന്നി 8-നു ഞായറാഴ്ച വാകത്താനത്തു പള്ളിയില്‍ വച്ച് കടവില്‍ മാര്‍ പൗലോസ് അത്താനാസ്യോസ് മെത്രാപ്പോലീത്താ അവര്‍കള്‍ കശീശാപട്ടം കൊടുത്തു. ഈ കത്തനാര്‍ ടി തുലാ മാസം 1-നു സുറിയാനി കണക്കില്‍ 4-നു ഞായറാഴ്ച പരുമല സെമിനാരി പള്ളിയില്‍ ആദ്യത്തെ കുര്‍ബ്ബാന ചൊല്ലി. വലിയപള്ളിയില്‍ ആദ്യം ചൊല്ലിയതു ടി തുലാ മാസം 22-ാം തീയതിക്കു 25-നു ഞായറാഴ്ചയായിരുന്നു. 

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

തൊഴിയൂര്‍ മെത്രാന്മാര്‍

114. മേല്‍ 63-ാം വകുപ്പില്‍ പറയുന്ന തൊഴിയൂരിലെ മാളിയേക്കല്‍ അത്താനാസ്യോസ് മെത്രാന്‍ എന്നയാള്‍ക്കു ദീനം പിടിച്ചതുകൊണ്ട് പിന്‍വാഴിയായിരിപ്പാന്‍ പഴഞ്ഞി ഇടവകയില്‍ പുലിക്കോട് ഗീവറുഗീസ് കത്തനാരെ 1067-മാണ്ടു മീന മാസം 9-നു ഞായറാഴ്ച ടി മാളിയേക്കനും തോമസ് അത്താനാസ്യോസ് എന്ന ചുമ്മാ മെത്രാനും കൂടി മെത്രാന്‍ വേഷം ധരിപ്പിക്കയും കൂറിലോസ് എന്ന് പേര്‍ വിളിക്കയും ചെയ്തിരിക്കുന്നു. 

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

രാജാ രവിവര്‍മ്മ വരച്ച പുലിക്കോട്ടില്‍ രണ്ടാമന്‍റെ എണ്ണച്ഛായാ ചിത്രം



113. മേല്‍ 97-ാം ലക്കത്തില്‍ പറഞ്ഞിരിക്കുന്നപ്രകാരം സെമിനാരിയെ സംബന്ധിച്ചുണ്ടായ രാജകീയ വിധിയുടെ ശേഷം ഈ വ്യവഹാരത്തിന്‍റെ ഓര്‍മ്മയ്ക്കു വ്യവഹാരത്തിലെ വാദിയായ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെയും വ്യവഹാരത്തില്‍ അദ്ദേഹത്തിന്‍റെ കാര്യസ്ഥനായി വേലചെയ്ത എന്‍റെ ജ്യേഷ്ഠന്‍റെ മകന്‍ ഇ. എം. ഫീലിപ്പോസിന്‍റെയും പടം കിളിമാനൂര്‍ കോയിത്തമ്പുരാനെക്കൊണ്ടു എണ്ണചായത്തില്‍ എഴുതിച്ച് സെമിനാരി ചിലവിന്മേല്‍ വാങ്ങിച്ചു സെമിനാരിയില്‍ വച്ചിരിക്കുന്നു. എന്‍റെ ജ്യേഷ്ഠന്‍റെ മകന്‍റെ പടം കൂടി ന്യായമായും സത്യമായും എഴുതിവച്ചതില്‍ സ്പര്‍ദ്ധക്കാരായ ചില വടക്കുംഭാഗര്‍ക്കു കിറുകിറുപ്പും ഉള്ളില്‍ വ്യസനവും ഉണ്ടായിരുന്നു. എങ്കിലും നേരെ പറവാന്‍ മനസാക്ഷി ആരെയും ധൈര്യപ്പെടുത്തുന്നില്ല. പടം 1065-മാണ്ടു സെമിനാരിയില്‍ സ്ഥാപിച്ചിരിക്കുന്നു.

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

അമ്പാട്ട് മാര്‍ കൂറിലോസ് മെത്രാപ്പോലീത്താ കാലം ചെയ്തു (1891)

105. മേല്‍ 27-ാം വകുപ്പില്‍ പാത്രിയര്‍ക്കീസ് ബാവായാല്‍ പുത്തനായി വാഴിക്കപ്പെട്ടതായി പറയുന്ന അങ്കമാലി ഇടവകയുടെ അമ്പാട്ട് മാര്‍ കൂറിലോസ് മെത്രാപ്പോലീത്താ വാതം മുതലായ പല രോഗങ്ങളില്‍ അകപ്പെട്ടു പലപ്പോഴും പരവശനാകയും സുഖപ്പെടുകയും ചെയ്തിരിക്കുമ്പോള്‍ 1066-മാണ്ട് കുംഭ മാസം 27-നു 1891 മാര്‍ച്ച് മാസം 9-നു തിങ്കളാഴ്ച അങ്കമാലി അകപ്പറമ്പ് എന്ന സ്ഥലത്ത് വച്ചു മരിക്കയും അങ്കമാലി പള്ളിയില്‍ അടക്കപ്പെടുകയും ചെയ്തു. 

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

ക്നാനായ പ്രദീപിക അച്ചുകൂട്ടവും മലയാള വിനോദിനി വര്‍ത്തമാനപത്രവും (1890)

101. മേല്‍പറഞ്ഞ തര്‍ക്കം നിമിത്തവും ആ തര്‍ക്കം സംബന്ധിച്ചുണ്ടായ എതിര്‍വാദങ്ങള്‍ അച്ചടിച്ചു പ്രസിദ്ധം ചെയ്വാന്‍ നേരിട്ട ബുദ്ധിമുട്ട് നിമിത്തവും പുത്തന്‍കൂറ്റില്‍ ഉള്ള ക്നാനായ സമുദായത്തില്‍ നിന്നു ഒരു പണപ്പിരിവ് എടുത്ത് കോട്ടയത്ത് ചര്‍ച്ച് മിഷന്‍ അച്ചുകൂട്ടത്തില്‍ നിന്നു ഒരു ഇരിമ്പ് പ്രസ്സ്, അക്ഷരങ്ങള്‍ മുതലായതും വാങ്ങി കോട്ടയത്ത് വലിയ പള്ളിമുറിയില്‍ സ്ഥാപിച്ചു "ക്നാനായ പ്രദീപിക" അച്ചുകൂട്ടമെന്നു പേര്‍ വച്ചു നടത്തുകയും ആ അച്ചുകൂട്ടത്തില്‍ നിന്നു "മലയാള വിനോദിനി" എന്ന് പേരായി മാസത്തില്‍ രണ്ടു തവണയായി ഒരു വര്‍ത്തമാനപത്രം പ്രസിദ്ധപ്പെടുത്തുവാന്‍ ആരംഭിക്കുകയും ചെയ്തിരിക്കുന്നു. ആദ്യത്തെ പത്രം പുറപ്പെട്ടതു 1066-മാണ്ട് കന്നി മാസം 15-ന് ആയിരുന്നു. ഈ അച്ചുകൂട്ടം നടത്തുന്നതും വര്‍ത്തമാനപത്രത്തിന്‍റെ പത്രാധിപരും എന്‍റെ ജ്യേഷ്ഠന്‍റെ മകന്‍ ഇ. എം. ഫീലിപ്പോസാകുന്നു. അച്ചുകൂട്ടം വാങ്ങിയതു 1065 കര്‍ക്കടകം 15-നു ആയിരുന്നു.

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

പുലിക്കോട്ടില്‍ രണ്ടാമന് ക്നാനായ കമ്മിറ്റിയുടെ ആദരവും മംഗളപത്രവും (1890)


99. മേല്‍ 97-ാം ലക്കത്തില്‍ പറയുന്നതുപോലെ സെമിനാരി വ്യവഹാരം ഗുണമായി വിധിയുണ്ടായതിന്മേല്‍ അന്യായത്തിലെ വാദിയും അതില്‍ പ്രയാസപ്പെട്ടവനുമായ മാര്‍ യൗസേപ്പ് ദീവന്നാസ്യോസ് മെത്രാപ്പോലീത്തായോടുള്ള കൃതജ്ഞതയെ കാണിപ്പാന്‍ മലങ്കര യാക്കോബായ സുറിയാനി ക്നാനായ സമുദായക്കാരാകുന്ന തെക്കുംഭാഗരില്‍ ഉള്‍പ്പെട്ട എല്ലാ പള്ളിക്കാരും കൂടി പണം പിരിച്ചെടുത്ത് ഏകദേശം ഇരുനൂറു പണമിടയില്‍ മെത്രാന്മാര്‍ കയ്യില്‍ പിടിക്കുന്ന ഒരു പൊന്‍ സ്ലീബാ തീര്‍പ്പിച്ച് കല്ലുകള്‍ വച്ച് അതും അതോടുകൂടി മെത്രാപ്പോലീത്തായോടുള്ള നന്ദിയെ കാണിക്കുന്നതായ ഒരു മംഗളപത്രം തങ്കമഷിയില്‍ അച്ചടിപ്പിച്ചു ആയതും 1065 മകരം 3-നു 1890 ജനുവരി 20-നു തിങ്കളാഴ്ച വെളിയനാടു പള്ളിയില്‍ വച്ച് ഒരു യോഗം കൂടി മെത്രാപ്പോലീത്തായ്ക്കു കാഴ്ചയായി കൊടുത്തു. ഈ യോഗത്തില്‍ മെത്രാപ്പോലീത്തായും അനേകം കത്തങ്ങളും തെക്കുംഭാഗത്തിലുള്ള എല്ലാ പള്ളിക്കാരും ഹാജരുണ്ടായിരുന്നു. മംഗളപത്രം കൊടുക്കുന്നതിനു മെത്രാപ്പോലീത്തായെ വെളിയനാട്ടേക്കു കൊണ്ടുപോയത് ചുണ്ടന്‍, ചുരുളന്‍ മുതലായ അനേക വള്ളങ്ങള്‍, പൊന്‍, വെള്ളി മുതലായ കുടകള്‍ ഉള്‍പ്പെട്ട വളരെ ആഘോഷത്തോടു കൂടെയായിരുന്നു. സമുദായത്തിന്‍റെ അന്തസിനും അഡ്രസിനും (മംഗളപത്രത്തിനു) മെത്രാപ്പോലീത്താ കല്പിച്ചു തന്ന മറുപടിക്കു പകര്‍പ്പ് താഴെ ചേര്‍ത്തിരിക്കുന്നു. 

മംഗളപത്രത്തിന്‍റെ പകര്‍പ്പ്

നിര്‍ഭരോത്ഭാനം ദിവ്യശ്രീ മലങ്കര യാക്കോബായ സുറിയാനി ക്നാനായ കമ്മിറ്റി പേട്രണ്‍, മലയാളത്തിന്‍റെ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ തിരുമനസ്സറിയുന്നതിനു.

അതൃര്‍ത്ഥപ്രാജ്ഞനായ പൂജ്യപിതാവേ, ദയാനിധിയും ദൈവിക കാര്യങ്ങളില്‍ സര്‍വ്വദാ പരിശ്രമശീലനുമായ തിരുമേനിയുടെ സംരക്ഷണയില്‍ ഭരമേല്പിക്കപ്പെട്ടിട്ടുള്ള സഭാതോട്ടത്തില്‍ സാത്താന്‍റെ പ്രേരണയാല്‍ മുളപ്പിക്കപ്പെട്ട കലഹം, വിശ്വാസത്യാഗം മുതലായ മുള്‍പ്പടര്‍പ്പുകളെ പറിച്ചു കളഞ്ഞു യോജ്യത, സമാധാനം മുതലായ ഒലിവുചെടികളെ നട്ടുവളര്‍ത്തുവാനും, പ്രധാന തോട്ടക്കാരനായി അന്ത്യോഖ്യാ അപ്പോസ്തോല സിംഹാസനത്തുമ്മേല്‍ വാഴുന്ന പരിശുദ്ധ പിതാവിന്‍റെ ദിവ്യാജ്ഞയെ നിശ്ചയം സ്ഥാപിപ്പാനും, ബാല്യകാലം മുതലുള്ള അവിടുത്തെ സുമഹത്തരങ്ങളായ പ്രയത്നങ്ങള്‍, സകലാഭിവൃദ്ധി പ്രദാനാവായ ദൈവത്തിന്‍റെ അനുഗ്രഹത്താല്‍ സഫലീകൃതമായിരിക്കുന്ന ഈ ശുഭസന്ദര്‍ഭത്തില്‍, തിരുമേനിയെക്കുറിച്ച് ഞങ്ങളുടെ സമുദായത്തിനുള്ള ഉപകാരസ്മരണയെയും ഭയഭക്തി വിശ്വാസ ബഹുമാനാദികളെയും പ്രദര്‍ശിപ്പിക്കാന്‍ മംഗളപത്ര സമേതം തൃക്കയ്യില്‍ സമര്‍പ്പിച്ചുകൊള്ളുന്ന ഈ പ്രാഭുതത്തെ ദയാപൂര്‍വ്വം അംഗീകരിപ്പാറാകണമെന്നു അപേക്ഷിക്കുന്നു. 

പ്രത്യക്ഷത്തില്‍ ലഘുതരമെങ്കിലും ക്രിസ്ത്യാനികള്‍ക്കു രക്ഷയെ സമ്പാദിപ്പാന്‍ കര്‍ത്താവിനാല്‍ വഹിക്കപ്പെട്ട ആയുധവും തിരുമേനിക്കു ലബ്ധമായിരിക്കുന്ന അപ്പോസ്തോല സ്ഥാനപൂര്‍ണ്ണതയുടെ അടയാളവും പിശാചിനെയും ലോകത്തെയും ജയിപ്പാന്‍ അവിടന്നു ഉപയോഗിച്ചു വരുന്ന മൂര്‍ച്ചയുള്ള വാളും ഇതില്‍ അന്തര്‍ഭവിച്ചിരിക്കയാല്‍ സ്വര്‍ഗ്ഗീയ ദര്‍ശനത്താല്‍ വിളിക്കപ്പെട്ട കുസ്തന്തീനോസ് മഹാരാജാവ് എന്നപോലെ തിരുമേനി ഈ കാഴ്ചയെ ഉചിതമായി മതിക്കുമെന്നു തന്നെ ഞങ്ങള്‍ വിശ്വസിക്കുന്നു. 

ഇതുകൂടാതെ ഞങ്ങള്‍ അംഗങ്ങളായി പാലിച്ചുവരുന്ന കമ്മിറ്റിയില്‍ തിരുമേനി രക്ഷാധിപതിയായിരുന്ന് ചെയ്തിട്ടുള്ള സഹായത്താല്‍ ഇടക്കാലത്തു ഞങ്ങളുടെ സമൂഹത്തില്‍ മുളച്ചുണ്ടായ കക്ഷിഭേദവും മതമാത്സര്യാദികള്‍ അശേഷവും നശിച്ച് ഏകയോഗക്ഷേമമായിരിപ്പാന്‍ തക്കവിധത്തില്‍ സൗകര്യത്തെ പ്രാപിച്ചിരിക്കുന്നതിനാലും തിരുമേനിമേല്‍ ഞങ്ങള്‍ക്കു അത്യന്തമുള്ള കൃതജ്ഞതയെ ഈ വിധേന അല്‍പമെങ്കിലും ലക്ഷ്യപ്പെടുത്താതിരിപ്പാന്‍ ഞങ്ങളുടെ മനസാക്ഷി സമ്മതിക്കുന്നില്ല. 

ഞങ്ങളുടെ സാമൂഹ്യചരിത്രം ആലോചിക്കപ്പെടുന്നതാകയാല്‍ ക്രിസ്താബ്ദം 345-ല്‍ ഞങ്ങളുടെ പൂര്‍വീകന്മാര്‍ ഈ നാട്ടില്‍ കുടിയേറിയ കാലം മുതല്‍ സുറിയാനി സഭയില്‍ ഒരു പ്രത്യേക സമുദായമായി ഇരുന്നു വരുന്നു എങ്കിലും പൂര്‍വകാലങ്ങളില്‍ സഭയില്‍ പൊതുവായി നേരിട്ടിട്ടുള്ള എല്ലാ വിവാദങ്ങളിലും അവര്‍ മേലദ്ധ്യക്ഷന്മാര്‍ക്കു സഹായികളായി ചെയ്ത പ്രവൃത്തികളെയും ഈ അടുത്ത കാലത്തില്‍ ഉണ്ടായ പൊതു വ്യവഹാരത്തില്‍ തിരുമേനിയോടുകൂടി ഞങ്ങളുടെ സമൂഹപ്രതിപുരുഷന്മാരായ രണ്ടാളുകള്‍ ആദ്യന്തം പ്രത്യേകമായി ചെയ്തിട്ടുള്ള അസാമാന്യ പ്രയത്നത്തെയും ഓര്‍ത്താല്‍ വിശേഷാനുഗ്രഹാഭിമാനാദികള്‍ക്കും ഞങ്ങളും ഞങ്ങളുടെ സമുദായവും പൊതുവെ പാത്രീഭവിച്ചിരിക്കുന്നു. 

ആകയാല്‍ ദൈവാനുഗ്രഹം കൊണ്ടു തിരുമേനിക്കു ഇപ്പോള്‍ ലബ്ധമായ ഭാഗ്യാവസ്ഥ നിമിത്തം ഞങ്ങളുടെ സമൂഹത്തിന്‍റെയും കമ്മിറ്റിയുടെയും ഐശ്വര്യാഭിവൃദ്ധികള്‍ക്കായി ആവശ്യപ്പെട്ട എല്ലാ പരിഷ്ക്കാര സഹായങ്ങളെയും ഏര്‍പ്പെടുത്തി തരികയും അവിടത്തെ അനുഗ്രഹങ്ങളെ ഞങ്ങളുടെമേല്‍ നിര്‍ഗ്ഗളം വര്‍ഷിപ്പിക്കയും ചെയ്യാറാകണമെന്നു അപേക്ഷിച്ചും തിരുമേനി ആരോഗ്യ സമ്പത്തോടും ഭാഗ്യാദികളോടും കൂടെ ചിരകാലം ആയുഷ്മാനായി ഭവിപ്പാന്‍ സര്‍വശക്തനായ ദൈവത്തെ പ്രാര്‍ത്ഥിച്ചുകൊണ്ടും ഈ മംഗളപത്രത്തെ വിനയപൂര്‍വ്വം സമര്‍പ്പിച്ചുകൊള്ളുന്നതു

അവിടുത്തെ വിശ്വസ്ത പുത്രന്മാരും മലങ്കര യാക്കോബായ സുറിയാനി ക്നാനായ സമുദായ പ്രതിനിധികളുമാകുന്ന മലങ്കര യാക്കോബായ സുറിയാനി ക്നാനായ കമ്മിറ്റി. 

വെളിയനാട്ടുപള്ളി
1890-മാണ്ട് കോന്നൂന്‍ഹ്റോയി മാസം 8-നു 

മറുപടി

(മുദ്ര)

മലങ്കര യാക്കോബായ സുറിയാനി ക്നാനായ കമ്മിറ്റിക്കാരായ നമ്മുടെ പ്രിയ പുത്രന്മാരെ,

നിങ്ങള്‍ക്കും നിങ്ങളാല്‍ പ്രതിബിംബിക്കപ്പെട്ട സമുദായത്തിനും നമ്മുടെ മേലുള്ള കൃതജ്ഞതയെ പ്രത്യക്ഷപ്പെടുത്തുവാന്‍, മതവിഷയമായും സമൂഹപരമായും അനേക സംഭവങ്ങളെ ഓര്‍പ്പിക്കത്തക്കവിധത്തില്‍ ഇപ്പോള്‍ സമര്‍പ്പിക്കപ്പെട്ട മംഗളപത്രവും കാഴ്ചയും നമ്മില്‍ അസാമാന്യ സന്തോഷത്തെ ജനിപ്പിച്ചിരിക്കയാല്‍ നന്ദിപൂര്‍വ്വം അവയെ നാം അംഗീകരിച്ചിരിക്കുന്നു. സഭയ്ക്കുവേണ്ടി നമ്മാല്‍ ചെയ്യപ്പെടുന്ന പരിശ്രമങ്ങളെ നിങ്ങള്‍ വാസ്തവമായി വിലമതിക്കുന്നു എന്ന് ഇതിനാല്‍ ലക്ഷ്യപ്പെടുത്തിയിരിക്കകൊണ്ടു നാം നിങ്ങള്‍ക്കു നന്ദി പറയുന്നു. 

മതവിഷയമായി ആലോചിക്കപ്പെടുമ്പോള്‍ കര്‍ത്താവിന്‍റെ കുരിശുമരണം, മാര്‍തോമാശ്ലീഹാ ഈ നാട്ടില്‍ വയ്പിച്ച ഏഴു കുരിശുകള്‍, സ്ലീബാ അടയാളത്താല്‍ കുസ്തന്തീനോസ് രാജാവിനുണ്ടായ മനസുതിരിവ്, അയാള്‍ മുഖാന്തിരം നിഖ്യായില്‍ കൂട്ടപ്പെട്ട ശുദ്ധസുന്നഹദോസില്‍ നിശ്ചയിക്കപ്പെട്ട സത്യവിശ്വാസം മുതലായ മഹിമയേറിയ അനേക സംഗതികളെ എന്നും ഓര്‍പ്പിക്കത്തക്കവിധം ഇപ്പോള്‍ വായിക്കപ്പെട്ട പത്രവും കാഴ്ചയായി വയ്ക്കപ്പെട്ട സ്ലീബായും ലഘുവായി വിചാരിക്കപ്പെടാവുന്നവയല്ല.

മംഗളപത്രത്തില്‍ സൂചിപ്പിക്കപ്പെട്ടിരിക്കുന്ന സാമൂഹ്യചരിത്രം ഓര്‍ക്കപ്പെടുമ്പോഴും നമ്മുടെ മതത്തില്‍ പ്രവേശിക്കുന്ന സംഭവങ്ങള്‍ അനല്പമാകുന്നു. മലയാളസഭ ഇടയനില്ലാതെ വലഞ്ഞു കിടന്നപ്പോള്‍ ക്നായി തോമ്മായും പരദേശ ക്രിസ്ത്യാനികളും ഈ നാട്ടില്‍ കുടിയേറി സഭയില്‍ ആത്മികമായും ലൗകികമായും ഉളവാക്കിയ ഗുണീകരണങ്ങള്‍ അവര്‍ണ്ണനീയങ്ങള്‍ ആകുന്നു. 

പിന്നീട് പറങ്കികളാലും റോമ്മാ മതക്കാരാലും നമ്മുടെ സഭ ആക്രമിക്കപ്പെട്ടപ്പോള്‍ സത്യവിശ്വാസത്തെ പാലിപ്പാനും ചെന്നായ്ക്കളുടെ വായില്‍ നിന്നു കുഞ്ഞാടിനെ വീണ്ടെടുപ്പാനും നമ്മുടെ കാരണവന്‍ ഒന്നാം മാര്‍തോമാ എപ്പിസ്കോപ്പായെ സഹായിക്കയും ധൈര്യം കൊടുക്കുകയും ചെയ്ത കല്ലിശ്ശേരി പള്ളി ഇടവകയില്‍ ആഞ്ഞിലിമൂട്ടില്‍ ഇട്ടിതൊമ്മന്‍ കശീശായുടെ അസാധാരണ പരിശ്രമങ്ങളും ധീരതകളും സ്വകാര്യങ്ങളെ വെടിഞ്ഞു ചെയ്ത പോരാട്ടങ്ങളും ഒരിക്കലും മറക്കപ്പെടത്തക്കതല്ല. 

പില്‍ക്കാലത്ത് സഭയുടെ അംഗങ്ങളില്‍ ഒന്നില്‍ നിന്നും ഉപദ്രവം നേരിട്ടപ്പോള്‍ സത്യവിശ്വാസത്തിനു വേണ്ടിയും അന്ത്യോഖ്യാ സിംഹാസനത്തിനു വേണ്ടിയും മേല്‍പ്രകാരം വയസുകാലത്തെ ചിലവഴിക്കയും നാം തന്നെയും ഈ സ്ഥാനത്തില്‍ പ്രവേശിച്ചു പൊതുമനുഷ്യനായി തീരുവാന്‍ നമ്മെ ഉത്സാഹിപ്പിക്കയും വഴികാട്ടുകയും ചെയ്ത കോട്ടയത്തു ഇടവഴിക്കല്‍ ഫീലിപ്പോസ് കശീശായെയും നമ്മുടെ സ്നേഹിതന്‍ ഫീലിപ്പോസ് കോറെപ്പിസ്കോപ്പായെയും ഈ സന്ദര്‍ഭത്തില്‍ നന്ദിപൂര്‍വ്വം ഓര്‍ക്കാതിരിപ്പാന്‍ പാടില്ല.

വര്‍ത്തമാനകാലത്തു ദൈവാനുഗ്രഹത്താല്‍ നാം വിജയം പ്രാപിച്ചിരിക്കുന്നു. സെമിനാരി വ്യവഹാരത്തില്‍ നമ്മോടുകൂടെ ആദ്യന്തം പ്രവര്‍ത്തിച്ച നമ്മുടെ പുത്രന്മാരായ മാലിത്ര ഏലിയാസ് കത്തനാര്‍ക്കും ഇടവഴിക്കല്‍ ഫീലിപ്പോസിനും ഈ അവസരത്തില്‍ നാം മനപൂര്‍വ്വം നന്ദി പറയുന്നു. നമുക്കുവേണ്ടിയും സഭയ്ക്കുവേണ്ടിയും അവര്‍ സഹിച്ച പ്രയാസങ്ങളെ ഒരിക്കലും മറന്നുകളയുന്നതല്ല. 

ആകയാല്‍ ഭൂതവര്‍ത്തമാന കാലങ്ങളിലെ നിങ്ങളുടെ സാമൂഹ്യചരിത്രം ആരാഞ്ഞു പരിശോധിക്കപ്പെടുമ്പോള്‍ നിങ്ങള്‍ ഒരു പ്രത്യേക സംഘമായി ഇരുന്നു വരുന്നു എങ്കിലും, സഭയുടെ പൊതുകാര്യങ്ങളില്‍ നിങ്ങള്‍ എല്ലാ കാലത്തും തീക്ഷ്ണതയുള്ളവരും കത്തുന്ന ദീപങ്ങളുമായി കാണപ്പെടുന്നതു ശ്ലാഘനീയം തന്നെ. സഭയില്‍ നേരിട്ട എല്ലാ വിപത്തുകളില്‍ നിന്നും അതിനെ ഉദ്ധാരണം ചെയ്വാന്‍ തുനിഞ്ഞിട്ടുള്ള ധീരന്മാരുടെ ഇടയില്‍ നിങ്ങള്‍ മങ്ങിയിട്ടില്ല. ഇപ്രകാരം അത്യുത്സാഹവും സഹനശീലവും നിറഞ്ഞ സരുഷന്മാരെ ജനിപ്പിച്ച സമുദായത്തിനു നാം വളരെ നന്ദി പറയുന്നു.  

നിങ്ങള്‍ .......... വരുന്ന കമ്മിറ്റിയുടെ പരിശ്രമത്താല്‍ മതമത്സര്യാദികള്‍ നിങ്ങളില്‍ നിന്നു നശിച്ചുപോയതു വളരെ സന്തോഷിക്കേണ്ടതു തന്നെ. ഇതുപോലെ അനേക പൊതുഗുണങ്ങള്‍ ഈ കമ്മിറ്റിയില്‍ ഉണ്ടാക്കപ്പെടുന്നപ്രകാരം നാം അറിയുന്നു. എന്നാല്‍ കമ്മിറ്റിയില്‍ ഉളവാക്കപ്പെട്ട സുന്നസറൊ .......... കള്‍ക്കു ..... നാടിസ്ഥാനമായി ഒരു പൊതുമുതല്‍ ഉണ്ടാകേണ്ടതു ആവശ്യമാകുന്നു. എത്രത്തോളം നിങ്ങള്‍ ഇതിനെ സാധിച്ചിട്ടുണ്ടെന്നു നാം അറിയുന്നില്ല. സാധിച്ചിട്ടില്ലെങ്കില്‍ പൊതുമുതല്‍ ശേഖരിപ്പാന്‍ ഉടനെ ആരംഭിപ്പാനും സമുദായം മുഴുവന്‍ അതിലേക്കു ..........നും നാം ഗുണദോഷിക്കുന്നു. 

പ്രിയമുള്ളവരെ, നിങ്ങളുടെ .............. നമ്മാല്‍ കഴിയുന്ന എല്ലാ സഹായങ്ങളെയും ചെയ്തു തരുവാന്‍ നാം സന്നദ്ധനായിരിക്കുന്നു. 

ദൈവത്തിന്‍റെ കൃപയും അനുഗ്രഹങ്ങളും നിങ്ങളുടെ മേലും ഈ കമ്മിറ്റിമേലും നിങ്ങളുടെ സമുദായത്തുമ്മേലും സദാ വര്‍ദ്ധിച്ചിരിക്കുമാറാകട്ടെ. 

എന്ന് മലങ്കര യാക്കോബായ സുറിയാനി ക്നാനായ കമ്മിറ്റി പേട്രണ്‍ മലങ്കര ഇടവകയുടെ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ (ഒപ്പ്) 

1890-മാണ്ട് കോനൂന്‍ഹ്റോയി മാസം 8-നു. 

100. മേല്‍ വകുപ്പില്‍ വിവരിച്ച മംഗളപത്രത്തെയും മറുപടിയെയും കോട്ടയത്തു മലയാള മനോരമ എന്നു പേരായ വര്‍ത്തമാന പത്രത്തോടു കൂടെ അച്ചടിച്ചു പ്രസിദ്ധീകരിച്ചു. എന്നാല്‍ ഇതില്‍ വച്ചു വടക്കുംഭാഗരില്‍ ചിലര്‍ക്കു വളരെ അതൃപ്തി ഉണ്ടാകയും അതെപ്പറ്റി ടി വര്‍ത്തമാനപത്രത്തില്‍ പല ചോദ്യങ്ങള്‍ ചോദിക്കയും ചെയ്കയാല്‍ കുറഞ്ഞതായ ഉത്തരം പ്രസിദ്ധം ചെയ്കയാല്‍ അതില്‍ വച്ചു .... മുഷിഞ്ഞു തെക്കുംഭാഗരെ വളരെ ആക്ഷേപിച്ചു 1890 മെയ് മാസത്തില്‍ ഒരു പത്രം അച്ചടിച്ചു പ്രസിദ്ധം ചെയ്തു. അതിനു മറുപടി എഴുതി അയച്ചാറെ മേല്‍പറഞ്ഞ മനോരമ പത്രക്കാര്‍ അച്ചടിക്കാതെ തള്ളിക്കളഞ്ഞതിനാല്‍ മിഷന്‍ പ്രസില്‍ ഏല്‍പിച്ചു വേല നടന്നുവരുമ്പോള്‍ അവര്‍ അവിടെയും ശുപാര്‍ശ ചെയ്തു തടസ്സപ്പെടുത്തി. അതിന്‍റെശേഷം ആലപ്പുഴ അയച്ചു അച്ചടിപ്പിച്ചു പരസ്യം ചെയ്യിച്ചു. .........

104. മേല്‍ 101-ാം വകുപ്പുപ്രകാരം ഉള്ള തര്‍ക്കപുസ്തകത്തിനു ഉത്തരമായി വടക്കുംഭാഗരില്‍ കോട്ടയത്തു കുന്നുംപുറത്തു ഉലഹന്നാന്‍ കുര്യന്‍ മുതല്‍പേര്‍ ഒരു പുസ്തകം അച്ചടിപ്പിച്ചു കൊച്ചിയില്‍ നിന്നു കൊണ്ടുവന്നു. അതില്‍ വളരെ അസഭ്യങ്ങളും ആഭാസങ്ങളും പ്രസ്താവിച്ചിരുന്നതിനാല്‍ അതിനു ഉത്തരമായി ഒരു പുസ്തകം ക്നാനായ പ്രദീപിക അച്ചുകൂടത്തില്‍ നിന്നു അച്ചടിപ്പിച്ചു. കൊച്ചിയില്‍ നിന്നു അച്ചടിപ്പിച്ചുവന്ന പുസ്തകത്തിനു പേര് 'ക്നാനായൊത്ഭവം' എന്നും അതിന് ഇവിടെ നിന്നു അച്ചടിച്ച ഉത്തര പുസ്തകത്തിനു പേര്‍ 'ക്നാനായൊത്ഭവകൃത്തിപ്പ' എന്നും ആകുന്നു. 

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

പൗലോസ് മാര്‍ കൂറീലോസിന്‍റെ (കൊച്ചുപറമ്പിൽ) മരണവും കബറടക്കവും

 42. മലങ്കര ഇടവകയുടെ മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായ്ക്കു മൂത്രം സംബന്ധിച്ച സുഖക്കേടുണ്ടായിട്ടു കുറെ വര്‍ഷങ്ങളായിരുന്നു. ഇംഗ്ലീഷ് ചികിത്സയു...