182. ഇ. എം. ഫീലിപ്പോസിന്‍റെ മകള്‍ ചാച്ചി 1082-മാണ്ടു മേട മാസം 10-നു ചൊവ്വാഴ്ച പകല്‍ 11 മണിക്കു പ്രസവിച്ചു. ഇരട്ട പിള്ളകളാണ്. ഇവരെ 1082 മേടം 29-നു ഞായറാഴ്ച വലിയപള്ളിയില്‍ വച്ചു മാമ്മൂദീസാ മുക്കി. ഒരു കുട്ടിക്കു മറിയാ എന്നും മറ്റേതിനു ശൊശാന്‍ എന്നും പേര്‍ ഇട്ടു. തലതൊട്ടതു ഇ. എം. ഫീലിപ്പോസിന്‍റെ ഭാര്യ അച്ചുവും പള്ളിയമ്പിപറമ്പില്‍ കൊച്ചുപോത്തന്‍റെ ഭാര്യ ചാച്ചിയും ആയിരുന്നു. കുട്ടികളുടെ നാള്‍ മകം ആകുന്നു. രണ്ടു കുട്ടികളും മൂന്നാം മാസത്തില്‍ മരിച്ചു.
183. ഇ. എം. ഫീലിപ്പോസിന്‍റെ മൂത്ത മകന്‍ മാത്തു 1906 ഡിസംബര്‍ മാസത്തില്‍ ഉണ്ടായ മദ്രാസ് സര്‍വ്വകലാശാല മെട്രിക്കുലേഷന്‍ പരീക്ഷയില്‍ ചേര്‍ന്നു ദൈവകൃപയാല്‍ ജയിച്ചിരിക്കുന്നു. ദൈവത്തിനു സ്തുതി. ഇവന്‍ ഉടന്‍തന്നെ സ്ഥലത്തെ സി.എം.എസ്. കോളജില്‍ എഫ്.എ. ക്ലാസ്സില്‍ ചേര്‍ന്നു പഠിച്ചു വരുന്നു. ............ പ്രാര്‍ത്ഥിച്ചുകൊള്ളുന്നു.
210. ഇ. എം. ഫീലിപ്പോസിന്‍റെ രണ്ടാമത്തെ പുത്രി അച്ചാമ്മയെ വിവാഹം ചെയ്തിരുന്നത് റാന്നിയില്‍ തേലപ്പുറത്തു ഇട്ടിയുടെ മകന്‍ മാത്യൂസ് ശെമ്മാശന്‍ (കോറൂയോ) ആയിരുന്നു. ഇയാള്‍ കോട്ടയത്തു സെമിനാരിയില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ സന്നിവാദജ്വരം പിടിപെടുകയാല്‍ എന്‍റെ ഭവനത്തില്‍ കൊണ്ടുവന്നു താമസിപ്പിച്ചു ചികിത്സിച്ചതില്‍ യാതൊരു ഫലവുമില്ലാതെ 1910 തെശ്രീന്‍ക്ദീം 13-നു 1086 തുലാം 27-നു ശനിയാഴ്ച പകല്‍ 11 മണിക്കു കര്‍ത്താവില്‍ നിദ്രപ്രാപിക്കയും കോട്ടയത്തു വലിയപള്ളിയില്‍ തെക്കുവശത്തു പ്രത്യേക പേരില്‍ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ മുതല്‍പേര്‍ കൂടി കബറടക്കം ചെയ്കയും ചെയ്തു. കര്‍ത്താവ് തന്‍റെ ദാസനായ ഈ ശെമ്മാശനു തന്‍റെ സ്വര്‍ഗ്ഗരാജ്യത്തില്‍ ഓഹരിയും തന്‍റെ ദാസിയായ അച്ചാമ്മയ്ക്കു സമാധാനവും വിശ്വാസവും കൊടുക്കട്ടെ.
211. ടി. ഇ. എം. ഫീലിപ്പോസിന്‍റെ മൂത്ത പുത്രിയായ ചാച്ചി ഒരു വര്‍ഷമായി രോഗത്തില്‍ ഇരിക്കയായിരുന്നു. ഇവളെ വിവാഹം ചെയ്തതു കല്ലിശ്ശേരില്‍ താമരപ്പള്ളില്‍ ഉണ്ണിട്ടന്‍ ആണ്. ഇവളുടെ ദീനചികിത്സയ്ക്കായി ഇവളെ കൊല്ലത്തിനും അവിടെ നിന്നു തിരുവനന്തപുരത്തിനും കൊണ്ടുപോകയും തിരുവനന്തപുരത്തു വച്ചു രോഗം അധികരിക്കയും ചെയ്കയാല്‍ അവിടുത്തെ സുറിയാനി പള്ളിയില്‍ തല്‍ക്കാലം താസിക്കുന്ന കക്കുടിയില്‍ മാത്യൂസ് കത്തനാരില്‍ നിന്നു അന്ത്യാഭിഷേകം കൈക്കൊണ്ടശേഷം 1910 തെശ്രീന്‍ഹ്രോയി 3-നു 1086 വൃശ്ചികം 1-നു ബുധനാഴ്ച അവിടെവച്ചു മരിക്കയും അവിടുത്തെ സുറിയാനി ശവക്കോട്ടയില്‍ പിറ്റേദിവസം ശവസംസ്കാരം ചെയ്യപ്പെടുകയും ചെയ്തു. അപ്പോള്‍ അവളുടെ ഭര്‍ത്താവായ ഉണ്ണിട്ടനും അവളുടെ സഹോദരന്‍ മാത്തുക്കുട്ടിയും അവന്‍റെ ഭാര്യ മറിയാമ്മയും കൂടെ ഉണ്ടായിരുന്നു. ദൈവമേ, ഈ നിന്‍റെ ദാസിയെ നിനക്കു ഇഷ്ടകളായിതീര്‍ന്ന സുകൃത സ്ത്രീകളുടെ കൂട്ടത്തില്‍ നിന്‍റെ സ്വര്‍ഗ്ഗീയ മണവറയില്‍ നീ ആശ്വസിപ്പിക്കണമേ.

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)
No comments:
Post a Comment