128. കല്ലൂച്ചേരില്‍ പള്ളി ഇടവകക്കാരായി ഇരവിപേരൂര്‍ ........ തെക്കുംഭാഗര്‍ കൂടി ആ മുറിയില്‍ ഒരു പള്ളി പണിയിക്കുവാന്‍ വേണ്ടി ഇരവിപേരൂര്‍ ക്നാനായ സുറിയാനി പള്ളി സ്ഥാപനത്തിനെന്നപേരില്‍ ഒരു സംഘം 1065-ല്‍ ഉണ്ടായും പള്ളിക്കു സര്‍ക്കാര്‍ അനുവാദത്തിനു അപേക്ഷിക്കയും ചെയ്ത ശേഷം അനുവദിക്കേണ്ടതില്ലെന്നു ഹജൂരില്‍ തീരുമാനിച്ചു കളഞ്ഞു. ഇതിനെപ്പറ്റി എന്‍റെ ജ്യേഷ്ഠന്‍ മാത്തുവിന്‍റെ മകന്‍ ഫീലിപ്പോസ് അത്യുത്സാഹം ചെയ്തു റസിഡണ്ട് സായ്പിനു ഹര്‍ജി ബോധിപ്പിച്ചു പള്ളിക്കു അനുവാദം കിട്ടി.
130. കല്ലിശേരി പള്ളി ഇടവകക്കാരായി നടന്നുവരുന്ന മാന്നാത്തുള്ള തെക്കുംഭാഗര്‍ക്കു കല്ലിശേരി പള്ളിയിലേക്കു വളരെ ദൂരമാകകൊണ്ടു അവരുടെ സമീപം (കടപ്ര പ്രവൃത്തിയില്‍ മാന്നാര്‍ മുറിയില്‍ താമരപ്പുറത്തു വലിയ പറമ്പു .............. പള്ളിവയ്ക്കാന്‍ സര്‍ക്കാരില്‍ ................... പള്ളിയുടെ കെട്ടിടം .......... തീര്‍ത്തതില്‍ ........... 1894-മാണ്ട് (സുറിയാനി) കുംഭം 2-നു 1069 മാണ്ട് കുംഭ മാസം 4-നു ബുധനാഴ്ച കര്‍ത്താവിനെ ......... വാഴ്ച ദിവസം മലയാളത്തിനുടെ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായാല്‍ ദൈവമാതാവായ കന്യാസ്ത്രീ മറിയത്തിന്‍റെ നാമത്തില്‍ പള്ളിക്കു കല്ലിട്ടു. അദ്ദേഹത്തോടു കൂടെ നിരണം ഇടവകയുടെ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായും ഉണ്ടായിരുന്നു. കല്ലിടീല്‍ ശുശ്രൂഷ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായും കുര്‍ബ്ബാന മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായും കഴിച്ചു. ...........
132. കല്ലിശ്ശേരി പള്ളി ഇടവകയില്‍ ഇരവിപേരൂര്‍ മംഗലത്തു ........ വീട്ടുകാര്‍ മതവിപരീതത്തില്‍ മനസ്സു വച്ചിരിക്കുമ്പോള്‍ അയാളുടെ മകന്‍ പുന്നൂസ് എന്ന ചെറുക്കനെ കോട്ടയത്തു തെക്കുംഭാഗത്തില്‍ നിന്നു പിഴച്ചു ഇംഗ്ലീഷില്‍ ചേര്‍ന്ന മണലേല്‍ കോര ........... മകളെ ടി പുന്നൂസിനെക്കൊണ്ടു കെട്ടിക്കയും ഈ പുന്നൂസ് ഇംഗ്ലീഷ് മതത്തില്‍ ചേര്‍ന്ന് ഉപദേശിയായി നടന്നുവരുമ്പോള്‍ ആ മതത്തില്‍ ഒരു ശെമ്മാശുപട്ടം ഏറ്റു മുണ്ടക്കയത്തുള്ള ഇംഗ്ലീഷ് പള്ളിയില്‍ താമസിക്കയും പിന്നീട് 1069-മാണ്ട് പാദ്രി പട്ടം ഏറ്റു ടി പള്ളിയില്‍ തന്നെ താമസിച്ചുവരുമ്പോള്‍ ടി യാണ്ടു മീനമാസത്തില്‍ പനി ബാധിച്ചു മരിച്ചു മുണ്ടക്കയത്തു തന്നെ അടക്കി. തെക്കുംഭാഗത്തില്‍ നിന്ന് ഇംഗ്ലീഷില്‍ ചേര്‍ന്നവര്‍ തന്നെ തുലോം അപൂര്‍വ്വമായിരിക്കുമ്പോള്‍ ഇയാള്‍ ഇംഗ്ലീഷില്‍ പാദ്രി വേഷവും കൂടെ കെട്ടി. തെക്കുംഭാഗത്തില്‍ നിന്നുണ്ടായ ഒന്നാമത്തെ ഇംഗ്ലീഷ് ഇയാള്‍ ആണ്. എങ്കിലും ഒരു ദൈവനിഷേധം മറ്റുള്ളവര്‍ക്കും ഒരു പാഠം ആകുമെന്നു വിചാരിപ്പാന്‍ തക്കവണ്ണം ..... ഉടനെ മരിച്ചുപോയതു ഇംഗ്ലീഷ് മതത്തില്‍ ചേരുവാന്‍ മനസ്സുവയ്ക്കുന്നവരായ കുറെ പേര്‍ക്കു ഒരു പാഠമായിരിപ്പാന്‍ ഇത് ഇവിടെ കുറിച്ചതാകുന്നു.
(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)
No comments:
Post a Comment