139. നിരണം ഇടവകയുടെ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായും പൗലോസ് റമ്പാനും പരുമല ഗീവര്‍ഗീസ് മല്പാനും വേറെ മൂന്ന് പട്ടക്കാരും സ്ലീബാ ശെമ്മാച്ചനും ഒരു വാലിഭക്കാരനും ഒരുമിച്ചു 1895 മീന മാസത്തില്‍ ഊര്‍ശ്ലേമില്‍ കര്‍ത്താവിന്‍റെ വിശുദ്ധ കബറിടം മുതലായ സ്ഥലങ്ങളില്‍ പുണ്യയാത്രയായി പോയി ഓശാന ഞായറാഴ്ച കഴിഞ്ഞു അവിടെ നിന്നു പുറപ്പെട്ടു ഇടവ മാസത്തില്‍ മലയാളത്തു വരികയും ചെയ്തു. മലയാളത്തുള്ള പള്ളിക്കാരും ജനങ്ങളും യഥാശക്തി വഴിപാടുകളും ഇവരുടെ ചിലവുകളും കൊടുത്തു. വഴിപാടായി 2000-ല്‍ അധികം രൂപാ ഊര്‍ശ്ലേമില്‍ കൊടുത്തു.
(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)
No comments:
Post a Comment