122. മദ്രാസ് ഗവര്‍ണര്‍ ലോര്‍ഡ് വെന്‍ലോര്‍ക്ക് (ഘീൃറ ണലിഹീൃസ) സായ്പ് തിരുവിതാംകൂര്‍ രാജ്യം കാണ്മാന്‍ വന്നപ്പോള്‍ പീരുമേടു വഴിയായി 1892 ഒക്ടോബര്‍ 26-നു 1068 തുലാം 11-നു ബുധനാഴ്ച കോട്ടയത്തു വരികയും അന്നേദിവസം കോട്ടയത്തുള്ള പ്രധാന സ്ഥലങ്ങളെ ദര്‍ശിച്ച കൂട്ടത്തില്‍ വലിയപള്ളിയില്‍ വന്നു കാണുകയും ഞാന്‍ ഒരു മെഴുകുതിരി സമ്മാനം കൊടുക്കുകയും ചെയ്തു. സായ്പിന്‍റെ എതിരേല്പിനായി വലിയപള്ളിയില്‍ .............. അലങ്കാരങ്ങളും വിതാനങ്ങളും ചെയ്തിരുന്നു. വലിയപള്ളി കൂടാതെ ഇംഗ്ലീഷ് സെമിനാരി, സുറിയാനി സെമിനാരി, ചെറിയപള്ളി ഈ സ്ഥലങ്ങളും ഗവര്‍ണര്‍ പോയി കാണുകയുണ്ടായി. അന്നുതന്നെ രാത്രി കൊച്ചിക്കും അവിടെ നിന്നു തിരുവനന്തപുരത്തിനും സായ്പ് പോയി.
(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)
No comments:
Post a Comment