141. കാലം ചെയ്ത പത്രോസ് പാത്രിയര്‍ക്കീസ് ബാവായുടെ പിന്‍വാഴിയായി ഇദ്ദേഹത്തിന്‍റെ കൂടെ മലയാളത്തു വന്നിരുന്ന മാര്‍ ഗ്രീഗോറിയോസ് അബ്ദുള്ളാ മെത്രാപ്പോലീത്തായെ പാത്രിയര്‍ക്കാ സ്ഥാനത്തിനു തിരഞ്ഞെടുത്തിരിക്കുന്നു. വാഴ്ച 1895 ഈയോര്‍ മാസം 21-നു അമ്പതാം പെരുന്നാള്‍ക്കു നിശ്ചയിച്ചിരിക്കുന്നു എന്നു മൂസലില്‍ നിന്നു എഴുത്തു വന്നിട്ടുണ്ട്. ഇദ്ദേഹം ഇപ്പോള്‍ ഓമ്മീദിലെ മെത്രാനാണ്.
143. ................... ഇഗ്നാത്യോസ് പാത്രിയര്‍ക്കീസ് ബാവാ തിരുമനസ്സിലെ പിന്‍വാഴിയായി മാര്‍ ഗ്രീഗോറിയോസ് അബ്ദുള്ളാ ബാവായെ തിരഞ്ഞെടുത്തു എന്നു മേല്‍ 141-ാം വകുപ്പില്‍ പറഞ്ഞിരിക്കുന്നതുപോലെയല്ല സ്ഥാനാരോഹണം ഉണ്ടായത്. തിരഞ്ഞെടുപ്പിനു മുമ്പായി തുര്‍ക്കി ഗവണ്മെന്‍റിനെ കൂടെ അറിയിക്കയും ഗവണ്‍മെന്‍റ് അറിഞ്ഞു തിരഞ്ഞെടുപ്പും വാഴ്ചയും ഉണ്ടായാല്‍ വിളംബരം കിട്ടുവാന്‍ എളുപ്പമുള്ളതുകൊണ്ടു തിരഞ്ഞെടുപ്പാന്‍ യോഗ്യതയുള്ള മെത്രാന്മാരുടെ ലിസ്റ്റ് കിട്ടണമെന്നു ഗവണ്‍മെന്‍റ് ആവശ്യപ്പെട്ടതനുസരിച്ച് 10-13 മെത്രാന്മാരുടെ ലിസ്റ്റ് അയച്ചതില്‍ കഴിഞ്ഞുപോയ പാത്രിയര്‍ക്കീസ് ബാവായുടെ ചില കല്പനകളെ ലംഘിച്ചവരെന്നുള്ള കാരണത്താല്‍ .......... ഗവണ്‍മെന്‍റിന്‍റെ .............. യോഗ്യന്മാരില്‍ രണ്ടുപേര്‍ ...........ഗ്രീഗോറിയോസ് ഗീവര്‍ഗീസ് ഇവര്‍ ഒഴിഞ്ഞുകളകയും ചെയ്തതിനാല്‍ പിന്നെ ഉണ്ടായിരുന്നവരില്‍ ഏറിയ ............ മുമ്പത്തേതുപോലെ ഗ്രീഗോറിയോസ് അബ്ദുള്ളാ ബാവായെയും ഏതാനുംപേര്‍ പൂനിക്കില്‍ മെത്രാപ്പോലീത്താ ........
176. മേല്‍ 143-ാം വകുപ്പില്‍ പറയുന്ന അന്ത്യോഖ്യയുടെ മാര്‍ ഇഗ്നാത്യോസ് അബ്ദല്‍ മശിഹാ ....... പാത്രിയര്‍ക്കീസ് ബാവായുടെ ഭരണം ജനങ്ങള്‍ക്കും മെത്രാപ്പോലീത്തന്മാര്‍ക്കും തൃപ്തികരമല്ലാതെ തീര്‍ന്നതിനാല്‍ അവര്‍ തുര്‍ക്കി ഗവര്‍മെണ്ടില്‍ ഹര്‍ജി ബോധിപ്പിച്ചു പാത്രിയര്‍ക്കീസിനെ ലൗകികഭരണത്തില്‍ സ്ഥാനഭ്രഷ്ടനാക്കുന്നതിനു 1905-ല്‍ ഗവര്‍മ്മെണ്ടു ഉത്തരവ് കൊടുത്തിരിക്കുന്നു. ഈ വിരുദ്ധത്തിനു ഹേതു പാത്രിയര്‍ക്കീസ് ബാവാ സമുദായ മുതലുകളെ ദുര്‍വ്യയം ചെയ്തതും അദ്ദേഹത്തിന്‍റെ കഠിനസ്വഭാവവും ആണെന്ന് കേള്‍ക്കുന്നു. ഈ സ്ഥാനഭ്രഷ്ടിന്‍റെ ശേഷം കുര്‍ക്കുമാ ദയറായില്‍ ഇരുന്ന് ഒരു പ്രസിഡണ്ട് എന്ന നിലയില്‍ ലൗകിക കാര്യങ്ങള്‍ വിചാരിച്ചു വരുന്നത് മൂസലിലെ ദീവന്നാസ്യോസ് ബഹനാം മെത്രാപ്പോലീത്തായാകുന്നു.
178. പാത്രിയര്‍ക്കീസ് അബ്ദല്‍ മശിഹാ ബാവായെ ലൗകികാധികാരത്തില്‍ നിന്നു ഒഴിച്ചശേഷം ഒരു പുതിയ പാത്രിയര്‍ക്കീസിനെ തിരഞ്ഞെടുക്കുന്നതിനു യോഗം കൂടിയതില്‍ അബ്ദല്‍ മശിഹാ പാത്രിയര്‍ക്കീസ് തന്നെ മതിയെന്നു യോഗം തീരുമാനിച്ചതിനാല്‍ അദ്ദേഹം വീണ്ടും ജോലിയില്‍ പ്രവേശിച്ചിരിക്കുന്നതായി മൂസലില്‍ നിന്നു വന്ന എഴുത്തുകളില്‍ കാണുന്നു.
180. മേല്‍ 178-ാം വകുപ്പില്‍ പറയുന്നതുപോലെ .......... അബ്ദല്‍ മശിഹാ പാത്രിയര്‍ക്കീസിനെ വീണ്ടും തിരഞ്ഞെടുത്തു എന്നു പറഞ്ഞതു മൂസല്‍ക്കാരുടെ എഴുത്തിനെ ആധാരമാക്കിയാകുന്നു. യോഗം ഐകകണ്ഠ്യേന തിരഞ്ഞെടുപ്പിനെ സമ്മതിച്ചില്ല. ചിലര്‍ പഴയ പാത്രിയര്‍ക്കീസിനെയും ചിലര്‍ ബഹനാം മെത്രാപ്പോലീത്തായെയും ചിലര്‍ ഊര്‍ശ്ലേമി .... യെയും അഭിപ്രായപ്പെട്ടു. യോജിപ്പില്ലാതെ വന്നതിനാല്‍ പഴയ ബാവാ തന്നെ സ്ഥിരപ്പെട്ടുവെന്നുദ്ദേശിച്ചു മൂസല്‍കാര്‍ ഇങ്ങനെ എഴുതിയതാണ്. പിന്നീട് വീണ്ടും യോഗം കൂടിയതില്‍ മാര്‍ ഗ്രീഗോറിയോസ് അബ്ദുള്ളാ മെത്രാപ്പോലീത്തായെ ഐകകണ്ഠ്യേന തിരഞ്ഞെടുത്തു എന്നും ആ വിവരം തുര്‍ക്കി ഗവര്‍മെണ്ടില്‍ അറിയിച്ചതില്‍ വിചാരണ നടത്തി ജനസമ്മതം ഉണ്ടെന്നു കണ്ടശേഷം ഗവര്‍മെണ്ടു സമ്മതിച്ചിരിക്കുന്നു എന്നും മൂസല്‍ നിന്നു രണ്ടാമതു എഴുത്തു വന്നു. പിന്നീട് മേല്‍പറഞ്ഞ മാര്‍ ഗ്രീഗോറിയോസ് അബ്ദുള്ളാ ബാവായെ 1908-ാമാണ്ടു ചിങ്ങ മാസം 15-നു പതിനഞ്ചു നോമ്പ് വീടല്‍ ആകുന്ന വാങ്ങിപ്പു പെരുന്നാള്‍ ദിവസം പാത്രിയര്‍ക്കീസായി വാഴിച്ചു എന്നു സിംഹാസനത്തുങ്കല്‍ കൈമാഖാമായിരിക്കുന്ന മാര്‍ ബഹനാം ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ കമ്പി മലങ്കരയുടെ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ പേര്‍ക്കു ചിങ്ങ മാസം 21-നു വന്നിരിക്കുന്നു.
ഈ പുതിയ പാത്രിയര്‍ക്കീസ് 1050-ല്‍ കാലം ചെയ്തുപോയ മൂന്നാം പത്രോസ് ഇഗ്നാത്യോസ് പാത്രിയര്‍ക്കീസ് ബാവായോടു കൂടി മലയാളത്തു വന്നു തിരിച്ചുപോയ ............ അബ്ദല്‍ മശിഹാ പാത്രിയര്‍ക്കീസിനെ വാഴിച്ച കാലത്തു ഈ ഗ്രീഗോറിയോസ് അര്‍മ്മനായക്കാരുടെ പീഡയില്‍ .......... ചേര്‍ന്ന് ഗവര്‍മെണ്ടിനോടു ........ മെത്രാപ്പോലീത്താ ചില കാരണങ്ങളാല്‍ ജീവരക്ഷയ്ക്കു വേണ്ടി റോമ്മാക്കാരനെന്നു നടിച്ചു സ്വസ്ഥമായിരിക്കുകയായിരുന്നു. അബ്ദല്‍ മശിഹാ പാത്രിയര്‍ക്കീസിന്‍റെ ഉപദ്രവമായിരുന്നു ഈ മാറ്റത്തിനു കാരണം. അദ്ദേഹം സ്ഥാനഭ്രഷ്ടനായ ഉടനെ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ തിരിച്ചു വന്നു. ജനത്തിന്‍റെ ...... തീര്‍ന്നു.
(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)
No comments:
Post a Comment