127. മൂന്നാം പുസ്തകം 16-ാം ലക്കത്തില്‍ പറയുന്ന നവീകരണ മെത്രാന്‍ തോമസ് അത്താനാസ്യോസ് എന്നയാള്‍ 1893 ഓഗസ്റ്റ് 10-നു 1068 കര്‍ക്കടകമാസം 27-നു വ്യാഴാഴ്ച രാത്രി ഏകദേശം രണ്ടുനാഴിക ഇരുട്ടിയപ്പോള്‍ മാരാമണ്ണു അയാളുടെ വീട്ടില്‍ വച്ചു മരിച്ചു. മാരാമണ്ണു പള്ളിയില്‍ അടക്കപ്പെട്ടു. അയാള്‍ക്കു ആണ്ടുതോറും പതിവുള്ള ചികിത്സ കഴിച്ചു ഉടന്‍ ഒരു ദിവസം പെട്ടെന്നു മറിഞ്ഞു വീണു ദേഹം മുഴുവന്‍ ........കയും സംസാരിപ്പാന്‍ പാടില്ലാതെയും ബോധമില്ലാതെയും ആറു ദിവസത്തോളം കിടന്നതോടെ മരിക്കയും ചെയ്തു. മരണം അനുതാപപ്പെടാന്‍ ഇടകിട്ടത്തക്കവണ്ണം ബോധമില്ലാത്ത സ്ഥിതിയില്‍ ആയിരുന്നു. പാത്രിയര്‍ക്കീസ് ബാവായുടെ ...... ശാപമെന്നു വേണം ഇതിനെക്കുറിച്ചു വിചാരിപ്പാന്‍.
(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)
No comments:
Post a Comment