191. അന്ത്യോഖ്യായുടെ രണ്ടാമത്തെ അബ്ദുള്ളാ മാര്‍ ഇഗ്നാത്തിയോസ് പാത്രിയര്‍ക്കീസ് ബാവാ ഊര്‍ശ്ലേമില്‍ വച്ചു മലയാളത്തേക്കു മെത്രാന്മാരെ വാഴിച്ചയച്ച ശേഷം അവിടെ നിന്നും പുറപ്പെട്ടു കുസ്തന്തീനോപോലീസില്‍ എത്തി അവിടെ മൂന്നു മാസത്തോളം താമസിച്ചശേഷം 1908 നവംബര്‍ മാസത്തില്‍ ലണ്ടനില്‍ എത്തി. അവിടെ ലിസ്സസ്സഫിന്‍ എന്നൊരു മദാമ്മയുടെ ബംഗ്ലാവില്‍ താമസിപ്പാന്‍ തുടങ്ങി. ഈ മദാമ്മ പണ്ട് ഊര്‍ശ്ലേമില്‍ ബ്രിട്ടീഷ് കോണ്‍സലായിരുന്ന ആളിന്‍റെ വിധവയാണ്. ബാവാ ലണ്ടനിലേക്കു വന്നതിന്‍റെ ഉദ്ദേശ്യം അവിടെ നിന്നു അന്ത്യോഖ്യാ സഭയ്ക്കു ധര്‍മ്മശേഖരം പിരിക്കാന്‍ ആണ്. ലണ്ടനില്‍ എത്തിയാല്‍ ഹൈ ചര്‍ച്ചുകാരുടെ സഹായം ആവശ്യപ്പെടണമെന്നു മുമ്പില്‍ കൂട്ടി ബാവായെ അറിയിച്ചിട്ടുണ്ടായിരുന്നു. ലണ്ടനില്‍ നമ്മുടെ പ്രതിപുരുഷനായിരിക്കുന്ന ഡോ. എസ്. ഡി. ബ്രത്രയും ഇങ്ങനെ ആവശ്യപ്പെട്ടിട്ടും പാത്രിയര്‍ക്കീസ് ബാവാ അതു വകവയ്ക്കാതെ ലോ ചര്‍ച്ച് .......... മദാമ്മയുടെ ആലോചനപ്രകാരമാണ് പ്രവൃത്തിച്ചത്. കാന്‍റര്‍ബറി ആര്‍ച്ച് ബിഷപ്പ് ലണ്ടന്‍ ........ ആംഗ്ലിക്കന്‍ ബിഷപ്പന്മാരുടേതായി മുമ്പുണ്ടായ പാന്‍ ആംഗ്ലിക്കന്‍ കോണ്‍ഫ്രന്‍സ് എന്ന യോഗത്തില്‍ കിഴക്കന്‍ സഭകളുമായി യോജിപ്പും ആലോചിപ്പാന്‍ നിശ്ചയിച്ചിട്ടുള്ള കമ്മിറ്റിയില്‍ അദ്ധ്യക്ഷനായ ............ ബാവായും ................ കൂടിക്കാഴ്ചയില്‍ സുറിയാനി സഭയെക്കുറിച്ചും .......... സംഗതികള്‍ ബിഷപ്പ് ചോദിച്ചതിനു ബാവാ പറഞ്ഞ മറുപടിയില്‍ ഇംഗ്ലീഷുകാരുടെ പള്ളിക്രമപുസ്തകം മുഴുവന്‍ വായിച്ചിട്ടുണ്ടെന്നും അതില്‍ തന്‍റെ .......... വിപരീതമായി യാതൊന്നും ഇല്ലെന്നും പറഞ്ഞിരിക്കുന്നു. ചര്‍ച്ച് ഫാമിലി ന്യൂസ് പേപ്പര്‍ എന്ന ....... ലോ ചര്‍ച്ചുകാരുടെ ഒരു പത്രത്തിന്‍റെ പ്രതിനിധി ബാവായെ കണ്ടു സംസാരിച്ച കൂട്ടത്തില്‍ ഇംഗ്ലീഷ് ..................... പിതാവില്‍ നിന്നും പുറപ്പെടുന്നു എന്നാണു പറയുന്നതെങ്കിലും പുത്രനില്‍ നിന്നും കൂടെ പുറപ്പെടുന്നു എന്നു പറയുന്നതു കൊണ്ടു വിരോധമില്ല എന്നു ബാവാ നേരെ സമ്മതിച്ചതായും സുറിയാനിക്കാര്‍ക്കു പരിശുദ്ധന്മാരോടുള്ള പ്രാര്‍ത്ഥന മുതലായ മൂഢവിശ്വാസങ്ങള്‍ ഇല്ലെന്നു ബാവായുടെ സംഭാഷണത്തില്‍ നിന്നും അനുമാനിക്കുന്നു എന്നും ആ പത്ര ത്തില്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. ഇതൊന്നും താന്‍ പറഞ്ഞതല്ലെന്നു ഡോക്ടര്‍ ബാബായോടു പാത്രിയര്‍ക്കീസ് ബാവാ പറഞ്ഞു. അങ്ങനെ പാത്രിയര്‍ക്കീസ് ബാവാ ഇങ്ങോട്ടു എഴുതിച്ചയക്കയും ചെയ്തു. എങ്കിലും ആയതിനെ പത്രത്തില്‍ നിഷേധിച്ചു ........... എഴുതിയയച്ചിട്ടു അതുപോലെ ചെയ്തില്ല. ചെയ്യാന്‍ ഡോ. ബാബായെ അനുവദിച്ചുമില്ല. ആകപ്പാടെ പാത്രിയര്‍ക്കീസിന്‍റെ ശ്രമം നിഷ്ഫലമായി എന്നാണ് കാണുന്നത്. മദാമ്മയുടെ സഹായത്താല്‍ ലഭിക്കുമെന്നു വിചാരിച്ച സഹായങ്ങള്‍ ലഭിക്കാതെ പിന്നീട് ബാവായെ ............... പോയി താമസിക്കയും ചെയ്തതുകൊണ്ട് ഡോക്ടര്‍ ബാബായോടു കൂടെ അയാളുടെ വീട്ടില്‍ താമസിക്കയും ചെയ്യുന്നു. അവിടെ നിന്നും ഇങ്ങോട്ടേക്കു പുറപ്പെടുവാന്‍ വട്ടംകൂട്ടുന്നതായി എഴുത്തു വന്നിട്ടുണ്ട്. ചര്‍ച്ച് ഫാമിലി ന്യൂസ് പേപ്പറിന്‍റെ ലേഖകനോടു ബാവാ കല്പിച്ച വിവരം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നതു ആ പത്രത്തിന്‍റെ 1908 നവംബര്‍ 20-ലെ ലക്കത്തില്‍ ആണ്.
196. പാത്രിയര്‍ക്കീസ് അബ്ദുള്ളാ ബാവാ ഇംഗ്ലണ്ടില്‍ വച്ചു എഡ്വാര്‍ഡ് മഹാരാജാവിനെ രണ്ടാമതും മുഖം കാണിക്കയും അപ്പോള്‍ ഒരു സ്വര്‍ണ്ണ മുദ്ര മഹാരാജാവ് ബാവായ്ക്കു കൊടുക്കയും ചെയ്തു എന്നു കല്പന വന്നിരിക്കുന്നു.
197. മാര്‍ ഇഗ്നാത്യോസ് അബ്ദുള്ളാ ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ ലണ്ടനില്‍ നിന്നും പുറപ്പെട്ട ശേഷം ഈജിപ്റ്റില്‍ എത്തി അലക്സന്ത്രിയാ പാത്രിയര്‍ക്കീസ് ബാവായുടെ കൂടെ രണ്ടാഴ്ചയോളം താമസിച്ചശേഷം ............ കമ്പനി വക എസ്. എസ്. ഈജിപ്റ്റ് എന്ന തപാല്‍ കപ്പലില്‍ പുറപ്പെട്ടു 1909 സെപ്റ്റംബര്‍ 24-നു 185 കന്നി 8-നു വെള്ളിയാഴ്ച ബോംബെയില്‍ വന്നിറങ്ങി. അപ്പോള്‍ ബാവായെ സ്വീകരിക്കാന്‍ മാര്‍ ദീവന്നാസ്യോസ് ഗീവര്‍ഗീസ് മെത്രാപ്പോലീത്തായും കോനാട്ട് മാത്തന്‍ മല്പാനും എന്‍റെ ജ്യേഷ്ഠപുത്രന്‍ ഇ. എം. ഫീലിപ്പോസും വേറെ ചിലരും ബോംബെയില്‍ ഹാജരുണ്ടായിരുന്നു. ഇവര്‍ ബാവായെ എതിരേറ്റു ബാവായുമായി പ്രത്യേകം ശട്ടംകെട്ടിയിരുന്ന ബംഗ്ലാവില്‍ താമസിപ്പിച്ചു. ബോംബെ ഗവര്‍ണര്‍ ആ സമയം പൂനായില്‍ ആയിരുന്നതിനാല്‍ അവിടെ ചെല്ലുന്നതിനു എഴുത്തു വന്നതനുസരിച്ചു സെപ്റ്റംബര്‍ 27-നു എല്ലാവരും പൂനായ്ക്കു പുറപ്പെട്ടു 28-നു ബോംബെയില്‍ ഗവര്‍ണറെ കണ്ടു ഇന്ത്യാ സെക്രട്ടറിയുടെ എഴുത്തു കൊടുത്തു. .............വണ്ടി കയറി ആര്‍ക്കോണത്തു വന്നപ്പോള്‍ മദ്രാസില്‍ പഠിക്കുന്ന സുറിയാനി വിദ്യാര്‍ത്ഥികള്‍ റെയില്‍വേസ്റ്റേഷനില്‍ വച്ചു ബാവായെ എതിരേല്ക്കയും ഒരു മംഗളപത്രം സമര്‍പ്പിക്കയും ചെയ്തു. അവിടെ നിന്നും ഒക്ടോബര്‍ 2-നു ഊട്ടക്കമണ്ടില്‍ എത്തി അവിടെ വച്ചു മദ്രാസ് ഗവര്‍ണരെ കണ്ടു സെക്രട്ടറിയുടെ എഴുത്തു കൊടുക്കയും കൊച്ചി, തിരുവിതാംകൂര്‍ രാജാക്കന്മാര്‍ക്കു എഴുത്തു വാങ്ങിക്കയും ചെയ്തു. മദ്രാസ് ബിഷപ്പിനെ ഇവിടെ വച്ചു കാണുകയുണ്ടായി. അവിടെ നിന്നു ഒക്ടോബര്‍ 6-നു പുറപ്പെട്ടു ഷൊര്‍ണൂര്‍ എത്തി ഒരു ദിവസം താമസിച്ചശേഷം പട്ടാമ്പി വഴി കുന്നംകുളം പള്ളിക്കാരുടെ എതിരേല്പോടുകൂടി ഒക്ടോബര്‍ 8-നു വെള്ളിയാഴ്ച കുന്നംകുളം പള്ളിയില്‍ എത്തി. ഇവിടെ ഒരാഴ്ച താമസിച്ചശേഷം ഒക്ടോബര്‍ 15-നു തൃശൂര്‍ വന്നു. ഇവിടെ വച്ചു കൊച്ചി രാജാവിനെയും റസിഡണ്ടിനെയും ചെന്നു കാണുകയും ഇവര്‍ പ്രതിദര്‍ശനം കഴിക്കയും ചെയ്തു. അനന്തരം ഒക്ടോബര്‍ 17-നു ഞായറാഴ്ച തൃശൂര്‍ ഒരു പള്ളിക്കു മാര്‍ ഇഗ്നാത്യോസ് നൂറോനായുടെ നാമത്തില്‍ കല്ലിട്ടു വി. കുര്‍ബാന ചൊല്ലി. 18-നു ഉച്ചയ്ക്കു അവിടെ നിന്നും പുറപ്പെട്ടു കൊച്ചി രാജാവിന്‍റെ സാലൂണ്‍ വണ്ടിയില്‍ .......... 3 മണിക്കു എറണാകുളത്തു എത്തി. അവിടെ വടക്കര്‍ പള്ളിക്കാരുടെ ആഘോഷമായ എതിരേല്പുണ്ടായിരുന്നു. അന്ന് പോഞ്ഞിക്കര റസിഡണ്ട് ബംഗ്ലാവില്‍ ബാവാ താമസിച്ചശേഷം ഒക്ടോബര്‍ 19-നു ചൊവ്വാഴ്ച കാലത്തു പുറപ്പെട്ടു പ്രത്യേക തീബോട്ട് വഴി അന്നു നാലു മണിക്ക് കോട്ടയത്തു കോടിമത കടവില്‍ എത്തി പള്ളിക്കാരുടെ ആഘോഷമായ എതിരേല്പോടുകൂടെ 6 മണിക്കു സെമിനാരിയില്‍ എത്തി അവിടെ താമസിക്കുന്നു.

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)
No comments:
Post a Comment