136. അന്ത്യോഖ്യായുടെ എ. പെ. പെ. ബ. മൂന്നാമത്തെ പത്രോസ് എന്നു പേരായ മോറാന്‍ മാര്‍ ഇഗ്നാത്തിയോസ് പാത്രിയര്‍ക്കീസ് ബാവാ തിരുമനസ്സുകൊണ്ടു കാലം ചെയ്തിരിക്കുന്നപ്രകാരം ആമ്മീദ (ഡയര്‍ബെക്കര്‍) പട്ടണത്തില്‍ നിന്നു ഗ്രീഗോറിയോസ് എന്നൊരു മെത്രാന്‍റെ പേര്‍ വച്ച് 1894 ഒക്ടോബര്‍ 9-നു 1070 കന്നി 24-നു ചൊവ്വാഴ്ച അടിച്ച ഒരു കമ്പി 26-നു വ്യാഴാഴ്ച മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ അവര്‍കള്‍ക്കു കോട്ടയത്തു വച്ചു കിട്ടി. ഉടനെ സ്ഥലത്തുള്ള പള്ളികളില്‍ മണി അടിക്കയും പള്ളിക്കൂടങ്ങളും മാപ്പിളമാരുടെ പീടികകളും പൂട്ടുകയും ചെയ്തു. എല്ലാ പള്ളികളിലും മണി അടിക്കയും മൂന്നു ദിവസത്തെ കുര്‍ബ്ബാന, നമസ്കാരം ............ കഴിക്കയും ചെയ്യണമെന്നു മെത്രാപ്പോലീത്താ കല്പന അയച്ചു. പിന്നീട് .......... നിന്നും വന്നിട്ടുള്ള എഴുത്തുകളില്‍ പാത്രിയര്‍ക്കീസ് ബാവാ കാലം ചെയ്തു .................. കന്നി 25-നു ....... 22-നു ഞായറാഴ്ച അസ്തമിച്ചാ .............ദീനവും സുഖക്കേടും ഇല്ലായിരുന്നു എന്നും ........... കൂടെ എന്നപോലെ .............കാണുന്നു. ഈയാണ്ടു വൃശ്ചികമാസം .........നു കോട്ടയത്തു സുറിയാനി സെമിനാരിയില്‍ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ ......... യോഗക്കാര്‍ കൂടി ബാവായുടെ 40-ാം ദിവസം അടിയന്തിരം ഘോഷമായി കഴിച്ചു. പള്ളിക്കാരായും അഗതികളായും കൂടിയിരുന്ന എല്ലാവര്‍ക്കും .......... സദ്യ ഉണ്ടായിരുന്നു.
137. മേല്‍ 101-മതു വകുപ്പില്‍ പറയുന്നപ്രകാരം .............. വര്‍ഷം മുഴുവന്‍ നടന്ന ശേഷം പണം പിരിച്ചുകൊണ്ടു .............ക്കാഞ്ഞതിനാല്‍ ടി വര്‍ഷത്തിന്‍റെ ആരംഭമായ 1070 കന്നി 15-നു ......... നിര്‍ത്തല്‍ ചെയ്തിരിക്കുന്നു.
138. പാത്രിയര്‍ക്കീസ് ബാവാ തിരുമനസ്സുകൊണ്ടു കാലം ചെയ്യുന്നതിനു 11 ദിവസം മുമ്പ് കന്നി മാസം 11-നു സ്ലീബാ പെരുന്നാള്‍ ദിവസം മൂറോന്‍ കൂദാശ ചെയ്തു എന്ന് 15-നു അയച്ച ഒരു കല്പനയില്‍ നിന്നു അറിയുന്നു.
(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)
No comments:
Post a Comment