Monday, May 28, 2018

ചേപ്പാട്ട് ദീവന്നാസ്യോസ് മെത്രാപ്പോലീത്താ കാലം ചെയ്യുന്നു


118. 1855-മത കന്നി മാസം 27-നു ചൊവ്വാഴ്ച ദീവന്നാസ്യോസ് മെത്രാപ്പോലീത്താ മരിച്ചു ചേപ്പാട്ടു പള്ളിയില്‍ അടക്കുകയും അപ്പോള്‍ അത്താനാസ്യോസ് മെത്രാപ്പോലീത്താ കൂടെ ഉണ്ടായിരുന്നതിനാല്‍ ആ ദേഹം തന്നെ കബറടക്കം ചെയ്തു പുലകുളി മുതലായ അടിയന്തിരങ്ങള്‍ക്കു പള്ളിക്കാരില്‍ നിന്നും കോപ്പുകള്‍ വരുത്തി വേണ്ടുംപ്രകാരം കഴിക്കയും ചെയ്തു. ഈ സമയം കൂറിലോസ് ബാവാ പള്ളിക്കര പള്ളിയില്‍ ഇരിക്കുന്നു. 105-മത ലക്കത്തില്‍ പറഞ്ഞിരിക്കുന്ന പ്രകാരമുള്ള വസ്തുക്കള്‍ അന്ന് അത്താനാസ്യോസ് മത്തിയൂസ് മെത്രാപ്പോലീത്തായുടെ പക്കല്‍ കിട്ടിയതല്ലാതെ ദീവന്നാസ്യോസ് മരിച്ച സമയം ആ ദേഹത്തിന്‍റെ വകയായിട്ടു യാതൊന്നും ഇല്ലാഞ്ഞു.

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

തോമസ് മാര്‍ അത്താനാസ്യോസ് മെത്രാനാകുന്നു

16. 1868 മത് ഇടവമാസം 12-നു ഞായറാഴ്ച പാലക്കുന്നന്‍ മൂന്നാം പുസ്തകം 13-മത് ലക്കത്തില്‍ പറയുന്ന അയാളുടെ അനന്തിരവന്‍ തോമ്മായെ സുറിയാനി വേദത്തിനും കാനോനിനും വിരോധമായി കോട്ടയത്തു സെമിനാരിയില്‍ വച്ചു റമ്പാന്‍റെ വേഷം ധരിപ്പിക്കയും ചെയ്തു. പിന്നീട് 19-നു ഞായറാഴ്ച അയാളെ മെത്രാന്‍റെ വേഷം ധരിപ്പിക്കയും അത്താനാസ്യോസ് എന്നു പേരിടുകയും ചെയ്തു. ഈ രണ്ടു സമയത്തും മേല്‍ ലക്കത്തില്‍ പറയുന്ന ആലത്തൂക്കാരനും കൂടെ ഉണ്ടായിരുന്നു. തെക്കരില്‍ പാലക്കുന്നന്‍റെ പ്രത്യേക സ്നേഹിതന്മാരും പകപ്പുകാരും ആയ ചില കത്തങ്ങളും മാപ്പിളമാരും കൂടെ ഉണ്ടായിരുന്നതല്ലാതെ വടക്കരും തെക്കരും ആയ പള്ളിക്കാര്‍ ആരും കൂടുകയും അവരെ അറിയിക്കയും ഉണ്ടായില്ല. ഈ തോമ്മാ ഇതുവരെ കുര്‍ബാന ചൊല്ലുക ഉണ്ടായിട്ടില്ല. ഇയാള്‍ പാലക്കുന്നനേക്കാള്‍ ഇരട്ടിച്ചു സുറിയാനി വേദത്തിന്‍റെ വിരോധിയും പകപ്പുകാരനും പാത്രിയര്‍ക്കീസിനു ശത്രുവും ആകുന്നു. 

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

Wednesday, May 16, 2018

നെച്ചൂര്‍ പള്ളിയും ചേപ്പാട്ട് ദീവന്നാസോസും / ഇടവഴിക്കല്‍ ഫീലിപ്പോസ് കത്തനാര്‍


നെച്ചൂര്‍ പള്ളിയില്‍ മാളിയേക്കല്‍ പൗലോസ് കത്തനാരുടെ വികാരിത്തം മാറ്റിനല്‍കണമെന്നും വരിക്കോലില്‍ തോമ്മാ കത്തനാരും കാട്ടില്‍ കത്തനാരും കാവായേല്‍ യോഹന്നാന്‍ കത്തനാരും കൂടെ ഈ മെത്രാപ്പോലീത്തായോടു പറഞ്ഞാറെ ആയതു നടത്തിക്കാഴ്ക കൊണ്ട് പള്ളിവക വസ്തുക്കളും വികാരിയുടെ വസ്തുക്കളും വച്ചു പൂട്ടിയിരിക്കുന്ന മുറിക്കു ഇവര്‍ മേമ്പൂട്ട് ഇട്ടിരിക്കുന്ന സംഗതിയിങ്കല്‍ 1835-ല്‍ കോതമംഗലത്തു പോകുംവഴി മെത്രാപ്പോലീത്താ അവിടെ കേറി താഴ് അറുപ്പിച്ച് മേല്‍നടപ്പിനു ഒരു വര്യോലയും എഴുതിച്ച് പോയ സംഗതിക്കു രാത്രികാലങ്ങളില്‍ മെത്രാപ്പോലീത്താ മുതല്‍പേരു വന്നു താഴ് പറിച്ച് മുതല്‍കാര്യങ്ങള്‍ കൊണ്ടുപോയി എന്നും ബലംചെയ്ത് വര്യോലയ്ക്കു എഴുത്തിടുവിച്ചു എന്നും പതിനെട്ടു മാസശേഷം പാതിരിമാരും കൂടി റെസിഡണ്ട് സായ്പ് അവര്‍കളുടെ അടുക്കല്‍ സങ്കടം വയ്പിച്ച് കോര്‍ട്ടില്‍ വിസ്തരിക്കുന്നതിനു ഉത്തരവ് കൊടുപ്പിക്കുകയും ചെയ്തു. പിന്നത്തേതില്‍ ആ ഉത്തരവിന്‍പ്രകാരം മെത്രാപ്പോലീത്തായുടെ പേരില്‍ ഇവര്‍ വച്ച ആവലാതി എടുത്തു വിസ്തരിക്കായ്കകൊണ്ട് പിറവത്തു മണ്ടപത്തും വാതുക്കല്‍ പോലീസ് ഗുമസ്തനെ മാറ്റി ആളാക്കി മെത്രാപ്പോലീത്തായുടെ പേരില്‍ വെയ്ക്കുന്ന ആവലാതികള്‍ എടുത്തു നമ്പരില്‍ ചേര്‍ത്തു വിസ്തരിച്ചു കൊള്ളത്തക്കവണ്ണം മണ്ടപത്തുംവാതില്‍കള്‍ക്കെല്ലാം ഉത്തരവ് കൊടുത്തയക്കയും ഈ സംഗതി കൊല്ലം 1011-മാണ്ട് വക 1060 നമ്പരില്‍ ചേര്‍ക്കയും ചെയ്തു. പിന്നത്തേതില്‍ പിറവത്തു മണ്ടപത്തുംവാതുക്കല്‍ നിന്നും സമനും വാറണ്ടും നോട്ടീസും വരികയാല്‍ ആ സംഗതിക്കായിട്ടും മുഖം കാട്ടുന്നതിനായിട്ടും മെത്രാപ്പോലീത്തായും പള്ളിക്കാരും 1836-ല്‍ തുലാ മാസം 4-നു നിരണത്തു നിന്നും യാത്രപുറപ്പെട്ടു തിരുവനന്തപുരത്തിനു പോകയും ചെയ്തു. എന്നാല്‍ തിരുവനന്തപുരത്ത് എത്തിയാറെ മെത്രാപ്പോലീത്തായുടെ അനന്തിരവന്‍ ഫീലിപ്പോസ് കത്തനാരുടെ അമ്മായിയപ്പനാകുന്ന കൈപ്പട്ടൂര്‍ കൊച്ചുകോശിയും പിന്നെ തെക്കേ ദിക്കുകാര്‍ ചിലരും മെത്രാപ്പോലീത്തായ്ക്കു ഗുണദോഷികളും ഇക്കാര്യം വിചാരികളും ആയിത്തീര്‍ന്നതിനാല്‍ ബുദ്ധിമോശം കൊണ്ടും ദൈവകോപം കൊണ്ടും ദിവാന്‍ജിയെ തന്നെയും കാണുന്നതിനും മുഖം കാട്ടുന്നതിനും വളരെ താമസം വരികയും ചെയ്തു. അവിടെ വെച്ചുണ്ടായ കുഴപ്പങ്ങള്‍ എഴുതുവാന്‍ പാടില്ലാ എങ്കിലും കൊച്ചുകോശി മുതലായവരുടെ ഭാവവും ഭള്ളും സ്ഥിരമില്ലായ്മയും കൊണ്ട് കാര്യസാധ്യം കുഴയുന്നതിനാലും ചോദിച്ചു പ്രവൃത്തിക്കുന്നതു അവര്‍ക്കു അപമാനമെന്നുള്ള ഭാവം കണ്ടതിനാലും തിരിയെ കോട്ടയത്തിനു പോകുവാന്‍ രണ്ടു പ്രാവശ്യം ഞാന്‍ ഒരുങ്ങിയാറെ പുതുപ്പള്ളി താഴത്തു ചെറിയതു കത്തനാരും ................................. ഉതുപ്പാന്‍ കത്തനാരും വിരോധത കൊണ്ടു പോരാതെ താമസിക്കയും ചെയ്തു. പിന്നത്തേതില്‍ ഒരുവിധത്തില്‍ തുലാ മാസം 10-നു 7 മണിക്കു മുഖം കാട്ടത്തക്കവണ്ണം തലേദിവസം കല്പന വന്നശേഷം മുഖം കാട്ടുന്നതിനായിട്ടു പള്ളിക്കാര്‍ കൊണ്ടുവന്നിരിക്കുന്ന പണം മെത്രാപ്പോലീത്തായ്ക്കു എടുക്കണമെന്നാഗ്രഹിച്ചുംകൊണ്ട് എന്നെ അറിയിക്കാതെ അന്നസ്തമിച്ച് എട്ടുനാഴിക ഇരുട്ടിയശേഷം പള്ളിക്കാരെ വിളിച്ചുകൂട്ടി പള്ളിക്കാര്‍ വിവരം വിവരമായിട്ടു മുഖം കാട്ടുന്നതിനു സമയമില്ലെന്നും അതിനാല്‍ പള്ളിക്കാരുടെ പണം കൂടെ മെത്രാപ്പോലീത്താ വാങ്ങിച്ചു വച്ച് മുഖം കാട്ടിയാല്‍ മതിയെന്നും ആയതേ കഴിയൂ എന്നും സര്‍വ്വാദികാര്യക്കാരു പറഞ്ഞപ്രകാരം പറഞ്ഞ് പണം വാങ്ങിച്ചു തുടങ്ങിയശേഷം ഈ വിവരം ഞാന്‍ അറിഞ്ഞു. ചെറിയതു കത്തനാരും ഒരുമിച്ച് അവിടെ ചെന്നു. മുഖം കാട്ടുന്നതിനായിട്ടു പള്ളിക്കാരും ഇതുവരെ താമസിച്ച് ബുദ്ധിമുട്ടി വരുമ്പോള്‍ ഇപ്രകാരം ആകുവാന്‍ എന്തെന്നും പള്ളിക്കാരു കൂടെ മുഖം കാട്ടുവാന്‍ വിചാരിച്ചാറെ കഴിഞ്ഞില്ലെങ്കില്‍ ആ വിവരം പറയാഞ്ഞത് എന്തെന്നും ചോദിച്ചാറെ എല്ലാവരും .....................................

....................... നേരം അര്‍ദ്ധരാത്രി ആയി എങ്കിലും എല്ലാവരും വിവരം വിവരമായിട്ടു മുഖം കാട്ടുന്നതിനു ബോധിപ്പിച്ച് ഇപ്പോള്‍തന്നെ ചട്ടംകെട്ടാമെന്നും ഞാന്‍ പറഞ്ഞ് കോട്ടയ്ക്കകത്തു പോയി തിരികെ വന്നു പള്ളിക്കാരുടെ പണം തിരിയെ കൊടുപ്പിക്കുകയും ചെയ്തു. പിറ്റേദിവസിയാകുന്ന 10-നു വെള്ളിയാഴ്ച കാലത്തു മുഖം കാട്ടുകയും ചെയ്തു. മെത്രാപ്പോലീത്താ മൂന്ന് കുത്ത് പട്ടും 51 തങ്കക്കാശും വച്ചു മുഖം കാട്ടി. അപ്പോള്‍ 12 പള്ളിക്കാര്‍ ഉണ്ടായിരുന്നതിനാല്‍ പള്ളി ഒന്നുക്കു നൂറിതേ കലിപ്പണം വച്ച് പള്ളിക്കാരു മുഖം കാട്ടി. മെത്രാപ്പോലീത്തായ്ക്കു കല്പിച്ചു ഒരു സാലുവാ കൊടുക്കയും ചെയ്തു. ഉടന്‍തന്നെ മറ്റൊരു സ്ഥലത്തു വച്ച് ഇളയതമ്പുരാന്‍റെയും മുഖം കാട്ടുകയും മൂന്നു കുത്തു പട്ടും 300 കലിപ്പണവും മെത്രാപ്പോലീത്താ മാത്രം വയ്ക്കയും ചെയ്തു. രണ്ടു തിരുമനസുകൊണ്ടും മെത്രാപ്പോലീത്തായും നില്‍ക്കയത്രെ ചെയ്തത്. തമ്പുരാക്കന്മാരു രണ്ടുപേരുടെയും കല്പന വേണ്ടുംപ്രകാരം ആയിരുന്നു. പിറവത്തുകാരുടെ സംഗതി ഇടപെട്ടും മിഷണറിമാരുടെ ഉപദ്രവം ഇടപെട്ടും ഈ മാര്‍ഗ്ഗത്തെ നിലനിര്‍ത്തി രക്ഷിക്കേണ്ടുന്ന സംഗതി ഇടപെട്ടും ചുരുക്കമായിട്ടു മാത്രമേ തിരുമനസറിയിച്ചുള്ളു. എന്നാറെ കീഴ്മര്യാദ പോലെ നടത്തിക്കൊള്ളണമെന്നു കല്‍പനയാകയും മുഖം കാട്ടി കഴിഞ്ഞയുടന്‍ തന്നെ പള്ളിക്കാര്‍ പിരിയുകയും ഞാന്‍ കോട്ടയത്തിനു പോരികയും ചെയ്തു. പിന്നത്തേതില്‍ പിറവത്തെ സംഗതിക്കായിട്ടു മെത്രാപ്പോലീത്താ അവിടെ പാര്‍ത്തിരിക്കുമ്പോള്‍ പിറവത്തു പോയി വിസ്തരിക്കുന്നതിനു ഉത്തരവെഴുതി മെത്രാപ്പോലീത്തായുടെ കയ്യില്‍ കൊടുക്കയും ചെയ്തു. മിഷണറി പാതിരിമാരുടെ ശല്യങ്ങള്‍ക്കു ബംഗാളത്തിനും മദിരാശിക്കും മെത്രാന്‍ എഴുതുകയും ചെയ്തു. ഇപ്രകാരമൊക്കെയും ചെയ്താറെയും പിറവത്തെ കാര്യത്തിനു മണ്ടപത്തുംവാതുക്കല്‍ ചെല്ലാതെയിരിപ്പാന്‍ കഴിയാതെ മെത്രാപ്പോലീത്താ പിറവത്തു മണ്ടപത്തുംവാതുക്കല്‍ പോയിയും ആലപ്പുഴ കോര്‍ട്ടില്‍ പോയിയും വിസ്തരിക്കയും ചെയ്തു. പിറവത്തും ആലപ്പുഴയും വിസ്തരിക്കുന്നതിനു പുതുപ്പള്ളിക്കാര്‍ ഏറ്റവും സഹായിക്കയും വിസ്താരസമയത്തും വിസ്താരം കഴിഞ്ഞശേഷവും പുതുപ്പള്ളിയില്‍ തന്നെ പാര്‍പ്പിക്കയും ചെയ്തു.

(ഇടവഴിക്കല്‍ നാളാഗമത്തില്‍ നിന്നും)

ബിഷപ്പ് ദാനിയേല്‍ വില്‍സന്‍റെ വരവും മാവേലിക്കര പടിയോലയും / ഇടവഴിക്കല്‍ ഫീലിപ്പോസ് കത്തനാര്‍


ഇങ്ങനെയിരിക്കുമ്പോള്‍ 1835-ാമാണ്ടു വൃശ്ചികമാസം 6-നു കല്‍ക്കത്തായിലെ ലോര്‍ഡ് ബിഷപ്പ് ദാനിയേല്‍ വില്‍സണ്‍ അവര്‍കള്‍ കോട്ടയത്തു വന്നു. ............................. മെത്രാപ്പോലീത്തായും കോട്ടയത്തു വന്നു തമ്മില്‍ കണ്ടാറെ ആറു കൂട്ടം കാര്യങ്ങള്‍ സുറിയാനി മര്യാദയില്‍ നിന്നും വ്യത്യാസം വരുത്തണമെന്നും പറഞ്ഞാറെ ........................................ മെത്രാപ്പോലീത്തായുടെ സ്ഥിര .......................................................................................... ന്തമായിട്ടും ഉടയക്കാവതല്ലെന്നും ...............................യന്‍റെ വാക്കായിട്ടും പള്ളിക്കാരുമായിട്ടു നിശ്ചയിച്ചു ബോധിപ്പിച്ചു കൊള്ളാമെന്നും പറയുകയും ചെയ്തു. അപ്പോള്‍ ഞാനും വെറുവിട്ട കത്തങ്ങളും പാതിരിമാരും കൂടെയുണ്ടായിരുന്നു. പിന്നത്തേതില്‍ ബിഷപ്പും പാതിരിമാരും കൂടെ ബെയിലി പാതിരിയുടെ വടക്കേ മുറിയില്‍ മെത്രാപ്പോലീത്തായെ തന്നെ കൊണ്ടുപോയി ചില സ്വകാര്യങ്ങള്‍ പറഞ്ഞു കഴിഞ്ഞു ചെറിയപള്ളിയില്‍ വന്നശേഷം സുറിയാനി മര്യാദ ഇപ്പോള്‍ തന്നെ വ്യത്യാസം വരുത്താമെങ്കില്‍ ആയിരം രൂപ മെത്രാപ്പോലീത്തായ്ക്കു ഇനാം കൊടുക്കാമെന്നും ബിഷപ്പ് പറഞ്ഞു എന്നും മെത്രാപ്പോലീത്താ പറഞ്ഞു. പിന്നത്തേതില്‍ ആ ഞായറാഴ്ച ബിഷപ്പ് അവര്‍കള്‍ കോട്ടയത്തു ചെറിയപള്ളിയില്‍ പ്രസംഗം പറഞ്ഞുംവച്ചു പോകുകയും പോകുംവഴി കണ്ടനാടു പള്ളിയിലും പ്രസംഗിക്കുകയും ചെയ്തു. സുറിയാനിപള്ളികള്‍ കൈക്കലാക്കി എന്നുള്ള അഹമ്മതി മനസ്സില്‍ വച്ചുംകൊണ്ട് ഗലിയാനായില്‍ ഞാന്‍ തുറന്നു ആരും പൂട്ടുകയില്ലെന്നു പറഞ്ഞിരിക്കുന്ന പാസോക്കാ കൊണ്ടത്രെ പ്രസംഗിച്ചത്.

ആറു കൂട്ടം കാര്യം വ്യത്യാസം വരുത്തണമെന്നു പറഞ്ഞതിനു വിചാരം.

ഒന്നാമത്, പാതിരിമാരുടെ അനുവാദം കൂടാതെ ആര്‍ക്കും പട്ടം കൊടുക്കരുതെന്ന്.
രണ്ടാമത്, പള്ളിവക മുതല്‍കാര്യങ്ങളെ പാതിരിമാരെ ഏല്പിച്ചു ചുമതലപ്പെടുത്തണമെന്ന്.
മൂന്നാമത്, മരിച്ചവര്‍ക്കുവേണ്ടി പട്ടക്കാരന്‍ കുര്‍ബ്ബാന ചൊല്ലണ്ട എന്ന്. 
നാലാമത്, എല്ലാ പള്ളികളിലും പള്ളിക്കൂടം വച്ച് പട്ടക്കാരെ ആശാന്മാരാക്കണമെന്ന്. 
അഞ്ചാമത്, പട്ടക്കാര്‍ ഇംഗ്ലീഷ് മര്യാദപ്രകാരം പ്രസംഗിക്കണമെന്ന്.
ആറാമത്, പല കുര്‍ബ്ബാനക്രമങ്ങള്‍ ഉള്ളതു നീക്കിക്കളഞ്ഞ് ചെറുതായി ഒന്നുണ്ടാക്കി മ..........................ചൊല്ലണമെന്ന്.

മേല്‍പറഞ്ഞ സംഗതിയില്‍ റെസിഡണ്ട് കാസ്മേജര്‍ സായിപ്പ് അവര്‍കള്‍ കോട്ടയത്തു വന്നു ബിഷപ്പ് അവര്‍കള്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വിചാരിച്ചു വേഗത്തില്‍ നടത്തണമെന്നു കലശലായിട്ടു പറകകൊണ്ടും എല്ലാ പള്ളിക്കാരും മാവേലിക്കര പള്ളിയില്‍ കൂടത്തക്കവണ്ണം സാധനം എഴുതി എല്ലാവരും കൂടുകയും ചെയ്തു. ഈ ആറു കൂട്ടം കാര്യവും നടക്കത്തക്കവണ്ണം നിശ്ചയിക്കാമെന്നുള്ള ഉറപ്പില്ലാഴിക കൊണ്ടും കൂട്ടത്തില്‍ പോകയും അങ്ങനെ നിശ്ചയിക്കാതെ പിരിയുകയും ചെയ്താല്‍ പാതിരിമാര്‍ക്കു നീരസം വരുമെന്നു നിരൂപിക്കകൊണ്ടും എരുത്തിക്കല്‍ മര്‍ക്കോസ് കത്തനാരും അടങ്ങപ്രത്തു യൗസേപ്പ് കത്തനാരും പാലക്കുന്നത്തു അബ്രഹാം കത്തനാരും കൂട്ടത്തില്‍ വന്നില്ല. എങ്കിലും ഭയപ്പെടുത്തി കൂട്ടം പിരിക്കുന്നതിനായിട്ടു കൂടിയവരുടെ പേര്‍ എഴുതുവാന്‍ എന്നും പറഞ്ഞ് ഒരു കടലാസും പെന്‍സിലും കയ്യില്‍ പിടിച്ചുംകൊണ്ട് മര്‍ക്കോസ് കത്തനാരു മാവേലിക്കര വന്നു കൂട്ടം പിരിയുവോളം ലാസി നടക്കുകയും തല്‍ക്കമുണ്ടാക്കി കൂട്ടം പിരിക്കുന്നതിനായിട്ടു പുതുപ്പള്ളില്‍ കൈതയില്‍ വര്‍ഗീസ് കത്തനാരെ അയക്കുകയും ചെയ്തു. എന്നാല്‍ എല്ലാവരും കൂടിയാറെ നിശ്ചയിച്ചു സ്ഥിരപ്പെടുത്തുവാന്‍ തക്കവര്‍ ചുരുക്കമായിരുന്നു. മൂലമനൂക്കാര്‍ അധികമായിരുന്നു. വല്ലതും സാധ്യം വരുത്താമെന്നുള്ള അത്യാഗ്രഹം കാരണമായി ബിഷപ്പ് ചമക്കുന്നതിന്‍വണ്ണം അനുസരിക്കുന്നതു കൊള്ളാമെന്നു തെക്കരില്‍ മിക്കവര്‍ക്കും മനസ്സില്‍ ഉണ്ടായിരുന്നു. മെത്രാന്‍റെ പ്രത്യേകനായിരുന്ന കൊട്ടാരക്കര തെക്കേടത്തു കത്തനാരും ഞാനും തമ്മില്‍ ആ സംഗതിവശാല്‍ വാക്കു കലശലുണ്ടായി. പാക്കു കച്ചവടത്തിനും കപ്പക്കിഴങ്ങു നടുന്നതിനും മറ്റും ത്രാണിയുള്ള വടക്കരോടു കൂടെ ആലോചിപ്പാന്‍ കഴിയുന്നതല്ലെന്നും പറഞ്ഞ് പോരുവാനായിട്ടു എണീറ്റാറെ മെത്രാപ്പോലീത്താ അവസാനപ്പെടുത്തുകയും യാതൊരു കാര്യം ഉണ്ടായാലും സഭയുടെ പ്രമാണിയും അയാള്‍ക്ക് ഇണങ്ങുന്നവരെയും കൂട്ടി ന്യായമായിട്ടു ആലോചിക്കയല്ലാതെ പള്ളിക്കാരെ കൂട്ടികൂടായെന്നു ഞാന്‍ നിരൂപിക്കയും ചെയ്തു. കൂട്ടത്തില്‍ കോനാട്ട് മല്പാന്‍ മുതലായ ആളുകള്‍ ഒഴികെ ശേഷമുള്ളവര്‍ തക്കമെങ്കില്‍ തക്കം അല്ലെങ്കില്‍ വെക്കമെന്നുള്ള ഭാവത്തോടു കൂടിയാണ് കൂടിയത്. എങ്കിലും ദൈവകൃപ കൊണ്ടും തമ്പുരാനെപെറ്റ എന്നേക്കും കന്യകയായ മറിയത്തിന്‍റെയും മാര്‍ത്തോമ്മായുടെയും സഹായംകൊണ്ടും എല്ലാവരും ഒരുമ്പെട്ട് മഷനറിമാരുമായുള്ള ഐക്യതയെ ഉപേക്ഷിച്ച് ഒരു പടിയോല എഴുതുകയും ചെയ്തു. പടിയോല എഴുതി എഴുത്തിടുവാറായപ്പോള്‍ മെത്രാനോടു കത്തനാരുപട്ടം ഏറ്റ് പിന്നീട് അത്താനാസ്യോസ് ബാവായോടു ശെമ്മാശുപട്ടം ഏറ്റ് ബാവാ പോയശേഷം കുര്‍ബ്ബാന ചൊല്ലിയ 14-ാമത് ലക്കത്തില്‍ പറയുന്നപ്രകാരമുള്ള വേങ്കിടത്തു മാത്തു കത്തനാര്‍ ശെമ്മാശു കണ്ണില്‍ ദീനമെന്നു പറഞ്ഞു പോകയും ചെയ്തു. എന്നാല്‍ പടിയോല എഴുതി എല്ലാവരും മെത്രാന്മാരു രണ്ടും ഒപ്പിട്ടു മെത്രാപ്പോലീത്താ ദീവന്നാസ്യോസ് വശം ഏല്പിച്ചു പിരിയുകയും ചെയ്തു. 
ആ പടിയോലയുടെ പകര്‍പ്പ്:

ബാവായും പുത്രനും റൂഹാദകുദിശയുമായ പട്ടാങ്ങപ്പെട്ട ഒരുവന്‍ തമ്പുരാന്‍റെ തിരുനാമത്താലെ പള്ളികള്‍ അവയൊക്കെയുടെയും മാതാവായ അന്ത്യോഖ്യായുടെ പത്രോസിനടുത്ത സിംഹാസനത്തിന്‍ മുഷ്കരപ്പെട്ടിരിക്കുന്ന ബാവാന്മാരുടെ ബാവായും തലവരുടെ തലവനും ആയ മാര്‍ ഇഗ്നാത്തിയോസ് പാത്രിയര്‍ക്കീസിന്‍റെ കൈവാഴ്ചകീഴ് മലങ്കര യാക്കോബായ സുറിയാനി പള്ളി ഇടവകയുടെ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായും അനന്തിരവന്‍ മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായും തങ്ങളുടെ വിചാരത്തില്‍ ഉള്‍പ്പെട്ട അങ്കമാലി മുതലായ പള്ളികളുടെ വിഗാരിമാരും പട്ടക്കാരും ജനങ്ങളും കൂടി മിശിഹാകാലം 1816-ക്കു ചേര്‍ന്ന കൊല്ലം 1011-ാമാണ്ടു മകര മാസം 5-നു തമ്പുരാനെപെറ്റ കന്യാസ്ത്രീയമ്മയുടെ നാമത്തിലുള്ള മാവേലിക്കര പള്ളിയില്‍ വച്ചു നിശ്ചയിച്ച് എഴുതിവച്ച പടിയോല. 
കല്‍ക്കത്തായില്‍ ഏറ്റവും ബഹുമാനപ്പെട്ടിരിക്കുന്ന ലോര്‍ഡ് ബിഷപ്പ് ദാനിയേല്‍ അവര്‍കള്‍ കഴിഞ്ഞ വൃശ്ചിക മാസത്തില്‍ കോട്ടയത്തു വന്നു മെത്രാപ്പോലീത്തായുമായി കണ്ടശേഷം നമ്മുടെ സുറിയാനി പള്ളികളില്‍ നടന്നുവരുന്ന കുര്‍ബ്ബാന, നമസ്കാരം മുതലായ പള്ളിക്രമങ്ങളിലും ചട്ടങ്ങളിലും ചില വ്യത്യാസം വരുത്തി നടക്കണമെന്നും പറഞ്ഞാറെ എല്ലാ പള്ളിക്കാരുമായി വിചാരിച്ചു നിശ്ചയിച്ചു ബോധിപ്പിച്ചുകൊള്ളാമെന്നു പറഞ്ഞിരിക്കുന്ന സംഗതിക്കു. 

യാക്കോബായ സുറിയാനിക്കാരായ നാം അന്ത്യോക്യായുടെ പാത്രിയര്‍ക്കീസിന്‍റെ വാഴ്ചകീഴ് ഉള്‍പ്പെട്ടവരും അദ്ദേഹത്തിന്‍റെ കല്പനയാല്‍ അയക്കപ്പെട്ട മേല്‍പട്ടക്കാരാല്‍ നടത്തപ്പെട്ടിരിക്കുന്ന പള്ളിക്രമങ്ങളും ചട്ടങ്ങളും നടന്നുവരുന്നതും ആകയാല്‍ ആയതിനു വേറൊരു വ്യത്യാസമെങ്കിലും വരുത്തി നമ്മുടെ പള്ളികളില്‍ നടക്കയും അവരവരുടെ പാത്രിയര്‍ക്കീസന്മാരുടെ അനുവാദം കൂടാതെ ഒരു മതക്കാരുടെ പള്ളിയില്‍ വേറൊരു മതക്കാര്‍ അറിവിക്കുകയും പഠിപ്പിക്കുകയും ചെയ്ക ഒരുത്തര്‍ക്കും അധികാരമില്ലാത്തതിനാല്‍ ആയതിന്‍വണ്ണം നടത്തിക്കയും ചെയ്യുന്നതിനും നമ്മുടെ പള്ളികള്‍ പാത്രിയര്‍ക്കീസിന്‍റെ കല്‍പനയാല്‍ അയക്കപ്പെട്ടിരുന്ന മേല്‍പട്ടക്കാരുടെ സഹായത്താലും അതാത് ഇടവകയിലുള്ള ജനങ്ങളുടെ മനസാലും പണിയിക്കപ്പെട്ടു. അവരുടെ വസ്തുക്കളാല്‍ അലങ്കരിക്കപ്പെട്ട് ആണ്ടുതോറും കാണിക്ക, വഴിപാട് മുതലായിട്ടു നടക്കുന്ന നടവരവുകള്‍ അന്ത്യോക്യായിലുള്ള പള്ളികളിലും ഇവിടെയും മറ്റു ദിക്കുകളിലും ഉള്ള അന്യ മതക്കാരുടെ പള്ളികളിലും നടന്നുവരുന്നപ്രകാരം നമ്മളുടെ പള്ളികളുടെ കണക്കു നമ്മുടെ മേല്‍പട്ടക്കാരെ കേള്‍പ്പിക്കത്തക്കവണ്ണം ചട്ടംകെട്ടി നടന്നുവരുന്നതിന്മണ്ണം അല്ലാതെ വ്യത്യാസമായിട്ടു നടക്കുന്നതിനും നടത്തുന്നതിനും നമുക്കു അധികാരവും സമ്മതവുമില്ല. 

കൊല്ലം 813-മാണ്ടു കാലം ചെയ്ത വലിയ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായോടു ബഹുമാനപ്പെട്ട കേണല്‍ മക്കാളി സായ്പ് അവര്‍കള്‍ 3000 പൂവരാഹന്‍ കടം വാങ്ങി കടമുറി എഴുത്തും കൊടുത്തു പലിശ പറ്റിവന്ന വകയില്‍ മുടങ്ങിക്കിടന്ന വട്ടിപ്പണം കൊല്ലം 900-മാണ്ട് കാലം ചെയ്ത മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ ഏറ്റവും ബഹുമാനപ്പെട്ട കേണല്‍ മണ്‍റോ സായ്പ് അവര്‍കളെ ബോധിപ്പിച്ചു വാങ്ങിച്ചു കോട്ടയത്തു സിമ്മനാരി പണിയിച്ചു മുന്‍ അന്ത്യോക്യയില്‍ നിന്നും വന്നിരുന്ന മേല്‍പട്ടക്കാര്‍ കൊണ്ടുവന്നിരുന്ന വസ്തുക്കളും പാലമറ്റത്തു തറവാട്ടില്‍ കഴിഞ്ഞ മേല്‍പട്ടക്കാരുടെ വസ്തുവകകളും സിമ്മനാരിയില്‍ വരുത്തി ആ വകയില്‍ ഏതാനും ദ്രവ്യവും സുറിയാനി പൈതങ്ങള്‍ക്കുവേണ്ടി ധര്‍മ്മമായിട്ടു തമ്പുരാന്‍ തിരുമനസു കൊണ്ടു കല്പിച്ചു തന്നിരുന്ന രൂപായും കാണമിട്ടു പഠിച്ചുവരുന്ന പൈതങ്ങളുടെ ചിലവു കഴിക്കയും അവരുടെ ധാരാളമായ കൃപകൊണ്ടു തന്നെ കോട്ടയത്തു വന്നിരിക്കുന്ന ഏറ്റവും ബഹുമാനപ്പെട്ടിരിക്കുന്ന മിഷണറി സായിപ്പന്മാരവര്‍കള്‍ ഈ സിമ്മനാരിയില്‍ വന്നു ഇംഗ്ലീഷ് മുതലായ ഭാഷകളും കൂടെ പഠിപ്പിച്ചു ഇവയുള്ള പിതാക്കന്മാരെ പോലെ നമ്മുടെ പൈതങ്ങളെ രക്ഷിക്കുകയും സകല ജാതിക്കാര്‍ക്കും ഉപകാരത്തിനായിട്ടു പുസ്തകങ്ങള്‍ അച്ചടിപ്പിക്കുകയും നമ്മുടെ പള്ളികളില്‍ നടന്നുവരുന്ന സുറിയാനി മര്യാദപോലെ നടക്കുന്നതിനു സായ്പന്മാരവര്‍കള്‍ വേണ്ടുന്ന ഒത്താശകള്‍ ചെയ്കയും ആണ്ടുതോറും വരുവാനുള്ള വട്ടിപ്പണം മെത്രാപ്പോലീത്താ പറ്റുശീട്ടു എഴുതിക്കൊണ്ടു വാങ്ങിച്ചു ചിലവിട്ടു സിമ്മനാരി ഉള്‍പ്പെട്ട കാര്യങ്ങള്‍ വിചാരിക്കയും ഇങ്ങനെ നടന്നുപോയ പ്രകാരവും മേല്പട്ടക്കാരുടെ കര്‍ത്തവ്യപ്രകാരവും പട്ടംകൊടുക്കയും ചെയ്തുവരുമ്പോള്‍ മെത്രാപ്പോലീത്തായെ സിമ്മനാരി ഇടപെട്ട കാര്യങ്ങളെ നടത്തുകയും മെത്രാപ്പോലീത്തായുടെ പറ്റുശീട്ടിന്‍പ്രകാരം വാങ്ങിക്കുന്ന വട്ടിപ്പണം സായ്പന്മാരു തന്നെ ചിലവിടുകയും പഠിച്ചു പാര്‍ത്തിരുന്ന ശെമ്മാശന്മാരെ സിമ്മനാരിയില്‍ നിന്നും പിരിച്ചയയ്ക്കയും നമ്മുടെ മതമര്യാദയ്ക്കു വിരോധമായിട്ടു വിചാരിക്കയും തമ്മില്‍ ഛിദ്രങ്ങള്‍ ഉണ്ടാക്കുകയും ചെയ്തുവരുന്നതു ഏറ്റവും സങ്കടവും ബുദ്ധിമുട്ടും ആയിട്ടു തീര്‍ന്നിരിക്കുന്നതിനാല്‍ എന്നേക്കും ഭാഗ്യം നിറയപ്പെട്ടവളും ശുദ്ധമാകപ്പെട്ടവളും വാഴ്ത്തപ്പെട്ടവളും ആവലാതി ഒക്കെയില്‍ നിന്നും തണുപ്പിക്കുന്നവളും ആയ തമ്പുരാനെപെറ്റ അമ്മയുടെ നമസ്കാരത്താലെയും ശുദ്ധമാകപ്പെട്ടവര്‍ ഒക്കെയുടെയും നമസ്കാരങ്ങളാലെയും നാം രക്ഷപെടേണ്ടുന്നതിനു സ്തുതി ചൊവ്വാകപ്പെട്ട യാക്കോബായ സുറിയാനിക്കാരുടെ പഠിത്വത്തിലും ക്രമവിശ്വാസത്തിലും അല്ലാതെ വേറെ യാതൊരു പഠിത്വവും ക്രമവിശ്വാസവും നമ്മള്‍ അനുസരിച്ചു കൈക്കൊള്ളുന്നില്ല. ഇവമേല്‍ ബാവായും പുത്രനും റൂഹാദക്കുദിശായും സാക്ഷി. ആമ്മീന്‍. 

ഇങ്ങനെ പടിയോല എഴുതി എഴുത്തിട്ടു കഴിഞ്ഞശേഷം പടിയോല മിഷണറി പാതിരിമാര്‍ നമ്മളെ ഉപദ്രവിക്കാതിരിപ്പാനായിട്ടു ഒരു ............................. വിട്ടു മാത്രമേ ആയിതീര്‍ന്നിട്ടുള്ളു എന്നും എത്രയുംവേഗത്തില്‍ അന്ത്യോക്യയില്‍ നിന്നും ബാവാന്മാരെ അയക്കുന്നതിനു എഴുതിക്കൊടുത്തയച്ചുകൊള്ളാമെന്നും മെത്രാപ്പോലീത്തായോടു ഞാന്‍ പറഞ്ഞുകൊണ്ടും അത്താനാസ്യോസ് ബാവായെ അയച്ചപ്പോള്‍ തൊട്ടു അന്ത്യോഖ്യായ്ക്കു ഞാന്‍ എഴുതി തുടങ്ങിയ വിവരം മെത്രാപ്പോലീത്താ അറികകൊണ്ടും അകമെ നീരസം ഉറയ്ക്കയും ചെയ്തു എങ്കിലും മെത്രാപ്പോലീത്താ മറിഞ്ഞേക്കുമോ എന്നുള്ള ഭയംകൊണ്ടു ഞാന്‍ കൂട്ടാക്കാതെ ചേര്‍ന്നു നില്‍ക്കയും ചെയ്തു. 

(ഇടവഴിക്കല്‍ നാളാഗമത്തില്‍ നിന്നും)

പീറ്റ് സായിപ്പും കോട്ടയം വൈദികസെമിനാരിയും / ഇടവഴിക്കല്‍ ഫീലിപ്പോസ് കത്തനാര്‍


1833-ല്‍ കര്‍ക്കടക മാസത്തില്‍ പാതിരി യൗസേപ്പ് പീറ്റ് സായ്പ് ശീമയില്‍ നിന്നും കോട്ടയത്തു വന്നു പഠിപ്പിച്ചു. അപ്പോള്‍ മെത്രാപ്പോലീത്തായുടെ പക്കല്‍ താക്കോലിരിക്കുന്ന അലമാരിയുടെ താഴ് എരുത്തിക്കല്‍ മര്‍ക്കോസ് കത്തനാരും അയാളുടെ മരുമകന്‍ കുട്ടംചിറ ശെമ്മാശും മുഖാന്തിരം ഞായറാഴ്ച പറിപ്പിച്ച് സര്‍വ്വസ്വവും കൊണ്ടുപോകയും അയാള്‍ക്കു തന്നെ സിമ്മനാരിയില്‍ വസിച്ചു പഠിപ്പിക്കണമെന്നുള്ള ആഗ്രഹംകൊണ്ട് കോനാട്ടു മല്പാനെയും അടങ്ങപ്രത്തു കത്തനാരെയും ഇയ്യാ കത്തനാരെയും സിമ്മനാരിയില്‍ നിന്നും അയയ്ക്കയും മെത്രാപ്പോലീത്തായ്ക്കു വിരോധമായും ബോധീരാ ഒക്കെയും ഈ പാതിരി ഓരോ കാര്യങ്ങള്‍ ചെയ്കയും സുറിയാനി വേദത്തിനു വിരോധമായി പ്രസംഗിക്കുകയും ചെയ്തതിനാല്‍ സിമ്മനാരി വിട്ടു മെത്രാപ്പോലീത്താ പള്ളികളില്‍ പോയി പാര്‍ക്കുകയും ചെയ്തു. 13-ാമത് ലക്കത്തില്‍ പറഞ്ഞിരിക്കുന്ന ലൂക്കാ കത്തനാരു കൊച്ചിയില്‍ പാതിരിയുടെ അടുക്കല്‍ പോയി പാര്‍ക്കുകയും വൈധവിയാകുന്ന കണികോളത്തു കൊച്ചുപെണ്ണ് എന്നവളെ അവിടെ വച്ച് ആ പാതിരി തന്നെ കെട്ടിച്ചു കൊടുത്ത് അവിടെ പാര്‍ത്തിരുന്നാറെ അവള്‍ മരിച്ചുപോകകൊണ്ടും 1834 വൃശ്ചികമാസം 12-നു കോട്ടയത്തു സിമ്മനാരിയില്‍ വച്ച് ചെറിയപള്ളി ഇടവകയില്‍ ചെങ്ങളത്തില്‍ പാലപ്പറമ്പില്‍ മാണിയുടെ മകളെ കെട്ടുകയും ചെയ്തു. 1834-ല്‍ കര്‍ക്കടകമാസം പാതിരി ലൂടകോക്കു ശീമയില്‍ നിന്നും കോട്ടയത്തു വന്നു പാര്‍ക്കയും ചെയ്തു. 
ഇങ്ങനെയിരിക്കുമ്പോള്‍ ദേമാനില്‍ നിന്നും സിക്രട്ടറിയാകുന്ന പാതിരി ...........................

ഈ ആണ്ട് മകരമാസത്തില്‍ കോട്ടയത്തു വന്നു പള്ളികളില്‍ കേറി സുറിയാനി മതത്തിനു വിരോധമായിട്ട് പ്രസംഗിക്കുകയും സംസാരിക്കുകയും ചെയ്തു എന്നാറെ ബലഹീനത കൊണ്ടു വിരോധിക്കാന്‍ ആരാലും കഴിഞ്ഞില്ല. പിന്നത്തേതില്‍ അയാളും ബയിലി പാതിരിയും എരുത്തിക്കല്‍ കത്തനാരും കൂടെ മാവേലിക്കര ചെന്നു മെത്രാപ്പോലീത്തായെ കണ്ടു പറഞ്ഞ് കബളിപ്പിച്ച് രണ്ടു വര്‍ഷത്തേയ്ക്കു ആര്‍ക്കും പട്ടം കൊടുക്കയില്ലെന്നു ഒരു കടലാസ് എഴുതി എഴുത്തിടുവിച്ച് കൈക്കലാക്കിയും കൊണ്ടു തിരികെ കോട്ടയത്തു വന്ന് സുറിയാനി പഠിച്ചു പാര്‍ത്തിരുന്ന ശെമ്മാശന്മാരില്‍ ഇംഗ്ലീഷു മതത്തില്‍ മനസു വയ്ക്കയില്ലെന്നുള്ളവരെ അയച്ചുകളയുകയും കോനാട്ടു മല്പാന്‍ പോയശേഷം പാലക്കുന്നത്തു കത്തനാരെ വരുത്തി പഠിപ്പിച്ചു വരികകൊണ്ടു അയാള്‍ മുഖാന്തിരം ചില ശെമ്മാശന്മാരെയും പൈതങ്ങളെയും നിറുത്തി പഠിപ്പിക്കുകയും ഇവര്‍ സുറിയാനി മര്യാദയ്ക്കു വിരോധമായിട്ടു പറഞ്ഞു തുടങ്ങുകയും പാതിരിമാരുടെ ഇഷ്ടപ്രകാരം നോമ്പ് മുതലായതു വിട്ടു തുടങ്ങുകയും ചെയ്തു. 

(ഇടവഴിക്കല്‍ നാളാഗമത്തില്‍ നിന്നും)

കോട്ടയം സെമിനാരി 1830-ല്‍


1830-ല്‍ വൃശ്ചികമാസത്തില്‍ പാതിരി മൊറൂട സായ്പ് വന്ന് സിമ്മനാരിയില്‍ പഠിത്തം മുതലായ കാര്യങ്ങള്‍ വിചാരിക്കയും ടോറന്‍ പാതിരി പോകയും ചെയ്തു. എരുത്തിക്കല്‍ കത്തനാരും ചെങ്ങന്നൂര്‍ ഇക്കു കത്തനാരും പാതിരി മൊര്‍പീടുമായിട്ടു വിപദിച്ചു ഇവരു സിമ്മനാരിയില്‍ പഠിച്ചു പാര്‍ത്തിരുന്ന ശെമ്മാശന്മാരു മുതലായവരെ ശിക്ഷിച്ചു എന്ന കാരണത്താല്‍ അപ്പീല്‍ കോര്‍ട്ടില്‍ മൂന്നാം ജഡ്ജി ചാത്തന്നൂര്‍ ഗീവറുഗീസ് വന്ന് അയിമോസ്യം പറഞ്ഞ് മുന്‍പിലത്തെ ന്യായംപോലെ നടത്തുകയും ചെയ്തു. 

(ഇടവഴിക്കല്‍ നാളാഗമത്തില്‍ നിന്നും)

പീലക്സിനോസ് മെത്രാപ്പോലീത്താ (തൊഴിയൂര്‍) കാലം ചെയ്യുന്നു


പീലക്സിനോസ് മെത്രാപ്പോലീത്താ മരിച്ച് ആഞ്ഞൂരെന്നും തൊഴിയൂരെന്നും പറയുന്ന പള്ളിയില്‍ അടക്കുകയും ചെയ്തു. ഉടന്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായും അവിടെയെത്തി പീലക്സിനോസിന്‍റെ  ശുശ്രൂഷക്കാരനായ ഗീവറുഗീസു കത്തനാരെ കൂറിലോസ് മെത്രാപ്പോലീത്താ എന്നു പേരു വിളിച്ചു വാഴിച്ചും വച്ച് കോട്ടയത്തിനു പോരുകയും ചെയ്തു. പിന്നത്തേതില്‍ ഈ ദേഹം തന്നെ എഴുതി ബോധിപ്പിച്ച് വിളംബരം വരികയും ചെയ്തു. വിളംബരം വരുന്നപ്രകാരം എന്നാല്‍ വാഴിക്കുന്ന മെത്രാന്‍ എങ്കിലും വാഴ്ച ഏല്‍ക്കുന്ന മെത്രാന്‍ എങ്കിലും ദിവാന്‍ അവര്‍കള്‍ക്കു എഴുതി അയയ്ക്കുകയും ഉടനെ തിരുമനസ്സറിയിച്ച് മണ്ടപത്തുംവാതില്‍തോറും കൊടുത്തയയ്ക്കയും ചെയ്തുവരുന്നു. സിമ്മനാരി പണി ചെയ്യിച്ച മെത്രാപ്പോലീത്തായുടെ വാഴ്ചയ്ക്കു വിളംബരം പ്രസിദ്ധപ്പെടുത്തി തുടങ്ങിയതല്ലാതെ അതിനു മുമ്പില്ലാഞ്ഞു. 

(ഇടവഴിക്കല്‍ നാളാഗമത്തില്‍ നിന്നും)

മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്തായുടെ വരവും അനന്തര സംഭവങ്ങളും


ഇങ്ങനെയിരിക്കുമ്പോള്‍ ഈ ആണ്ട് വൃശ്ചികമാസം 3-നു അന്ത്യോക്യായുടെ നാലാമത്തെ ഗീവറുഗീസെന്നു പേരായ മാര്‍ ഇഗ്നാത്യോസ് പാത്രിയര്‍ക്കീസിന്‍റെ കല്പനയാലെ അബ്ദല്‍ മശിഹാ എന്നു പേരായ മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്തായും ബശാറ എന്നു പേരായ ഒരു റമ്പാനും കൊച്ചിയില്‍ വന്നിറങ്ങുകയും ചെയ്തു. ഇവരോടു കൂടെ ഇസഹാക്ക് എന്നും അബദനഹാദെന്നും പേരായ രണ്ടു റമ്പാന്മാരും ഉണ്ടായിരുന്നു. അവരു വഴിയില്‍ മരിച്ചു. അന്ന് പീലക്സിനോസ് കല്ലിയോട്ടും ദീവന്നാസ്യോസ് കണ്ണങ്കോട്ടും ആയിരുന്നതിനാല്‍ 5-നു സിമ്മനാരിയില്‍ നിന്നും കോനാട്ടു മല്പാനും കോട്ടയത്തു ചെറിയപള്ളിയില്‍ വേങ്കിടത്തു ചാണ്ടി കത്തനാരും ശെമ്മാശന്മാരും കൊച്ചീക്കു പോകയും ചെയ്തു. ഇവര്‍ ചെല്ലുമ്പോള്‍ 18-ാമതു ലക്കത്തില്‍ പറയുന്നപ്രകാരം കീറിക്കളഞ്ഞ രണ്ടാമതു ശെമ്മാശുപട്ടം ഏറ്റ ചാമക്കാട്ടു മൂപ്പന്‍ കത്തനാരു മുതല്‍പേര്‍ അവിടെ ഉണ്ടായിരിക്കുകയും ഇയാള്‍ക്കു ആരു പട്ടം കൊടുത്തു എന്നു ചോദിച്ചാറെ മുമ്പ് ഉണ്ടായിരിക്കുന്ന വര്‍ത്തമാനങ്ങള്‍ സുറിയാനിയില്‍ പറഞ്ഞും കൈക്രിയ കാട്ടിയും മനസ്സിലാക്കുകയും ചെയ്തിട്ടുണ്ടായിരുന്നതിനാല്‍ രണ്ടാമതും മല്പാന്‍ മുഖാന്തിരം മൂപ്പന്‍ കത്തനാരോടു ചോദിച്ചറിഞ്ഞശേഷം ..................

ഇത് അത്ഭുതം തന്നെ എന്നും ബാവാ പറയുകയും ചെയ്തു. 5-നു കോട്ടയത്തുനിന്നും ബെയിലി പാതിരി ചെന്നു ബാവായെ കണ്ടാറെ തരമല്ലെന്നു കണ്ടു. റസിഡണ്ട് കേണല്‍ ദാവീദ് നൂവാല്‍ സായ്പ് അവര്‍കളെ കണ്ടു ഏതാണ്ടൊക്കെ ബോധിപ്പിച്ചും വച്ച് പോകയും ചെയ്തു. ഇതിന്‍റെ ശേഷം പോഞ്ഞിക്കര ബംഗ്ലാവില്‍ റെസിഡണ്ട് സായ്പ് അവര്‍കളെ കണ്ടു. ബോംബെയില്‍ വച്ച് ഹീബര്‍ ബിഷപ്പ് അവര്‍കള്‍ കൊടുത്തയച്ചിരുന്ന കടലാസ് കൊടുത്തശേഷം ഈ നാട്ടില്‍ രണ്ടു മെത്രാന്മാര്‍ ഉള്ളപ്പോള്‍ നിങ്ങള്‍ എന്തിനു വന്നു എന്നും പറകയാല്‍ എത്രയും കോപിച്ചു ഞാനല്ലാതെ ഒരു മെത്രാനും ഇപ്പോള്‍ ഇവിടെയില്ലെന്നും പറഞ്ഞ് സുസ്താത്തിക്കോന്‍ കാണിച്ചാറെ കോട്ടയത്തിനു പോകുവീന്‍ എന്നും സുറിയാനിക്കാര്‍ നിങ്ങളെ കൈക്കൊള്ളുന്നു എങ്കില്‍ ഞാനും കൈക്കൊണ്ടിരിക്കുന്നു എന്നും പറഞ്ഞയക്കുകയും ചെയ്തു. ഭാഷ പറഞ്ഞത് അറബി റൈട്ടരും കോനാട്ട് മല്പാനും ആയിരുന്നു. റെസിഡണ്ട് സായ്പിന്‍റെ മൊഴികൊണ്ടും പാതിരിമാരുടെ ഉപായം കൊണ്ടും എത്രയും കോപിച്ചും ദുഃഖിച്ചും കോട്ടയത്തിനു യാത്ര പുറപ്പെട്ട സമയത്ത് 9-നു ഞാന്‍ കൊച്ചിയില്‍ എത്തി. ഒന്നിച്ചു ബോട്ടില്‍ കയറി നീങ്ങിയശേഷം സുറിയാനിക്കാരെ വഞ്ചിപ്പാനായിട്ടത്രെ മിഷണറി പാതിരിമാര്‍ കോട്ടയത്ത് ചെന്നു പാര്‍ക്കുന്നു എന്നും ബോംബെയില്‍ വച്ച് അര്‍മ്മീനിയാക്കാര്‍ പറഞ്ഞതു ...................മെന്നു ഞാന്‍ .................... ബോധിച്ചിരുന്നു എങ്കില്‍ പരമാര്‍ത്ഥപ്പെട്ടവനും വിശ്വസിക്കപ്പെട്ടവനും ആയ കൂടപ്പിറപ്പ് ബിഷോപ്പും ............................. ഞാനും ഒന്നിച്ചു പോന്നേനെ എന്നും പറകകൊണ്ടും

ആവണ്ണമുള്ള ഗുണദോഷങ്ങള്‍................

ഞാന്‍ പറഞ്ഞു കേള്‍പ്പിച്ചുംകൊണ്ട് 10-നു ആറു നാഴിക പുലര്‍ന്നപ്പോള്‍ കോട്ടയത്ത് എത്തി വലിയപള്ളിയില്‍ കുമ്പിട്ടു. ഉടന്‍തന്നെ ചെറിയപള്ളിയില്‍ ചെന്നു കുമ്പിട്ടു മുറി പൂട്ടിയിരിക്കുന്നതിനാല്‍ റാന്തലില്‍ ഉള്ള തിരിച്ചുകെട്ടില്‍ ഇരിക്കയും ചെയ്തു. പിന്നത്തേതില്‍ 12-നു മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ വന്നു ബാവായെയും കണ്ടു മുറിയും തുറന്നു ഒന്നിച്ചു പാര്‍ക്കുകയും പീലക്സിനോസ് വരുന്നതിനു എഴുതി കൊടുത്തയക്കുകയും ചെയ്തു. 

ഇങ്ങനെയിരിക്കുമ്പോള്‍ സിമ്മനാരി കാണുന്നതിനു റമ്പാന്‍ ചെന്നശേഷം പരദേശക്കാരന്‍ മാര്‍ ഈവാനിയോസ് എപ്പിസ്കോപ്പായും ദീയസ്ക്കോറോസും അറബി ഭാഷയില്‍ എഴുതിയിരുന്ന വര്‍ത്തമാനപുസ്തകം കിട്ടുകകൊണ്ടും അതില്‍ കാട്ടുമങ്ങാടന്‍ പാര്‍ത്ത വിവരവും കീറിക്കളഞ്ഞ വിവരവും മറ്റു വര്‍ത്തമാനങ്ങളും എഴുതിയിരിക്കകൊണ്ടും ഈ സ്ഥാനം നിങ്ങള്‍ക്കെവിടെ കിട്ടിയെന്നും മെത്രാപ്പോലീത്തായോടു ചോദിച്ചപ്പോള്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ കാട്ടുമങ്ങാടനെ മെത്രാനായിട്ടു വാഴിച്ചപ്പോള്‍ കൊടുത്തിരുന്ന സുസ്താത്തിക്കോന്‍ ബാവായുടെ പക്കല്‍ കൊടുത്ത് ഈ വഴിയത്രെ ഞങ്ങള്‍ എന്നും പറകയും ചെയ്തു. എന്നാല്‍ ഈ സുസ്താത്തിക്കോന്‍ കാട്ടുമങ്ങാടന്‍റെ കൈപ്പടയായിരുന്നു. ............................................ മേലും കീഴും ഗ്രീഗോറിയോസിന്‍റെ രണ്ട് മുദ്ര ഉണ്ടായിരുന്നു. എങ്കിലും മലയാളത്തില്‍ നാം വന്നപ്പോള്‍ തൊട്ടു നമ്മുടെ കൂടെ പാര്‍ത്തു നമുക്കു ചിറ്റാഴ്മ ചെയ്തു എന്ന കാട്ടുമങ്ങാട്ട് ഗീവറുഗീസ് റമ്പാനു കൂറിലോസ് മെത്രാപ്പോലീത്താ ആയിട്ടു നാം പട്ടംകെട്ടി അന്ത്യോക്യായുടെ മാര്‍ ഇഗ്നാത്തിയോസ് പാത്രിയര്‍ക്കീസ് നമുക്കു തന്നിരിക്കുന്ന അധികാരം ഒക്കെയും അയാള്‍ക്കു നാം കൊടുത്തിരിക്കുന്നു എന്നും പുറഭേദമായിട്ടും ന്യായവിരോധമായിട്ടും അതില്‍ ഒരു വാചകം കാണ്‍കകൊണ്ടും ഇത് സത്യം അല്ലെന്നും ഏതാണ്ട് വഞ്ചനയുണ്ടെന്നും പറഞ്ഞ് സൂക്ഷിച്ചുവയ്ക്കയും ചെയ്തു. 17-നു പീലക്സിനോസ് വന്ന് ബാവായെയും കണ്ടു വലിയപള്ളിയില്‍ പാര്‍ത്തുകൊണ്ടു അന്ത്യോഖ്യായുടെ മാര്‍ ഇഗ്നാത്തിയോസ് പാത്രിയര്‍ക്കീസ് നമുക്കായിട്ട് അയച്ച മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്താ വന്നുചേര്‍ന്നിരിക്കുകകൊണ്ട് സുസ്താത്തിക്കോന്‍ വായിച്ചു അനുസരിക്കുന്നതിനു ധനു മാസം 13-നു ഞായറാഴ്ച കോട്ടയത്ത് എത്തിക്കൊള്ളത്തക്കവണ്ണം എല്ലാ പള്ളിക്കാര്‍ക്കും സാധനം കൊടുത്തയക്കുകയും ചെയ്തു. 

ഒരു ദിവസം മേല്‍പറഞ്ഞിരിക്കുന്ന സുസ്താത്തിക്കോന്‍ ബാവാ എടുത്തു അതിന്‍റെ മുദ്രയില്‍ കൈവിരല്‍ കൊണ്ടു തടവിയാറെ കനം കൂടി കാണ്‍ക കൊണ്ട് പിച്ചാത്തി എടുത്തു ചുരണ്ടിയശേഷം പശ വെച്ചു പറ്റിച്ചിരുന്നതായ മുദ്ര രണ്ടും ഇളകി പറികകൊണ്ട് സൂക്ഷിച്ചു വയ്ക്കയും ചെയ്തു. പിന്നെയും ധനു മാസം 13-നു എല്ലാ പള്ളിക്കാരും കൂടി സുസ്താത്തിക്കോനും വായിച്ച് അനുസരിച്ചശേഷം അറബി ഭാഷയില്‍ കണ്ടിരിക്കുന്ന വര്‍ത്തമാനപുസ്തകം കൊണ്ടും ഈ സുസ്താത്തിക്കോന്‍ കൊണ്ടും വഞ്ചനയായിട്ടു ഈ സ്ഥാനം എടുത്തു നടത്തി വരുന്നപ്രകാരം തെളിഞ്ഞിരിക്കുന്നതിനാല്‍ ഇനി നിങ്ങള്‍ ആര്‍ക്കും പട്ടം കൊടുക്കരുതെന്നും ബാവാ പറയുകകൊണ്ട് മെത്രാന്മാരു വിപദിച്ച് 16-നു സിമ്മനാരിയില്‍ പോയി പാര്‍ത്തുംകൊണ്ട് മിഷനറിമാരുടെ കൂടെ കൂടി ബാവായെ അയയ്ക്കുന്നതിനു വിചാരിക്കയും ചെയ്തു. പള്ളിക്കാര്‍ പിരിയും മുമ്പ് വരത്തക്കവണ്ണവും എല്ലാവരുംകൂടി കേട്ടാല്‍ ന്യായംപോലെ അനുസരിച്ചാല്‍ മതിയെന്നും ബാവാ പറഞ്ഞ് ചില പള്ളിക്കാരെ അയച്ചാറെ ദൂഷണക്കാരായിട്ടു അടുക്കല്‍ നില്‍ക്കുന്ന ഫീലിപ്പോസ് കത്തനാരു മുതല്‍പേരെ അയച്ചാല്‍ വരാമെന്നും പറഞ്ഞയച്ചശേഷം ഒരു പുരുഷന്‍ അവന്‍റെ ഭാര്യയെ വീട്ടിലാക്കിയുംവച്ച് വഴി പോയി കുറെക്കാലം കഴിഞ്ഞ് അവന്‍ തിരികെ വന്നപ്പോള്‍ അവള്‍ വ്യഭിചാരം ചെയ്തു ജനിപ്പിച്ച മക്കളോടുംകൂടെ അവളെ കാണ്‍കകൊണ്ടും അവന്‍ അവളെ ഒഴിച്ചു കളയുമ്പോള്‍ അയല്‍ക്കാരാല്‍ എന്‍റെ ഭര്‍ത്താവ് ഇതു ഗ്രഹിച്ചു എന്നു പറയുന്നതും ഒരു ദൂഷണം തന്നെയെന്നു ബാവാ പറഞ്ഞ് ഉടന്‍ പള്ളിയകത്തിറങ്ങി മെത്രാന്മാരെ മഹറോന്‍ ചൊല്ലി ആ വിവരം പള്ളികള്‍ക്ക് എഴുതി. അന്നുതന്നെ അപ്പീല്‍ കോര്‍ട്ടില്‍ മൂന്നാം ജഡ്ജിയാകുന്ന ചാത്തന്നൂര്‍ ഗീവറുഗീസും വന്ന് ബാവായെയും മെത്രാന്മാരെയും മിഷണറി പാതിരിമാരെയും കണ്ടാറെ സത്യം കൊണ്ടു ബാവായെയും ദൂഷ്യം കൊണ്ടു മെത്രാന്മാരെയും പാതിരിമാരെയും ഭയം തോന്നുകയാല്‍ തിരികെ പോകുകയും ചെയ്തു. 10-നു ബാവായെ കൈക്കൊണ്ടിരിക്കുന്നപ്രകാരം എല്ലാ പള്ളിക്കാരും പാത്രിയര്‍ക്കീസിന്‍റെ പേര്‍ക്കു ഒരു കടലാസ് എഴുതിക്കൊള്ളുകയും ചെയ്തു. പിറ്റേ ദിവസം പട്ടം കൊടുക്കുന്നതിനു നിശ്ചയിക്കുകയാല്‍ ഞാന്‍ വിലക്കിയാറെ അനുസരിക്കായ്കയാല്‍ ഞാന്‍ വരുവാനിരിക്കുന്ന വൈഷമ്യത്തെയും പട്ടം കൊടുത്താലുണ്ടാകുന്ന ദൂഷ്യത്തെയും ഓര്‍ത്ത് ഏറ്റവും ദുഃഖിക്കുകയും ചെയ്തു. വലിയ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെയും ആ ദേഹത്തിന്‍റെ അനന്തിരവന്‍ എപ്പിസ്ക്കോപ്പായുടെയും സ്ഥാനം വാസ്തവമുള്ളതെന്നു നിശ്ചയിച്ചു അവരോടൊഴികെ ശേഷം മെത്രാന്മാരോടു പട്ടം ഏറ്റവര്‍ക്കു പട്ടമില്ലെന്നു നിശ്ചയിച്ച് 11-നു കടമറ്റത്തു തെക്കലക്കാട്ടു അയിപ്പു കത്തനാര്‍ക്കും പിറവത്തു കാരാമെ യോഹന്നാന്‍ കത്തനാര്‍ക്കും പട്ടം കൊടുക്ക കൊണ്ട് ഇനി എന്തെങ്കിലും വരട്ടെന്നു നിശ്ചയിച്ച് ഞാനും തെക്കേത്തലയ്ക്കല്‍ കുര്യന്‍ കത്തനാരും തുമ്പമണ്‍ കരിങ്ങാട്ടില്‍ യാക്കോ കത്തനാരും മാരാമണ്ണില്‍ പാലക്കുന്നത്തു അബ്രഹാം കത്തനാരും കായങ്കുളം ഇടിക്കുള കത്തനാരും കോതമംഗലത്തു മാറാച്ചേരില്‍ വറുഗീസ് കത്തനാരും 10-നു പട്ടം ഏല്‍ക്കുകയും ചെയ്തു. പിന്നെ മണര്‍കാടു പുത്തന്‍പുരയ്ക്കല്‍ യാക്കോ കത്തനാരും കോലഞ്ചേരില്‍ ചെന്നക്കാട്ടു യോഹന്നാന്‍ കത്തനാരും ടിയില്‍ ചെത്തിമറ്റത്തു മത്തായി കത്തനാരും ടിയില്‍ പുന്നച്ചാലി യാക്കോ കത്തനാരും ടിയില്‍ കുന്നത്തു കോര കത്തനാരും കുറിപ്പുംപടിക്കല്‍ പാലക്കാട്ടു വറുഗീസ് കത്തനാരും പുത്തന്‍കാവില്‍ കുര്യന്‍ കത്തനാരും കോഴഞ്ചേരില്‍ വഞ്ചിത്ര കത്തനാരും ടിയില്‍ ചേറുള്ള കത്തനാരും പുതുപ്പള്ളിയില്‍ പടിഞ്ഞാറെകുറ്റ് യാക്കോ കത്തനാരും കത്തനാരുപട്ടം ഏല്‍ക്കുകയും ചെയ്തു. നിരണത്തു കുറ്റിക്കാട്ടില്‍ കുര്യന്‍ ശെമ്മാശും കോട്ടയത്തു മള്ളൂച്ചേരില്‍ യൗസേപ്പ് ശെമ്മാശും ഒന്നാം പുസ്തകം 42-ാം ലക്കത്തില്‍ പറയുന്ന ചാണ്ടി കത്തനാരുടെ അനന്തിരവനായ കോട്ടയത്ത് വേങ്കിടത്തു മാത്തു കത്തനാരും ശെമ്മാശുപട്ടം ഏല്‍ക്കുകയും ചെയ്തു. ഇതില്‍ വേങ്കിടത്തു മാത്തു ശെമ്മാശു കത്തനാരുപട്ടം ഏറ്റാറെ ചൊല്ലുന്നതിനു മുമ്പ് ബാവാ വരികയും ശെമ്മാശുപട്ടം കൊടുക്കയും ഉടനെ ബാവാ പോകയും ചെയ്കയാല്‍ അയാള്‍ ബാവാ പോയ ഉടനെ മെത്രാന്മാരുടെ കൂടെ ചേര്‍ന്ന് കുര്‍ബ്ബാന ചൊല്ലുകയും ചെയ്തു. കുര്യന്‍ ശെമ്മാശും യൗസേപ്പ് ശെമ്മാശും പിന്നീട് മെത്രാന്മാരോടു ശേഷം പട്ടം ഏറ്റു കുര്‍ബ്ബാന ചൊല്ലുകയും ചെയ്തു. ഇതില്‍ കുര്യന്‍ ശെമ്മാശ് കത്തനാരു ................................ ഏറെനാള്‍ കഴിഞ്ഞു 1846-ല്‍ വന്ന മാര്‍ കൂറിലോസ് ബാവായോടു കത്തനാരുപട്ടം മാറി ഏല്‍ക്കുകയും ചെയ്തു. 

ചെറിയപള്ളിയുടെ ത്രോണോസ് ബാവായും പുതുപ്പള്ളി പള്ളിയുടെ ത്രോണോസ് റമ്പാനും പണിയിക്കുകയും വലിയപള്ളിയില്‍ ഉണ്ടായിരുന്ന രൂപങ്ങള്‍ എടുത്തു കളയുകയും ചെയ്തു. 

മെത്രാന്മാര്‍ വിപദിച്ച സംഗതിക്കും സുസ്താത്തിക്കോനില്‍ വ്യാജം കണ്ട സംഗതിക്കും റെസിഡണ്ട് സായ്പ് അവര്‍കള്‍ക്കും ദിവാന്‍ അവര്‍കള്‍ക്കും എഴുതിയാറെ അതിനെക്കുറിച്ച് വിചാരിക്കാതെയിരുന്നതിനാല്‍ റമ്പാനും ഞാനും കൂടെ കൊല്ലത്തു ദിവാന്‍റെ അടുക്കല്‍ പോയി ഈ കള്ള സുസ്താത്തിക്കോന്‍ കാണിച്ച് വിവരങ്ങള്‍ ബോധിപ്പിച്ചാറെ വേണ്ടുംവണ്ണം ഉത്തരവായി അവിടെ പാര്‍ത്തിരിക്കുമ്പോള്‍ മിഷണറി ജോസഫ് ഫെന്‍ പാതിരി കോട്ടയത്തു നിന്നും വന്നു ദിവാന്‍ അവര്‍കളെ കണ്ടശേഷം പീലക്സിനോസ് മെത്രാപ്പോലീത്തായുടെ ആജ്ഞയില്‍ സുറിയാനിക്കാരു ഉള്‍പ്പെട്ടു നടന്നുകൊള്ളത്തക്കവണ്ണം തുല്യം ചാര്‍ത്തി വിളംബരം പ്രസിദ്ധപ്പെടുത്തിയിരിക്കുമ്പോള്‍ ആയതിനു വിപരീതമായിട്ട് ചിലര്‍ നടക്കുന്നപ്രകാരം കേള്‍ക്ക കൊണ്ടു അങ്ങിനെയുള്ളവര്‍ ഈ ഗവണ്മെന്‍റിന്‍റെ കോപത്തില്‍ ഉള്‍പ്പെടുമെന്നു ദിവാന്‍ അവര്‍കളില്‍ നിന്നും ഒരു വിളംബരം പുറപ്പെടുകയും ചെയ്തു. പിന്നത്തേതില്‍ ആ വിളംബരം കോട്ടയത്തു മിഷണറി അച്ചുകൂടത്തില്‍ നിന്നും ദൈവസഹായമുണ്ടെങ്കില്‍ താമസിയാതെ കണ്ടുകൊള്ളാമെന്നും അല്ലെങ്കില്‍ മരിച്ചവരെയും ജീവനോടിരിക്കുന്നവരെയും ന്യായം വിധിപ്പാനായിട്ടു തന്‍റെ ശുദ്ധമാകപ്പെട്ട മാലാഖമാരോടും കൂടെ തങ്ങളുടെ കര്‍ത്താവീശോമശിഹാ എഴുന്നള്ളുമ്പോള്‍ അവിടെ വച്ച് ഈ മെത്രാന്മാരോടും മിഷണറിമാരോടും കൂടെ നിന്നെയും കണ്ടുകൊള്ളാമെന്നും പറഞ്ഞുംവച്ച് പോരികയും ചെയ്തു. ഈ സമയത്ത് മുളകുമടിശീല സര്‍വാദി ............................... പുത്രന്‍ മാത്രം കൂടെയുണ്ടായിരുന്നു. പാറാവില്‍ നിന്നും എന്നെ ഇറക്കിയത്രെ ഭാഷ പറയിച്ചത്. പിന്നെ 18-നു ആറുനാഴിക പകലുള്ളപ്പോള്‍ ഉത്തരവിന്‍പ്രകാരം കാണാനായി ..............................

തുടങ്ങിയശേഷം ഏറിയ പുരുഷന്മാരും സ്ത്രീകളും കൂടി കോട്ടയം ഇളകുവാന്‍ തക്കവണ്ണം ഉറച്ച ശബ്ദമായി നിലവിളിക്കയും ചെയ്തു. കോട്ടയത്തു നിന്നും ........................

എത്തിയശേഷം അധികവും നമ്മുടെ ജനങ്ങള്‍ .................................. വല്യ അലയും മുറയും ഉണ്ടാകയും ചെയ്തു. മുമ്പില്‍ ......................................മാര്‍ക്കു ഉദ്യോഗം കൊടുത്ത സമയത്തു .................................... കോട്ടയം മുതല്‍ ഉള്ള തെക്കന്‍ 

..........യത്തും വന്നുകൂടിയിട്ടില്ല. പട്ടക്കാരു എല്ലാ സമയത്തും വരികയും കഴിയുന്നപ്രകാരം ദേഹം കൊണ്ടും ദ്രവ്യം കൊണ്ടും ബാവായ്ക്കു സഹായിച്ചു. പിന്നെയും മീന മാസം 8-നും 19-നും മഫ്രിയാനായുടെ വീട്ടില്‍ കുര്‍ബ്ബാനയും ചൊല്ലി എരുത്തിക്കല്‍ മര്‍ക്കോസ് കത്തനാരു മുതല്‍പേരെ മഹറോനും ചൊല്ലി 10-നു കപ്പല്‍ കയറി പോകയും കള്ള സുസ്താത്തിക്കോന്‍ കൊണ്ടുപോകുകയും ചെയ്തു. 

പിന്നത്തേതില്‍ ബാവായോടു പട്ടം ഏറ്റതിലും ഏല്‍ക്കാത്തതിലും മെത്രാന്മാര്‍ക്കു നീരസമുള്ള കത്തങ്ങളെ ഹജൂര്‍ കോര്‍ട്ടില്‍ ഏല്‍പിച്ച് പാറാവിലാക്കി കുംഭ മാസം മുതല്‍ വൃശ്ചിക മാസം വരെ പത്തു മാസം ബുദ്ധിമുട്ടിച്ച് വിളംബരം മറുത്തതിനു ഒരു പിഴയും ഉണ്ടാക്കി പ്രായശ്ചിത്തം നിശ്ചയിച്ച് തീര്‍പ്പാക്കി പ്രായശ്ചിത്ത പണം കെട്ടിവെപ്പിച്ച് മെത്രാനെ അനുസരിച്ചുകൊള്ളാമെന്നും കച്ചീട്ട് എഴുതി വയ്പ്പിച്ച് അയക്കുകയും ചെയ്തു. 

വിസ്തരിച്ച കത്തങ്ങള്‍ക്കും അവരുചെയ്ത പ്രായശ്ചിത്തത്തിനും വിവരം. കോനാട്ട് മല്പാന്‍ കലിപ്പണം 504. ഞാന്‍ കലിപ്പണം 504. കോട്ടയത്തു തെക്കേത്തലയ്ക്കല്‍ കത്തനാരു ......... മാരാമണ്ണു പാലക്കുന്നത്തു അബ്രഹാം കത്തനാരു ......... വടകര ........................................................... കത്തനാരു .................. കോതമംഗലത്തു മാറാച്ചേരില്‍ കത്തനാരു ................ പിറവത്തു ............................................ യോഹന്നാന്‍ കത്തനാര്‍ .................. കടമറ്റത്തു തെ....................................................... കത്തനാര്‍ ................ തുമ്പമണ്‍ കരിങ്ങാട്ടില്‍ കത്തനാര്‍ .............. കായംകുളത്ത് ഇടിക്കുള കത്തനാര്‍ ............. പുതുപ്പള്ളില്‍ താഴത്തു ചെറിയതു കത്തനാര്‍ ...................... ടിയില്‍ ചാക്കോ കത്തനാര്‍ .......................... മണര്‍കാട് തൈക്കാട്ടു ചെറിയതു കത്തനാര്‍ ................

ഈ സമയത്ത് ഹജൂര്‍ കോര്‍ട്ടില്‍ ഒന്നാം ജഡ്ജി കേശുപിള്ള എന്നു പേരുള്ള ഒരു മഹാ നല്ലയാളും രണ്ടാം ജഡ്ജി തേവലക്കര ഉമ്മമ്മനും ആയിരുന്നു. ഈ സമയത്ത് അപ്പീല്‍ കോര്‍ട്ടില്‍ ഒന്നാം ജഡ്ജി തമ്പിയങ്ങുന്നും രണ്ടാം ജഡ്ജി മുകുന്നയ്യനും മൂന്നാം ജഡ്ജി ചാത്തന്നൂര്‍ ഗീവറുഗീസും ആയിരുന്നു. ഇവരില്‍ കേശുപിള്ള ജഡ്ജി കഴിയുന്ന ഉപകാര സഹായം ഞങ്ങള്‍ക്കു ചെയ്തു. എരുത്തിക്കല്‍ മര്‍ക്കോസ് കത്തനാരും അടങ്ങപ്പുറത്തു യൗസേപ്പ് കത്തനാരും ബാവായെ അയക്കുന്നതിനു പ്രത്യേകം വിചാരിക്കയും മെത്രാന്‍റെ ആളായിട്ടു ഞങ്ങളെ കുറ്റം ചുമത്തുവാന്‍ കൊല്ലത്തു വന്നു പാര്‍ക്കുകയും അതിനാല്‍ മിഷനറികളില്‍ നിന്നു ഇവര്‍ക്കു വളരെ ലാഭം കിട്ടുകയും ചെയ്തു. 1836-ല്‍ ഫെന്‍ പാതിരി ശീമയ്ക്കു പോകുകയും ഡൊറന്‍ പാതിരി വരികയും ചെയ്തു. ഇതിന്‍റെ ശേഷം സിമ്മനാരിയില്‍ പഠിക്കുന്ന പൈതങ്ങള്‍ക്കു ഉടുപ്പ് തയിപ്പിച്ചു കൊണ്ട് ആയത് ഇടുവിക്കണമെന്നു പറഞ്ഞാറെ കീഴ്മര്യാദപ്രകാരമല്ലാതെ ഒന്നും നടത്തുകയില്ലെന്നു മെത്രാപ്പോലീത്താ പറഞ്ഞ് ആയത് അനുസരിച്ചില്ല. 

(ഇടവഴിക്കല്‍ നാളാഗമത്തില്‍ നിന്നും)

പുന്നത്ര ദീവന്നാസ്യോസ് കാലം ചെയ്യുന്നു / ഇടവഴിക്കല്‍ ഫീലിപ്പോസ് കത്തനാര്‍


1825-ല്‍ ഇടവമാസം 5-ന് ഈ മെത്രാപ്പോലീത്താ (പുന്നത്ര ദീവന്നാസ്യോസ്) കാലംചെയ്തു കോട്ടയത്തു ചെറിയപള്ളിയില്‍ അടക്കുകയും ചെയ്തു. ഈ ദേഹം മിഷനറിമാരുടെ കൂടെ സഹായം ഉണ്ടായിരുന്നതിനാല്‍ ശക്തിയോടുകൂടെ പള്ളി ഭരിച്ചു. അലിവുള്ളവനായിരുന്നു. മാനശീലനായിരുന്നു. ദ്രവ്യാഗ്രഹമുള്ളവനായി വളരെ സമ്പാദിച്ചു എങ്കിലും ദ്രവ്യപുഷ്ടിയുള്ളവനെന്നു കൂടെ ശ്രുതി വേണമെന്നാഗ്രഹിച്ചു ദ്രവ്യാഗ്രഹി ആയിത്തീര്‍ന്നതല്ലാതെ അത്യാഗ്രഹി ആയിട്ടല്ല. ഏറ്റവും ധാരാളിയും പരോപകാരിയും ആയിരുന്നു. എന്നാല്‍ ഈ മെത്രാപ്പോലീത്താ കാലം ചെയ്തയുടനെ പീലക്സീനോസ് മെത്രാപ്പോലീത്താ വന്നു. പിന്നെ ഒരു മെത്രാനെ വാഴിക്കേണ്ടുന്ന സംഗതികൊണ്ടു വിചാരിച്ചാറെ കല്ലൂപ്പാറ അടങ്ങപ്രത്തു കത്തനാരെ മെത്രാനായിട്ടാക്കിയാല്‍ സുറിയാനിമതം എളുപ്പത്തില്‍ കെടുത്തുവാന്‍ സംഗതി വരുമെന്ന് മിഷനറികള്‍ അത്യാഗ്രഹിച്ച് അയാളെ വാഴിക്കണമെന്ന് അവരും മറ്റുവിധത്തില്‍ ശേഷം പേരും പറയുകയും അടങ്ങപ്രത്തു യൗസേപ്പ് കത്തനാരു ദ്രവ്യപ്രിയന്‍ അല്ലാതെ മതപ്രിയന്‍ അല്ലാത്തതിനാലും മറിച്ചില്‍ ചെയ്യുന്നതിനു തക്കമുണ്ടെങ്കില്‍ ഒട്ടുംതന്നെ സംശയിക്കുന്നവന്‍ അല്ലാത്തതിനാലും അയാളെ മെത്രാനാക്കുന്നതിനു മെത്രാപ്പോലീത്തായ്ക്കു തീരെ മനസ്സില്ലാതെ തീരുകയും ചെയ്കകൊണ്ട് മേലെഴുതിയ യൗസേപ്പ് കത്തനാരുടെയും കോനാട്ട് മല്പാന്‍ അബ്രഹാം കത്തനാരുടെയും ചേപ്പാട്ട് ആഞ്ഞിലിമൂട്ടില്‍ ഫീലിപ്പോസ് കത്തനാരുടെയും പേര് വച്ചു ചീട്ടിയിട്ടാറെ ഫീലിപ്പോസ് കത്തനാര്‍ക്കു ചീട്ടി വീണു. ചിങ്ങ മാസം 11-നു അയാളെ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായെന്നു പേരു വിളിച്ചു വാഴിച്ചുംവച്ച് പീലക്സിനോസ് പോകുകയും ചെയ്തു. പിന്നത്തേതില്‍ അനുവാദങ്ങള്‍ വാങ്ങുന്നതിനും ഈ മെത്രാന്‍ പീലക്സിനോസിന്‍റെ അടുക്കല്‍ പോയശേഷം പല ഗുണദോഷങ്ങള്‍ പറഞ്ഞതില്‍ അടങ്ങപ്രത്തു യൗസേപ്പ് കത്തനാരെപോലെ നേരില്ലാത്തവരില്ലായ്കകൊണ്ട് ആയതു മനസ്സിലുണ്ടായിരിക്കണമെന്നത്രെ പ്രധാനമായി പറഞ്ഞത്.  

(ഇടവഴിക്കല്‍ നാളാഗമത്തില്‍ നിന്നും)

Tuesday, May 1, 2018

രണ്ടാം കെട്ടിനു പോയ കത്തനാര്‍ക്കു കിട്ടിയ പണി / ഇടവഴിക്കല്‍ ഫീലിപ്പോസ് കോറെപ്പിസ്ക്കോപ്പാ

64. മേല്‍ 46-മത് ലക്കത്തില്‍ പറയുന്നപ്രകാരം പുതുപ്പള്ളി പള്ളിയില്‍ കാരാപ്പുഴ മുതല്‍പേരെക്കൊണ്ടു പാലക്കുന്നന്‍ മുഖാന്തിരം നടത്തിവരുമ്പോള്‍ ആ കൂട്ടത്തില്‍ തന്നെയുള്ള പട്ടമഠത്തില്‍ കത്തനാരെ ചതിക്കണമെന്നു കാരാപ്പുഴ മുതല്‍പേര്‍ നിശ്ചയിച്ചു മാങ്ങാനത്തുള്ളതില്‍ ഒരു ഗ്രഹസ്ഥവീട്ടിലെ ഒരു വിധവപ്പെണ്ണിനെ പട്ടമഠം കെട്ടണമെന്നും ആ വകയ്ക്കു സ്ത്രീധനം പെണ്ണിന്‍റെ അപ്പന്‍ വക അവകാശത്തില്‍ ഒരു വീതം കിട്ടുമെന്നും പറകയും അത്യാഗ്രഹം കൊണ്ടു വിശ്വസിക്കയും ചെയ്തു കെട്ടിനു പെണ്ണും ചെറുക്കനും പള്ളിയില്‍ വെളുപ്പിനേ വന്നു കെട്ടു കഴിക്കയും ചെയ്തു. മുന്‍ പറഞ്ഞിരുന്ന വിധവ പെണ്ണിനെ അല്ല വേറെ ഗതിയില്ലാത്ത ഒരു വിധവ പെണ്ണിനെ അത്രെ പള്ളിയില്‍ കൊണ്ടുവന്നതും കെട്ടിച്ചതും. ഈ ആള്‍മാറാട്ട ചതിവ് ചെയ്യാന്‍ മനുഷ്യരാല്‍ കഴിയുന്നതല്ല. തുടസ്സത്തുങ്കലെ ക്ഷുദ്രപ്രയോഗം കൊണ്ടു സകലവും നടത്തിവരുന്ന പാലക്കുന്നന്‍റെ കൂട്ടു ചതിയന്മാര്‍ക്കു മാത്രമേ കഴിയൂ. 1872-മത് തുലാമാസം 15-നു ഞായറാഴ്ച ആകുന്നു. കെട്ടിയ പട്ടമഠം നിലവിളിച്ചും കൊണ്ടു നടക്കുന്നു.

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

പൗലോസ് മാര്‍ കൂറീലോസിന്‍റെ (കൊച്ചുപറമ്പിൽ) മരണവും കബറടക്കവും

 42. മലങ്കര ഇടവകയുടെ മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായ്ക്കു മൂത്രം സംബന്ധിച്ച സുഖക്കേടുണ്ടായിട്ടു കുറെ വര്‍ഷങ്ങളായിരുന്നു. ഇംഗ്ലീഷ് ചികിത്സയു...