Tuesday, May 1, 2018

രണ്ടാം കെട്ടിനു പോയ കത്തനാര്‍ക്കു കിട്ടിയ പണി / ഇടവഴിക്കല്‍ ഫീലിപ്പോസ് കോറെപ്പിസ്ക്കോപ്പാ

64. മേല്‍ 46-മത് ലക്കത്തില്‍ പറയുന്നപ്രകാരം പുതുപ്പള്ളി പള്ളിയില്‍ കാരാപ്പുഴ മുതല്‍പേരെക്കൊണ്ടു പാലക്കുന്നന്‍ മുഖാന്തിരം നടത്തിവരുമ്പോള്‍ ആ കൂട്ടത്തില്‍ തന്നെയുള്ള പട്ടമഠത്തില്‍ കത്തനാരെ ചതിക്കണമെന്നു കാരാപ്പുഴ മുതല്‍പേര്‍ നിശ്ചയിച്ചു മാങ്ങാനത്തുള്ളതില്‍ ഒരു ഗ്രഹസ്ഥവീട്ടിലെ ഒരു വിധവപ്പെണ്ണിനെ പട്ടമഠം കെട്ടണമെന്നും ആ വകയ്ക്കു സ്ത്രീധനം പെണ്ണിന്‍റെ അപ്പന്‍ വക അവകാശത്തില്‍ ഒരു വീതം കിട്ടുമെന്നും പറകയും അത്യാഗ്രഹം കൊണ്ടു വിശ്വസിക്കയും ചെയ്തു കെട്ടിനു പെണ്ണും ചെറുക്കനും പള്ളിയില്‍ വെളുപ്പിനേ വന്നു കെട്ടു കഴിക്കയും ചെയ്തു. മുന്‍ പറഞ്ഞിരുന്ന വിധവ പെണ്ണിനെ അല്ല വേറെ ഗതിയില്ലാത്ത ഒരു വിധവ പെണ്ണിനെ അത്രെ പള്ളിയില്‍ കൊണ്ടുവന്നതും കെട്ടിച്ചതും. ഈ ആള്‍മാറാട്ട ചതിവ് ചെയ്യാന്‍ മനുഷ്യരാല്‍ കഴിയുന്നതല്ല. തുടസ്സത്തുങ്കലെ ക്ഷുദ്രപ്രയോഗം കൊണ്ടു സകലവും നടത്തിവരുന്ന പാലക്കുന്നന്‍റെ കൂട്ടു ചതിയന്മാര്‍ക്കു മാത്രമേ കഴിയൂ. 1872-മത് തുലാമാസം 15-നു ഞായറാഴ്ച ആകുന്നു. കെട്ടിയ പട്ടമഠം നിലവിളിച്ചും കൊണ്ടു നടക്കുന്നു.

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

No comments:

Post a Comment

പൗലോസ് മാര്‍ കൂറീലോസിന്‍റെ (കൊച്ചുപറമ്പിൽ) മരണവും കബറടക്കവും

 42. മലങ്കര ഇടവകയുടെ മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായ്ക്കു മൂത്രം സംബന്ധിച്ച സുഖക്കേടുണ്ടായിട്ടു കുറെ വര്‍ഷങ്ങളായിരുന്നു. ഇംഗ്ലീഷ് ചികിത്സയു...