118. 1855-മത കന്നി മാസം 27-നു ചൊവ്വാഴ്ച ദീവന്നാസ്യോസ് മെത്രാപ്പോലീത്താ മരിച്ചു ചേപ്പാട്ടു പള്ളിയില്‍ അടക്കുകയും അപ്പോള്‍ അത്താനാസ്യോസ് മെത്രാപ്പോലീത്താ കൂടെ ഉണ്ടായിരുന്നതിനാല്‍ ആ ദേഹം തന്നെ കബറടക്കം ചെയ്തു പുലകുളി മുതലായ അടിയന്തിരങ്ങള്‍ക്കു പള്ളിക്കാരില്‍ നിന്നും കോപ്പുകള്‍ വരുത്തി വേണ്ടുംപ്രകാരം കഴിക്കയും ചെയ്തു. ഈ സമയം കൂറിലോസ് ബാവാ പള്ളിക്കര പള്ളിയില്‍ ഇരിക്കുന്നു. 105-മത ലക്കത്തില്‍ പറഞ്ഞിരിക്കുന്ന പ്രകാരമുള്ള വസ്തുക്കള്‍ അന്ന് അത്താനാസ്യോസ് മത്തിയൂസ് മെത്രാപ്പോലീത്തായുടെ പക്കല്‍ കിട്ടിയതല്ലാതെ ദീവന്നാസ്യോസ് മരിച്ച സമയം ആ ദേഹത്തിന്‍റെ വകയായിട്ടു യാതൊന്നും ഇല്ലാഞ്ഞു.
(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)
(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)
No comments:
Post a Comment