1830-ല്‍ വൃശ്ചികമാസത്തില്‍ പാതിരി മൊറൂട സായ്പ് വന്ന് സിമ്മനാരിയില്‍ പഠിത്തം മുതലായ കാര്യങ്ങള്‍ വിചാരിക്കയും ടോറന്‍ പാതിരി പോകയും ചെയ്തു. എരുത്തിക്കല്‍ കത്തനാരും ചെങ്ങന്നൂര്‍ ഇക്കു കത്തനാരും പാതിരി മൊര്‍പീടുമായിട്ടു വിപദിച്ചു ഇവരു സിമ്മനാരിയില്‍ പഠിച്ചു പാര്‍ത്തിരുന്ന ശെമ്മാശന്മാരു മുതലായവരെ ശിക്ഷിച്ചു എന്ന കാരണത്താല്‍ അപ്പീല്‍ കോര്‍ട്ടില്‍ മൂന്നാം ജഡ്ജി ചാത്തന്നൂര്‍ ഗീവറുഗീസ് വന്ന് അയിമോസ്യം പറഞ്ഞ് മുന്‍പിലത്തെ ന്യായംപോലെ നടത്തുകയും ചെയ്തു.
(ഇടവഴിക്കല്‍ നാളാഗമത്തില്‍ നിന്നും)
No comments:
Post a Comment