പീലക്സിനോസ് മെത്രാപ്പോലീത്താ മരിച്ച് ആഞ്ഞൂരെന്നും തൊഴിയൂരെന്നും പറയുന്ന പള്ളിയില്‍ അടക്കുകയും ചെയ്തു. ഉടന്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായും അവിടെയെത്തി പീലക്സിനോസിന്‍റെ ശുശ്രൂഷക്കാരനായ ഗീവറുഗീസു കത്തനാരെ കൂറിലോസ് മെത്രാപ്പോലീത്താ എന്നു പേരു വിളിച്ചു വാഴിച്ചും വച്ച് കോട്ടയത്തിനു പോരുകയും ചെയ്തു. പിന്നത്തേതില്‍ ഈ ദേഹം തന്നെ എഴുതി ബോധിപ്പിച്ച് വിളംബരം വരികയും ചെയ്തു. വിളംബരം വരുന്നപ്രകാരം എന്നാല്‍ വാഴിക്കുന്ന മെത്രാന്‍ എങ്കിലും വാഴ്ച ഏല്‍ക്കുന്ന മെത്രാന്‍ എങ്കിലും ദിവാന്‍ അവര്‍കള്‍ക്കു എഴുതി അയയ്ക്കുകയും ഉടനെ തിരുമനസ്സറിയിച്ച് മണ്ടപത്തുംവാതില്‍തോറും കൊടുത്തയയ്ക്കയും ചെയ്തുവരുന്നു. സിമ്മനാരി പണി ചെയ്യിച്ച മെത്രാപ്പോലീത്തായുടെ വാഴ്ചയ്ക്കു വിളംബരം പ്രസിദ്ധപ്പെടുത്തി തുടങ്ങിയതല്ലാതെ അതിനു മുമ്പില്ലാഞ്ഞു.
(ഇടവഴിക്കല്‍ നാളാഗമത്തില്‍ നിന്നും)
No comments:
Post a Comment