Friday, July 13, 2018

"സിറിയന്‍ ക്രിസ്ത്യന്‍സ് ഓഫ് മലബാര്‍" പ്രസിദ്ധീകരിക്കുന്നു / ഇടവഴിക്കല്‍ ഫീലിപ്പോസ് കോറെപ്പിസ്ക്കോപ്പാ

34. രണ്ടാം പുസ്തകം 229 മത് ലക്കത്തില്‍ പറയുന്ന പുസ്തകം ഞാന്‍ ബിഷപ്പ് അവര്‍കള്‍ക്ക് കൊടുത്തയച്ചാറെ ഒരു മറുപടിയും ഉണ്ടായില്ല. പിന്നീട് ആ പുസ്തകം ഇംഗ്ലണ്ടില്‍ സ്റ്റോണ്‍ എന്ന നഗരത്തില്‍ ശുദ്ധമുള്ള മറിയത്തിന്‍റെ പള്ളിയുടെ ചാപ്ലയിന്‍ ആയ റവറണ്ട് ജി. ബി. ഹൗവാര്‍ഡ് സായ്പിനു ഞാന്‍ കൊടുത്തയക്കയും ആ ദേഹം ആ പുസ്തകം ഇംഗ്ലീഷ് ഭാഷയില്‍ 1869-ല്‍ ഓക്സ്ഫോര്‍ഡ് എന്ന നഗരത്തില്‍ ജയിംസ് വാര്‍ക്കര്‍ കമ്പനി വക പ്രസില്‍ സിറിയന്‍ ക്രിസ്ത്യന്‍സ് ഓഫ് മലബാര്‍ എന്ന പേരില്‍ അച്ചടിപ്പിക്കുകയും അതില്‍ രണ്ടു പുസ്തകം എനിക്കു കൊടുത്തയച്ചത് ഈയാണ്ട് കന്നി മാസത്തില്‍ എനിക്കു കിട്ടുകയും ചെയ്തു. ഈ സായിപ്പ് ഒരു സത്യമുള്ള സഹോദരനും സ്നേഹിതനും എനിക്ക് ആയിരിക്കുന്നതു തന്നെയുമല്ല, സുറിയാനി സഭ മുതലായ പഴയ സഭകളിലെ ക്രമങ്ങളെയും ചട്ടങ്ങളെയും ഇഷ്ടമുള്ളവനും മലയാളത്തു നിന്നും സുറിയാനി കുര്‍ബാന തക്സാ കൊണ്ടുപോയി ഇംഗ്ലീഷായി ഭാഷപ്പെടുത്തി അതോടുകൂടെ മലയാള സുറിയാനിക്കാരുടെ വര്‍ത്തമാനവും ചേര്‍ത്ത് ആ പുസ്തകത്തിനും ക്രിസ്ത്യന്‍സ് ഓഫ് സെന്‍റ് തോമസ് എന്നു പേരിട്ടു 1864-ല്‍ ബ്ലാത്തിയില്‍ അച്ചടിപ്പിച്ചു പ്രസിദ്ധപ്പെടുത്തിയവനും ആകുന്നു. ഈ ദേഹത്തിനു സുറിയാനി ഭാഷയും ശീലമുണ്ട്. ഞാന്‍ ആ ദേഹത്തിനും ആ ദേഹം എനിക്കും എഴുതി അയക്കുന്നത് സുറിയാനി ഭാഷയില്‍ ആകുന്നു. 

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

No comments:

Post a Comment

പൗലോസ് മാര്‍ കൂറീലോസിന്‍റെ (കൊച്ചുപറമ്പിൽ) മരണവും കബറടക്കവും

 42. മലങ്കര ഇടവകയുടെ മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായ്ക്കു മൂത്രം സംബന്ധിച്ച സുഖക്കേടുണ്ടായിട്ടു കുറെ വര്‍ഷങ്ങളായിരുന്നു. ഇംഗ്ലീഷ് ചികിത്സയു...