41. 1870 മത് മേടം ആദ്യം മുതല്‍ മാര്‍ കൂറിലോസ് ബാവാ പുതുപ്പള്ളിയില്‍ ചെന്നു താമസിക്കുകയും പാലക്കുന്നനും അവിടെ ചെന്നു താമസിക്കയും ചെയ്തിരിക്കുമ്പോള്‍ 23-നു പെരുനാള്‍ കഴിഞ്ഞശേഷം പുതുപ്പള്ളിയില്‍ താഴത്ത് മറിയം എന്നവളെ രണ്ടു പ്രാവശ്യം കെട്ടിയവരും മരിച്ചു വിധവ ആയിരുന്ന അവളെ മുന്‍ 134 മത് ലക്കത്തില്‍ പറയുന്ന കുറിച്ചിയില്‍ പുത്തന്‍പുര കത്തനാര്‍ കെട്ടണമെന്നു നിശ്ചയിച്ചു ബാവായുടെ വിരോധം മറുത്ത് പുതുപ്പള്ളിയില്‍ വച്ച് പാലക്കുന്നന്‍ കെട്ടിക്കയും ചെയ്തു. എന്നാല്‍ പുത്തന്‍പുര കത്തനാരും ഒന്നു കെട്ടി ഭാര്യ മരിച്ചു പാര്‍ക്കുന്നവനാകുന്നു. ഇനി അയാളെ ഒരു കത്തനാരെന്നു വിചാരിപ്പാന്‍ സുറിയാനിക്കാര്‍ക്കു ഒരു പ്രകാരവും പാടില്ല. രണ്ടു മൂന്നു വര്‍ഷമായി മേല്‍പറഞ്ഞ മറിയവുമായി ഈ കത്തനാര്‍ ഇടിസാ എന്ന രാജ്യത്തിനു ..................... ണെ സുറിയാനിക്കാരും ........................ എന്നാല്‍ പാലക്കുന്നന്‍ മുഖാന്തിരം തേവര്‍വേലില്‍ കത്തനാര്‍, പരുത്തിക്കാട്ടു കത്തനാര്‍ മുതലായി പലരെയും രണ്ടാംകെട്ടു കെട്ടിച്ചു അങ്ങനെയുള്ളവര്‍ അധികമായിരിക്കുന്നു.
(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)
No comments:
Post a Comment