31. രണ്ടാം പുസ്തകം 132 മത് ലക്കത്തില്‍ പറയുന്ന ചെങ്ങഴച്ചേരി പുകടിയില്‍ ഇട്ടൂപ്പ് സുറിയാനി ചരിത്രമെന്നു പേരായി ഒരു വര്‍ത്തമാനപുസ്തകം ഉണ്ടാക്കി 1869-ല്‍ കൊച്ചിയില്‍ വെസ്റ്റേണ്‍ സ്റ്റാര്‍ എന്ന പ്രസ്സില്‍ അച്ചടിപ്പിച്ചിട്ടുള്ളത് ഞാന്‍ വായിച്ചു കണ്ടു. ആ പുസ്തകം വളരെ തെറ്റുള്ളതും അതില്‍ പറയുന്ന ചില കാര്യങ്ങള്‍ വിവരമില്ലാത്തതും നടന്നിട്ടില്ലാത്തതും ചിലത് അസത്യവും ചിലത് മുഖസ്തുതി ആയിട്ടുള്ളതും ആകുന്നു. അതിനാല്‍ ഇനിമേല്‍ ഒരു സാക്ഷിക്കായി ആ പുസ്തകത്തെ അംഗീകരിപ്പാന്‍ കൊള്ളുന്നതല്ല.
,,,,,,,,,,
53. മേല്‍ 41 മത് ലക്കത്തില്‍ പറയുന്നപ്രകാരം ഇട്ടൂപ്പിന്‍റെ പുസ്തകത്തിനു വിരോധമായി സുറിയാനിക്കാരുടെ വിശ്വാസം വലിയ എടത്തൂടെന്നു കാണിച്ചുംകൊണ്ട് ജ്ഞാനദീപമെന്നു പേരായി ഒരു പുസ്തകം വരാപ്പുഴ റോമ്മാ മിഷനറിമാരില്‍ ഒരുത്തന്‍ ഉണ്ടാക്കി കൂനമ്മാവ് അച്ചുകൂട്ടത്തില്‍ 1870-ല്‍ അച്ചടിപ്പിച്ചു പ്രസിദ്ധം ചെയ്തിരിക്കുന്നു. ഈ പുസ്തകവും സത്യത്തെ മറച്ചു റോമ്മാക്കാരുടെ വലിയ അഹങ്കാരവും സത്യവിരോധവും സിദ്ധാന്തവും നിറഞ്ഞിരിക്കുന്നു.
(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

No comments:
Post a Comment