Friday, July 13, 2018

മാര്‍ ഏലിയാ യോഹന്നാന്‍ മീലോസ് മെത്രാപ്പോലീത്തായുടെ വരവ് / ഇടവഴിക്കല്‍ ഫീലിപ്പോസ് കോറെപ്പിസ്ക്കോപ്പാ

77. ........ മതു ലക്കത്തില്‍ പറഞ്ഞിരിക്കുന്നതിന്മണ്ണം മാര്‍തോമ്മാ മെത്രാന്‍ തിരികെ പോകയും ഇതുവരെ കല്‍ദായ മെത്രാന്മാര്‍ മലയാളത്തു ഇല്ലാതെ കല്‍ദായ പള്ളികള്‍ ഒക്കെയും വരാപ്പുഴ ലത്തീന്‍ മെത്രാനോടു ചേര്‍ന്നു നടന്നുവരുന്നതായും ഇരിക്കുമ്പോള്‍ 1874 ആകുന്ന ഈ ആണ്ടില്‍ കല്‍ദായക്കാരനാകുന്ന ബാബേലിന്‍റെ യൗസേപ്പ് ഔദോ എന്ന കാതോലിക്കാ പാത്രിയര്‍ക്കീസിന്‍റെ ഈയാണ്ടു കര്‍ക്കടകം 2-നു എഴുതിയ കല്പനയോടു കൂടെ മാര്‍ ഏലിയാ യോഹന്നാന്‍ മീലോസ് മെത്രാപ്പോലീത്തായും ചില പട്ടക്കാരും തൃശൂര്‍ വന്നുചേരുകയും അവര്‍ അവിടെ പാര്‍ത്ത് പട്ടംകൊട മുതലായ കൂദാശപ്രവൃത്തികള്‍ നടത്തുകയും ചെയ്തു വരുന്നു. വരാപ്പുഴ മെത്രാന്‍ പാപ്പായുടെ ബൂളാ അവര്‍ക്കില്ലെന്നും പറഞ്ഞ് അവരെ മഹറോന്‍ ചൊല്ലി. ആ വിവരം പള്ളികളില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

No comments:

Post a Comment

പൗലോസ് മാര്‍ കൂറീലോസിന്‍റെ (കൊച്ചുപറമ്പിൽ) മരണവും കബറടക്കവും

 42. മലങ്കര ഇടവകയുടെ മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായ്ക്കു മൂത്രം സംബന്ധിച്ച സുഖക്കേടുണ്ടായിട്ടു കുറെ വര്‍ഷങ്ങളായിരുന്നു. ഇംഗ്ലീഷ് ചികിത്സയു...