Wednesday, July 18, 2018

മൂസലില്‍ ക്ഷാമം (1880)

47. മൂസല്‍, മര്‍ദ്ദീന്‍, ഓമ്മീദ്, വാന്‍ ഉറുമിയ മുതലായ പരദേശ രാജ്യങ്ങളില്‍ 1880-മാണ്ടു മേട മാസം മുതല്‍ കഠിന ക്ഷാമം ഉണ്ടായിരിക്കുന്നു എന്നും പഞ്ഞം നിമിത്തം ജനങ്ങള്‍ ചത്ത മൃഗങ്ങളെയും വിരകളെയും കാടുകളും തിന്നുന്നു എന്നും വളരെ .......... പെട്ടു പോകുന്നു എന്നും മറ്റും തുര്‍ക്കി രാജ്യത്തു പാര്‍ക്കുന്ന പല വെള്ളക്കാരും പാത്രിയര്‍ക്കീസ് ബാവാ മുതലായവരും ഇതിലേക്കു കമ്പി വര്‍ത്തമാനം അയക്കയും അവിടെ ഈ വകയ്ക്കായി കമ്മിറ്റി കൂടി ധര്‍മ്മശേഖരം പിരിച്ചയച്ചു വരുന്നു എന്നും മറ്റും ഇംഗ്ലീഷ് കടലാസില്‍ അച്ചടിച്ചു വന്നിരിക്കുന്നു. ഈ ക്ഷാമത്തിനു കാരണം പറയുന്നത് ഒരു മാസം മുഴുവനും കഠിനവര്‍ഷം ഉണ്ടായെന്നും അതിനാല്‍ ഗോതമ്പ്, മുന്തിരിങ്ങ മുതലായ ഭക്ഷണസാധനങ്ങള്‍ ദോഷപ്പെട്ടു പോയെന്നും ആണ്.

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

No comments:

Post a Comment

പൗലോസ് മാര്‍ കൂറീലോസിന്‍റെ (കൊച്ചുപറമ്പിൽ) മരണവും കബറടക്കവും

 42. മലങ്കര ഇടവകയുടെ മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായ്ക്കു മൂത്രം സംബന്ധിച്ച സുഖക്കേടുണ്ടായിട്ടു കുറെ വര്‍ഷങ്ങളായിരുന്നു. ഇംഗ്ലീഷ് ചികിത്സയു...