45. തിരുവിതാംകൂര്‍ രാജഭാരം ചെയ്തുകൊണ്ടു വന്ന ശ്രീപത്മനാഭദാസ വഞ്ചി ബാലരാമവര്‍മ്മ കുലശേഖര കിരീടപതി മന്നെ സുല്‍ത്താന്‍ മഹാ രാജരാജ ബഹദൂര്‍ ഷംഷര്‍ജംഗ നൈറ്റണ്ടെ കമ്മാണ്ടര്‍ ഓഫ് ദി മോസ്റ്റ് എക്സല്‍റെരു ഓര്‍ഡര്‍ ഓഫ് ദി സ്റ്റാര്‍ ഓഫ് ഇന്ത്യാ മഹാരാജാവ് അവര്‍കള്‍ 1880-മാണ്ടു മെയ് മാസം 30-നു കൊല്ലം 1055-മാണ്ട് ഇടവ മാസം 14-നു രാത്രി തിരുവനന്തപുരത്തു വച്ച് നാടു നീങ്ങി. ഈ മഹാരാജാവിന്‍റെ വാഴ്ചയില്‍ തിരുവിതാംകൂര്‍ സംസ്ഥാനത്തിനു വളരെ വിശേഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. പിന്നീട് നാടുനീങ്ങിയ തമ്പുരാന്‍റെ സഹോദരനും പിന്തുടര്‍ച്ചാ അവകാശിയുമായ രാമവര്‍മ്മന്‍ എന്നു പേരായ ഇളയ തമ്പുരാന്‍ തിരുമനസുകൊണ്ടു ടി ആണ്ട് മിഥുന മാസം 5-നു ജൂണ്‍ മാസം 17-നു സിംഹാസനം പ്രാപിച്ചു വാണു വരുന്നു. ഈ ദേഹവും വളരെ സാമര്‍ത്ഥ്യമുള്ളവനും പഠിത്തം ഉള്ളവനും എന്നാണ് കേള്‍വിയുള്ളത്. എങ്കിലും അല്പം കോപശീലം കൂടെയുണ്ടെന്നു കേള്‍ക്കുന്നു.
(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)
No comments:
Post a Comment