Wednesday, July 18, 2018

കേരളത്തിലെ ആംഗ്ലിയാ സഭയിലെ ആദ്യ ബിഷപ്പുമാര്‍ (1880)

46. തിരുവിതാംകൂര്‍-കൊച്ചി സംസ്ഥാനങ്ങളിലുള്ള ആംഗ്ലിയാ സഭ വളരെ നാളായി മദ്രാസ് ബിഷപ്പിന്‍റെ കീഴില്‍ ആയിരിക്കുമ്പോള്‍ ഈ രണ്ട് സംസ്ഥാനത്തേക്കു തനിച്ച് ഒരു ബിഷപ്പ് വേണമെന്നു മിഷന്‍ കമ്മിറ്റിക്കാര്‍ നിശ്ചയിച്ച് ഇവിടത്തേക്കു ആദ്യ ബിഷപ്പായി ഇവിടെ ഇതിനു മുമ്പ് വന്ന കോട്ടയത്ത് കേംബ്രിഡ്ജ് നിക്കോള്‍സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അദ്ധ്യക്ഷനായിരുന്ന് മടങ്ങി ശീമയ്ക്കു പോയി താമസിച്ചുവന്ന ആളായ റവറന്‍റ് ജെ. എം. സ്പീച്ച്ലി എന്ന യൂറോപ്യന്‍ പാദ്രിയെ പട്ടംകെട്ടി 1880-മാണ്ട് ഈ സംസ്ഥാനത്തു വന്നുചേര്‍ന്നു. ഇദ്ദേഹത്തിന്‍റെ ഇപ്പോഴത്തെ പേര്‍ ഇംഗ്ലീഷില്‍ The Right Revd. J. M. Speechly D. D. എന്നാകുന്നു. ...........

102. മേല്‍ 46-ാം വകുപ്പില്‍ പറഞ്ഞിരിക്കുന്ന സ്പീച്ച്ലി ബിഷപ്പ് 1889-ല്‍ സ്വദേശത്തേക്കു മടങ്ങിപ്പോയതിന്‍റെ ശേഷം ആ ദേഹത്തിനു പകരം തിരുവിതാംകൂര്‍-കൊച്ചി സംസ്ഥാനത്തെ ചര്‍ച്ച് മിഷന്‍ പള്ളികളുടെ രണ്ടാമത്തെ ബിഷപ്പായി നിയമിക്കപ്പെട്ട എഡ്വാര്‍ഡ് നോയല്‍ ഹോഡ്ജസ് (Edward Noel Hodges D. A.) എന്ന ബിഷപ്പ് 1890 നവംബര്‍ 20-നു 1066 വൃശ്ചികം 6-നു വ്യാഴാഴ്ച കോട്ടയത്ത് എത്തി. ബിഷപ്പിന്‍റെ ഇരിപ്പിടമായി ഏര്‍പ്പെടുത്തിയിരിക്കുന്ന വലിയ ബംഗ്ലാവില്‍ താമസിച്ചു വരുന്നു. 

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

No comments:

Post a Comment

പൗലോസ് മാര്‍ കൂറീലോസിന്‍റെ (കൊച്ചുപറമ്പിൽ) മരണവും കബറടക്കവും

 42. മലങ്കര ഇടവകയുടെ മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായ്ക്കു മൂത്രം സംബന്ധിച്ച സുഖക്കേടുണ്ടായിട്ടു കുറെ വര്‍ഷങ്ങളായിരുന്നു. ഇംഗ്ലീഷ് ചികിത്സയു...