41. 1057 മത ........ തിങ്കളാഴ്ച പരുമല സെമിനാരിയില്‍ എല്ലാ കമ്മിറ്റിക്കാരും കൂടെ സഭയുടെ ക്ഷേമത്തിനു വേണ്ട കാര്യങ്ങള്‍ ഒക്കെയും ആലോചിക്കണമെന്നു സുറിയാനി അസോസിയേഷന് കമ്മിറ്റിയുടെ പ്രസിഡണ്ടായ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ അവര്‍കളുടെ സാധനപ്രകാരം മിക്ക പള്ളിക്കാരും അമ്പാട്ട് മെത്രാന് ഒഴികെ ശേഷം മെത്രാന്മാരും കമ്മിറ്റിക്കാരും കൂടി ആലോചിച്ച് സെമിനാരി, വട്ടിപ്പണം മുതലായതു ഒഴിപ്പിക്കുന്നതിനു സിവില്‍ അന്യായപ്പെടുന്നതിനും മറ്റും ആള് ഒന്നുക്കു 500 രൂപാ വീതം 40 പേര് കൂടി 20,000 രൂപാ എടുക്കത്തക്കവണ്ണം നിശ്ചയിച്ചു ........ കച്ചീട്ട് എഴുതി വായിച്ചും ഇതില്‍ 150 രൂപാ അടുത്ത മാസത്തില്‍ തന്നെ എടുക്കത്തക്കവണ്ണവും ശേഷം ആവശ്യംപോലെ എടുക്കത്തക്കവണ്ണവും നിശ്ചയിച്ചതു കൂടാതെ തെക്കു പരുമലയും വടക്കു വെട്ടിക്കലും മെത്രാന്മാര് താമസിച്ച് പഠിത്തം നടത്തേണ്ട വകയ്ക്കു ഏതാനും ചട്ടങ്ങളും നിയമിച്ച് കൂട്ടം പിരിഞ്ഞിരിക്കുന്നു.
(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)
No comments:
Post a Comment