37. മുന്‍ 14-ാമതു ലക്കത്തില്‍ പറഞ്ഞിട്ടുള്ളപ്രകാരം മീലോസ് മെത്രാനു സഹായി ആയി വന്ന യാക്കോബ് മെത്രാന്‍ ദ്രവ്യാഗ്രഹം നിമിത്തം മീലോസിനെ ഉപേക്ഷിച്ച് ബോംബെ മെത്രാന്‍റെയും വരാപ്പുഴ മെത്രാന്‍റെയും ഭാഗത്തേക്കു മറികയും ബോംബേക്കാരന്‍റെ കൂടെ ചേരുകയും ചെയ്തു. ഈ യാക്കോബ് ഒട്ടും നിജമില്ലാത്തവനും സ്നേഹമില്ലാത്തവനും ആകുന്നു.
വടക്കു തൃശൂര്‍ക്കു സമീപം ചിറ്ററട്ടുതറ പള്ളിയെന്നും മറ്റും പേരായി രണ്ടു പള്ളിയിടപെട്ട മീലോസും വരാപ്പുഴക്കാരും തമ്മില്‍ വ്യവഹാരപ്പെട്ട് കോഴിക്കോട് ജില്ലാകോേര്‍ട്ടില്‍ വരാപ്പുഴക്കാര്‍ക്കു ഗുണമായി വിധിയുണ്ടാകയും അതിന്മേല്‍ മീലോസ് മദ്രാസ് ഹൈക്കോര്‍ട്ടില്‍ അപ്പീല്‍ ചെയ്താറെ മീലോസിനു ഗുണമായി ജില്ലാവിധി അസ്ഥിരപ്പെടുത്തുകയും ചെയ്തു. ഈ വിവരം കേട്ട ഉടന്‍ ബോംബേക്കാരന്‍ തിരിച്ച് ബോംബേയ്ക്കു പോകയും ചെയ്തതു കൂടാതെ മീലോസിനു കക്കാടി വര്‍ദ്ധിച്ചും വരുന്നു.
38. ഇങ്ങനെ ഇരിക്കുന്ന സ്ഥിതിക്കു റോമ്മാ സുറിയാനിക്കാരെ മയക്കുന്നതിനായിട്ട് വരാപ്പുഴ മെത്രാന്‍ ഇവിടെ ഉള്ളതില്‍ മര്‍സലീനോസ് എന്നു പേരായ ഒരു ശീമക്കാരന്‍ മൂപ്പന്‍ പാദ്രിയെ സുറിയാനി മെത്രാന്‍ എന്നു പേര്‍ വിളിച്ച് വാഴിച്ച് തന്‍റെ കീഴ് പാര്‍പ്പിച്ചിരിക്കുന്നു. മുമ്പ് ഇട്ടൂപ്പ് റൈട്ടറുടെ പുസ്തകത്തെ ആക്ഷേപിച്ചും മറ്റും ചരിത്രപുസ്തകം എഴുതിയുണ്ടാക്കിയത് ഈ പാദ്രി ആയിരുന്നു. ഇയാളെ വാഴിച്ചതുകൊണ്ട് റോമ്മാ സുറിയാനിക്കാര്‍ക്കു ഒരു തൃപ്തിയും വന്നിട്ടില്ല. ഈ പുത്തന്‍ മെത്രാന്‍ റോമ്മാ സുറിയാനി പള്ളികളില്‍ ഒക്കെയും വിസിറ്റ് ചെയ്ത് എല്ലാവരും കൊടുക്കുന്നത് ഒക്കെയും വാങ്ങിക്കയും ചെയ്യുന്നു. മാര്‍ മീലോസിനു കോര്‍ട്ടുചിലവ് കെട്ടി കൊടുപ്പാന്‍ ഹൈക്കോര്‍ട്ടില്‍ ഉണ്ടായിരിക്കുന്ന വിധിപ്രകാരം ചിലവ് കൊടുക്കുന്നതിനു വല്ലതും തട്ടാന്‍ ഇങ്ങനെ നടക്കുന്നതാകുന്നു എന്ന് റോമ്മാക്കാര്‍ പറയുന്നു. ........
58. മൂന്നാം പുസ്തകം 17-ാം വകുപ്പില്‍ പറയുന്ന മിലോസ് മെത്രാന്‍ തൃശൂര്‍ താമസിച്ച് ഏതാനും റോമ്മാ പള്ളികളെ ഭരിച്ചു വരുമ്പോള്‍ ബാബേലിലെ കല്‍ദായ പാത്രിയര്‍ക്കീസ് കാലം ചെയ്തു. പകരം പാത്രിയര്‍ക്കീസാകണമെന്നുള്ള ഭാവത്തോടുകൂടെ 1882-മാണ്ട് മെലൂസ് മെത്രാന്‍ ബാബേലിലേക്കു തിരിച്ചുപോയി. തനിക്കു പകരമായി മലയാളത്തുള്ള റോമ്മന്‍ പള്ളികളെ ഭരിക്കുന്നതിനായി രണ്ടാം പുസ്തകം 2-ാം വകുപ്പില്‍ പറയുന്ന അക്കക്കോനിയോസ് അബ്ദീശോ മെത്രാനെയും മിലൂസിനോടു കൂടെ നിന്നിരുന്ന ബാബേല്‍ക്കാരന്‍ അഗസ്തീനോസ് മൂപ്പന്‍ പാദ്രിയെയും നിയമിച്ചും വച്ചാണ് മിലൂസ് പോയത്.

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)
No comments:
Post a Comment