23. തിരുവിതാംകൂറിലെ ഇംഗ്ലീഷ് വിദ്യാഭ്യാസവും മലയാള വിദ്യാഭ്യാസവും ഗവര്‍മെന്‍റില്‍ നിന്നും നടത്തി വരുന്നതു ഇപ്പോള്‍ അഞ്ചാറു വര്‍ഷങ്ങളായി എഡ്യൂക്കേഷന്‍ ഡയറക്ടര്‍ എന്ന ഒരു ഉദ്യോഗസ്ഥന്‍റെ മേല്‍നോട്ടത്തിലാണ്. ഈ ഭരണത്തില്‍ മലയാള വിദ്യാഭ്യാസത്തിനു പ്രത്യേക നോട്ടം ചെല്ലാത്തതിനാല്‍ നാട്ടുഭാഷാ ഡയറക്ടര്‍ എന്ന ഒരു ഉദ്യോഗസ്ഥന്‍റെ കീഴില്‍ നാട്ടു ഭാഷാഭ്യസനം വേര്‍തിരിച്ചു എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ഒരു പ്രത്യേക അംശമായി നിശ്ചയിക്കുകയും എഡ്യൂക്കേഷന്‍ ഡയറക്ടര്‍ക്ക് നാട്ടു ഭാഷാഭ്യസനത്തിന്മേലുള്ള അധികാരം നാമമാത്രമാക്കയും ചെയ്തു. ഇങ്ങനെ ആദ്യം നിയമിക്കപ്പെട്ട നാട്ടുഭാഷാ ഡയറക്ടര്‍ പി. രാമസ്വാമി അയ്യര്‍ ബി.എ. എന്ന ദേഹമാണ്. ഇദ്ദേഹത്തിന്‍റെ ഉത്സാഹത്താല്‍ നാട്ടു ഭാഷാഭ്യസനം തിരുവിതാംകൂര്‍ ഗവര്‍മെന്‍റില്‍ നിന്നു ക്രമമായി നടത്തി തുടങ്ങിയിട്ടു 50 സംവത്സരങ്ങള്‍ തികയുന്നതിന്‍റെ സ്വര്‍ണ്ണ ജൂബിലി 1916 ഓഗസ്റ്റ് 30-നു ബുധനാഴ്ച (1092 ചിങ്ങം 15) രാജ്യമൊട്ടുക്കു വളരെ ആഘോഷമായി കൊണ്ടാടുകയുണ്ടായി.
(ഇടവഴിക്കല്‍ ഇ. പി. മാത്യുവിന്‍റെ ഡയറിക്കുറിപ്പില്‍ നിന്നും)
No comments:
Post a Comment