വടക്കന്‍പറവൂര്‍ പള്ളിയില്‍ വലിയ പറവൂര്‍ കടവില്‍ കൂരന്‍ പൗലോസ് റമ്പാനും പാമ്പാക്കുട കോനാട്ട് ഗീവറുഗീസ് റമ്പാനും മെത്രാന്‍സ്ഥാനം കൊടുത്തു. കടവനു അത്താനാസ്യോസ് എന്നും പാമ്പാക്കുടക്കാരനു യൂലിയോസ് എന്നും പേരിട്ടു. പിന്നീട് 21-നു ....... മുളന്തുരുത്തി പള്ളിയില്‍ ചാത്തുരുത്തില്‍ ഗീവര്‍ഗീസ് റമ്പാനും അങ്കമാലി പള്ളി ഇടവകയില്‍ അമ്പാട്ട് ഗീവറുഗീസ് റമ്പാനും മെത്രാന്‍ സ്ഥാനം കൊടുത്തു. ഇവരില്‍ ചാത്തുരുത്തനു ഗ്രീഗോറിയോസ് എന്നും അമ്പാടനു കൂറിലോസ് എന്നും പേര്‍ വിളിച്ചു.
31. മുന്‍ 28 മതു ലക്കത്തില്‍ പറയുന്നപ്രകാരം വെളിയനാട്ട് സുന്നഹദോസ് കഴിഞ്ഞശേഷം ബാവാ വടക്കുള്ള പള്ളികളില്‍ സഞ്ചരിച്ച് ഒടുക്കം കുന്നംകുളങ്ങര എത്തുകയും അവിടെ വച്ച് 1877 ഇടവം 5-നു 40-ാം പെരുനാള്‍ ദിവസം കണ്ടനാട്ടു പള്ളി ഇടവകയില്‍ കരോട്ടുവീട്ടില്‍ ശിമവോന്‍ കോറി റമ്പാനും മുറിമറ്റത്തു പൗലോസ് റമ്പാനും മെത്രാന്‍ സ്ഥാനം കൊടുക്കയും കോറിക്കു ദീവന്നാസ്യോസ് എന്നും മുറിമറ്റത്തിനു ഈവാനിയോസ് എന്നും പേര്‍ വിളിക്കയും ചെയ്തു. ബാവാ പുത്തനായി വാഴിച്ച ആറു മെത്രാന്മാരില്‍ പാമ്പാക്കുട യൂലിയോസിനു തുമ്പമണ്‍ മുതലായ പള്ളികള്‍ക്കും, വെട്ടിയ്ക്കല്‍ ഗ്രീഗോറിയോസിനു നിരണം മുതലായ പള്ളികള്‍ക്കും, കടവില്‍ അത്താനാസ്യോസിന് കോട്ടയം മുതലായ പള്ളികള്‍ക്കും, അമ്പാട്ട് കൂറിലോസിനു അങ്കമാലി മുതലായ പള്ളികള്‍ക്കും, മുറിമറ്റത്തില്‍ ഈവാനിയോസിനു കണ്ടനാട് മുതലായ പള്ളികള്‍ക്കും, കരോട്ടുവീട്ടില്‍ ദീവന്നാസ്യോസിനു കൊച്ചി സംസ്ഥാനത്തേക്കും നിയമിച്ച് അവര്‍ക്കു സ്ഥാത്തിക്കോന്‍ എഴുതി പാത്രിയര്‍ക്കീസ് ബാവാ കൊടുക്കയും ചെയ്തു. പിന്നീട് ഇടവം 7-നു ചാലശ്ശേരി പള്ളിക്കും അവിടെ നിന്നും ഇടവം 9-നു കാലത്തു പട്ടാമ്പിയില്‍ തീവണ്ടി സ്റ്റേഷനിലേക്കും നീങ്ങി തീവണ്ടി വഴിയായി ബോംബേയ്ക്കു പോകുകയും ചെയ്തു. കൂടെ ശീമക്കാരന്‍ ശെമ്മാശ് മാത്രമല്ലാതെ ഇളയ ബാവായെ കൊണ്ടുപോയിട്ടില്ല. അദ്ദേഹം കണ്ടനാട് പള്ളിയില്‍ താമസിച്ചു വരുന്നു. പാത്രിയര്‍ക്കീസ് ബാവായോടു കൂടെ ബോംബെ വരെ മാര്‍ ദീവന്നാസ്യോസ് യൗസേപ്പ് മെത്രാപ്പോലീത്തായും പോയിട്ടുണ്ട്. മെത്രാന്മാരെ ബാവാ വാഴിച്ചത് ജനത്തിന്‍റെയും കമ്മിറ്റിക്കാരുടെയും സമ്മതത്തോടുകൂടി അല്ല. പുത്തനായി വാഴിച്ച മെത്രാന്മാര്‍ ആറുപേരും വെട്ടിയ്ക്കല്‍ ദയറായില്‍ താമസിച്ചു അമ്പതു ദിവസത്തെ നോമ്പ് നോക്കണമെന്ന് അവരോടു കല്പിച്ചപ്രകാരം ചെയ്തുവരുന്നു.
52. തുമ്പമണ്‍ മുതലായ പള്ളികളുടെ ബഹു. മാര്‍ യൂലിയോസ് എന്ന കോനാട്ട് മെത്രാച്ചന്‍ സുറിയാനി പുസ്തകങ്ങള്‍ അച്ചടിപ്പിക്കണമെന്നു നിശ്ചയിച്ച് ഒരു പ്രസും സുറിയാനി അക്ഷരങ്ങളും പാമ്പാക്കുടയില്‍ സ്ഥാപിച്ചു അച്ചടി കുറേശ്ശെ തുടങ്ങിയിരിക്കുന്നു. അച്ചുകൂടത്തിനു കേരളദീപം പ്രസ് എന്ന് പേര്‍. ആദ്യം അച്ചടിച്ചത് 1881-ല്‍ സുറിയാനിയില്‍ അമ്പതു നോമ്പിലെ നമസ്കാരവും ഏവന്‍ഗേലി വായനയുടെ കുറിപ്പുകളും പിന്നീട് ശവം അടക്ക്, ഉപ്രുശ്മാ, വീട്ടു റൂശ്മാ മുതലായ പല ക്രമങ്ങളും കൂടിയതും ആയിരുന്നു.
(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)
No comments:
Post a Comment