91. കോട്ടയത്തു വലിയപള്ളിയില്‍ അഴിയോടടുത്തു ഒരു കരിങ്കല്‍ കുരിശ് വച്ചിട്ടുള്ളതില്‍ ചുറ്റി ഒരു ......... ഭാഷയില്‍ എഴുത്തുണ്ട്. ഈ കല്ലിന്‍റെ പടം ..... സായ്പന്മാര്‍ വരച്ചുകൊണ്ടുപോയി പരിശോധിച്ചതില്‍ അതിന്മേലെ എഴുത്തു പെല്‍വി (പാലി) എന്ന ഭാഷയില്‍ ആണെന്നു പറയുന്നു. ആദ്യഭാഗം കുറെ മാഞ്ഞുപോയിരിക്കുന്നതിനാല്‍ മുഴുവന്‍ തര്‍ജമ ചെയ്വാന്‍ പാടില്ലെന്നും ശേഷം ഭാഗത്തിന്‍റെ അര്‍ത്ഥം "സത്യ മശിഹായും മേലിന്നടുത്ത ദൈവവും പരിശുദ്ധാത്മാവും ആയ" എന്നാകുന്നു എന്നും പറയുന്നു. എന്നാല്‍ മദ്രാസിനു സമീപം ഒരു സ്ഥലത്ത് വച്ച് 1547-ല്‍ ഇതുപോലെ ഒരു കുരിശ് മണ്ണില്‍ നിന്നു കണ്ടെടുത്തതു അവിടെ ഒരു പള്ളിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ആ കുരിശിനെക്കുറിച്ച് The Indian Empire, its people, history and products by W. W. Hunter എന്ന പുസ്തകം 230-ാം പുറത്തു വിസ്തരമായി പറഞ്ഞിട്ടുണ്ട്. ..............
മദ്രാസിലെ കുരിശും വലിയപള്ളിയിലെ കുരിശും ഒന്നുപോലെയിരിക്കുന്നു എന്ന് മഹാന്മാര്‍ അഭിപ്രായപ്പെടുന്നതിനാല്‍ മദ്രാസിലെ കുരിശിനെപ്പറ്റി മേല്‍പറഞ്ഞ പുസ്തകത്തില്‍ പറഞ്ഞിട്ടുള്ള വിവരണം വലിയപള്ളിയിലെ കുരിശിനോടും ചേരുമെന്നു തോന്നുന്നു. മേല്‍ പേരുപറഞ്ഞ Indian Empires എന്ന പുസ്തകം 243-ാം പുറത്ത് മരിച്ചുപോയ കോറി ഫീലിപ്പോസ് അച്ചന്‍ ചമച്ചു ഇംഗ്ലണ്ടില്‍ അച്ചടിപ്പിച്ച Syrian Christians of Malabar എന്ന പുസ്തകത്തെ എടുത്തു പറയുകയും അതില്‍നിന്നു സുറിയാനിക്കാരുടെ വിശ്വാസാചാരങ്ങളെ എടുത്തുചേര്‍ക്കയും ചെയ്തിരിക്കുന്നു. .........
140. കോട്ടയത്തു വലിയപള്ളിയുടെ ഹൈക്കലായില്‍ തെക്കേ ഭിത്തി മേല്‍ പെല്‍വി ഭാഷയില്‍ എഴുത്തുള്ള ഒരു കരിങ്കല്‍ കുരിശ് വളരെ സാരമായി വെള്ളക്കാര്‍ വിചാരിച്ചു വരുന്നുവല്ലോ. ഈ കല്ല് 1895 മേട മാസം 21-നു ഇവിടെ നിന്നു എടുത്തു തെക്കുവശത്തെ ചെറിയ ത്രോണോസിന്മേല്‍ സ്ഥാപിച്ചിരിക്കുന്നു.
140. കോട്ടയത്തു വലിയപള്ളിയുടെ ഹൈക്കലായില്‍ തെക്കേ ഭിത്തി മേല്‍ പെല്‍വി ഭാഷയില്‍ എഴുത്തുള്ള ഒരു കരിങ്കല്‍ കുരിശ് വളരെ സാരമായി വെള്ളക്കാര്‍ വിചാരിച്ചു വരുന്നുവല്ലോ. ഈ കല്ല് 1895 മേട മാസം 21-നു ഇവിടെ നിന്നു എടുത്തു തെക്കുവശത്തെ ചെറിയ ത്രോണോസിന്മേല്‍ സ്ഥാപിച്ചിരിക്കുന്നു.
(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)
No comments:
Post a Comment