76. സെമിനാരി മുതലായതു നടത്തിച്ചു കിട്ടിയശേഷം മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ എല്ലാ പള്ളികള്‍ക്കും കല്പന അയച്ച് എല്ലാ പട്ടക്കാരും ജനങ്ങളും മെത്രാപ്പോലീത്തന്മാരും കമ്മിറ്റിക്കാരും 1886 സെപ്റ്റംബര്‍ 11-നു സുറിയാനി കണക്കില്‍ ചിങ്ങം 30-നു മലയാളം കണക്കില്‍ 1062 ചിങ്ങം 28-നു ആദ്യ ശനിയാഴ്ച കോട്ടയത്തു സെമിനാരിയില്‍ ഒരു മഹായോഗം കൂടുകയും അന്നും അടുത്ത രണ്ടു ദിവസങ്ങളിലുമായി താമസിച്ചു പഠിത്തം നടത്തിപ്പിനെപ്പറ്റിയും മറ്റും ചില ഏര്‍പ്പാടുകള്‍ ചെയ്തതു കൂടാതെ സെമിനാരി വക മുതല്‍കാര്യ അന്വേഷണങ്ങള്‍ക്കു പ്രസിഡണ്ട് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ അവര്‍കളോടു കൂടെ കോട്രസ്റ്റികളായി കാര്യം വിചാരിപ്പാന്‍ പാമ്പാക്കുട കോനാട്ട് യോഹന്നാന്‍ മല്‍പാനെയും കോട്ടയത്തു സമീപം മര്യാതുരുത്ത് കരയില്‍ കുന്നുംപുറത്തു കോര ഉലഹന്നാനെയും തിരഞ്ഞെടുത്തു. പള്ളിക്കാര്‍ അവര്‍ക്കു അധികാരപത്രം കൊടുക്കയും ചെയ്തു.
(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)
No comments:
Post a Comment