10. മൂന്നാം പുസ്തകം 82 മത് ലക്കത്തില്‍ പറയുന്നതുപോലെ മറുപടി കിട്ടിയതില്‍ പിന്നെ പാത്രിയര്‍ക്കീസ് ബാവാ പിന്നെയും സെക്രട്ടറിക്കു എഴുതിയതിന്‍റെ ശേഷം ഇന്ത്യായിലേക്കു കല്പന കൊടുക്കയാല്‍ അതുംകൊണ്ടു ബാവാ ലണ്ടനില്‍ നിന്നും പുറപ്പെട്ടു അലക്സന്ത്രിയായില്‍ എത്തി. ബാവായ്ക്കു തുര്‍ക്കി സുല്‍ത്താന്‍ കൊടുത്തതുപോലെ ഒരു മുദ്ര കൊടുപ്പാന്‍ റാണി നിശ്ചയിച്ചത് പണി തീരുന്നതിനു മുമ്പ് ബാവാ ലണ്ടനില്‍ നിന്നും പുറപ്പെടുകയാല്‍ മുദ്ര തീര്‍ത്തു അലക്സന്ത്രിയായില്‍ കൊടുത്തയച്ചു ബാവായ്ക്കു കിട്ടുകയും ചെയ്തു. തുര്‍ക്കി സുല്‍ത്താനും ഇംഗ്ലീഷ് വിക്ടോറിയ രാജസ്ത്രീയും കൊടുത്ത ഈ സ്വര്‍ണ്ണമുദ്രകള്‍ രണ്ടും വലിയ ബഹുമാനമുള്ളതും ഈ രണ്ട് അധികാരത്തിന്‍കീഴ് ഉള്ള സകലരും ബഹുമാനിച്ചു വഴങ്ങേണ്ടിയതും ആകുന്നു. ബാവാ അലക്സന്ത്രിയായില്‍ നിന്നു പുറപ്പെട്ടു 1875 മത് മേട മാസത്തില്‍ ബോംബെയില്‍ എത്തി ആ വിവരത്തിനു കമ്പി വന്നു. ഉടന്‍ ദീവന്നാസ്യോസ് യൗസേപ്പ് മെത്രാന്‍ പുറപ്പെട്ടു ബോംബെയില്‍ ചെന്നു ഒരുമിച്ചു മദ്രാസില്‍ വന്ന സമയം ഗവര്‍ണര്‍ നീലഗിരിയില്‍ ആയിരുന്നതിനാല്‍ അവിടെ എത്തി ഗവര്‍ണറുമായി കണ്ടു കല്പനകള്‍ കൊടുത്തുംവച്ച് ഇടവ മാസം 29-നു വ്യാഴാഴ്ച വലിയ ഘോഷത്തോടുകൂടെ കുന്നംകുളങ്ങര എഴുന്നള്ളി. അവിടെ വച്ചു പാമ്പാക്കുട കോനാട്ട് കുഞ്ഞുവര്‍ക്കി കത്തനാരെ റമ്പാനാക്കി. കൊച്ചി സര്‍ക്കാരും ബ്രിട്ടീഷ് സര്‍ക്കാരും ബാവായ്ക്കു വേണ്ട സഹായവും ബഹുമാനവും ചെയ്തുകൊടുപ്പാനായി എല്ലാ സ്ഥലങ്ങളിലേക്കും ഉത്തരവുകള്‍ അയച്ചു. മിഥുന മാസം 9-നു തിങ്കളാഴ്ച ബാവാ കൊച്ചികോട്ടയില്‍ എഴുന്നള്ളി. അവിടത്തെ അധികാരികള്‍ വലിയ വെടിയും വച്ച് വളരെ ആചാരത്തോടുകൂടെ എതിരേറ്റു. അവിടെനിന്നു 21-നു ശനിയാഴ്ച നിരണത്തും അവിടെ നിന്നും 26-നു വ്യാഴാഴ്ച തിരുവനന്തപുരത്തും എഴുന്നള്ളി. മഹാരാജാവ് പട്ടാളം അയച്ചു ആചാരം ചെയ്തു ബഹുമാനിച്ചു. ബാവാ പട്ടാളക്കാര്‍ക്കു സമ്മാനം കൊടുത്തു. കര്‍ക്കടക മാസം മലയാളം കണക്കുപ്രകാരം 3-നു കു .................. വാഴിച്ച തിരുവിതാംകൂര്‍ വാഴുന്ന രാമവര്‍മ്മ മഹാരാജാവുമായി നക്ഷത്ര ബംഗ്ലാവില്‍ വച്ചു കൂടിക്കാഴ്ച ഉണ്ടായി. മഹാരാജാവ് വളരെ ആചാരവും ബഹുമാനവും ചെയ്തു. 7-നു തിങ്കളാഴ്ച ഇളയ മഹാരാജാവുമായി കൂടിക്കാഴ്ച ഉണ്ടായി. 8-നു ബാവാ എഴുന്നള്ളി പുത്തന്‍ കച്ചേരി കണ്ടു. 10-നു സദര്‍കോര്‍ട്ട് ഒന്നാം ജഡ്ജി ചെല്ലപ്പാ പിള്ളയും മൂന്നാം ജഡ്ജി മുതലിയാരും വന്നു കണ്ടു. ഇളയ മഹാരാജാവ് ബാവായുടെ പടം എഴുതി എടുപ്പിച്ചു. പടത്തിനു 4 അടി നീളവും മൂന്ന് അടി വീതിയും ഉണ്ട്. ഇടത്തു കൈയില്‍ വടിയും വലത്തു കൈയില്‍ സ്ലീബായും പിടിച്ചിട്ടുള്ള ഭാഷയില്‍ പടം നിര്‍മ്മിച്ചിരിക്കുന്നു. പടം എഴുതിയത് വി. രാമഡാമീനായ്ക്കന്‍ ആകുന്നു. മലയാളം 22-നു ചൊവ്വാഴ്ച രാമവര്‍മ്മ ഇളയ മഹാരാജാവ് രണ്ടു സമ്മാനം കൊടുത്തയച്ചു. ഒന്ന് സ്വര്‍ണ്ണമാലയോടു കൂടെ കുരിശ്, രണ്ട്, ആനക്കൊമ്പു കൊണ്ടുള്ള വിശേഷ പസ്കിയില്‍ വച്ചതായ ഇളയ മഹാരാജാവിന്‍റെ പടം. കൊല്ലം 1051 മത് ചിങ്ങം 3-ാം തീയതിക്കു 6-നു ബുധനാഴ്ച മഹാരാജാവ് സ്വര്‍ണ്ണമുദ്ര സമ്മാനം കൊടുത്തയച്ചു. സമ്മാനം കൊണ്ടുവന്നതു കൊട്ടാരം സര്‍വ്വാധികാര്യക്കാര്‍ ആയിരുന്നു. ആ ദേഹത്തിനു വെള്ളികൊണ്ട് ഒരു താലവും ഒരു കൂമ്പാനും സമ്മാനമായി ബാവാ കൊടുത്തു. 7-നു വ്യാഴാഴ്ച കടപ്പുറത്തു ബംഗ്ലാവില്‍ വച്ച് മഹാരാജാവുമായി കൂടിക്കാഴ്ച ഉണ്ടായി. ബാവാ തിരുവനന്തപുരത്തു എഴുന്നള്ളുന്നതിനു മുമ്പുതന്നെ പാലക്കുന്നന്‍ തിരുവനന്തപുരത്ത് എത്തി അവിടെ താമസിച്ചു പല ശുപാര്‍ശയും ചെയ്തതു കൂടാതെ ബാവായുമായിട്ടു കണ്ടു മൊഴ പിരട്ടണമെന്നു വളരെ ഉത്സാഹിച്ചാറെ ബാവാ അയാളെ കാണുന്നതിനു പോലും സമ്മതിച്ചില്ല. പാലക്കുന്നനു ബാവാ ബലയാര്‍ എന്നൊരു പേരും ഇട്ടു. വിളംബരവും സര്‍ക്കുലറും നീക്കണമെന്ന് തന്നെയുമല്ല മേലാല്‍ എന്നും അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്‍റെ അധികാരം മലയാളത്തു ഉറച്ചു നടപ്പാക്കാന്‍ തക്കതായി ന്യായമായ അഭിപ്രായങ്ങള്‍ നിശ്ചയിച്ചു ആയതു അനുവദിക്കുന്നതിനു മദ്രാസ് ഗവര്‍മെന്‍റിലേക്കു അയക്കയും ചെയ്തു. ആയതു അവിടെ നിന്നും ലണ്ടനില്‍ സെക്രട്ടറി സാഫ്രി സബറിക്കു അയക്കയും ആ വിവരത്തിനു ഗവര്‍ണരുടെ എഴുത്ത് ബാവായ്ക്കു വരികയും ചെയ്കയാല്‍ ശീമയില്‍ നിന്നു തിരികെ വരുന്നതിനു കുറഞ്ഞൊന്നു താമസമുള്ളതിനാല്‍ അതുവരെ ബാവാ തിരുവനന്തപുരത്ത് വെറുതെ താമസിക്കാതെ പള്ളികളില്‍ വിസിറ്റ് ചെയ്യണമെന്നു ദിവാന്‍ജിയെ അയച്ചു പറയിപ്പിക്കയാലും ബാവാ വിസിറ്റിനു പുറപ്പെടുന്നതാകയാല്‍ തഹശീല്‍ദാരന്മാരു മുതലായ എല്ലാ ഉദ്യോഗസ്ഥന്മാരും വേണ്ട സഹായവും ബഹുമാനവും ചെയ്തുകൊടുപ്പാന്‍ തക്കവണ്ണം മണ്ടപത്തുംവാതില്‍ക്കല്‍ തോറും ഉത്തരവുകള്‍ അയക്കയാലും ബാവാ പുറപ്പെടുവാന്‍ നിശ്ചയിച്ച സമയം കന്നി മാസം മലയാളം 14-ാം തീയതിക്കു 17-നു ബുധനാഴ്ച ദിവസം ബാവാ താമസിച്ചുവന്നതായ കണ്ണമ്മൂല ബംഗ്ലാവില്‍ മഹാരാജാവ് എഴുന്നള്ളി വലിയ കൂടിക്കാഴ്ച ഉണ്ടായി സന്തോഷത്തോടെ യാത്ര പറയുകയും ചെയ്തു. പിറ്റേ ദിവസം ഇളയ രാജാവ് ആ ബംഗ്ലാവില്‍ എഴുന്നള്ളി കൂടി കണ്ടു സന്തോഷത്തോടെ യാത്ര പറഞ്ഞു. പുറകെ പുറകെ ദിവാന്‍ജി മുതലായ വലിയ ഉദ്യോഗസ്ഥന്മാര്‍ ഒക്കെയും വന്നു കണ്ടു യാത്ര പറഞ്ഞു. 19-നു വെള്ളിയാഴ്ച ബാവാ തിരുവനന്തപുരം വിട്ടു പുറപ്പെട്ടു. 20-നു കൊല്ലത്തു എത്തി. 28-നു ഞായറാഴ്ച മാവേലിക്കര ബാവാ കുര്‍ബ്ബാന ചൊല്ലി. അവിടെ നിന്നു തുമ്പമണ്‍ മുതലായ പള്ളികളില്‍ വിസിറ്റ് ചെയ്യുന്നു. എഴുന്നള്ളുന്ന പള്ളികളില്‍ ഒക്കെയും തഹശീല്‍ദാരന്മാര്‍ മുതലായ ഉദ്യോഗസ്ഥന്മാരും ഹാജരായി വേണ്ട സഹായങ്ങള്‍ ചെയ്തുവരുന്നു. ബലയാറും തിരുവനന്തപുരത്തു നിന്നും പുറപ്പെട്ടു നിരണത്തു വന്നു പാര്‍ക്കുന്നു. തിരുവനന്തപുരത്തു നിന്നും കൊട്ടാരം ശിപായികളില്‍ നാലുപേരെ ബാവായ്ക്കു കരുതലിനു അയച്ചിട്ടുണ്ട്. ബലയാര്‍ തിരുവനന്തപുരത്തു എത്തിയപ്പോള്‍ തുടങ്ങി അയാള്‍ ഒരു മുഖ്യ ശുപാര്‍ശ പിടിച്ചത് മൂത്ത റാണിയുടെ ഭര്‍ത്താവായ കേരളവര്‍മ്മ വലിയ കോയിതമ്പുരാനെ ആയിരുന്നു എന്ന് ഒരു ശ്രുതി ഉണ്ട്. നിശ്ചയം പറയാന്‍ പാടില്ല. എങ്കിലും ഇതിനിടയില്‍ ഈ കോയിതമ്പുരാന്‍ എന്തോ കൃത്രിമം ചെയ്ക നിമിത്തം ഈ ദേഹത്തെ കൊട്ടാരത്തില്‍ നിന്നു തടവിലാക്കുവാന്‍ സംഗതി വന്നിരിക്കുന്നു. മൂന്നാം പുസ്തകം 57 മത് ലക്കത്തില്‍ പറയുന്ന പ്രകരണ ശോധനക്കാരില്‍ ഒന്ന് ഈ തമ്പുരാന്‍ ആകുന്നു. റാണി മഹാരാജ്ഞി കൊടുത്ത മുദ്ര സ്വര്‍ണ്ണം ആകുന്നു. അതിന്മേല്‍ റാണിയുടെ ഒരു തലയുണ്ട്. അകത്തെ വശത്തു ത്രോണ്‍ വിക്ടോറിയാ ആര്‍. 1875 എന്ന അക്ഷരങ്ങള്‍ ഉണ്ട്. സ്വര്‍ണ്ണ മാലയുമുണ്ട്. ഒരു കോഴിമുട്ടയുടെ മുഴുപ്പ് ഉണ്ട്. അണ്ഡാകാര വൃത്തത്തില്‍ ആകുന്നു. തിരുവിതാംകോട്ടു മഹാരാജാവ് കൊടുത്ത മുദ്ര സ്വര്‍ണ്ണംകൊണ്ട് അത്രെ. നടുവില്‍ ആര്‍. വി. എന്ന അക്ഷരങ്ങള്‍ ഉണ്ട്. അതിനു ചുവട്ടില്‍ എച്ച്. എച്ച്. ദി മഹാരാജാ 1860 എന്നും അതിനടിയില്‍ ട്രാവന്‍കൂര്‍ 1875 എന്നും അക്ഷരമുണ്ട്. മുകളില്‍ ശങ്കിന്‍റെ രൂപവും അതിനു താഴെ ഇരുവശത്തായി രണ്ട് ആനയുടെ രൂപവും ഉണ്ട്. തുമ്പിക്കൈ പൊക്കിപ്പിടിച്ച് നില്‍ക്കുന്നു. തുമ്പിക്കൈമേല്‍ രണ്ടു കൊടി തൂക്കിയിട്ടുണ്ട്. ഏകദേശം വട്ടവൃത്തമെന്നു പറയാം. ഏകദേശം നാല്‍വിരല്‍ വൃത്തം ഉണ്ട്. അതിനു സ്വര്‍ണ്ണ മാലയുമുണ്ട്.
ഇളയരാജാവ് കൊടുത്ത കുരിശ് നാല്‍വിരല്‍ നീളമുണ്ട്. മുകളില്‍ ശങ്കു മുദ്രയുണ്ട്. കറുത്ത വിശേഷ മരത്തേല്‍ സ്വര്‍ണ്ണം വിശേഷാല്‍ പൂശിച്ചത് ആണ്. സ്വര്‍ണ്ണ മാലയുമുണ്ട്. പാത്രിയര്‍ക്കീസ് ബാവാ റാന്നി, കല്ലിശ്ശേരി, പുത്തന്‍കാവ് മുതലായ ചില പള്ളികളില്‍ വിസിറ്റ് ചെയ്തു. അവിടെ വച്ച് ചിലര്‍ക്ക് ........ വൃശ്ചികം 2-ാം തീയതിക്കു .............. തുലാം 30-നു വെളിയനാട്ടു പള്ളിയില്‍ എത്തി. അവിടെ നിന്നും നീലംപേരൂര്‍ പള്ളിയില്‍ എത്തി. അവിടെ നിന്നും ............. കുറിച്ചിയില്‍ പള്ളിയിലും കയറി ............ കോട്ടയത്ത് ചെറിയപള്ളിയില്‍ കോലാഹലത്തോടെ എഴുന്നള്ളി താമസിക്കുന്നു. ധനുമാസം 6-നു പുത്തനങ്ങാടിയില്‍ പള്ളിയില്‍ എഴുന്നള്ളി അന്നുതന്നെ തിരികെ ചെറിയപള്ളിയില്‍ എഴുന്നള്ളി താമസിക്കുന്നു. മദ്രാസ് ഗവര്‍ണര്‍ കൂടെ അയച്ചിരുന്ന ശിപായിയെ കൊല്ലത്തു വച്ചു സര്‍ട്ടിഫിക്കറ്റ് കൊടുത്ത് തിരികെ അയച്ചു. കൊച്ചിയില്‍ നിന്നു അയച്ചിരുന്ന ശിപായിയെ കോട്ടയത്തു നിന്നു തിരികെ അയയ്ക്കയും ചെയ്തു.
11. മീന മാസം വരെ ബാവാ കോട്ടയത്തു താമസിച്ചാറെ അതിനിടയില്‍ കാര്യം തീര്‍ച്ചപ്പെടുത്തുന്നതിനു മദ്രാസ് ഗവര്‍മെണ്ടുകാര്‍ മുതലായവര്‍ വളരെ താമസം വരുത്തി എങ്കിലും ബാവായുടെ ഉഗ്രമായുള്ള എഴുത്തുകള്‍ മുഖാന്തിരം തീര്‍ച്ച ചെയ്ത് തിരുവിതാംകൂര്‍ മഹാരാജാവിനു ഉത്തരവുകള്‍ വരികയാല്‍ പാലക്കുന്നന്‍റെ വിളംബരം മുതലായതു ദുര്‍ബലപ്പെടുത്തി ഒരു വിളംബരം പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. .......
15. മേല്‍ 11-ാമത് ലക്കത്തില്‍ പറയുന്നപ്രകാരം വിളംബരം ഉണ്ടായതിന്‍റെ ശേഷം 1876 മത് മീനം 20-ാം തീയതിക്കു ഇംഗ്ലീഷ് മീന മാസം 28-നു പാത്രിയര്‍ക്കീസ് ബാവാ കോട്ടയത്തു നിന്നും പുറപ്പെട്ടു 25-നു തിരുവനന്തപുരത്ത് എത്തി മഹാരാജാവുമായി കണ്ടുംവച്ച് 28-നു ഓശാനയ്ക്കു നിരണത്തു എത്തി നോമ്പ് വീടല്‍ വരെ അവിടെ താമസിച്ച് അവിടെ നിന്നും പുറപ്പെട്ടു മീന മാസം 30-നു കണ്ടനാട്ടു പള്ളിയില്‍ എത്തി കൊച്ചി മഹാരാജാവിനെ കാണുന്നതിനായി അവിടങ്ങളില്‍ താമസിക്കുന്നു.
19. മേല്‍ 15-ാമത് ലക്കത്തില്‍ പറയുന്നപ്രകാരം പാത്രിയര്‍ക്കീസ് ബാവാ വടക്കേ പള്ളികളില്‍ താമസിച്ചു വരുമ്പോള്‍ മിഥുന മാസം 15-നു മുളന്തുരുത്തി പള്ളിയില്‍ എല്ലാ പള്ളിക്കാരും ഒരു സുന്നഹദോസ് കൂടണമെന്നു കരിങ്ങാശ്ര പള്ളിയില്‍ നിന്നും 1876 ഇടവം 22-നു പള്ളികള്‍ക്കു കല്പന അയയ്ക്കയും അപ്രകാരം 15-നു പള്ളിക്കാര്‍ മുളന്തുരുത്തി പള്ളിയില്‍ കൂടുകയും ചെയ്തു. കൂടിയാറെ പള്ളിക്കാര്‍ മേലാല്‍ പാലക്കുന്നന്‍റെ ഇടത്തൂട്ടില്‍ ഉള്‍പ്പെട്ടു നടക്കുന്നതല്ലെന്നു സത്യം ചെയ്തതു കൂടാതെ മേല്‍ നടപ്പിനു ചില കാര്യങ്ങള്‍ നിശ്ചയിച്ചു പിരിയുകയും ചെയ്തു.
മുളന്തുരുത്തി പള്ളിയില്‍ വച്ച് സുറിയാനി മര്യാദപ്രകാരം മാമ്മൂദീസാ മുക്കി പട്ടം കൊടുക്കയും ചെയ്തു. ഇയാള്‍ക്കു പട്ടം കൊടുത്തത് 1876 മത് ചിങ്ങ മാസം 1-നു ഞായറാഴ്ച ആകുന്നു. പള്ളിയകത്തു വച്ചിട്ടുള്ള കബറുകള്‍ പൊളിച്ചു കളകയും മദുബഹായില്‍ ഉള്ള ചെറിയ ത്രോണോസ് രണ്ടും നീക്കുകയും ചെയ്യുന്നു. ഒരു മദുബഹായില്‍ ഒരു ദിവസം ഒരു കുര്‍ബാന മാത്രമേ ആകാവൂ എന്നു ചട്ടം ............. പാത്രിയര്‍ക്കീസ് ബാവാ മുളന്തുരുത്തി പള്ളിയില്‍ വച്ച് 1876 മത് ചിങ്ങ മാസം 15-നു ............. വീടിയ ദിവസം മൂറോന്‍ കൂദാശ ചെയ്തു. ആയതിനു വളരെ പട്ടക്കാരും ജനവും കൂടി. ........... നാല്‍പതു ദിവസം മുമ്പു തുടങ്ങി. ............... പ്രകാരത്തിലുള്ള കര്‍മ്മങ്ങളും ഉണ്ടായിരുന്നു. ഈ സൈത്തില്‍ ചേരേണ്ടിയ സുഗന്ധവര്‍ഗ്ഗങ്ങള്‍ വരുത്തിയതു ബോംബെയില്‍ നിന്ന് ആയിരുന്നു. ഈ വലിയതായ ദിവ്യഅഭിഷേകതൈലകൂദാശ മലയാളത്തു വച്ചും ഉണ്ടാകുവാനും വളരെ ജനം ആയതു കാണ്മാനും ഈ കാലത്തു സംഗതി ആയി. .........
പിറവത്തു പള്ളി ഇടവകക്കാരന്‍ കാരാമേല്‍ അബ്രഹാം കത്തനാര്‍ മുമ്പ് പാലക്കുന്നനോടു കത്തനാര്‍വേഷം വാങ്ങിച്ചിരുന്നത് വാസ്തവമില്ലാഴികയാല്‍ അയാള്‍ക്കു ബാവാ പട്ടം കൊടുത്തു കത്തനാരാക്കിയതില്‍ പിന്നെ അയാള്‍ മുമ്പ് ഒരിക്കല്‍ ഭാര്യ ഉള്ള ഒരു പുരുഷനെ കൊണ്ടു വേറെ ഒരു സ്ത്രീയെ വിവാഹം കഴിപ്പിച്ചിട്ടുണ്ടായിരുന്ന കാര്യത്തിനു ആവലാധി വരികയും തെളികയും അയാള്‍ ഏള്‍ക്കയും കൊണ്ടു അയാളെ ....... പാത്രിയര്‍ക്കീസ് ബാവാ മുളന്തുരുത്തിയില്‍ നിന്നും പുറപ്പെട്ടു കന്നി മാസം 2-നു പുതുപ്പള്ളി പള്ളിയില്‍ എത്തി അവിടെ താമസിച്ച് വേണ്ടുംപ്രകാരം നടത്തുന്നു. കൈപ്പനാട്ടു കത്തനാര്‍ മാര്‍ കൂറിലോസ് ബാവായോടു കത്തനാര്‍ പട്ടം ഏറ്റതില്‍ പിന്നെ വിവാഹം ചെയ്ത ആളാകകൊണ്ടു കുര്‍ബാന ചൊല്ലാതെ പാര്‍ക്കണമെന്നു കല്പിച്ചു അയാളെ മുടക്കിയിരിക്കുന്നു. മേല്‍ 4 മത് ലക്കത്തില്‍ പറയുന്ന .................. എരുത്തിക്കല്‍ മര്‍ക്കോസ് കത്തനാരും അങ്ങനെ ഉള്ള ആളാകകൊണ്ടു അയാളും മുടങ്ങി പാര്‍ക്കുന്നു. പുരുഷന്‍ ഒന്നിനു ഓരോ രൂപ റിശീസാ കൊടുക്കണമെന്നു നിശ്ചയിച്ചു പട്ടക്കാരെ ചുമതലപ്പെടുത്തി റെശീശാ പിരിക്കുന്നു.
26. 1876-മാണ്ടു വൃശ്ചിക ............ മലയാളം 1052 മാണ്ട് വൃശ്ചികം ..........
വടക്കന്‍പറവൂര്‍ പള്ളിയില്‍ വലിയ പറവൂര്‍ കടവില്‍ കൂരന്‍ പൗലോസ് റമ്പാനും പാമ്പാക്കുട കോനാട്ട് ഗീവറുഗീസ് റമ്പാനും മെത്രാന്‍സ്ഥാനം കൊടുത്തു. കടവനു അത്താനാസ്യോസ് എന്നും പാമ്പാക്കുടക്കാരനു യൂലിയോസ് എന്നും പേരിട്ടു. പിന്നീട് 21-നു ....... മുളന്തുരുത്തി പള്ളിയില്‍ ചാത്തുരുത്തില്‍ ഗീവര്‍ഗീസ് റമ്പാനും അങ്കമാലി പള്ളി ഇടവകയില്‍ അമ്പാട്ട് ഗീവറുഗീസ് റമ്പാനും മെത്രാന്‍ സ്ഥാനം കൊടുത്തു. ഇവരില്‍ ചാത്തുരുത്തനു ഗ്രീഗോറിയോസ് എന്നും അമ്പാടനു കൂറിലോസ് എന്നും പേര്‍ വിളിച്ചു.
27. 26-ാം ലക്കത്തില്‍ പറഞ്ഞിരിക്കുന്നപ്രകാരം മെത്രാന്മാരെ വാഴിച്ചും വച്ച് പാത്രിയര്‍ക്കീസ് ബാവാ വടക്കന്‍പറവൂര്‍ നിന്നു ........ എഴുന്നള്ളി. ധനു മാസം 6-നു മുതല്‍ ...................
വെളിയനാട്ടു പള്ളിയില്‍ കൂടുന്നതിനു ബാവാ തന്നെ കമ്മിട്ടിക്കാര്‍ക്കും പള്ളിക്കാര്‍ക്കും കല്പന അയച്ചു. ഈ കല്പനപ്രകാരം എല്ലാവരും വെളിയനാട്ടു കൂടിയ ശേഷം ബാവാ ഇനി മെത്രാന്മാരെ മലയാളത്തേക്കു പട്ടംകെട്ടരുതെന്നു കമ്മിറ്റിക്കാര്‍ മുതല്‍പേരു ബോധിപ്പിച്ചാറെ ബാവാ കോപിച്ച് അവരുടെ ഹര്‍ജി കീറി കളഞ്ഞ കാരണത്താല്‍ ബുക്കാനന്മാരില്‍ വളരെ പേരും കൂട്ടം പിരിഞ്ഞു പോയി. ശേഷം പേര്‍ എല്ലാവരും കൂടി ............ സെമിനാരി മുതലായതു ഒഴിപ്പിക്കുന്നതിനു ഫീസ് ഇടുവാന്‍ പണം ഉണ്ടാക്കുന്നതിനു ഒരു വഴിയായി എല്ലാ പള്ളികളിലും പ്രാപ്തിമാന്മാര്‍ തല്‍ക്കാലം ആള്‍ ഒന്നുക്കു .......... പ്പത്തു രൂപാ വീതം പിരിക്കുന്നതിനു നിശ്ചയിച്ച് പേര് എഴുതി കൂട്ടം പിരിഞ്ഞിരിക്കുന്നു.
29. മുന്‍ 19 മതു ലക്കത്തില്‍ പറയുന്ന മുളന്തുരുത്തിയില്‍ സുന്നഹദോസ് കൂടപ്പെട്ടതില്‍ തിരഞ്ഞെടുത്ത കമ്മിറ്റിക്കാരുടെ പേരുവിവരങ്ങള്‍.
വടക്ക്
അയര്‍ത്താറ്റ് പനയ്ക്കല്‍ അയ്പൂരു
കുറുപ്പുംപടി കല്ലറയ്ക്കല്‍ വര്‍ക്കി
അങ്കമാലില്‍ വയലിപറമ്പില്‍ ഇട്ടൂപ്പ്
ടി യില്‍ അമ്പാട്ട് തരിയത്
കണ്ടനാട്ടു തുകലന്‍ പൗലോസ്
..............
മുളന്തുരുത്തില്‍ ചാലില്‍ .............
നെല്ലിമൂട്ടില്‍ ഇടിച്ചാണ്ടി കൊച്ചിടിച്ചാണ്ടി
വെളിയനാട്ടു പുത്തന്‍പുരയ്ക്കല്‍ ഉതുപ്പാന്‍ തോമ്മാ
ചാത്തന്നൂര്‍ കോയിപ്പുറത്തു കൊച്ചിടിച്ചാണ്ടി .................
31. മുന്‍ 28 മതു ലക്കത്തില്‍ പറയുന്നപ്രകാരം വെളിയനാട്ട് സുന്നഹദോസ് കഴിഞ്ഞശേഷം ബാവാ വടക്കുള്ള പള്ളികളില്‍ സഞ്ചരിച്ച് ഒടുക്കം കുന്നംകുളങ്ങര എത്തുകയും അവിടെ വച്ച് 1877 ഇടവം 5-നു 40-ാം പെരുനാള്‍ ദിവസം കണ്ടനാട്ടു പള്ളി ഇടവകയില്‍ കരോട്ടുവീട്ടില്‍ ശിമവോന്‍ കോറി റമ്പാനും മുറിമറ്റത്തു പൗലോസ് റമ്പാനും മെത്രാന്‍ സ്ഥാനം കൊടുക്കയും കോറിക്കു ദീവന്നാസ്യോസ് എന്നും മുറിമറ്റത്തിനു ഈവാനിയോസ് എന്നും പേര്‍ വിളിക്കയും ചെയ്തു. ബാവാ പുത്തനായി വാഴിച്ച ആറു മെത്രാന്മാരില്‍ പാമ്പാക്കുട യൂലിയോസിനു തുമ്പമണ്‍ മുതലായ പള്ളികള്‍ക്കും, വെട്ടിയ്ക്കല്‍ ഗ്രീഗോറിയോസിനു നിരണം മുതലായ പള്ളികള്‍ക്കും, കടവില്‍ അത്താനാസ്യോസിന് കോട്ടയം മുതലായ പള്ളികള്‍ക്കും, അമ്പാട്ട് കൂറിലോസിനു അങ്കമാലി മുതലായ പള്ളികള്‍ക്കും, മുറിമറ്റത്തില്‍ ഈവാനിയോസിനു കണ്ടനാട് മുതലായ പള്ളികള്‍ക്കും, കരോട്ടുവീട്ടില്‍ ദീവന്നാസ്യോസിനു കൊച്ചി സംസ്ഥാനത്തേക്കും നിയമിച്ച് അവര്‍ക്കു സ്ഥാത്തിക്കോന്‍ എഴുതി പാത്രിയര്‍ക്കീസ് ബാവാ കൊടുക്കയും ചെയ്തു. പിന്നീട് ഇടവം 7-നു ചാലശ്ശേരി പള്ളിക്കും അവിടെ നിന്നും ഇടവം 9-നു കാലത്തു പട്ടാമ്പിയില്‍ തീവണ്ടി സ്റ്റേഷനിലേക്കും നീങ്ങി തീവണ്ടി വഴിയായി ബോംബേയ്ക്കു പോകുകയും ചെയ്തു. കൂടെ ശീമക്കാരന്‍ ശെമ്മാശ് മാത്രമല്ലാതെ ഇളയ ബാവായെ കൊണ്ടുപോയിട്ടില്ല. അദ്ദേഹം കണ്ടനാട് പള്ളിയില്‍ താമസിച്ചു വരുന്നു. പാത്രിയര്‍ക്കീസ് ബാവായോടു കൂടെ ബോംബെ വരെ മാര്‍ ദീവന്നാസ്യോസ് യൗസേപ്പ് മെത്രാപ്പോലീത്തായും പോയിട്ടുണ്ട്. മെത്രാന്മാരെ ബാവാ വാഴിച്ചത് ജനത്തിന്‍റെയും കമ്മിറ്റിക്കാരുടെയും സമ്മതത്തോടുകൂടി അല്ല. പുത്തനായി വാഴിച്ച മെത്രാന്മാര്‍ ആറുപേരും വെട്ടിയ്ക്കല്‍ ദയറായില്‍ താമസിച്ചു അമ്പതു ദിവസത്തെ നോമ്പ് നോക്കണമെന്ന് അവരോടു കല്പിച്ചപ്രകാരം ചെയ്തുവരുന്നു.
32. പിന്നീട് ബാവായും മാര്‍ ദീവന്നാസ്യോസും കൂടെ ബോംബെയില്‍ പോകുന്ന വഴിക്കു എതൃച്ചയാല്‍ ഒരു കാര്യവശാല്‍ മാര്‍ ദീവന്നാസ്യോസുമായി ബാവാ സമാധാനപ്പെടുകയും രണ്ടുപേരും കൂടെ ഒന്നിച്ച് ബോംബെയില്‍ എത്തി കുറെ താമസിച്ച ശേഷം 1877 ഇടവം 16-നു തിങ്കളാഴ്ച പകല്‍ 5 മണിക്കു പാത്രിയര്‍ക്കീസ് ബാവായും ശെമ്മാശും കപ്പല്‍ കയറുകയും മാര്‍ ദീവന്നാസ്യോസ് സന്തോഷത്തോടും വാഴ്വോടും കൂടെ കുറെ താമസിച്ചശേഷം തിരിച്ചു മലയാളത്തില്‍ വന്നുചേരുകയും ചെയ്തു. ബാവാ അലക്സന്ത്രിയായ്ക്കാണ് നീങ്ങിയത്.
36. മുന്‍ 32-മത് ലക്കത്തില്‍ പറഞ്ഞിരിക്കുന്നപ്രകാരം പാത്രിയര്‍ക്കീസ് ബാവാ ബോംബെയില്‍ നിന്നും തീകപ്പല്‍ വഴി പുറപ്പെട്ടശേഷം മിസ്രേനില്‍ അലക്സന്ത്രിയായില്‍ എത്തി അവിടെ രണ്ടു മാസം താമസിച്ച് 1877 ചിങ്ങം 3-നു അവിടെ നിന്ന് പുറപ്പെട്ട് 24-നു ഊര്‍ശ്ലേമില്‍ എത്തി സൗഖ്യത്തോടു കൂടെയിരിക്കുന്നു എന്ന് തുലാ മാസം 7-നു എഴുതിയ തിരുവെഴുത്ത് വെട്ടിയ്ക്കല്‍ ദയറായില്‍ വച്ച് മെത്രാന്മാര്‍ക്കു കിട്ടുകയും ചെയ്തു. അതിനോടുകൂടെ ഞായറാഴ്ചയുടെയും പെരുനാളുകളുടെയും നമസ്കാരക്രമ പുസ്തകവും ആണ്ടടക്കം വായിപ്പാന്‍ ക്രമപ്പെടുത്തിയിരിക്കുന്ന പഴമയും പുതുമയും കൂടിയ ഒരു പുസ്തകവും ബസ്ഗാസാ എന്ന പുസ്തകവും കൂടെ ബങ്കിയായി മെത്രാന്മാര്‍ക്കു കൊടുത്തയക്കയും ചെയ്തു. ഇളയ ബാവാ പള്ളികളില്‍ ചുറ്റിസഞ്ചരിച്ചും വരുന്നു.
മൂന്നാം പുസ്തകം 120 മത് ലക്കത്തില്‍ പറയുന്ന ഊര്‍ശ്ലേമിന്‍റെ ബാവാ കാലം ചെയ്ക കാരണം അത്രെ പാത്രിയര്‍ക്കീസ് ബാവാ, അങ്ങോട്ട് എഴുന്നള്ളിയത്.
(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

No comments:
Post a Comment