27. ഒമ്പതാമത് ലക്കത്തില്‍ പറയുന്ന മെമ്മോറാണ്ടം കിട്ടിയതിന്‍റെ ശേഷം പിന്നെയും സര്‍ക്കുലര്‍ ഉത്തരവിനെപ്പറ്റി ഒരു തീര്‍ച്ചയും ഉണ്ടാകാഴികയാല്‍ ആ ആവലാധിക്കായിട്ടു മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ മദ്രാസിനു പോകയും 1868 മത് ധനു മാസം 20-നു ഇംഗ്ലീഷ് കണക്കില്‍ 1869 മത് മകരം ഒന്നിനു ആ ദേഹം മദ്രാസില്‍ എത്തി ഫെബ്രുവരി മാസം 3-നു ഗവര്‍മെണ്ടില്‍ ഹര്‍ജി ബോധിപ്പിക്കയും ഇതുവരെ തീര്‍ച്ച ഉണ്ടാകാതെ ആ ദേഹം അവിടെ താമസിക്കയും ചെയ്തിരിക്കുന്നു. ഈ ദേഹം വാഴ്ച ഏല്ക്കുന്നതിനായിട്ടു അന്ത്യോഖ്യയ്ക്കു പോയപ്പോള്‍ മലയാളത്തെ കാര്യത്തെപ്പറ്റി പാത്രിയര്‍ക്കീസ് ബാവായുടെ തിരുമനസറിയിപ്പാന്‍ ഞാന്‍ പറഞ്ഞയച്ചപ്രകാരം ഒന്നുംതന്നെ അവിടെ ബോധിപ്പിച്ചിട്ടില്ലെന്നും പറഞ്ഞയയ്ക്കാത്തതില്‍ ചില തന്നിഷ്ടങ്ങള്‍ അവിടെ ബോധിപ്പിച്ചും വച്ച് പോന്നുയെന്നും ഇവിടെ വന്നതിന്‍റെ ശേഷം ഒന്നുംതന്നെ താല്‍പര്യമായി സിംഹാസനത്തോടു വിചാരിക്കാഴിക കൊണ്ടു പാത്രിയര്‍ക്കീസ് ബാവായ്ക്കും മറ്റു ചിലര്‍ക്കും ഈ ദേഹത്തിന്‍റെ പേരില്‍ മുഴിച്ചില്‍ ഉണ്ടെന്നും അവിടെ വച്ചു സ്ഥാനം ലഭിപ്പാന്‍ വേണ്ടി മാത്രമേ ഈ ദേഹം ഉത്സാഹിച്ചുള്ളു എന്നും ചില എഴുത്തുകളാല്‍ പിന്നീട് എനിക്കു ബോധം വന്നിരിക്കുന്നു. ഇതു തന്നെയുമല്ല ഈ ദേഹം സ്ഥാനം ഏറ്റു കൊച്ചിയില്‍ വന്നതില്‍ പിന്നീട് ചെയ്തിട്ടുള്ളതൊന്നും എന്‍റെ ആലോചനപ്രകാരം അല്ല. മദ്രാസിനു പോയതും അവിടെ ബോധിപ്പിച്ച ഹര്‍ജിയും എന്‍റെ അഭിപ്രായത്തിനു വിരോധം ആകുന്നു. എങ്കിലും ദൈവം ഈ കാര്യത്തില്‍ സഹായിച്ചു തരണമെന്നു പ്രാര്‍ത്ഥിക്കുന്നു. ഈ ദേഹം മദ്രാസിനു പോകുന്ന വകയ്ക്കു കോനാട്ട് മല്‍പാന്‍ മുതലായി വടക്കേ ദിക്കില്‍ ചില പള്ളിക്കാര്‍ ആയിരം രൂപായ്ക്കകം ശേഖരിച്ചു കൊടുക്കയും ചെയ്തു. ഈ ദേഹം മലയാളത്തു എത്തിയ മുതല്‍ ഒരു കാര്യവും ബുദ്ധിയോടും ആലോചനയോടും കൂടെ ചെയ്യാഴികയാല്‍ കാര്യങ്ങള്‍ നടപ്പുകേടും ചെയ്യുന്ന ചിലവ് നിഷ്ഫലമായും തീര്‍ന്നിരിക്കുന്നു. ഈ ദേഹത്തെപ്പറ്റിയും ഇന്നുവരെ ജനങ്ങളില്‍ നിന്നും പള്ളികളില്‍ നിന്നും ആയിട്ടു 5000 രൂപായില്‍ അധികം ചിലവായിട്ടുണ്ട്.
...........
33. മേല്‍ 27 മത് ലക്കത്തില്‍ പറയുന്നപ്രകാരം മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ മദ്രാസില്‍ കുറെ ദിവസം താമസിച്ചാറെ തണുപ്പുമല്ല, ഉഷ്ണവും അല്ല എന്നുള്ളവിധത്തില്‍ താമസിച്ചു ചുറ്റുകയാല്‍ തിരികെ പോരികയും ചെയ്തു.
(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)
...........
33. മേല്‍ 27 മത് ലക്കത്തില്‍ പറയുന്നപ്രകാരം മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ മദ്രാസില്‍ കുറെ ദിവസം താമസിച്ചാറെ തണുപ്പുമല്ല, ഉഷ്ണവും അല്ല എന്നുള്ളവിധത്തില്‍ താമസിച്ചു ചുറ്റുകയാല്‍ തിരികെ പോരികയും ചെയ്തു.
(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)
No comments:
Post a Comment