20. രണ്ടാം പുസ്തകം 171 ലും 175 ലും പറഞ്ഞിരിക്കുന്ന പ്രെ. ബര്‍ണ്ണദീനോസ് എന്ന മെത്രാപ്പോലീത്താ 1868 മത് ചിങ്ങ മാസം 24-നു ആകുന്ന ഇംഗ്ലീഷ് കണക്കില്‍ കന്നി മാസം 5-നു ശനിയാഴ്ച വരാപ്പുഴയില്‍ വച്ചു മരിച്ചു വരാപ്പുഴ പള്ളിയില്‍ ഞായറാഴ്ച അടക്കുകയും ചെയ്തു. ഈ മെത്രാനെ ഞാന്‍ കണ്ടിട്ടില്ല. അയാളുടെ വേദത്തേല്‍ നല്ല വൈരാഗിയും സത്യമുള്ളവരെ സ്നേഹമുള്ളവനും ദുഷ്ടന്മാരോടു വഴക്കുള്ളവനും സത്യത്തോടെ ന്യായം നടത്തുന്നവനും ആയിരുന്നു.
..........
24. മേല്‍ 20 മത ലക്കത്തില്‍ പറയുന്ന വരാപ്പുഴ മെത്രാപ്പോലീത്താ മരിച്ചുപോയ ഉടന്‍ റോമ്മായ്ക്കു എഴുതി അയച്ചു വന്ന 1868 കര്‍ക്കടക മാസം 24-ാം തീയതിയിലെ കല്‍പനപ്രകാരം വരാപ്പുഴ പാര്‍ത്തിരുന്ന ഇറ്റലിക്കാരന്‍ ഫാ. ലിയനാര്‍ഡോ ഡി. എസ്. ലൂയിസ് എന്ന പാദ്രിയെ 1868 മത് വൃശ്ചികമാസം ഇംഗ്ലീഷ് കണക്കില്‍ 15-നു ഞായറാഴ്ച വരാപ്പുഴയില്‍ വച്ച് ഒലിമ്പോയെന്ന ദിക്കിന്‍റെ മെത്രാനായിട്ടു വാഴിക്കയും ചെയ്തു. വാഴിക്കുന്നതിനു റോമ്മായില്‍ നിന്നു മുഷ്ക്കരത്തം കിട്ടിയിരുന്നതു മൈസൂര്‍ എന്ന സ്ഥലത്തെ മെത്രാനു ആയിരുന്നതിനാല്‍ ആ മെത്രാനും കോയമ്പത്തൂര്‍ മെത്രാനും തൃശിനാപ്പള്ളി മെത്രാനും കൊല്ലം മെത്രാനും കൂടിയത്രെ വാഴിച്ചത്.
25. രണ്ടാം പുസ്തകം 227 മത് ലക്കത്തില്‍ പറയുന്ന വരാപ്പുഴയുടെ കീഴുള്ള കൊല്ലത്തു മെത്രാന്‍ മരിച്ചുപോയതിനും റോമ്മായില്‍ നിന്നു വന്ന കല്പനപ്രകാരം ഫ്രഞ്ചുകാരന്‍ ഫാ. മരിയം അപ്രേം എന്ന പാദ്രിയെ 1865 മത വൃശ്ചിക മാസം ഇംഗ്ലീഷു കണക്കില്‍ 8-നു ഞായറാഴ്ച കൊല്ലത്തു വച്ചു മെത്രാനായിട്ടു വാഴിക്കയും ചെയ്തു. വാഴിക്കുന്നതിനു മുഷ്ക്കരത്തം കിട്ടിയിരുന്നതു മാംഗളൂര്‍ എന്ന സ്ഥലത്തെ മെത്രാന് ആയിരുന്നതിനാല്‍ ആ ആളും മേല്‍ ലക്കത്തില്‍ പറയുന്ന മെത്രാന്മാരും കൂടി അത്രെ വാഴിച്ചത്.
No comments:
Post a Comment