125. 121 മത ലക്കത്തില്‍ പറഞ്ഞിരിക്കുന്ന ഊര്‍ശ്ലേമിന്‍റെ ബാവാ തെക്കേ ദിക്കിലുള്ള പള്ളികളില്‍ ഈ സമയം സഞ്ചരിക്കയും എല്ലാ പള്ളികളില്‍ നിന്നും ജനങ്ങള്‍ വരിയിട്ടു ഏറിയ രൂപ കൊടുക്കയും ചെയ്ത് പുതുപ്പള്ളി പള്ളിയില്‍ വന്നിരിക്കുമ്പോള്‍ ആ പള്ളിയില്‍ കാരാപ്പുഴ ഇട്ടി കത്തനാരുടെ മകന്‍ ശെമ്മാശ് ഒന്നാമത് കെട്ടിയിരുന്നവള്‍ മരിച്ചതിന്‍റെ ശേഷം രണ്ടാമത് കെട്ടിയ വിവരം ബാവാ അറിഞ്ഞാറെ ആയതു സുറിയാനി മര്യാദയ്ക്കു വിരോധമാകയാല്‍ ഇനി കത്തനാരുപട്ടം ഏല്‍ക്കരുതെന്നു വിരോധിക്കയും അപ്പോള്‍ ബാവായെ കാണുന്നതിനു മെത്രാപ്പോലീത്താ വരികയാല്‍ ഈ ശെമ്മാശിനു കത്തനാരുപട്ടം കൊടുക്കരുതെന്നും ഒരു മെത്രാന്‍ മറ്റൊരു മെത്രാനെ ഉണ്ടാക്കുന്നത് മര്യാദ അല്ലാഴിക കൊണ്ട് തൊഴിയൂരേക്കു ഒരു മെത്രാനെ ഉണ്ടാക്കരുതെന്നും വിരോധിക്കയും ചെയ്തു.
126. ഉടന്‍ മെത്രാപ്പോലീത്താ പുതുപ്പള്ളിയില്‍ നിന്നും സെമിനാരിയില്‍ എത്തി മേലെഴുതിയ കാരാപ്പിഴെ ശെമ്മാശിനും മറ്റു ശെമ്മാശന്മാര്‍ക്കും കത്തനാരുപട്ടം കൊടുത്തും വച്ച് തൊഴിയൂര്‍ പള്ളിയില്‍ പോയി കഴിഞ്ഞുപോയ ഗീവറുഗീസ് കൂറിലോസ് മെത്രാന്‍റെ കൂടെ പാര്‍ത്തിരുന്ന ആലത്തൂക്കാരന്‍ യൗസേപ്പ് കത്തനാരെ 1857 മാണ്ടു (1032) മകര മാസം 20-നു കൂറിലോസെന്നു പേരിട്ടു മെത്രാനാക്കുകയും ചെയ്തു. അതു കൂടാതെ .... യിട്ടും തെറ്റായിട്ടും മലയാഴ്മയില്‍ നമസ്കാരപുസ്തകം അച്ചടിപ്പിക്കുകയും ചെയ്തു. കുന്നംകുളങ്ങര ഈയപ്പന്‍ മുതലായവര്‍ കൂടിയതുമില്ല. മെത്രാപ്പോലീത്താ ഉണ്ടാക്കിയ കൂറിലോസ് യൗസേപ്പ് മെത്രാനെ ഉടനെ സെമിനാരിയില്‍ കൊണ്ടുവരികയും കുംഭ മാസം 2-നു സെമിനാരിയില്‍ പെരുന്നാള്‍ ദിവസം ഓക്സിയോസ് ചൊല്ലി ഉയര്‍ത്തുകയും ചെയ്തു. കൂറിലോസ് ബാവാ വിവദിച്ചത് തൊഴിയൂരെ മുതല്‍കാര്യങ്ങളെ പറ്റിയല്ലാതെ സുറിയാനി മതത്തെയും കാനോനിനെയും പാത്രിയര്‍ക്കീസ് ബാവായെയും സ്നേഹിച്ചല്ല.
(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)
No comments:
Post a Comment