"വാകത്താനത്തു പള്ളിയില്‍ എണ്ണച്ചെരി കത്തനാരു പാലക്കുന്നന്‍റെ പക്ഷത്തില്‍ ചെര്‍ന്നും വള്ളിക്കാട്ടു പൌലൊസ കത്തനാരു അതിനു വിരൊധമായും പല വ്യവഹാരങ്ങള്‍ ചെയ്തശെഷം വെറെ ഒരു പള്ളി വൈക്കണമെന്നു പൌലൊസ കത്തനാരു മുതല്‍ പെരു നിശ്ചയിച്ച മാര്‍ കൂറിലൊസ ബാവായെ ബൊധിപ്പിക്കയാല്‍ 1837 മത കന്നി മാസം 6നു എന്‍റെ പെര്‍ക്കു അയച്ച സാധനത്തും പ്രകാരം ഞാന്‍ അവിടെ ചെന്നു വാകത്താനത്തു അയ്യനാട്ടു കുന്നില്‍ 31 നു തമ്പുരാനെപ്പെറ്റമ്മയുടെ നാമത്തില്‍ ഒരു പള്ളിക്കു കല്ലിട്ടു കൊടുക്കയും ചെയ്തു."
ഇടവഴിക്കല്‍ ഡയറി, പുസ്തകം 3, പേജ് 669-670
No comments:
Post a Comment