1100 മീനം 2-നു (1925 മാര്‍ച്ച് 15) മഹാത്മാഗാന്ധി എന്ന ലോകപ്രസിദ്ധ ഇന്ത്യന്‍ രാഷ്ട്രീയ നേതാവ് കോട്ടയത്തു വരികയും അന്ന് വൈകുന്നേരം ആറു മണിക്കു പബ്ലിക്കിന്‍റെ വകയായി ഒരു മംഗളപത്രം സമര്‍പ്പിക്കുകയും അദ്ദേഹം മറുപടി പറയുകയും ചെയ്തു. ഞാനും ആ യോഗത്തിനു പോയിരുന്നു. അദ്ദേഹം പതിവുപോലെ അര്‍ദ്ധനഗ്നനായിട്ടാണ് യോഗത്തില്‍ വന്നത്.
Monday, August 17, 2020
ഇന്‍ഫുളുവെന്‍സാ എന്നൊരു ദീനം
ഇന്‍ഫുളുവെന്‍സാ എന്നൊരു ദീനം യൂറോപ്പില്‍ ആരംഭിച്ചു ഇന്ത്യായിലേക്കു പരന്നു തിരുവിതാംകൂര്‍ നിറഞ്ഞിരിക്കുന്നു. ഇത് ഒരുതരം പനിയാണ്. മൂന്നുനാലു ദിവസത്തേക്കു മാത്രമേ പനി സാധാരണ കാണുകയുള്ളു. പനി വിടുന്നയുടനെ കുളിച്ചാല്‍ നിശ്ചയമായും പനി വീണ്ടും വരികയും മരിക്കയും ചെയ്യും. പനി വിട്ടു രണ്ടുമൂന്നു ആഴ്ച കഴിഞ്ഞിട്ടു കുളിക്കാമെങ്കില്‍ ദോഷമൊന്നുമില്ല. ഈ പനിയുടെ കൂടെ ന്യൂമോണിയ വന്നാല്‍ രക്ഷപെടാന്‍ പ്രയാസം. പനി ഭേദമായാലുടന്‍ ഉണ്ടാകുന്ന ക്ഷീണം അതി കഠിനം. ഇത് വായുവില്‍ കൂടി പകരുന്നതാകകൊണ്ടു ഒരു പ്രദേശത്തു വന്നാല്‍ ക്ഷണനേരംകൊണ്ടു അവിടെയുള്ള എല്ലാവര്‍ക്കും ഉണ്ടാകും. 94 ചിങ്ങത്തില്‍ കോട്ടയത്തു വന്ന കൂട്ടത്തില്‍ ഈ വീട്ടിലുള്ള എല്ലാവര്‍ക്കും ഒരുപോലെ വന്നു. ഈ സമയത്തു ഞാന്‍ ചിങ്ങവനം തെക്കേപ്പള്ളിമുറിയില്‍ താമസിച്ചു ബി.എല്ലിനു പഠിക്കയായിരുന്നു. എനിക്കും അവിടെ വച്ചു ദീനം പിടിപെട്ടു ഞാന്‍ വീട്ടില്‍ വന്നപ്പോള്‍ ഇവിടെയും എല്ലാവരും ദീനമായി കിടക്കയായിരുന്നു. ദൈവകൃപയാല്‍ വലിയ ഉപദ്രവമൊന്നും കൂടാതെ ഞങ്ങളുടെ എല്ലാവരുടെയും ദീനം സുഖമായി. സുഖക്കേട് എല്ലാവര്‍ക്കും വന്നതുകൊണ്ടു വളരെ കഷ്ടപ്പെട്ടതു മാത്രമേയുള്ളു.
(ഇടവഴിക്കല്‍ നാളാഗമത്തില്‍ ഇ. പി. മാത്യു എഴുതിയിരിക്കുന്നത്)
Subscribe to:
Comments (Atom)
പൗലോസ് മാര്‍ കൂറീലോസിന്‍റെ (കൊച്ചുപറമ്പിൽ) മരണവും കബറടക്കവും
42. മലങ്കര ഇടവകയുടെ മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായ്ക്കു മൂത്രം സംബന്ധിച്ച സുഖക്കേടുണ്ടായിട്ടു കുറെ വര്‍ഷങ്ങളായിരുന്നു. ഇംഗ്ലീഷ് ചികിത്സയു...
-
A tale:A portrait of Pulikkottil Joseph Dionysious II painted by Raja Ravi Varma and photographed inside the seminary. The nearly two-...
-
212. മാര്‍ ഇഗ്നാത്യോസ് അബ്ദുള്ളാ പാത്രിയര്‍ക്കീസ് ബാവാ തിരുമനസ്സുകൊണ്ടു വടക്കന്‍ പള്ളികളില്‍ സഞ്ചരിക്കുമ്പോള്‍ മുളന്തുരുത്തില്‍ വച്ചു ...
-
മേല്പറഞ്ഞ സംഗതിയില്‍ റെസിഡണ്ട് കാസ്മേജര്‍ സായിപ്പ് അവര്‍കള്‍ കോട്ടയത്തു വന്നു ബിഷപ്പ് അവര്‍കള്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വിചാരിച്ചു വേ...
