69. മേല്‍ 66-ാം ലക്കത്തില്‍ പറയുന്നതുപോലെ സെമിനാരി നമ്പ്ര് വിധിയായതിനെപ്പറ്റി ശുദ്ധ പാത്രിയര്‍ക്കീസ് ബാവായ്ക്കു എഴുതി അയച്ചാറെ ആ സന്തോഷം കൊണ്ടും വ്യവഹാരം നടത്തിയതിനു സമ്മാനമായും ............ വെള്ളിയും കൊണ്ടു തീര്‍ത്തു കല്ലുകള്‍ വച്ചതായി മെത്രാന്മാര്‍ കഴുത്തില്‍ ധരിക്കുന്ന മാതൃകയില്‍ ഒരു സ്ലീബാ പാത്രിയര്‍ക്കീസ് ബാവാ അവര്‍കള്‍ മാര്‍ ദീവന്നാസ്യോസ് യൗസേപ്പ് മെത്രാപ്പോലീത്തായ്ക്കായി കൊടുത്തയച്ചത് 1060-മാണ്ടു കര്‍ക്കടക മാസത്തില്‍ കോട്ടയത്തു വച്ച് മെത്രാപ്പോലീത്തായ്ക്കു കിട്ടി.
(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)
No comments:
Post a Comment