Wednesday, July 18, 2018

മലങ്കര യാക്കോബായ സുറിയാനി ക്നാനായ കമ്മിറ്റി രൂപീകരണം (1882)

56. മലങ്കരയുള്ള തെക്കുംഭാഗ സുറിയാനിക്കാര്‍ക്കു തനതായി ഒരു ആലോചനയും നടത്തയും ഉണ്ടാക്കണമെന്നു സമൂഹത്തില്‍ ചേര്‍ന്ന ഏതാനും കത്തങ്ങളും അയ്മേനികളും ആലോചിച്ച് 1882 മകരം 8-നു മാര്‍ സ്തേഫാനോസ് സഹദായുടെ പെരുന്നാള്‍ ദിവസം ആദ്യം വെളിയനാടു പള്ളിയില്‍ മിക്ക കത്തങ്ങളും ഒരു കൂട്ടം കൂടി ഒരു കമ്മിറ്റി ഏര്‍പ്പെടുത്തിയിരിക്കുന്നു. ഈ കമ്മിറ്റിക്കു മലങ്കര യാക്കോബായ സുറിയാനി ക്നാനായ കമ്മിറ്റി എന്ന് പേര്‍ ഇട്ടിരിക്കുന്നു. ഇതിനു അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്‍റെ ആജ്ഞയിലും തെക്കുംഭാഗ സമൂഹത്തിലും ഉള്‍പ്പെട്ട എല്ലാ പട്ടക്കാരും മെമ്പറന്മാരും കോട്ടയം ഇടവകയുടെ മാര്‍ അത്താനാസ്യോസ് പൗലോസ് മെത്രാപ്പോലീത്താ പ്രസിഡണ്ടും മാര്‍ ദീവന്നാസ്യോസ് യൗസേപ്പ് മെത്രാപ്പോലീത്താ പേട്രണും ആയി നിയമിച്ചു ഭരിക്കുന്നു. കമ്മിറ്റിയുടെ നടത്തയെക്കുറിച്ച് ചില റൂള്‍സുകള്‍ ഏര്‍പ്പെടുത്തുകയും ആണ്ടില്‍ മൂന്നു പ്രാവശ്യം ....... പള്ളികളില്‍ മീറ്റിംഗ് കൂടണമെന്നു നിശ്ചയിച്ചുംകൊണ്ടു കൂട്ടം 1882-മാണ്ട് മേട മാസം 26-നു മാര്‍ ഗീവറുഗീസ് സഹദായുടെ പെരുനാള്‍ ദിവസം നീലംപേരൂര്‍ പള്ളിയില്‍ കൂടി. അന്ന് മാമ്മൂദീസാ, പെണ്‍കെട്ട്, ഒത്തുകല്യാണം, ശവസംസ്കാരം, കുമ്പസാരം മുതലായ കൂദാശകളും മറ്റും എല്ലാ പള്ളികളിലും ഒന്നുപോലെ നടത്തുവാന്‍ തക്കവണ്ണം ചില ആത്മിക കാര്യങ്ങള്‍ നിശ്ചയിച്ചു കൂട്ടം പിരിഞ്ഞു. 

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

No comments:

Post a Comment

പൗലോസ് മാര്‍ കൂറീലോസിന്‍റെ (കൊച്ചുപറമ്പിൽ) മരണവും കബറടക്കവും

 42. മലങ്കര ഇടവകയുടെ മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായ്ക്കു മൂത്രം സംബന്ധിച്ച സുഖക്കേടുണ്ടായിട്ടു കുറെ വര്‍ഷങ്ങളായിരുന്നു. ഇംഗ്ലീഷ് ചികിത്സയു...