Friday, July 13, 2018

അരകുര്‍ബ്ബാനക്രമം പ്രസിദ്ധീകരിക്കുന്നു (1872) / ഇടവഴിക്കല്‍ ഫീലിപ്പോസ് കോറെപ്പിസ്ക്കോപ്പാ

63. രണ്ടാം പുസ്തകം 43 മത് ലക്കത്തില്‍ പറയുന്നപ്രകാരം 1837-ല്‍ ആദ്യം പള്ളത്തു പള്ളിയില്‍ പെരുമാറിയതും ഇന്നുവരെ മാരാമണ്ണു പള്ളിയില്‍ പെരുമാറി വരുന്നതുമായ അരകുര്‍ബ്ബാനക്രമം മലയാഴ്മയാക്കി 1872-ല്‍ കോട്ടയത്തു ചര്‍ച്ച് മിഷന്‍ പ്രസ്സില്‍ അച്ചടിപ്പിച്ചിരിക്കുന്നു. വല്ല പ്രകാരത്തിലും ഭോഷന്മാരായ സുറിയാനിക്കാരുണ്ടെങ്കില്‍ അവരുടെ പള്ളികളില്‍ കലര്‍ന്നു നടപ്പാന്‍ ഇടവരണമെന്നുള്ള ആഗ്രഹത്തുംപേരില്‍ ഹെന്‍റി ബേക്കര്‍ സായ്പ് മുഖാന്തിരം അടിപ്പിച്ചതാകുന്നു. സുറിയാനി വേദത്തില്‍ നിന്നു തെറ്റിയ മാരാമണ്ണുകാര്‍ക്ക് അല്ലാതെ സത്യസുറിയാനിക്കാര്‍ക്കു ഈ പുസ്തകം ഉപയോഗിപ്പാന്‍ പാടില്ലെന്നു തന്നെയുമല്ല സത്യസുറിയാനിക്കാര്‍ ഈ പുസ്തകം ചുട്ടുകളവാനുള്ളതാകുന്നു. ..........

65. മേല്‍ 63 മത് ലക്കത്തില്‍ പറയുന്ന അരകുര്‍ബ്ബാന പുസ്തകത്തെ തക്ക ന്യായത്തോടു കൂടെ ഞാന്‍ ആക്ഷേപിച്ചു കൊച്ചിയില്‍ സെന്‍റ് തോമസ് അച്ചുകൂടത്തില്‍ 1873-ല്‍ അടിച്ചിട്ടുള്ള പഞ്ചാംഗ പുസ്തകത്തില്‍ കാണിച്ചിരിക്കുന്നു.

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

No comments:

Post a Comment

പൗലോസ് മാര്‍ കൂറീലോസിന്‍റെ (കൊച്ചുപറമ്പിൽ) മരണവും കബറടക്കവും

 42. മലങ്കര ഇടവകയുടെ മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായ്ക്കു മൂത്രം സംബന്ധിച്ച സുഖക്കേടുണ്ടായിട്ടു കുറെ വര്‍ഷങ്ങളായിരുന്നു. ഇംഗ്ലീഷ് ചികിത്സയു...