112. മലയാഴ്മ പുസ്തകങ്ങള്‍ അച്ചടിപ്പിക്കേണ്ടുന്നതിനു വേണ്ടുന്ന പ്രസ് അക്ഷരങ്ങള്‍ മുതലായതു ഉണ്ടാക്കുകയും 1855-മാണ്ട് കുംഭ മാസം 2-നു അച്ചടിച്ചു തുടങ്ങുകയും സിമ്മനാരിപ്പള്ളിയില്‍ വെടി, വാദ്യം, കൊടയും, സ്ലീബാ, തീക്കളി മുതലായ ആഘോഷത്തോടുകൂടെ പെരുന്നാള്‍ മെത്രാപ്പോലീത്താ കഴിപ്പിക്കയും മേല്‍ ആണ്ടത്തെ പെരുനാള്‍ അമയന്നൂര്‍കാരന്‍ നക്ഷത്ര ബംഗ്ലാവില്‍ റൈട്ടറു കുര്യനും കോട്ടയത്തു കുന്നുംപുറത്ത് കുര്യനും കൂടെ കഴിക്കത്തക്കവണ്ണം നിശ്ചയിച്ചു അതിന്മണ്ണം എരുത്തിക്കല്‍ കത്തനാരെ കൊണ്ടു പള്ളിയില്‍ .... കൂടെ പറയിക്കയും ചെയ്തതു കൂടാതെ അന്നുതന്നെ അച്ചടി തുടങ്ങുകയും ചെയ്കയാല്‍ അന്നു അടിച്ച സാധനത്തില്‍ ഒന്നു ഈ പുസ്തകത്തോടുകൂടെ ചേര്‍ത്തിട്ടുള്ളതാകുന്നു. ....
(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)
No comments:
Post a Comment