നിത്യ പൗരോഹിത്യം: മെൽക്കിസദ്ദേക്കിന്റെ സ്വർഗീയ സമാധാനത്തിന്റേത് . - അത് അപ്പവും വീഞ്ഞുമായിട്ടു നിർവഹിക്കപ്പെടുന്നൂ. -
* ആദമിനെ ദൈവം തന്റെ സ്വരൂപത്തിലും സാദ്ര്ശ്യത്തിലും സൃഷ്ട്ടിച്ച അവസ്ഥയിൽ, ***സ്വാഭാവികമായി അവനു സിദ്ധിച്ച "പൗരോഹിത്യം" (അതായത്, രാജ്യത്തിന്റെ പുരോഹിത വർഗം ആകേണ്ട മനുഷ്യർ - 1Peter 2: 5, 9), അവൻ പാപം ചെയ്തതിനോടുകൂടി നഷ്ടപ്പെടുത്തി. - എന്നാൽ, "മിശ്ശിഹാതമ്പുരാൻ" ('സ്ത്രീയുടെ സന്തതി' - ആദ്യ പുസ്തകം (Genesis) 3:15 : "നിനക്കും സ്ത്രീക്കും മദ്ധ്യേയും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും മദ്ധ്യേയും ശത്രുത വയ്ക്കും. അവന് നിന്റെ തലയില് ചവിട്ടും; നീ അവന്റെ പാദത്തില് വ്രണപ്പെടുത്തും." -അങ്ങനെ അതു വീണ്ടെടുത്തു തന്റെ "പുതിയ നിയമ സഭയ്ക്കു" നല്കിയിരുക്കുന്നു. - *Here one point to be noted in this verse is w.r.t the order in which it is said : 'Even though (first of all), Jesus Christ bruised the Serpent's head (by Messiah's 'Resurrection' from death) and open up our 'Way' to the "kingdom of heaven" (N.T Church vide Matthew 16: 13- 19; John 21: 15-18), the act of Serpent's bruising HIS heal, still (being) continued in this world, not so??? - for the falterings in Faith (or, stumble in the Apostolic continuity) in the Priest-hood of Messiah-installed Apostolic traditions of HIS One Church - മർക്കൊസ് (Mark) 16:18 അവര് (H.Apostles) സര്പ്പങ്ങളെ പിടിച്ചെടുക്കും, മരണകരമായ വിഷം കുടിച്ചാലും അതവര്ക്കു ഉപദ്രവം വരുത്തുകയില്ല, അവര് രോഗികളുടെ മേല് "കൈ വെക്കും" രോഗികള്ക്കു സൌഖ്യമുണ്ടാകുകയും ചെയ്യും. എന്ന് പറഞ്ഞു. For an umpteen no. of non-apostolic factions, as seen in this world nowadays.
((ഇവിടെ വി. വേദപുസ്തക അടിസ്ഥാനത്തിൽ "പൗരോഹിത്യത്തിന്റെ" നാൾവഴി (Chronology) യിലുടെ ഒരു യാത്ര.))
***പൗരോഹിത്യത്തിനുള്ള അർഹത :- എബ്രായർ 5:4 അഹറോന് എന്ന പോലെ ദൈവത്താല് വിളിക്കപ്പെട്ടവനല്ലാതെ, ഈ ബഹുമാനം സ്വയം സ്വീകരിക്കാവുന്നതല്ല.
പരിശോധനക്കുള്ള വേദവാക്യങ്ങൾ :
1. ക്രിസ്തു മെൽക്കിസദേക്ക്കിന്റെ സാദ്രുശ്യത്തിൽ നിത്യ മഹാ പുരോഹിതൻ : - സങ്കീർത്തനങ്ങൾ
110:3 ശക്തിയുടെ മഹത്വത്തില് നിന്റെ ജനം മഹത്വപ്പെടും; പൈതലേ പൂര്വത്തിങ്കല് വിശുദ്ധിയിന് പ്രഭകളാല് ഗര്ഭ പാത്രത്തില് നിന്ന് ഞാന് നിന്നെ ജനിപ്പിച്ചു; 110:4 "നീ (ക്രിസ്തു) മല്ക്കീസദേക്കിന്റെ സദൃശത്തില് എന്നേക്കും മഹാ പുരോഹിതനാകുന്നു" എന്ന് കര്ത്താവ് ആണയിട്ടിട്ടുണ്ട്; താന് വ്യാജം പറയുകയില്ല.
* ഈ മെൽക്കിസദേക്ക് ആരാകുന്നൂ? :- മെൽക്കിസദേക്ക് ശാലേം രാജാവ് (Salem രാജാവ്: സമാധാനത്തിന്റെ രാജാവ്) ആകുന്നു. അവൻ അപ്പവും വീഞ്ഞുമായി ബലിയർപിക്കുന്ന അത്യുന്നതനായ ദൈവത്തിന്റെ മഹാപുരോഹിതനാകുന്നൂ (ഉല്പത്തി 14:18) - എബ്രായർ
7:3 അദ്ദേഹത്തിന്റെ പിതാവിനെയൊ, മാതാവിനെ യൊ, ജീവിതാരംഭത്തെയൊ, അവസാനത്തെയൊപറ്റി, വംശാവലികളില് എഴുതപ്പെട്ടിട്ടില്ല. 7:4 എന്നാലൊ ദൈവപുത്രന്റെ സാദൃശ്യത്തില് അവന്റെ പൌരോഹിത്യം എന്നേക്കും നില നില്ക്കുന്നു ഇദ്ദേഹം എത്ര വലിയവന് എന്ന് നോക്കുവിന്. - *** ആദിയിലെ ഉള്ള ഈ രക്തരഹിത (അപ്പവും വീഞ്ഞുമായി "സമാധാനതാലെ" ഉളള) ബലിയിൽ ദൈവം പ്രസാദിച്ചിരുന്നു.
2. ദൈവം മനുഷ്യനെ എങ്ങനെ ശൃഷ്ടിച്ചു എന്ന് നോക്കാം - ആദ്യ പുസ്തകം (ഉല്പത്തി) 1:26 നമ്മുടെ സ്വരൂപത്തില് നമ്മുടെ സാദൃശ്യ പ്രകാരം നമുക്കു മനുഷ്യനെ ഉണ്ടാക്കാം; സമുദ്രത്തിലെ മത്സ്യങ്ങളുടെ മേലും ആകാശത്തിലെ പക്ഷികളുടെ മേലും എല്ലാ കന്നുകാലികളിന്മേലും ഭൂമിയിലെ സകല മൃഗങ്ങളിന്മേലും ഭൂമിമേല് ചരിക്കുന്ന സകല ഇഴജന്തുക്കളിന്മേലും അവര് അധികാരിയായിരിക്കട്ടെ, എന്നു ദൈവം കല്പ്പിച്ചു. 1:27 ദൈവം തന്റെ സ്വരൂപത്തില് ആദാമിനെ സൃഷ്ടിച്ചു. ദൈവത്തിന്റെ സ്വരൂപത്തില് അവനെ സൃഷ്ടിച്ചു; ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു. - ((ഇവിടെ ചിന്തിക്കൂ : ദൈവം തന്റെ സ്വരൂപത്തില് ആദാമിനെ സൃഷ്ടിച്ചതിനാൽ അവനു ജന്മനാ (by birth) പൗരോഹിത്യത്തിന്റെ നൽവരവും സിദ്ധിച്ചിരുന്നൂ - ആദമിനെ ഏദെൻ-പറുദീസായുടെ അധികാരിയാക്കി സമാധാനത്തോടെ അവനെ അവിടെ വഴിച്ചൂ - അതായത്, പൗരോഹിത്യവും രാജ്യത്വവും നൽകി. ))
അങ്ങനെ സമാധാനത്തോടെ ഇരിക്കുന്ന സമയത്ത് - മനുഷ്യൻ (സാത്താന് അടിമപ്പെട്ടു) പാപം ചെയ്തു "നിത്യ മരണത്തിനു" അടിമയായിപോയി - അങ്ങനെ മനുഷ്യൻ "ദൈവത്തിന്റെ സാദ്ര്ശ്യം" നഷ്ടപെടുത്തി. അതിന്റെ ഫലമായി പൗരോഹിത്യ നൽവരവും അവൻ (ആദം) അതോടൊപ്പം നഷ്ടപെടുത്തി. ആദാമും, ഹൗവ്വയും ശാപഗ്രസ്തരായി ഈ ഭൂമിയിലേക്ക് തള്ളപ്പെട്ടു.
* എങ്കിലും മനുഷ്യൻ നിത്യമായി നഷ്ടപെട്ടു പോകുവാന് ദൈവം ഉദ്ദേശ്ശിച്ചില്ല (ഉല്പത്തി 3:15)- കാരണം ദൈവം ആദമിനെ സൃഷ്ട്ടിച്ചത് അവന്റെ രൂപത്തിലും സാദ്ര്ശ്യത്തിലും ആണ്. ആദമിനെ ദൈവം ഏദെനിലെ പൊടിയിൽ നിന്നും (പ്രകൃതിയിൽ നിന്നും) ഏറ്റവും അവസാനമായി (അതായത്, ആറാം ദിവസം ഒടുവിൽ, രണ്ടാം ഘട്ടമായി- ഉല്പത്തി 1: 23- 26 കാണുക) രൂപപ്പെടുത്തി, അവന്റെ മൂക്കിൽ ജീവശ്വാസം ഊതിയപ്പോൾ, അവനിൽ ജീവൻ ഉണ്ടായി - എന്നാൽ, മറ്റെല്ലാ ജീവജ്വാലങ്ങളും പ്രകൃതിക്കു വിട്ടുകൊടുത്തു - [[(say, as a sort of natural evolution ??? See - "Let waters bring forth marine beings (Gen. 1:19, 20); Let the sky / earth bring forth" the adapting life- forms (Gen. 1: 24). This means, God has left with the "nature" to evolve all the other life forms (for the essential bio-diversity), unlike in the case of humans; for Adam was created in God's own lmage and Form (Gen. 1: 26)- to the "kingdom of heaven" ((See, Jesus Christ has incarnated to this world in the form of a "Human", not as an 'ape', as testified by His Apostles - See :
Eg. (a) ഫിലിപ്പിയർ (Philippians)
2:7 താന് സ്വയം നിസ്സാരനാക്കി ദാസസാദൃശ്യം സ്വീകരിക്കുകയും മനുഷ്യരുടെ സദൃശ്യത്തില് ആകുകയും ***"മനുഷ്യരൂപത്തില് കാണപ്പെടുകയും"
2:8 തന്നെത്തന്നെ താഴ്ത്തുകയും, മരണത്തോളം കുരിശുമരണത്തോളം അനുസരണമുള്ളവനായിരിക്കുകയും ചെയ്തു.
Eg. (b) - 1 തിമൊഥെയൊസ് (1Timothy) 3:16 (മ്ശീഹാ) ശരീരത്തില് വെളിപ്പെടുകയും, ആത്മാവില് നീതീകരിക്കപ്പെടുകയും മാലാഖമാര്ക്കു പ്രത്യക്ഷപ്പെടുകയും ജാതികളുടെ ഇടയില് പ്രസംഗിക്കപ്പെടുകയും ലോകത്തില് വിശ്വസിക്കപ്പെടുകയും, തേജസ്സോടെ കരേറുകയുംചെയ്തു. ഈ നീതിയുടെ രഹസ്യം സത്യമായും ശ്രേഷ്ഠമാകുന്നു.)) - Hence may be for the 'Darwinian evolution theory' applicable for the other life-forms (by natural selection /by adaptations for the 'survival of the fittest' etc.); except for the humans with intelligence, having erect poster with hands free and fingers suited to alleviate attacking animals (say, by fire etc).)]]. - ആയതിനാൽ, ആദമിനെയും അവന്റെ സന്തതിയാകുന്ന മനുഷ്യ വർഗത്തെയും രക്ഷിക്കാൻ തീരുമാനിച്ചു - നിത്യ മരണത്തിന്റെ ആദ്യ ഫലമായ "നഗ്നതയെ" [[ note : ദാവീദിന്റെ അനുതാപം - സങ്കീർത്തനങ്ങൾ 51:5 "എന്തെന്നാല് അന്യായത്തില് ഞാന് ഉത്ഭവിച്ചു; പാപങ്ങളില് എന്റെ മാതാവ് എന്നെ ഗര്ഭം ധരിക്കുകയും ചെയ്തു"- ആദ്യ പാപമായ "ജന്മപാപം".]] - * ഒരു മൃഗത്തിന്റെ തോൽ കൊണ്ട് ദൈവം നഗ്നത മറച്ചു : "ആദ്യ പുസ്തകം (ഉല്പത്തി ) 3:21 ദൈവമായ കര്ത്താവ് ആദാമിനും അവന്റെ ഭാര്യയ്ക്കും തോല് കൊണ്ട് ഉടുപ്പുണ്ടാക്കി അവരെ ധരിപ്പിച്ചു." - ഏദനിൽ നടന്ന ആദ്യ 'മൃഗബലി'.
3. കരുണാമയനായ ദൈവത്തിന്റെ "മനുഷ്യരക്ക്ഷാ പദ്ധതി": -
ദൈവത്തിന്റെ പദ്ധതി നമുക്ക് പലഘട്ടങ്ങളായി കാണാം : ഈ ഭൂമിയിൽ (തന്റെ കല്പനകൾ അനുസരിക്കുന്ന ) മനുഷ്യരെ തന്റെ സഭയായി ഗണിക്കുന്നൂ. ഇതിന് മൂന്നു കാലഘട്ടങ്ങളായി തിരിച്ചിരിച്ചു ഈ ഭൂമിയിൽ തന്റെ രക്ഷാ കർമം നിർവ ഹിച്ചിരിക്കുന്നതായി കാണുന്നു.
A. പൈതൃക സഭ ( Primitive Stage): ഇത് ആദം മുതൽ മോശവരെയുള്ള കാലഘട്ടം - ദൈവം ജനങ്ങളെ വിളിച്ചു സംസർഗം നടത്തി - അവര്ക്ക് പ്രത്യേക ചട്ടങ്ങളോ (നിയമങ്ങൾ), കല്പനകളോ കൊടുത്തിരുന്നില്ല; ഗോത്ര പിതാക്കന്മാരുടെ ശാസനയിൽ തലമുറകൾ മുൻപോട്ട് പോയി കൊണ്ടിരിക്കുന്നു - കായിനും, ഹാബേലും, നോഹ, അബ്രഹാം മുതലായവർ മൃഗങ്ങളെ കൊണ്ടുള്ള ബലി നടത്തിയതായി നാം വായിക്കുന്നു. ബലി കർമങ്ങൾക്കുള്ള ചട്ടങ്ങൾ ഒന്നും ദൈവം അവര്ക്ക് കൊടുത്തതായി കാണുന്നില്ല. -((**See: റോമർ (Romans) 5:13 ന്യായപ്രമാണം വരെയും പാപം ലോകത്തില് ഉണ്ടായിരുന്നിട്ടും, ന്യായപ്രമാണമില്ലാതിരുന്നതുകൊണ്ട്, അത് പാപമായി ഗണിച്ചിരുന്നില്ല. 5:14 എങ്കിലും വരുവാനുള്ളവന്റെ സദൃശനായ ആദാമിന്റെ കല്പന ലംഘനത്തിന്റെ രീതിയില്, പാപം ചെയ്യാത്തവരുടെ മേലും മരണം ആദാം മുതല് മോശവരെ വാണു.)) -
പിന്നീടു ജനം പെറ്റു പെരുകി "എലോഹിം മക്കളും" (ആദാമിനു ജനിച്ച ശേത്തിന്റെ സന്തതികൾ, അഥവാ 'ദൈവത്തിന്റെ മക്കൾ'), കായിന്റെ മക്കളായ 'ബഹുദൈവ-ആരാധകരും' (പല ജാതി വർഗങ്ങൾ ) ആയി ലോകത്തിൽ ജനം പെറ്റു പെരുകി.
നോഹയുടെ കാലത്ത് ജനമെല്ലാം പാപം ചെയ്തു ദൈവനാമത്തിനു കളങ്കം വരുത്തിയതിനാൽ, 'നീതിമാനായ' നോഹയെയും തന്റെ കുടുംബത്തെയും ഒഴികെ, മറ്റ് എല്ലാ മനുഷ്യരെയും, സകല ജീവജാലങ്ങളെയും ജലപ്രളയത്താൽ ദൈവം നശിപ്പിച്ചു - നോഹയിൽ കൂടെ മനുഷ്യജീവൻ ഈഭൂമിയിൽ നിലനിർത്തി. നോഹയുടെ മക്കൾ - ശേം, ഹാം, യാഫെത്. 'ശേമിന്റെ' സന്തതി പരമ്പരയിൽ തേരഹിന്റെ മകനായി "അബ്രാം" ജനിച്ചു. അബ്രാം ഏകദൈവ വിശ്വാസിയായിരുന്നൂ - എന്നാൽ 'ഹാം' (ലോകത്തിനു അനുരൂപിയായി) വിഗ്രഹാരാധരായ ബഹുജാതി വര്ഗങ്ങളായി വര്ദ്ധിച്ചു (See : ഉല്പത്തി 10,11). അബ്റാം ദൈവത്തിന്റെ അരുളപ്പാട് അനുസരിച്ച് സ്വന്തം മകൻ ഇസഹാക്കിനെ പോലും ബലിനൽകാൻ തയ്യാർ ആയതിനാൽ അവന്റെ ഏകദൈവ വിശ്വാസം നീതിയായി കണക്കാക്കി, അബ്രാമിനെ ദൈവം ബഹു-ജാതികളുടെ ഇടയിൽനിന്നും വേർതിരിചു 'കനാൻ നാട്ടിലേക്ക്' ((ഹാമിന്റെ രണ്ടാം മകനായ കനാൻന്റെ സന്തതികളുടെ നാട് - അഥവാ, (പാലുംതേനും ഒഴുകുന്ന) "പലസ്തീൻ" നാട്)) മാറ്റി. അവനെ ദൈവം "ബഹുജാതികളുടെ പിതാവെന്ന" അർത്ഥത്തിൽ "അബ്രഹാം" എന്ന പേര് നൽകി (Ref. ഗലാത്യർ 3: 27-29) - അബ്രഹാമിനും, അവന്റെ സന്തതികൾക്കും മുദ്രയായി 'ചേലാകര്മവും (Circumcision) ഉടമ്പടിയായും നൽകി വേർതിരിച്ചു (ഉല്പത്തി 17: 4- 14) - അബ്രഹാമിന്റെ പൗത്രൻ യാക്കോബിന്, "ഇസ്രയേൽ" എന്ന പേർ നൽകി (ഉല്പത്തി 32: 28)- (പിൽക്കാല ചരിത്രത്തിൽ : യൂദാ ഗോത്രത്തിൽ "യേശു ക്രിസ്തു" ജാതനായി.).
B. മോശൈക സഭ (ന്യായപ്രമാണ സഭ - സഭ=Ecclesia): ഇതുവരെ ദൈവം നേരിട്ട് ഗോത്ര പിതാക്കന്മാർ മുഖാന്തിരം തന്റെ ജനങ്ങളെ (ഇസ്രയേൽ മക്കളെ ) വഴിനടത്തി വന്നു. ഇതിനു ശേഷം അമ്രാമിന്റെ മകനായ മോശ മുഖാന്തിരം ഫറവോന്റെ അടിമയിൽ നിന്നും ഇസ്രയേൽ മക്കളെ മോചിപ്പിച്, അവര്ക്ക് ദൈവം മോശ മുഖാന്തരം പഴയനിയമ സഭയിൽ "സഭയിൻ കൂടാരം" (Tabernacle) സ്ഥാപിച്ചു - പുറപ്പാട് 25, 32,36,40. അതിനകത്ത് "അതിവിശുദ്ധ സ്ഥലത്ത്" (Holy of the holies) സാക്ഷി പെട്ടകം (Arc of Testaments) - പുറപ്പാട് 25:18-21; എബ്രായർ 9:1- 9. ഇതു "ലേവി ഗോത്രത്തിൽപെട്ട" മോശ-അഹരോന്യ പൗരോഹിത്യ സഭ. ന്യായപ്രമാണങ്ങളും, ബലികര്മ നിയമങ്ങളും, സമാഗമനകൂടാരത്തിൽ ബലികര്മങ്ങൾ കഴിപ്പാനായി അഭിഷിക്തരായ പുരോഹിതന്മാരെയും (ഉദാ. അഹരോനും മക്കളും), അവർക്കുള്ള വസ്ത്രങ്ങളും ഉപകരണങ്ങളും മറ്റും നൽകി അവരെ ഒരു സംഘടിത സഭയായി (പഴയ നിയമ) ക്രമീകരിച്ചു - (ലേവ്യപുസ്തകം 26:46 ദൈവം സീനായി പര്വതത്തില് വച്ചു തനിക്കും ഇസ്രായേല് മക്കള്ക്കും ഇടയില് മോശ മുഖാന്തരം നിശ്ചയിച്ചിട്ടുള്ള നിയമങ്ങളും വിധികളും പ്രമാണങ്ങളും ഇവകളാകുന്നു) - അതിൽകൂടി വ്യവസ്ഥാപിത (അഹറോൻയ) 'പൗരോഹിത്യവും' സ്ഥാപിച്ചു. പുറജാതികളുമായിട്ടുള്ള വിവാഹബന്ധത്താൽ വിഗ്രഹാരധന, അശുധാരാധനകർമങ്ങൾ എന്നിവയിൽപെട്ട് വിശ്വാസം നഷ്ടപെട്ടു പോകാതിരിക്കുവാൻ വേണ്ടി, 'സ്വവംശവിവാഹവും' (ഒരു വിശുദ്ധ ജനം ആയിരിക്കുവാൻ) കല്പനമുഘാന്തിരം നൽകി (ആവർത്തനം 7: 1- 6).
* ദൈവം ഇസ്രയേൽന്റെ 'യൂദാ ഗോത്രത്തിൽ' പെട്ട ദാവീദ്നെ രാജാവാക്കി അവര്ക്ക് രാജത്വം നൽകി. - ദാവീദ് തന്റെ ആളുകളും ആയി പുറപ്പെട്ട് യെരൂശലേമിലേക്കു ചെന്ന് അവിടുത്തെ നിവാസികൾ ആയ യെബൂസ്യരിൽ നിന്നും സെഹിയോൻ കോട്ട (Zion fort) പിടിച്ചെടുത്ത്, അത് തന്നെ തന്റെ നഗരമാക്കി (Refer, 2 Samuel 5: 7- 9). പിന്നീട് ദാവീദിന്റെ മകൻ ശലോമോനെ തന്റെ പിൻഗാമിയായി വാഴിച്ചു. ശലോമോന്റെ കാലത്ത് ആദ്യമായി യെരുശലേം ദൈവാലയം പണിതു.
*** മിശ്ശിഹായുടെ അവതാരം ***
xxxxxxxxxxxxxxx
(മത്തായി 5:17 ന്യായപ്രമാണത്തെയോ ദീര്ഘദര്ശിമാരേയോ നീക്കുവാന് ഞാന് വന്നുവെന്ന് നിങ്ങള് വിചാരിക്കരുത്. നീക്കുവാനല്ല പൂര്ത്തിയാക്കുവാനാണ് ഞാന് ആഗതനായിരിക്കുന്നത്.)
((•••സങ്കീർത്തനങ്ങൾ 12:5 "ദരിദ്രരെ കൊള്ളയിടുന്നത് നിമിത്തവും, എളിയവരുടെ ദീര്ഘ നിശ്വാസം നിമിത്തവും ഇനി ഞാന് എഴുന്നേറ്റു പരസ്യമായി രക്ഷ ചെയ്യുമെന്ന് കര്ത്താവ് അരുളിച്ചെയ്യുന്നു".)) - ഏകദേശം നാനൂറ് വർഷത്തോളം പ്രവചനങ്ങളും പ്രവാചകന്മാരും ഇല്ലാത്ത അവസ്ഥയിൽ ഇസ്രയേൽ ജനത ബാബേൽ പ്രവാസികളായും, അലക്സാണ്ടർ ചക്രവർത്തിയാൽ യവന (ഗ്രീക്ക് - 'Hellinistic' തത്വചിന്തയിലും, ആരാധയുടെ പ്രലോഭനത്തിലും) സംസ്കാരത്തിലും, യൂദാ മക്കാബിയുടെ കാലത്ത് നഷ്ടപെട്ട രാജ്യം തിരിച്ചു പിടിച്ചെങ്കിലും, തുടർന്ന് റോമാ ഭരണത്തിൻ കീഴിലും പെട്ടുപോയി. ഇസ്രായേൽന്റെ പന്ത്രണ്ടു ഗോത്രങ്ങളിൽ നിന്ന് ലേവി, യൂദാ ഗോത്രങ്ങൾ ഒഴികെ ബാക്കി (മിക്കവാറും) പത്ത് ഗോത്രങ്ങളും (എന്നാൽ ശൗൽ /പൗലോസ് ബെന്യാമിൻ ഗോത്രത്തിൽ പെട്ടവൻ) ജാതികളിൽ പെട്ട് നഷ്ടപെട്ടു പോയി - യെരുശലേം ദൈവാലയത്തിൽ അതിന്റെ ഉള്ളിൽ "അതിവിശുദ്ധ സ്ഥലത്ത് (ref.1kings 8:6) സാക്ഷി പെട്ടകം ഇല്ലാതായി".
*"സാക്ഷി പെട്ടകം" - അതിന്റെ ഉള്ളിൽ :
1. കല്പലകകൾ - ദൈവത്തിന്റെ കല്പനകൾ (പുറപ്പാട് 20: 1- 17).
2. അഹരോന്റെ തളിർത്ത വടി - ((സംഖ്യാപുസ്തകം 17:6 മോശ ഇസ്രായേല് മക്കളോടു സംസാരിക്കുകയും അവരുടെ സകല തലവന്മാരും ഗോത്രം ഗോത്രമായി ഓരോ തലവന് ഓരോ വടി വീതം പന്ത്രണ്ടു വടി അവനെ ഏല്പിക്കുകയും ചെയ്തു; വടികളുടെ കൂട്ടത്തില് അഹറോന്റെ വടിയും ഉണ്ടായിരുന്നു. 17:7 മോശ വടികള് സാക്ഷ്യ കൂടാരത്തില് ദൈവസന്നിധിയില് വച്ചു. 17:8 പിറ്റെദിവസം മോശ സാക്ഷ്യ കൂടാരത്തില് കടന്നപ്പോള് ലേവി ഗൃഹത്തിനുള്ള അഹറോന്റെ വടി തളിര്ത്തിരിക്കുന്നതു കണ്ടു; 17:9 അതു തളിര്ത്തു പൂത്തു ബദാം ഫലം കായ്ച്ചിരുന്നു.))- ഇതു പൗരോഹിത്യത്തെ കുറിക്കുന്നു.
3. മന്ന ഇട്ടുവെച്ച ചെപ്പ്; മന്ന (പുറപ്പാട് 16:33, 34)- കന്യകാമറിയാമിന്റെ ഗർഭപാത്രവും; ക്രിസ്തുവിന്റെ വരവിനുള്ള ധൃഷ്ടാന്തവും ((ക്രിസ്തു: സ്വർഗത്തിൽ നിന്നുള്ള അപ്പം - യോഹന്നാൻ 6:33 ദൈവത്തിന്റെ അപ്പം എന്നത് സ്വര്ഗ്ഗത്തില് നിന്നിറങ്ങി ലോകത്തിന് ജീവന് നല്കുന്നവന് ആകുന്നു. എന്ന് പറഞ്ഞു. 6:35 യേശു അവരോട് ഞാന് ആകുന്നു ജീവന്റെ അപ്പം. എന്റെ അടുക്കല് വരുന്നവന് വിശക്കുകയില്ല, എന്നില് വിശ്വസിക്കുന്നവന് ദാഹിക്കുകയുമില്ല.)) -
*** മേൽ വിവരിച്ചയെല്ലാം എന്തിനെ ദൃഷ്ടാന്തപ്പെടുത്തുന്നുവോ, ആ സാക്ഷാൽ രക്ഷകനായ "മിശ്ശിഹാ" (വെളിപാടുകളുടെ വെളിച്ചത്തിൽ) സമയം ആയപ്പോൾ ഈ ലോകത്തിൽ അവതരിച്ചു.
C. യേശു മിശിഹായുടെ "പുതിയനിയമ സഭ" (ഈ കാലഘട്ടം):- യേശു ക്രിസ്തു ഒരു മതം സ്ഥാപിച്ചിട്ടില്ല, താൻ "സഭയാണ്" സ്ഥാപിച്ചത് (മത്തായി 16:18 ഞാനും നിന്നോടു പറയുന്നു: നീ കീഫോയാകുന്നു; ഈ പാറമേല് "ഞാന് എന്റെ സഭ പണിയും." പാതാള വാതിലുകള് അതിന്മേല് പ്രബലപ്പെടുകയില്ല.) -
*ക്രിസ്തു യൂദാ വംശത്തിൽ യൗസേഫിന്റെയും മറിയയുടെയും മകനായി, ബെത്ലെഹെമിൽ ജനിച് (നസറേത്തിലുള്ള) ഗലീലാകാരനായി ജീവിച്ചു.
പക്ഷെ യഹൂദസഭ (മിശ്ശിഹായേ കുറിച്ചുള്ള പ്രവാചകന്മാരുടെ പ്രവചനങ്ങളും പുസ്തകങ്ങളും അവര്ക്ക് ഉണ്ടായിരുന്നിട്ടും), അവൻ "ജീവനുള്ള ദൈവത്തിന്റെ പുത്രനായ മിശ്ശിഹാ ആകുന്നൂ" എന്ന് അവര്ക്ക് വിശ്വസിക്കുവാൻ കഴിഞ്ഞിരുന്നില്ല. അവര്ക്ക് അവൻ തച്ചനായ യൗസേഫിന്റെയും, ഭാര്യ മറിയയുടെയും മകൻ മാത്രം ആയിരുന്നൂ (യോഹന്നാൻ 6: 42).
• ക്രിസ്തുവിന്റെ പരസ്യപ്രവർത്തനം: -
A. ആദ്യമായി തന്റെ ദാസനായ യോഹന്നാനിൽ നിന്ന് ((Ref., മത്തായി 3:15 യേശു ഉത്തരമായി അവനോട്: ഇപ്പോള് സമ്മതിക്കുക; എന്തെന്നാല് ഇങ്ങനെ സര്വ നീതിയും നാം പൂര്ത്തിയാക്കേണ്ടതാകുന്നു എന്ന് പറഞ്ഞു. അപ്പോള് യോഹന്നാന് അവനെ (സ്നാനമേല്ക്കുവാന്) സമ്മതിച്ചു.)) ഈ ഭൂമിയിൽ "പുതിയ നിയമത്തിന്റെ" മാമോദിസ" സ്വീകരിച്ചു :-
ക്രിസ്തുവിന്റെ മുന്നോടിയായ 'യോഹന്നാന്റെ' പിതാവ് സ്കറിയ "മോശൈക/അഹരോന്യ" പൗരോഹിത്യത്തിൽപെട്ട മഹാപുരോഹിതനായിരുന്നൂ. യോഹന്നാൻ, 'ഇസ്രയേലിന്റെ രക്ഷകനായ' (Isaiah 9:1, 2) 'മിശ്ശിഹായേ കുറിച്ച്' പ്രസംഗിക്കുകയും (Isaiah 40: 1- 8; മത്തായി 3: 11,12), ജനങ്ങൾക്കു മാനസാന്തരത്തിന്റേതായ (വെള്ളംകൊണ്ടുള്ള) "മാമോദിസ" നല്കുകയും ചെയ്തുകൊണ്ടിരുന്നു. യേശുകൃസ്തു തന്റെ പരസ്യശുസ്രൂഷക്ക് മുന്നോടിയായിട്ട്; ഗലീലയിൽനിന്നു യോർദാനിൽ വന്നു, തന്റെ ദാസനായ യോഹന്നനിൽനിന്നു മാമോദിസ ഏറ്റു - (മത്തായി 3:16 അപ്പോള് യേശു സ്നാനമേറ്റ് ഉടനെ വെള്ളത്തില് നിന്നു കയറി. സ്വര്ഗ്ഗം അവനായി തുറക്കപ്പെIട്ടു. ദൈവാത്മാവ് പ്രാവുപോലെ ഇറങ്ങി, അത് തന്റെ മേല് വരുന്നത് അവന് കണ്ടു. 3:17 ഞാന് ഏവനില് പ്രസാദിച്ചിരിക്കുന്നുവോ, ആ എന്റെ പ്രിയപുത്രന് ഇവനാകുന്നു എന്ന് പറയുന്ന ശബ്ദവും സ്വര്ഗ്ഗത്തില് നിന്നും ഉണ്ടായി) - അങ്ങനെ "പിതൃ പുത്ര പരിശുദ്ധാത്മാവായ ത്രിത്വവും" അപ്പോൾ വെളിപ്പെട്ടു.
B. അതിനു ശേഷം താൻ 40രാവും, 40പകലും പൂർണ നൊയമ്പു നോറ്റു (ഇവിടെ, ഏദെനിൽ ആദം നോയമ്പ് ലംഘിച്ചു 'നിത്യ മരണത്തിനര്ഹനായതിനു' വിപരീതമായി) സാത്താനെ ആദ്യംതന്നെ താൻ കീഴ്പെടുത്തി ജയിച്ചു- (Ref., മത്തായി 4:1-11).
C. മിശിഹ തന്റെ ശിഷ്യന്മാരുടെ ഇടയിൽ നിന്നും 12 പേരെ തന്റെ "അപോസ്തോലന്മാരായി" തിരങ്ങെടുത്തു (ലൂക്കോസ് 6:12- 16); പുതിയ നിയമ സഭ സ്ഥാപിച്ചു ((Ref., മത്തായി 16:13- 19; യോഹന്നാൻ 21: 15-17; അപ്പോസ്തോല പ്രവർത്തി. 14: 24-26)).
# 1. പഴയ നിയമ പൗരോഹിത്യത്തിന്റെയും, മൃഗബലികര്മങ്ങളുടെയും അന്ത്യഘട്ടത്തിലേക്ക് :-
പുരോഹിത ഗോത്രത്തിൽ പെട്ടതും (*ലേവി ഗോത്രം) അതിൽത്തന്നെ 'മഹാപുരോഹിത/പുരോഹിത വർഗമാകുന്ന' അഹരോന്റെ സന്തതിപരമ്പരയിൽ (പുറപ്പാട് 19:6 കാണുക) പെടുന്ന ഹന്നാന്റെയും, കയ്യഫയുടേയും പ്രേരണയാൽ, 'യൂദാ ഗോത്രത്തിൽ' (രാജഗോത്രത്തിൽ) ജനിച്ച ദാവീദിന്റെ വംശപരമ്പരയിൽ ജനിച്ച "യേശുക്ക്രിസ്തുവിനെ" അവർ കുരിശിൽ തറച്ചു കൊന്നു -
[[ഇവിടെ ഒരു കാര്യം (മുൻകൂറായി) പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് - യാക്കോബ് (അഥവാ, ഇസ്രയേൽ) തന്റെ മരണത്തിനു മുൻപായി മക്കളെ (ക്രൂശിന്റെ മാതൃകയിൽ കുറുകെ) കൈവെച്ചനുഗ്രഹിച്ചപ്പോൾ, തന്റെ മക്കളായ ലേവിയെ ('ലേവി' - "പുരോഹിത" ഗോത്രം) ശപിക്കുകയും, യൂദായെ അനുഗ്രഹിക്കുകയും ചെയ്തിരിക്കുന്നതായി കാണുന്നു : ((ആദ്യപുസ്തകം 49:5 ശെമവൂനും *'ലേവിയും' സഹോദരന്മാര്. പ്രകൃത്യാ തന്നെ അവര് കോപത്തിന്റെ ഉപകരണങ്ങള്. 49:7 അവരുടെ കോപം ശക്തമായിരിക്കുന്നതിനാലും അവരുടെ ക്രോധം ക്രൂരമായതിനാലും അവ ശപിക്കപ്പെട്ടത്. അവരെ ഞാന് യാക്കോബില് വിഭജിക്കുകയും ഇസ്രായേലില് ചിതറിക്കുകയും ചെയ്യും. - (ഇവിടെ ചിന്തിക്കൂ 'ദൈവം പിടിക്കപ്പെട്ടു, കൊല്ലപെട്ടു'; പഴയ നിയമ പുരോഹിത വർഗ്ഗത്തിന്റെ വീഴ്ച.)
ഇനിയും യഹൂദയേ (രാജഗോത്രം) കുറിച്ച് :
ആദ്യപുസ്തകം 49:8 * യഹൂദയേ, നിന്റെ സഹോദരന്മാര് നിന്നെ പുകഴ്ത്തും. 49:9 നിന്റെ കൈ നിന്റെ ശത്രുക്കളുടെ പിടലിമേല്. നിന്റെ പിതാവിന്റെ പുത്രന്മാര് നിന്നെ വണങ്ങും. യഹൂദാ ഒരു സിംഹക്കുട്ടി; മകനേ, നീ കൊലയില് നിന്നു കയറിയിരിക്കുന്നു.... ))]]
#2. *** ഇനിയും ക്രിസ്തുവിന്റെ 'രാജകീയ-പൗരോഹിത്യ' മർമ്മങ്ങളെക്കുറിച്ചു ചിന്തിക്കുക -
"യേശു ക്രിസ്തു, നിത്യ മഹാ പുരോഹിതൻ" : സങ്കീർത്തനങ്ങൾ 110:4 "നീ മല്ക്കീസദേക്കിന്റെ (ശാലേം രാജാവ്) സദൃശത്തില് എന്നേക്കും മഹാ പുരോഹിതനാകുന്നു എന്ന് കര്ത്താവ് ആണയിട്ടിട്ടുണ്ട്; താന് വ്യാജം പറയുകയില്ല."
*യൂദാ ഗോത്രത്തിൽ പിറന്നതിനാൽ അവൻ "രാജകീയവംശത്തിൽ" പെട്ടവനും ആകുന്നു.
# 3. (***മൽക്കിസദേക്കിന്റെ അപ്പവീഞ്ഞുകൾ കൊണ്ടുള്ള ബലിയുടെ സാദ്ര്ശ്യം താൻ നിർവഹിച്ചു) - ഇനിയും മിശിഹ (യേശു ക്രിസ്തു) സെഹിയോൻ മാളികയിൽ വെച്, തന്റെ കഷ്ടാനുഭവത്തിനു മുമ്പായി അപ്പവീഞ്ഞുകളായി, തന്റെ "ശരീരവും രക്തവും" തന്റെ പന്ത്രണ്ടു സ്ലീഹന്മാർക്കായി വിഭജിച്ചു കൊടുത്തു അവരോടൊപ്പം പെസഹാ ഭക്ഷിച്ചു - ((Ref. - മർക്കൊസ് 14:22 അവര് ഭക്ഷിച്ചു കൊണ്ടിരിക്കുമ്പോള്, യേശു അപ്പം എടുത്ത് വാഴ്ത്തി മുറിച്ച് അവര്ക്ക് കൊടുത്തു. അവരോട് വാങ്ങിക്കൊള്ളുവിന് ഇത് എന്റെ ശരീരമാകുന്നു എന്ന് പറഞ്ഞു. 14:23 പിന്നെ താന് പാനപാത്രം എടുത്ത് സ്തോത്രം ചെയ്ത് വാഴ്ത്തി അവര്ക്കു കൊടുത്തു. എല്ലാവരും അതില് നിന്നും പാനം ചെയ്തു.14:24 താന് പറഞ്ഞു: ഇത് അനേകര്ക്കു വേണ്ടി ചിന്തപ്പെടുന്ന, പുതിയ നിയമത്തിന്റേതായ എന്റെ രക്തം ആകുന്നു. 14:25 ഈ മുന്തിരിരസം; ദൈവത്തിന്റെ രാജ്യത്തില് പുതുതായി ഞാന് അതു കുടിക്കുന്ന നാള്വരെ, ഇനി ഞാന് കുടിക്കുകയില്ല. എന്നു സത്യമായി നിങ്ങളോടു പറയുന്നു എന്ന് പറഞ്ഞു))
# 4. പഴയനിയമ (ലേവി ) പൗരോഹിത്യത്തിന് കോട്ടം സംഭവിക്കുന്നൂ - കാണുക : - ക്രിസ്തുവിനെ പിടിക്കുവാനുള്ള ഗൂഡാലോചന- (മത്തായി 26:3 അപ്പോള്, പ്രധാനാചാര്യന്മാരും സൊപ്രേന്മാരും ജനത്തിന്റെ കശീശന്മാരും കയ്യാപ്പാ എന്നു പേരുള്ള പ്രധാനാചാര്യന്റെ മണ്ഡപത്തില് ഒരുമിച്ചു കൂടി. 26:4 യേശുവിനെ വഞ്ചനയാല് പിടിച്ചു കൊല നടത്തേണ്ടതിന് അവര് ആലോചിച്ചു.) - അതിന്റെ ഓരോ ഘട്ടങ്ങൾ :-
A. ആ ആണ്ടിലത്തെ മഹാപുരോഹിതൻ (കയ്യാപ്പാ) തന്റെ മഹാപുരോഹിത വേഷമായ (ചിന്നം) 'കുപ്പായം' വലിച്ചുകീറുന്നു : "മത്തായി 26:65 അപ്പോള് മഹാപുരോഹിതന് തന്റെ വസ്ത്രങ്ങള് കീറികൊണ്ട്: ഇതാ ഇവന് ദൈവദൂഷണം പറഞ്ഞിരിക്കുന്നു. ഇനിയും നമുക്ക് സാക്ഷികളെക്കൊണ്ട് എന്ത് ആവശ്യം? ഇതാ ഇവന്റെ ദൈവദൂഷണം നിങ്ങള് കേട്ടുവല്ലോ." (അങ്ങനെ പൗരോഹിത്യത്തിന് മങ്ങൽ ഏൽക്കാൻ തുടങ്ങി - ഇതൊരു ദൈവനടത്തിപ്പ് ആകുന്നു.).
B. ക്രിസ്തു പഴയ നിയമ (മൃഗ ബലിക്കുപകരം) സ്വയം ബലിയായിത്തീരുന്നു ; തന്റെ സ്വന്തം ശരീരത്താൽ നിർവഹിച്ചു - (ഇത് സംഗീർത്തനകാരൻ ദാവീദ് പാടിയത് പോലെ : സങ്കീർത്തനങ്ങൾ 51:16 എന്തെന്നാല് ബലികളില് നീ ഇഷ്ടപ്പെട്ടില്ല; സമാധാന ഹോമങ്ങളില് നീ നിരപ്പായതുമില്ല.) -
* മഹാപുരോഹിതനായ ക്രിസ്തു താൻ സ്വയം ബലിയാകുന്നൂ :
എബ്രായർ 9:7 (പഴയനിയമബലി) എന്നാല് അതിന്റെ അകത്തുള്ള കൂടാരത്തില് ആണ്ടിലൊരിക്കല് മഹാപുരോഹിതന് തനിക്കു വേണ്ടിയും ജനത്തിന്റെ അപരാധത്തിനു വേണ്ടിയും സമര്പ്പിച്ചിരുന്ന രക്തത്തോടു കൂടി തനിച്ച് പ്രവേശിച്ചിരുന്നു.
* എന്നാൽ (മിശിഹായുടെ "ക്രൂശിലുള്ള" ബലി ) 9:11 എന്നാല് മ്ശീഹായൊ ആഗതനായി താന് പ്രവര്ത്തിച്ച നന്മകളുടെ മഹാപുരോഹിതനായി. കൈപ്പണിയല്ലാത്തതും, ഈ സൃഷ്ടികളില് നിന്ന് അല്ലാത്തതുമായ മഹത്തും പൂര്ണ്ണവുമായ കൂടാരത്തില് പ്രവേശിച്ചു. 9:12 കോലാടുകളുടെയോ കാളക്കിടാവുകളുടെയോ രക്തത്തോടു കൂടിയല്ല; താന് പ്രവേശിച്ചത്. *** പിന്നെയൊ സ്വന്ത രക്തത്തോടു കൂടി വിശുദ്ധ സ്ഥലത്ത് ഒരിക്കലായി പ്രവേശിക്കുകയും ശാശ്വതരക്ഷ വരുത്തുകയും ചെയ്തു.
C. യേശുവിന്റെ മരണത്തോടെ പഴയനിയമ പൗരോഹിത്യവും, ബലിയും അവസാനിപ്പിച്ചു : ലൂക്കോസ് 23:45 സൂര്യന് അന്ധകാരപ്പെട്ടു. *** "ദൈവാലയത്തിന്റെ തിരശ്ശീല നടുവെ കീറിപ്പോയി." --
(ഇതോടൊപ്പം ചേർത്തു വായിക്കുക)- "മത്തായി
24:1 യേശു ദൈവാലയത്തില് നിന്നു പോകുവാനി റങ്ങി. അപ്പോള് തന്റെ ശിഷ്യന്മാര് അടുത്തു ചെന്ന് ദൈവാലയത്തിന്റെ പണികള് തന്നെ കാണിച്ചു. 24:2 താന് അവരോട് ഇതാ ഇതൊക്കെയും നിങ്ങള് കാണുന്നില്ലേ! ഇവിടെ ഇടിക്കപ്പെടാത്തതായി കല്ലിനു മുകളില് കല്ല് ശേഷിക്കയില്ല. എന്ന് സത്യമായി ഞാന് നിങ്ങളോട് പറയുന്നു. എന്ന് പറഞ്ഞു."-- യെരുശലേം ദൈവാലയത്തിന്റെ നാശം.
#. ക്രിസ്തു ന്യായപ്രമാണങ്ങൾ മുഴുവനും തന്റെ ശരീരത്തിൽ പൂർത്തിയാക്കി വിശ്വാസത്താൽ ഉള്ള നീതിയാൽ മനുഷ്യവർഗത്തിനു രക്ഷയുണ്ടാക്കി :- റോമർ 10:4 തന്മൂലം ദൈവത്തിന്റെ നീതിക്ക് അവര് കീഴ്പ്പെട്ടില്ല. "ന്യായപ്രമാണത്തിന്റെ അന്ത്യം മ്ശീഹാ ആകുന്നു". തന്നില് വിശ്വസിക്കുന്ന എല്ലാവര്ക്കും നീതി (ലഭിപ്പാന്) തന്നെ.
വീണ്ടും:
എബ്രായർ 7:12 എന്നാല് ഈ പൌരോഹിത്യത്തിന് മാറ്റമുണ്ടായതു പോലെ ന്യായപ്രമാണത്തിനും മാറ്റമുണ്ടായി. എന്തെന്നാല് ആരെക്കുറിച്ചാണോ, ഇവയെല്ലാം പറയപ്പെട്ടിരിക്കുന്നത് അവന് മറ്റൊരു ഗോത്രത്തില് (tribe of Jude) നിന്നാകുന്നു ജനിച്ചത്. ആ ഗോത്രത്തില്നിന്നും ആരും ബലിപീഠത്തിങ്കല് ശുശ്രൂഷ ചെയ്തിട്ടില്ല.
7:13 എന്തെന്നാല് നമ്മുടെ കര്ത്താവ് ഏതൊരു വംശത്തെക്കുറിച്ച് മോശ ഒന്നും പറഞ്ഞിട്ടില്ലയോ, 7:14 ആ യഹൂദാഗോത്രത്തില് നിന്നും ഉദയം ചെയ്തു എന്നത് സ്പ്ഷടമാണല്ലോ - (***ഇത് പുതിയനിയമ സഭയുടെ "രാജ്യത്വത്തെയും പൗരോഹിത്യത്തെയും" സൂചിപ്പിക്കുന്നു".)
7:15 ജഡികമായ കല്പനകളുടെ ന്യായപ്രമാണത്താല് അല്ല;
7:16 അഴിവില്ലാത്ത ജീവന്റെ ശക്തിയാല് മറ്റൊരു പുരോഹിതന് മല്ക്കിസദേക്കിന്റെ സാദൃശ്യത്തില് ഉണ്ടാകുമെന്നു പറഞ്ഞിരിക്കുന്നതിനാല് ഇത് കൂടുതല് വിശദമായിരിക്കുന്നു.
7:17 ***** നീ മല്ക്കിസദേക്കിന്റെ സദൃശ പ്രകാരം എന്നേക്കും പുരോഹിതന് എന്നല്ലോ സാക്ഷിച്ചിരിക്കുന്നത്.
ആയതിനാൽ :
പുതിയനിയമ, "വിശുദ്ധ പൗരോഹിത്യം" 'സമാധാനത്തിന്റെ രാജാവായ' മെൽക്കിസദേക്കിന്റെ സാദ്ര്ശ്യത്തിൽ ('ശാലേം രാജാവിന്റെ' സാദ്ര്ശ്യം -ആദ്യ പുസ്തകം 14:18 ശാലേം രാജാവായ മല്ക്കീസദേക് "അപ്പവും വീഞ്ഞുമായി പുറപ്പെട്ടു വന്ന") ക്രിസ്തു നമ്മൾ ഇപ്പോഴായിരിക്കുന്ന ഈ ഭൂമിയിൽ സ്ഥാപിച്ചു തന്നിരിക്കുന്നു. -
***അങ്ങനെ ആദം ഏദനിൽ നഷ്ടപ്പെടുത്തിയ ആദിമ പൗരോഹിത്യം (അപ്പ വീഞ്ഞുകളാലുള്ള, "പുതിയനിയമ പൗരോഹിത്യം") മിശ്ശിഹാ വീണ്ടെടുത്ത് തന്റെ "പുതിയനിയമ സഭയെ" ഭരമേല്പിച്ചിരിക്കുന്നു.
• ഇവിടെ, സഭാമക്കളാകുന്ന നമ്മുടെ ധർമം:
a, സ്വർഗ്ഗരാജ്യത്തിന് അവകാശികളാകുവാൻ ക്രിസ്തുവിൽ വിശ്വസിച്ചു "വെള്ളത്താലും, ആത്മാവാലും" വീണ്ടും ജനിക്കുക (യോഹന്നാൻ 3: 5- 7)
b. നമ്മുടെ മനസ്സിൽ എപ്പോളും ഉണ്ടായിരിക്കേണ്ടത് : "എബ്രായർ 6:4 ഒരു പ്രാവശ്യം മാമൂദീസാ സ്വീകരിച്ച് സ്വര്ഗ്ഗീയദാനം ആസ്വദിക്കുകയും പരിശുദ്ധാത്മാവിനെ പ്രാപിക്കുകയും, 6:5 ദൈവത്തിന്റെ നല്ല വചനവും വരുവാനിരിക്കുന്ന ലോകത്തിന്റെ ശക്തിയും ആസ്വദിക്കുകയും ചെയ്തവര്ക്ക് വീണ്ടും പാപം ചെയ്യുവാനും, പശ്ചാത്താപത്തിലേക്ക് നവീകരിക്കപ്പെടുവാനും സാദ്ധ്യമല്ല. 6:6 അവര് ദൈവപുത്രനെ വീണ്ടും കുരിശില് തറയ്ക്കുകയും അവമാനിക്കുകയുമാണ് ചെയ്യുന്നത്."
*** ആയതുകൊണ്ട് നാമെല്ലാവരും പാപത്തിൽനിന്നു ഒഴിഞ്ഞിരിപ്പാൻ എപ്പോഴും ജാഗരൂഗരായി ഇരിക്കുക. - ((Because, as said : കൊലൊസ്സ്യർ 2:12 "മാമൂദീസാ മൂലം നിങ്ങള് തന്നോടു കൂടെ സംസ്കരിക്കപ്പെട്ടു." മരിച്ചവരുടെ ഇടയില് നിന്നും തന്നെ ഉയിര്പ്പിച്ച ദൈവത്തിന്റെ ശക്തിയില് നിങ്ങള് വിശ്വസിക്കുക മൂലം, അവനോടു കൂടെ അവന് മൂലം നിങ്ങള് ഉയിര്ക്കുകയും ചെയ്തു. - We are dead and buried to this world (the lures of this world) by Baptism in Christ.))
* അനുബന്ധം : ഇതോടു അനുബന്ധമായി ഇക്കാലത്തു വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട "പട്ടത്വത്തെ" വ്യാഖ്യാനിക്കപ്പെടുവാൻ ഉപയോഗിക്കുന്ന താഴെ കൊടുത്തിരിക്കുന്ന വാക്യം ശ്രദ്ധിക്കുക :
"1 പത്രൊസ് 2:9 : നിങ്ങളാകട്ടെ, അന്ധകാരത്തില് നിന്ന് തന്റെ അത്ഭുത പ്രകാശത്തിലേക്കു വിളിച്ചവന്റെ മഹത്വങ്ങള് പ്രഘോഷിക്കുവാന് 'രാജ്യത്തിനായി പുരോഹിത ശുശ്രൂഷ ചെയ്യുന്ന' തെരഞ്ഞെടുക്കപ്പെട്ട വര്ഗ്ഗവും, വിശുദ്ധ ജനവും രക്ഷിക്കപ്പെട്ട കൂട്ടവുമാകുന്നു." -
ഇവിടെ മനസിലാക്കുക, എപ്രകാരം പഴയനിയമ സഭയിൽ ലേവി ഗോത്രത്തിനു മാത്രമായിട്ട് പൗരോഹിത്യ-വേലക്ക് അർഹത ചുരുക്കിയിരുന്നെങ്കിൽ (പുറപ്പാട് 28:1, 2), പുതിയനിയമ സഭയിൽ 'പൗരോഹിത്യം' ക്രിസ്തുവിൽ വിശ്വസിച്ചു മാമോദിസ ഏറ്റവർക്കു (Christians-നു) മുഴുവനായിട്ടു വ്യാപിപ്പിച്ചിരിക്കുന്നു - എന്നാൽ, എപ്രകാരം "പുരോഹിതനാകുവാൻ" ഉളള അവകാശം 'അഹരോനും അവന്റെ സന്തതികൾക്കും' മാത്രമായിട്ടേയുള്ളൂ (പക്ഷെ, ലേവി ഗോത്രത്തിൽ പെട്ട മറ്റുള്ളവർക് ) "പുരോഹിതൻ" ആകുവാനുള്ള അവകാശമില്ല, അവര്ക്ക് മറ്റു പ്രവർത്തികൾ ആയ, സമാഗമനകൂടാരം സംബന്ധിച്ചു / (പിന്നീട് ) യെരുശലേം ദൈവാലയത്തിനടുത്ത മറ്റ് അനുബന്ധ ജോലികൾ ചെയ്യുവാനുള്ള അനുവാദം മാത്രമേ (ദൈവം കൽപന മുഖാന്തിരം) നൽകിയിട്ടുള്ളൂ) എന്നതുപോലെ തന്നെ, ഈ പുതിയനിയമ സഭയിലും, "അപ്പോസ്തോലിക പിന്തുടർച്ചയുള്ള, പട്ടത്വത്തിനടുത്ത സത്യ കൈവെപ്പു" ലഭിച്ചവർക്ക് മാത്രമല്ലാതെ മറ്റു യാതൊരുവനും സ്വയം "പുരോഹിതൻ" ആകുവാനും വിശുദ്ധ ബലി (കുർബാന)യും മറ്റു "കൂദാശകൾ"ഉം അർപിക്കുവാനും സ്വർഗത്തിൽ നിന്നും അവകാശമില്ല - [[യോഹന്നാൻ 20:21: യേശു വീണ്ടും അവരോട്, നിങ്ങള്ക്കു സമാധാനം, എന്റെ പിതാവ് എന്നെ അയച്ചതു പോലെ തന്നെ ഞാനും നിങ്ങളെ അയയ്ക്കുന്നു എന്നു പറഞ്ഞു. 20:22 ഇങ്ങനെ പറഞ്ഞശേഷം താന് അവരുടെ മേല് ഊതി. നിങ്ങള് പരിശുദ്ധാത്മാവിനെ കൈക്കൊള്വിന്; Again, 1 തിമൊഥെയൊസ് 5:22: "ധൃതഗതിയില് നീ ആരുടെമേലും കൈവെപ്പ് നടത്തരുത്. അന്യരുടെ പാപങ്ങളില് നീ ഓഹരിക്കാരനാകുകയും അരുത്. നിന്നെത്തന്നെ നിര്മലതയില് കാത്തുകൊള്ളണം."]] - അതു ധിക്കരിച് ആരെങ്കിലും പ്രവർത്തിച്ചാൽ, അന്ത്യ ന്യായവിധിയിൽ ദൈവമുന്പാകെ അവനു ഉത്തരം പറയേണ്ടിവരും - കാരണം - ((എബ്രായർ 5:4 "അഹറോന് എന്ന പോലെ ദൈവത്താല് വിളിക്കപ്പെട്ടവനല്ലാതെ, ഈ ബഹുമാനം സ്വയം സ്വീകരിക്കാവുന്നതല്ല.")).
* ആകയാൽ "പൗരോഹിത്യ ശുസ്രൂഷ", അതിശ്രേഷ്ഠം.
No comments:
Post a Comment