ഒരിക്കല്‍ സംഗതിവശാല്‍ 1037-മാണ്ട് നാം കോട്ടയത്തു എത്തി എടവഴിക്കല്‍ വലിയച്ചനെ കണ്ടപ്പോള്‍ നാം അന്ത്യോഖ്യായ്ക്കു പോകേണ്ടുന്ന കാര്യത്തെക്കുറിച്ചു അദ്ദേഹം വളരെ ഒക്കെയും താല്പര്യമായി നമ്മോടു പറയുകയും നിര്‍ബന്ധിക്കുകയും ചെയ്തിട്ടും തല്ക്കാലം കൈക്കൊള്ളാതെ ഒഴികഴിവുപറഞ്ഞു പോയവനായ നാം തന്നെ അദ്ദേഹത്തിന്‍റെ ദീര്‍ഘദര്‍ശന വചനപ്രകാരം യാത്രക്കായി ഒരുങ്ങപ്പെട്ടു ചെന്നതില്‍ വച്ചു അദ്ദേഹത്തിനുണ്ടായ സന്തോഷവും തൃപ്തിയും അല്പമല്ലായിരുന്നു. കോട്ടയത്തുള്ള ഈ താമസത്തിനിടയില്‍ എരുത്തിക്കല്‍ മൂപ്പച്ചനെയും വേങ്കടത്തു മൂപ്പച്ചനെയും മറ്റു കോട്ടയത്തു നാം അറിയുന്നവരും നമ്മുടെ താല്പര്യക്കാരുമായ എല്ലാവരെയും കണ്ടു യാത്ര പറകയും സിമ്മനാരി പള്ളിയിലെത്തി പ്രാര്‍ത്ഥിച്ചു പുറപ്പെടുകയും പോകും വഴി കളപ്പുരക്കല്‍ കേറി യാത്രപറകയും കൊച്ചിയില്‍ എത്തുന്നതിനു വള്ളം മുതലായതു ശട്ടംകെട്ടി തരികയും ഉണ്ടായി.
(മെത്രാപ്പോലീത്താ സ്ഥാനമേല്ക്കാനായി പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് രണ്ടാമന്‍ മര്‍ദീനില്‍ പോയതിന്‍റെ യാത്രാവിവരണമായ ഒരു പരദേശയാത്രയുടെ കഥ എന്ന ഗ്രന്ഥത്തില്‍ നിന്നും)
No comments:
Post a Comment