16. 1868 മത് ഇടവ മാസം 12-നു ഞായറാഴ്ച പാലക്കുന്നന്‍ മൂന്നാം പുസ്തകം 13 മത് ലക്കത്തില്‍ പറയുന്ന അയാളുടെ അനന്തിരവന് തോമ്മായെ സുറിയാനി വേദത്തിനും കാനോനിനും വിരോധമായി കോട്ടയത്തു സെമിനാരിയില്‍ വച്ചു റമ്പാന്റെ വേഷം ധരിപ്പിക്കയും ചെയ്തു. പിന്നീട് 19-നു ഞായറാഴ്ച അയാളെ മെത്രാന്റെ വേഷം ധരിപ്പിക്കയും അത്താനാസ്യോസ് എന്നു പേരിടുകയും ചെയ്തു. ഈ രണ്ടു സമയത്തും മേല്‍ ലക്കത്തില്‍ പറയുന്ന ആലത്തൂക്കാരനും കൂടെ ഉണ്ടായിരുന്നു. തെക്കരില്‍ പാലക്കുന്നന്റെ പ്രത്യേക സ്നേഹിതന്മാരും പകപ്പുകാരും ആയ ചില കത്തങ്ങളും മാപ്പിളമാരും കൂടെ ഉണ്ടായിരുന്നതല്ലാതെ വടക്കരും തെക്കരും ആയ പള്ളിക്കാര് ആരും കൂടുകയും അവരെ അറിയിക്കയും ഉണ്ടായില്ല. ഈ തോമ്മാ ഇതുവരെ കുര്‍ബാന ചൊല്ലുക ഉണ്ടായിട്ടില്ല. ഇയാള്‍ പാലക്കുന്നനേക്കാള് ഇരട്ടിച്ചു സുറിയാനി വേദത്തിന്റെ വിരോധിയും പകപ്പുകാരനും പാത്രിയര്‍ക്കീസിനു ശത്രുവും ആകുന്നു.
Subscribe to:
Post Comments (Atom)
പൗലോസ് മാര്‍ കൂറീലോസിന്റെ (കൊച്ചുപറമ്പിൽ) മരണവും കബറടക്കവും
42. മലങ്കര ഇടവകയുടെ മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായ്ക്കു മൂത്രം സംബന്ധിച്ച സുഖക്കേടുണ്ടായിട്ടു കുറെ വര്‍ഷങ്ങളായിരുന്നു. ഇംഗ്ലീഷ് ചികിത്സയു...
-
212. മാര്‍ ഇഗ്നാത്യോസ് അബ്ദുള്ളാ പാത്രിയര്‍ക്കീസ് ബാവാ തിരുമനസ്സുകൊണ്ടു വടക്കന്‍ പള്ളികളില്‍ സഞ്ചരിക്കുമ്പോള്‍ മുളന്തുരുത്തില്‍ വച്ചു ...
-
നിത്യ പൗരോഹിത്യം: മെൽക്കിസദ്ദേക്കിന്റെ സ്വർഗീയ സമാധാനത്തിന്റേത് . - അത് അപ്പവും വീഞ്ഞുമായിട്ടു നിർവഹിക്കപ്പെടുന്നൂ. - * ആദമിനെ ദൈവം...
-
141. കാലം ചെയ്ത പത്രോസ് പാത്രിയര്‍ക്കീസ് ബാവായുടെ പിന്‍വാഴിയായി ഇദ്ദേഹത്തിന്റെ കൂടെ മലയാളത്തു വന്നിരുന്ന മാര്‍ ഗ്രീഗോറിയോസ് അബ്ദുള്ളാ മെത...
No comments:
Post a Comment