Saturday, September 9, 2017

The Nature Of The Syrian Church / Very Rev. Philipose Corepiscopa Edavazhikal

The Nature Of The Syrian Church / Very Rev. Philipose Corepiscopa Edavazhikal

കോട്ടയത്തു ഇടവഴിക്കല്‍ റവറണ്ട് പീലിപ്പോസ് കോറെപ്പിസ്ക്കോപ്പാ അവര്‍കളാല്‍ ഉണ്ടാക്കപ്പെട്ടു. റവറണ്ട് ഇടവഴിക്കല്‍ ഗീവറുഗീസ് കത്തനാര്‍ (മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ) അവര്‍കളാല്‍ 1879-ല്‍ അച്ചടിക്കപ്പെട്ടു.



1869-ല്‍ ഇടവഴിയ്ക്കല്‍ ഫീലിപ്പോസ് കോര്‍എപ്പിസ്കോപ്പ ഇംഗ്ലീഷില്‍ എഴിതി ഇംഗ്ലണ്ടില്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന്‍റെ മലയാള പരിഭാഷ. മലങ്കരസഭയുടെ വിശ്വാസം, ആചാരം, ചരിത്രം തുടങ്ങിയവയെക്കുറിച്ചെല്ലാം വിശദീകരിക്കുന്ന ഈ ഗ്രന്ഥം മലങ്കര നസ്രാണികളാല്‍ വിരചിക്കപ്പെട്ട ഇത്തരം ഗ്രന്ഥങ്ങളില്‍ ആദ്യത്തേതാണെന്നു പറയാം. 1879 – ലാണ് മലയാളം തര്‍ജ്ജമ പ്രസിദ്ധീകരിച്ചത്.

വട്ടിപ്പണത്തെക്കുറിച്ച് റസിഡണ്ട് ഓഫീസില്‍ നിന്നും അയച്ച ഒരു കത്ത്



മേല്പട്ടനാമങ്ങളെക്കുറിച്ചുള്ള ചോദ്യോത്തരം

ചോദ്യം – മേല്പട്ടക്കാര്‍ക്കു സ്വന്തനാമം കൂടാതെ വിശേഷാല്‍ പേരുകള്‍ കൊടുക്കുന്നുണ്ടൊ?
ഉത്തരം – ശുദ്ധമുള്ള പത്രോസ്ശ്ലീഹായുടെ മരണശേഷം അന്ത്യോഖ്യാസിംഹാസനത്തിലേക്കു നിയമിക്കപ്പെട്ട മേല്പട്ടക്കാരന്‍ മിശിഹാകര്‍ത്താവു കൈയ്യില്‍ എടുത്തു അനുഗ്രഹിച്ച പൈതലും പിന്നീടു മാര്‍യോഹന്നാന്‍ ഏവന്‍ഗേലീസ്ഥായുടെ ശിഷ്യനുമായിരുന്ന ഇഗ്നാത്തിയോസ് പരിശൂദ്ധനായിരുന്നതിനാല്‍ ആ നാമപ്രകാരം അന്ത്യോഖ്യായിലെ എല്ലാ പാത്രീയര്‍ക്കീസന്മാരെയും മാര്‍ ഇഗ്നാത്തിയോസ് എന്നു വിളിച്ചുവരുന്നു. മപ്രിയനാ ആയി വാഴിക്കപ്പെടുന്നവര്‍ക്കു ബസേലീയോസ് എന്നും ഊര്‍ശ്ലേമിലെ മെത്രാപ്പോലീത്തായായി വാഴിക്കപ്പെടുന്നവര്‍ക്കു ഗ്രീഗോറിയോസ് എന്നും പേര്‍ കൊടുക്കുന്നു. മറ്റുള്ള മെത്രാന്മാര്‍ക്കു പാത്രീയര്‍ക്കീസിന്‍റെ ഇഷ്ടം പോലെ താഴെ പറയുന്ന പന്ത്രണ്ടു നാമങ്ങളില്‍ ഓരോന്നു കല്പിച്ചു കൊടുക്കുന്നു.

1) സേവേറിയോസ്
2) ദീയസ്ക്കോറോസ്
3) അത്താനാസ്യോസ്
4) ദീവന്നാസ്യോസ്
5) തീമോത്തിയോസ്
6) ഒസ്താത്യോസ്
7) യൂലിയോസ്
8) പീലക്സീനോസ്
9) അന്തീമോസ്
10) ക്ലീമ്മീസ്
11) കൂറിലോസ്
12) ഈവാനിയോസ്

വി.മത്താ. 18:2 വി.മര്‍ക്കോ. 9:36

ചോദ്യം – ഈ സ്ഥാനങ്ങളും പേരുകളും കൊടുക്കപ്പെടുന്നത് ഏതു സമയത്താകുന്നു?
ഉത്തരം – പട്ടത്വത്തിനു അടുത്ത എല്ലാ സ്ഥാനമാനങ്ങളും പേരുകളും കുര്‍ബ്ബാന സമയത്തു അത്രെ കൊടുക്കുന്നത്.

ചോദ്യം – ഊര്‍ശ്ലേമിലെ മേല്പട്ടക്കാരന്, ശേഷം മേല്പട്ടക്കാരെക്കാള്‍ സ്ഥാനത്തിലൊ അധികാരത്തിലൊ വല്ല വലിപ്പവുമുണ്ടൊ?

ഉത്തരം – സ്ഥാനത്തിലും അധികാരത്തിലും യാതൊരു വലിപ്പവുമില്ല. എങ്കിലും ശൂദ്ധമുള്ള പട്ടണത്തിന്‍റെ മെത്രാപ്പോലീത്താ ആകകൊണ്ട് പൊതുവിലെ മേല്പട്ടക്കാരനും ശ്രേഷ്ടനുമെന്നു വിചാരിക്കപ്പെടുന്നതു കൂടാതെ അഞ്ചാം പാത്രിയര്‍ക്കീസ് എന്നു പേര്‍ പറകകൂടി ചെയ്യുന്നു.

No comments:

Post a Comment

പൗലോസ് മാര്‍ കൂറീലോസിന്‍റെ (കൊച്ചുപറമ്പിൽ) മരണവും കബറടക്കവും

 42. മലങ്കര ഇടവകയുടെ മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായ്ക്കു മൂത്രം സംബന്ധിച്ച സുഖക്കേടുണ്ടായിട്ടു കുറെ വര്‍ഷങ്ങളായിരുന്നു. ഇംഗ്ലീഷ് ചികിത്സയു...