77. മുന് 314-മതു വകുപ്പില് പറയുന്നപ്രകാരം മുമ്പ് പാത്രിയര്ക്കീസ് ബാവായാല് കൊച്ചി സംസ്ഥാനം, ബ്രിട്ടീഷ് സംസ്ഥാനം ഈ സ്ഥലങ്ങളിലുള്ള പള്ളികള്ക്കു മെത്രാപ്പോലീത്തായായി വാഴിച്ചു സ്ഥാത്തിക്കോന് കൊടുത്തിരുന്ന കണ്ടനാട്ട് ഇടവകയില് കരോട്ടുവീട്ടില് മാര് ശെമവൂന് ദീവന്നാസ്യോസ് മെത്രാപ്പോലീത്താ അവര്കള്ക്കു വളരെ നാളായി വാതത്തിന്റെ ദീനം പിടിപെട്ടു വളരെ അവശതയില് ആയശേഷം 1886-മാണ്ടു ഒക്ടോബര് മാസം 2-നു സുറിയാനി കണക്കില് കന്നി 20-നു മലയാളം കണക്കില് 1062-മാണ്ടു കന്നി മാസം 17-നു ശനിയാഴ്ച കണ്ടനാട്ടു പള്ളിയില് വച്ച് കാലം ചെയ്കയും പിറ്റേദിവസം ഞായറാഴ്ച തിരുവാങ്കുളത്തു പള്ളിയില് കബറടക്കപ്പെടുകയും ചെയ്തു. കബറടക്കത്തിനു നിരണം ഇടവകയുടെ മാര് ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായും മാര് ഈവാനിയോസും ഉണ്ടായിരുന്നു. ഈ ശെമവൂന് ദീവന്നാസ്യോസ് മെത്രാപ്പോലീത്തായെ സ്ഥാനത്തില് നിയമിച്ചു സ്ഥാത്തിക്കോന് കൊടുത്തു എങ്കിലും ആ ദേഹത്തിനെ സ്ഥാത്തിക്കോനില് പറയുന്ന പള്ളിക്കാര് ആരും സ്വീകരിക്കുകയും ആ പള്ളികളില് മെത്രാനടുത്ത അധികാരങ്ങള് ഒന്നും പ്രവൃത്തിക്കയും ചെയ്തിട്ടില്ല.
Subscribe to:
Post Comments (Atom)
പൗലോസ് മാര് കൂറീലോസിന്റെ (കൊച്ചുപറമ്പിൽ) മരണവും കബറടക്കവും
42. മലങ്കര ഇടവകയുടെ മാര് കൂറിലോസ് മെത്രാപ്പോലീത്തായ്ക്കു മൂത്രം സംബന്ധിച്ച സുഖക്കേടുണ്ടായിട്ടു കുറെ വര്ഷങ്ങളായിരുന്നു. ഇംഗ്ലീഷ് ചികിത്സയു...
-
212. മാര് ഇഗ്നാത്യോസ് അബ്ദുള്ളാ പാത്രിയര്ക്കീസ് ബാവാ തിരുമനസ്സുകൊണ്ടു വടക്കന് പള്ളികളില് സഞ്ചരിക്കുമ്പോള് മുളന്തുരുത്തില് വച്ചു ...
-
നിത്യ പൗരോഹിത്യം: മെൽക്കിസദ്ദേക്കിന്റെ സ്വർഗീയ സമാധാനത്തിന്റേത് . - അത് അപ്പവും വീഞ്ഞുമായിട്ടു നിർവഹിക്കപ്പെടുന്നൂ. - * ആദമിനെ ദൈവം...
-
141. കാലം ചെയ്ത പത്രോസ് പാത്രിയര്ക്കീസ് ബാവായുടെ പിന്വാഴിയായി ഇദ്ദേഹത്തിന്റെ കൂടെ മലയാളത്തു വന്നിരുന്ന മാര് ഗ്രീഗോറിയോസ് അബ്ദുള്ളാ മെത...
No comments:
Post a Comment