120. കൂറിലോസ് ബാവാ വടക്കേ ദിക്കില്‍ നിന്നും കോനാട്ട് മല്പാന്‍ മുതല്‍പേരു അറിയാതെ 1856 മത കുംഭ മാസം 3-നു കോട്ടയത്തു സെമിനാരിയില്‍ വന്നു മെത്രാപ്പോലീത്തായുമായിട്ടു ഇണക്കമായിട്ടു പാര്‍ത്തുവരുന്നു. അതും അല്ലാതെ പള്ളികള്‍ക്കു ഒരുമിച്ചു സാധനവും എഴുതിവരുന്നു. 105 മത ലക്കത്തില്‍ പറഞ്ഞിരിക്കുന്നപ്രകാരം ദീവന്നാസ്യോസിനോടു കൂറിലോസ് ബാവാ വാങ്ങിച്ചിരുന്ന വെള്ളി കാപ്പാ കോതമംഗലത്തു ചെറിയപള്ളിക്കാര്‍ക്കു വിറ്റു വില വാങ്ങിക്കയും ചെയ്തു.
No comments:
Post a Comment