188. 167 മത ലക്കത്തില് പറഞ്ഞിരിക്കുന്നപ്രകാരം രണ്ടാമത് നമ്പ്ര് പതിഞ്ഞു പാലക്കുന്നന് മുതലായ പ്രതികളുടെ വക്കീല് ഹാജരായശേഷം യാതൊരു പള്ളികള്മേലും പാത്രിയര്ക്കീസ് ബാവായ്ക്കു അധികാരമില്ലെന്നും തൊഴിയൂര് പള്ളിമേല് പ്രത്യേകം ഒട്ടുംതന്നെ അധികാരമില്ലെന്നും തൊഴിയൂര് പള്ളി അന്ത്യോഖ്യാ പാത്രിയര്ക്കീസ് ബാവായുടെ കീഴല്ലാത്ത വേറെ ഒരു സഭയാകുന്നു എന്നും ആരെങ്കിലും പാത്രിയര്ക്കീസിന്റെ അടുക്കല് ചെന്നു പഠിത്വമുള്ളവരെന്നു കണ്ടാല് മെത്രാന്റെ സ്ഥാനം കൊടുക്കയും നാട്ടിന്റെ രാജാവിന്റെ മനസുപോലെ നടക്കയും നടത്തിക്കയും പതിവാകുന്നു എന്നും നേരല്ലാതെ എഴുതി വെയ്ക്കയില് പാത്രിയര്ക്കീസ് ബാവായ്ക്കു അധികാരമുണ്ടെന്നു അന്യായക്കാരനും അധികാരമില്ലെന്നു പ്രതികളും തെളിയിച്ചു കൊടുക്കണമെന്നും സിവില് കോര്ട്ടില് നിന്നും കല്പിക്കയാല് വാദി വക്കീല് കോഴിക്കോട്ടു കാരംപള്ളി കുറിപ്പ് എന്നെ കൂടി സാക്ഷി ബോധിക്കയാല് ഞാനും കണ്ടനാട്ടു ശീമോന് കത്തനാരും തുകലന് മത്തായി കത്തനാരും കുറുപ്പുംപടി വെളിയത്ത് കത്തനാരും മുളന്തുരുത്തില് കൂനവള്ളി മൂത്ത കത്തനാരും കുന്നംകുളങ്ങര കാക്കു കത്തനാരും ഒരുമിച്ച് 1861 നു 1037-മാണ്ടു ധനു മാസം 10-നു കോട്ടയത്തു നിന്നും കോഴിക്കോട്ടു ചെന്നശേഷം നാലുപേര് സാക്ഷി എഴുതിയാല് മതിയെന്ന് പറയുകയാല് 1836 നു കൊല്ലം 1011 മാണ്ടു മകര മാസം 5-നു മാവേലിക്കര പള്ളിയില് സുന്നഹദോസ് കൂടി എഴുതിയ പടിയോലപ്രകാരം ആദിയിങ്കല് പാത്രിയര്ക്കീസില് നിന്നു മേല്പട്ടക്കാരെ അയച്ച പാത്രിയര്ക്കീസിന്റെ ചിലവിനാലും വഴിപാടുകളാലും പള്ളികള് പണിയപ്പെട്ടു അവരുടെ വസ്തുക്കളാല് അലങ്കരിക്കപ്പെട്ടു ഇരിക്കുന്നതിനാല് എല്ലാ സുറിയാനി പള്ളികള്ക്കും പാത്രിയര്ക്കീസ് മേലധികാരി ആയിരിക്കുന്നതുമല്ലാതെ പാത്രിയര്ക്കീസിനാല് അയയ്ക്കപ്പെട്ടിരുന്ന 25 മത ലക്കത്തില് പറയുന്നപ്രകാരമുള്ള ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ കാട്ടുമങ്ങാട്ടു ഗീവറുഗീസ് റമ്പാനു മെത്രാന് സ്ഥാനവും ഏറിയ മുതലും കൊടുത്തു തൊഴിയൂര് പള്ളി പണിയിച്ചിരിക്കുന്നതിനാല് പ്രത്യേക അധികാരമുണ്ടെന്നും പിന്നീട് ബാവാമാര്ക്കു വരുന്നതിനു പ്രയാസമായിരുന്നതിനാല് കാട്ടുമങ്ങാടന് എഴുതി അയച്ച് അനുവാദം വരുത്തി ആക്കിടിങ്ക മെത്രാനായി ചീരനെ വാഴിച്ചു എന്നും ചീരന് അനുവാദം വരുത്തി ആക്കുടിങ്ക മെത്രാനായി കിടങ്ങനെ വാഴിച്ചു എന്നും കിടങ്ങന് അനുവാദം വരുത്തി പുലിക്കോട്ടു മെത്രാനെയും പുന്നത്ര മെത്രാനെയും ചേപ്പാട്ടു മെത്രാനെയും ആക്കടിങ്കായി വാഴിച്ചു എന്നും ചേപ്പാട്ടു മെത്രാന് അനുവാദം വരുത്തി ഇപ്പോള് തൊഴിയൂര് മരിച്ചുപോയ കൂറിലോസ് ഗീവറുഗീസ് മെത്രാനെ ആക്കടിങ്കായിട്ടു വാഴിക്കയും അയാള് അനുവാദം വരുത്തി വാഴിക്കാതെ മരിക്കയും പാലക്കുന്നന്റെ അഴിമതി നിമിത്തം അയാളെ സ്ഥാനത്തുനിന്നും തള്ളി അയാള്ക്കു പകരമായി മാര് കൂറിലോസ് യൂയാക്കീം ബാവായെ അയക്കയും ആ ദേഹം പള്ളികള് ഭരിക്കയും ചെയ്തുവരുമ്പോള് തള്ളപ്പെട്ടിരിക്കുന്ന പാലക്കുന്നത്തു മത്തായി എന്നവന് തൊഴിയൂര് ചെന്നു പള്ളിയും മുതലും അമര്ത്തുവാന് വേണ്ടി ആലത്തൂക്കാരനെ മെത്രാന്റെ വേഷം ധരിപ്പിക്കയും ചെയ്തിരിക്കുന്നു എന്നും മറ്റും ഞാനും വെളിയത്ത് കോരത് കത്തനാരും ശീമോന് കത്തനാരും കാക്കു കത്തനാരും സാക്ഷിമൊഴി എഴുതിവെയ്ക്കയും അപ്രകാരം ബാവായും എഴുതിവെയ്ക്കയും ചെയ്ത് കുംഭ മാസം 2-നു കോട്ടയത്തു വന്നുചേരുകയും ചെയ്തു.
Subscribe to:
Post Comments (Atom)
പൗലോസ് മാര് കൂറീലോസിന്റെ (കൊച്ചുപറമ്പിൽ) മരണവും കബറടക്കവും
42. മലങ്കര ഇടവകയുടെ മാര് കൂറിലോസ് മെത്രാപ്പോലീത്തായ്ക്കു മൂത്രം സംബന്ധിച്ച സുഖക്കേടുണ്ടായിട്ടു കുറെ വര്ഷങ്ങളായിരുന്നു. ഇംഗ്ലീഷ് ചികിത്സയു...
-
212. മാര് ഇഗ്നാത്യോസ് അബ്ദുള്ളാ പാത്രിയര്ക്കീസ് ബാവാ തിരുമനസ്സുകൊണ്ടു വടക്കന് പള്ളികളില് സഞ്ചരിക്കുമ്പോള് മുളന്തുരുത്തില് വച്ചു ...
-
നിത്യ പൗരോഹിത്യം: മെൽക്കിസദ്ദേക്കിന്റെ സ്വർഗീയ സമാധാനത്തിന്റേത് . - അത് അപ്പവും വീഞ്ഞുമായിട്ടു നിർവഹിക്കപ്പെടുന്നൂ. - * ആദമിനെ ദൈവം...
-
141. കാലം ചെയ്ത പത്രോസ് പാത്രിയര്ക്കീസ് ബാവായുടെ പിന്വാഴിയായി ഇദ്ദേഹത്തിന്റെ കൂടെ മലയാളത്തു വന്നിരുന്ന മാര് ഗ്രീഗോറിയോസ് അബ്ദുള്ളാ മെത...
No comments:
Post a Comment