Wednesday, July 18, 2018

അല്‍വാറീസ് (മാര്‍ യൂലിയോസ്) പാദ്രിയും അനുയായികളും മലങ്കരസഭയിലേക്ക് (1889)


92. സിലോണ്‍ ദ്വീപിലും ഗോവായിലും ഇന്ത്യായുടെ മറ്റു പല ഭാഗത്തും പോര്‍ച്ചുഗല്‍ രാജാവിന്‍റെ കീഴായി നടന്നുവന്ന പദ്രവാദ എന്ന റോമ്മാ സഭക്കാരുടെ മേലധികാരം മിക്ക സ്ഥലങ്ങളിലും പോര്‍ച്ചുഗലില്‍ നിന്നു എടുത്തു റോമ്മാ പാപ്പായ്ക്കു നേരിട്ടു കീഴ്പെടുത്തിയതിന്മേല്‍ മേല്പറഞ്ഞ സ്ഥലങ്ങളിലുള്ള റോമ്മാ ക്രിസ്ത്യാനികള്‍ വളരെപേര്‍ പാപ്പായോടു മത്സരിക്കയും അവരുടെ കൂട്ടത്തില്‍ ഒരുവനായ ഗോവാക്കാരന്‍ അന്തോനിയോസ് ഫ്രാന്‍സിസ്കോസ് ശവുരിയാര്‍ അല്‍വാറീസ് എന്ന പാദ്രി അവരില്‍ പ്രധാനിയായി തുനിഞ്ഞിറങ്ങി റോമ്മാ വഴക്കം വിട്ടു അന്ത്യോഖ്യായുടെ സ്തുതി ചൊവ്വാകപ്പെട്ട യാക്കോബായ സഭയില്‍ ചേരാമെന്നു സമ്മതിച്ചു മലയാളത്തിന്‍റെ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായോടു അപേക്ഷിക്കയാല്‍ ശുദ്ധമുള്ള അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് ബാവാ തിരുമനസിലേക്കു എഴുതി അയച്ചു അനുവാദം വരുത്തുകയും അല്‍വാറീസ് പാദ്രിയുടെ കൂടെയുള്ള നാലു ശെമ്മാശന്മാര്‍ക്കു 1889-ാം മാണ്ട് മെയ് മാസം 13-നു 1064 മേടം 31-നു ഞായറാഴ്ച സെമിനാരി പള്ളിയില്‍ വച്ച് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ അനുവാദപ്രകാരം നിരണം ഇടവകയുടെ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ ശെമ്മാശുപട്ടം കൊടുക്കയും അടുത്ത തിങ്കളാഴ്ച അവര്‍ക്കു ടി ദേഹം തന്നെ കത്തനാര്‍ പട്ടം കൊടുക്കയും ചെയ്തു. പട്ടം ഏറ്റവരില്‍ .............................

വകുപ്പില്‍ പറയുന്ന അല്‍വാറീസ് ................... ഒരു ക്ലേറി കൊളമ്പില്‍ വരികയും 1881 ജൂണ്‍ ......... മിഥുനം 12-നു ........... പള്ളിയില്‍ വച്ച് അയാള്‍ക്കു ................... മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെയും അനുവാദത്തുമ്മേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ കൊടുത്തു. ഇയാള്‍ പോര്‍ച്ചുഗല്‍ രാജ്യക്കാരനായ ഒരു യൂറോപ്യനും ഗോവാ റോമ്മാ മെത്രാപ്പോലീത്തായുടെ കൂടെ നിന്നവനും പിന്നീട് തര്‍ക്കത്തില്‍ അല്‍വാറീസ് മെത്രാപ്പോലീത്തായോടു കൂടെ ചേര്‍ന്നവനും ആകുന്നു. ഇയാളുടെ മുഴുവന്‍ പേര് ................
96. മേല്‍ 92-ാം വകുപ്പില്‍ വിവരിച്ചിരിക്കുന്ന ഗോവക്കാരന്‍ അന്തോനിയോസ് ഫ്രാന്‍സിസ്ക്കോസ് സേവിയര്‍ അല്‍വാറീസ് പാദ്രിയെ മെത്രാനായി വാഴിക്കണമെന്ന് അന്ത്യോഖ്യായുടെ മൂന്നാമത്തെ പത്രോസ് എന്ന ഇഗ്നാത്യോസ് പാത്രിയര്‍ക്കീസ് ബാവാ അനുവദിച്ചു 1889-മാണ്ടു മകര മാസത്തില്‍ എഴുതിയ കല്പനപ്രകാരം 1889 ജൂലൈ മാസം 27-നു 1064-മാണ്ടു കര്‍ക്കടകമാസം 13-നു ശനിയാഴ്ച നിരണം ഇടവകയുടെ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായാല്‍ ടി അല്‍വാറീസ് പാദ്രിയെ കോട്ടയത്തു സെമിനാരി പള്ളിയില്‍ വച്ച് റമ്പാനായി പട്ടം കെട്ടുകയും പിന്നീട് ടി ആണ്ട് ജൂലൈ മാസം 29-നു 1064 കര്‍ക്കടകം 15-നു തിങ്കളാഴ്ച സെമിനാരിയില്‍ പള്ളിയില്‍ വച്ച് മെത്രാപ്പോലീത്തായായി വാഴിക്കയും ചെയ്തു. മെത്രാന്‍പട്ടം കൊടുത്തപ്പോള്‍ കോട്ടയം ഇടവകയുടെ മാര്‍ പൗലോസ് അത്താനാസ്യോസ് മെത്രാപ്പോലീത്താ കുര്‍ബാന ചൊല്ലുകയും നിരണം ഇടവകയുടെ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായും കണ്ടനാട് ഇടവകയുടെ മാര്‍ പൗലൂസ് ഈവാനിയോസ് മെത്രാപ്പോലീത്തായും സഹായികളായിരിക്കയും ചെയ്തു. അല്‍വാറീസ് പാദ്രിയെ സിലോണ്‍, ഗോവ, ഇന്ത്യ മുതലായ സ്ഥലങ്ങളുടെ മെത്രാപ്പോലീത്തായായിട്ടു യൂലിയോസ് എന്ന നാമത്തില്‍ വാഴിച്ചിരിക്കുന്നു. അല്‍വാറീസ് പാദ്രിയുടെ ............. പേര്‍ അന്തോണിയോസ് ഫ്രാന്‍സിസ്ക്കോസ് സേവിയര്‍ അല്‍വാറീസ് യൂലിയോസ് മെത്രാപ്പോലീത്താ എന്നാകുന്നു. ഇയാള്‍ ഗോവാ സംസ്ഥാനത്തു വെര്‍നാ എന്ന സ്ഥലത്ത് യൗസേപ്പ് ബാപ്തീസ്താ അല്‍വാറീസ് എന്ന ആളിന്‍റെ മകന്‍ ആകുന്നു. ........

98. മേല്‍ 96-ാം വകുപ്പില്‍ പേര് പറയുന്ന യൂലിയോസ് മെത്രാപ്പോലീത്തായുടെ കൂട്ടത്തില്‍ ചേര്‍ന്നവനും കൊളമ്പില്‍ താമസിച്ചു വരുന്നവനുമായ ലിസ്ബൊവാ പിന്‍റൊ എന്ന ആള്‍ പത്രോസ് റോമ്മായില്‍ പോയിട്ടില്ലെന്നും പൗലൂസും പത്രോസും തമ്മില്‍ യാതൊരു സംബന്ധവും ഇല്ലെന്നും റോമ്മാ സഭയില്‍ കൈവെയ്പ് പൊയ്പോയി എന്നും മറ്റും മതിയായ ന്യായം കാണിച്ച് 'അന്ത്യോഖ്യായും റോമ്മായും ശുദ്ധ പത്രോസിനോടു ഇവയ്ക്കുള്ള സംബന്ധവും' (Antioch and Rome and their connections with St. Peter) എന്ന് പേര്‍ വച്ച് ഒരു പുസ്തകം അച്ചടിപ്പിച്ചു പ്രസിദ്ധം ചെയ്തിരിക്കുന്നു. അച്ചടിപ്പിച്ചത് 1889-മാണ്ടായിരുന്നു. കൊളംബില്‍ ഇംഗ്ലീഷില്‍ അടിച്ച പുസ്തകം ആകുന്നു.

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)
x
x

കോട്ടയത്തു വലിയപള്ളിയിലെ കരിങ്കല്‍ കുരിശ് മാറ്റി സ്ഥാപിക്കുന്നു (1888)

91. കോട്ടയത്തു വലിയപള്ളിയില്‍ അഴിയോടടുത്തു ഒരു കരിങ്കല്‍ കുരിശ് വച്ചിട്ടുള്ളതില്‍ ചുറ്റി ഒരു ......... ഭാഷയില്‍ എഴുത്തുണ്ട്. ഈ കല്ലിന്‍റെ പടം ..... സായ്പന്മാര്‍ വരച്ചുകൊണ്ടുപോയി പരിശോധിച്ചതില്‍ അതിന്മേലെ എഴുത്തു പെല്‍വി (പാലി) എന്ന ഭാഷയില്‍ ആണെന്നു പറയുന്നു. ആദ്യഭാഗം കുറെ മാഞ്ഞുപോയിരിക്കുന്നതിനാല്‍ മുഴുവന്‍ തര്‍ജമ ചെയ്വാന്‍ പാടില്ലെന്നും ശേഷം ഭാഗത്തിന്‍റെ അര്‍ത്ഥം "സത്യ മശിഹായും മേലിന്നടുത്ത ദൈവവും പരിശുദ്ധാത്മാവും ആയ" എന്നാകുന്നു എന്നും പറയുന്നു. എന്നാല്‍ മദ്രാസിനു സമീപം ഒരു സ്ഥലത്ത് വച്ച് 1547-ല്‍ ഇതുപോലെ ഒരു കുരിശ് മണ്ണില്‍ നിന്നു കണ്ടെടുത്തതു അവിടെ ഒരു പള്ളിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ആ കുരിശിനെക്കുറിച്ച് The Indian Empire, its people, history and products by W. W. Hunter എന്ന പുസ്തകം 230-ാം പുറത്തു വിസ്തരമായി പറഞ്ഞിട്ടുണ്ട്. ..............

മദ്രാസിലെ കുരിശും വലിയപള്ളിയിലെ കുരിശും ഒന്നുപോലെയിരിക്കുന്നു എന്ന് മഹാന്മാര്‍ അഭിപ്രായപ്പെടുന്നതിനാല്‍ മദ്രാസിലെ കുരിശിനെപ്പറ്റി മേല്‍പറഞ്ഞ പുസ്തകത്തില്‍ പറഞ്ഞിട്ടുള്ള വിവരണം വലിയപള്ളിയിലെ കുരിശിനോടും ചേരുമെന്നു തോന്നുന്നു. മേല്‍ പേരുപറഞ്ഞ Indian Empires എന്ന പുസ്തകം 243-ാം പുറത്ത് മരിച്ചുപോയ കോറി ഫീലിപ്പോസ് അച്ചന്‍ ചമച്ചു ഇംഗ്ലണ്ടില്‍ അച്ചടിപ്പിച്ച Syrian Christians of Malabar എന്ന പുസ്തകത്തെ എടുത്തു പറയുകയും അതില്‍നിന്നു സുറിയാനിക്കാരുടെ വിശ്വാസാചാരങ്ങളെ എടുത്തുചേര്‍ക്കയും ചെയ്തിരിക്കുന്നു. .........

140. കോട്ടയത്തു വലിയപള്ളിയുടെ ഹൈക്കലായില്‍ തെക്കേ ഭിത്തി മേല്‍ പെല്‍വി ഭാഷയില്‍ എഴുത്തുള്ള ഒരു കരിങ്കല്‍ കുരിശ് വളരെ സാരമായി വെള്ളക്കാര്‍ വിചാരിച്ചു വരുന്നുവല്ലോ. ഈ കല്ല് 1895 മേട മാസം 21-നു ഇവിടെ നിന്നു എടുത്തു തെക്കുവശത്തെ ചെറിയ ത്രോണോസിന്മേല്‍ സ്ഥാപിച്ചിരിക്കുന്നു. 

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)



റെശീസാ പാത്രിയര്‍ക്കീസിന് അയക്കുന്നു (1888)

85. മുന്‍ 65, 77 വകുപ്പുകളില്‍ പറയുന്ന മാര്‍ യൂലിയോസ്, മാര്‍ ശെമവൂന്‍ ദീവന്നാസ്യോസ് ഈ മെത്രാന്മാരുടെ മരണശേഷം അവരുടെ വടിയും സ്ലീബായും കുരിശും മാര്‍ ശെമവൂന്‍ അത്താനാസ്യോസ് മെത്രാപ്പോലീത്താ വശം ഇരുന്നതില്‍ ഒരു വടിയും രണ്ട് സ്ലീബായും ഒരു കുരിശും റെശീസാ വകയായി ആയിരം രൂപായും ബോംബെയില്‍ ദാവീദ്  സാസൂന്‍ മുഖാന്തിരം മാര്‍ ശെമവൂന്‍ അത്താനാസ്യോസ് ബാവാ പാത്രിയര്‍ക്കീസു ബാവായ്ക്കു 1888 മേടം 18-നു കൊടുത്തയച്ചു. ..........

89. മേല്‍ 85-ാം വകുപ്പില്‍ പറയുന്നപോലെ റെസീശാ മുതലായതു അയച്ചത് പാത്രിര്‍ക്കീസ് ബാവായ്ക്കു കിട്ടിയതിന്‍റെ മറുപടിയായി 1888 ...... മാസം .........നു മാര്‍ അത്താനാസ്യോസ് ശെമവൂന്‍ ബാവായുടെ പേര്‍ക്കു അയച്ച കല്പനയില്‍ പോയ മിഥുന മാസത്തില്‍ തുര്‍ക്കി ഗവര്‍മെണ്ടില്‍ നിന്നും പാത്രിയര്‍ക്കീസ് ബാവാ തിരുമനസിലേക്കു ഒരു മേല്‍ത്തരമായ മുദ്രയും സ്ഥാനമാനവും അതിനാല്‍ തന്‍റെ യാത്രയില്‍ 21 വലിയ വെടി ആചാരവെടി ........... പറവാനുള്ള അവകാശവും കിട്ടിയിരിക്കുന്നതായി പ്രസ്താവിച്ചിരിക്കുന്നു. ഇത് ആര്‍ക്കും കിട്ടിയിട്ടില്ലാത്ത ഒരു ഏര്‍പ്പാടാണ്. 

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

സെമിനാരിയില്‍ വൈദിക വിദ്യാഭ്യാസം പുനരാരംഭിക്കുന്നു (1886)

79. മുന്‍ 76-ാം വകുപ്പില്‍ പറയുന്നപ്രകാരം സെമിനാരിയില്‍ പഠി....... കമ്മിറ്റിയില്‍ നിശ്ചയിച്ചത് അനുസരിച്ച് 1886 വൃശ്ചിക മാസം ആദ്യം മുതല്‍ സെമിനാരിയില്‍ സുറിയാനി പഠിത്തം ആരംഭിച്ചു നടന്നുവരുന്നു. പഠിത്തത്തിന്‍റെ മേധാവി കോട്ടയം ഇടവകയുടെ മാര്‍ അത്താനാസ്യോസ് പൗലൂസ് മെത്രാപ്പോലീത്താ ആകുന്നു. പാമ്പാക്കുട കോനാട്ട് മത്തായി കത്തനാരും പരുമല പഠിപ്പിച്ചിരുന്ന മല്ലപ്പള്ളില്‍ വട്ടശ്ശേരില്‍ ഗീവറുഗീസ് കത്തനാരും ആ സെമിനാരിയില്‍ മല്പാന്മാരായി പഠിപ്പിക്കുന്നു. പിടിഅരി മുതലായ പിരിവും കൊണ്ടു പഠിത്തം നടത്തുന്നു. 

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

പഴയസെമിനാരിയില്‍ മലങ്കര അസോസിയേഷന്‍ യോഗം (1886)

76. സെമിനാരി മുതലായതു നടത്തിച്ചു കിട്ടിയശേഷം മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ എല്ലാ പള്ളികള്‍ക്കും കല്പന അയച്ച് എല്ലാ പട്ടക്കാരും ജനങ്ങളും മെത്രാപ്പോലീത്തന്മാരും കമ്മിറ്റിക്കാരും 1886 സെപ്റ്റംബര്‍ 11-നു സുറിയാനി കണക്കില്‍ ചിങ്ങം 30-നു മലയാളം കണക്കില്‍ 1062 ചിങ്ങം 28-നു ആദ്യ ശനിയാഴ്ച കോട്ടയത്തു സെമിനാരിയില്‍ ഒരു മഹായോഗം കൂടുകയും അന്നും അടുത്ത രണ്ടു ദിവസങ്ങളിലുമായി താമസിച്ചു പഠിത്തം നടത്തിപ്പിനെപ്പറ്റിയും മറ്റും ചില ഏര്‍പ്പാടുകള്‍ ചെയ്തതു കൂടാതെ സെമിനാരി വക മുതല്‍കാര്യ അന്വേഷണങ്ങള്‍ക്കു പ്രസിഡണ്ട് മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ അവര്‍കളോടു കൂടെ കോട്രസ്റ്റികളായി കാര്യം വിചാരിപ്പാന്‍ പാമ്പാക്കുട കോനാട്ട് യോഹന്നാന്‍ മല്‍പാനെയും കോട്ടയത്തു സമീപം മര്യാതുരുത്ത് കരയില്‍ കുന്നുംപുറത്തു കോര ഉലഹന്നാനെയും തിരഞ്ഞെടുത്തു. പള്ളിക്കാര്‍ അവര്‍ക്കു അധികാരപത്രം കൊടുക്കയും ചെയ്തു. 

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

മൂസലില്‍ വ്യവഹാര വിജയം (1885)

71. മൂസലില്‍ മൂന്നു പള്ളിക്കും ഒരു ദയറായിക്കും യാക്കോബായ സുറിയാനിക്കാരും റോമ്മാക്കാരും തമ്മില്‍ വളരെ കാലമായി തര്‍ക്കപ്പെട്ടു റോമ്മാക്കാര്‍ അളവു തിരിച്ചു എടുത്തു നടന്നു വന്നാറെ ഇപ്പോഴത്തെ പത്രോസ് പാത്രിയര്‍ക്കീസ് ബാവാ മുഖാന്തിരം തുര്‍ക്കി രാജ്യത്തില്‍ വ്യവഹാരം ചെയ്തതില്‍ യാക്കോബായ സുറിയാനിക്കാര്‍ക്കു ഗുണമായി തീര്‍ച്ചയുണ്ടായി വസ്തുക്കള്‍ കൈവശം കിട്ടിയിരിക്കുന്നതായി 1885 ധനു മാസത്തില്‍ മാര്‍ അത്താനാസ്യോസ് ബാവായ്ക്കു പാത്രിയര്‍ക്കീസ് ബാവായില്‍ നിന്നു വന്നു ചേര്‍ന്ന കല്പനയില്‍ കാണുന്നു. ആ വ്യവഹാരം നടത്തിയത് മൂസലിന്‍റെ മാര്‍ ബഹനാം ദീവന്നാസ്യോസ് മെത്രാപ്പോലീത്താ ആകുന്നുപോല്‍.

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

മലങ്കരസഭയില്‍ നിന്നു ലഭിച്ച പണം കൊണ്ട് പള്ളിയും വീടും

61. അബ്ദുള്ളാ പാത്രിയര്‍ക്കീസ് ബാവാ മലയാളത്തുനിന്നും കൊണ്ടുപോയ രൂപാ കൊണ്ട് കുസ്തന്തീനോപോലീസില്‍ എത്തി ....... സുറിയാനിക്കാരുടെ ..... ഒരു പള്ളിയും വീടും പണിയിക്കയും ആയതിന്‍റെ പടം ഇവിടെ കാണ്മാനായിട്ടു മെത്രാന്മാര്‍ക്കു കൊടുത്തയയ്ക്കയും ചെയ്തു.

(ഇടവഴിക്കല്‍ ഡയറിയില്‍ നിന്നും)

പൗലോസ് മാര്‍ കൂറീലോസിന്‍റെ (കൊച്ചുപറമ്പിൽ) മരണവും കബറടക്കവും

 42. മലങ്കര ഇടവകയുടെ മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായ്ക്കു മൂത്രം സംബന്ധിച്ച സുഖക്കേടുണ്ടായിട്ടു കുറെ വര്‍ഷങ്ങളായിരുന്നു. ഇംഗ്ലീഷ് ചികിത്സയു...